ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും എട്ടു നോമ്പാചരണവും ഈ വര്‍ഷം സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു. ഈ പുണ്യ ദിനങ്ങളില്‍ അഭിവന്ദ്യ ആയൂബ് മാര്‍ സില്‍വാനിയോസ് തിരുമേനിയും വൈദിക ശ്രേഷ്ഠരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബ്ബാനയും വൈകുന്നേരങ്ങളില്‍ തിരുവചന സന്ദേശവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം (Virtual Platform(Zoom Meeting) വഴി തിരുവചന സന്ദേശവും നല്‍കും. ഈ ശുശ്രൂഷകളിലേയ്ക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി റവ. ഫാ. എല്‍ദോസ് കെ. പി. അറിയിച്ചു. പ്രോഗ്രാമനുസരിച്ച് ആഗസ്റ്റ് 29 ഞായറാഴ്ച 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വിശുദ്ധ. ദൈവമാതാവിനോടുള്ള പ്രത്യേക…

അന്നമ്മ ജോൺ ഡാളസിൽ നിര്യാതയായി

ഡാളസ്: കുമ്പനാട് മഠത്തുങ്കൽ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) ഡാളസിൽ നിര്യാതയായി. തിരുവല്ല പനച്ചിയിൽ കുടുംബാഗമാണ് പരേത. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ്. മക്കൾ: ജോൺ ചാക്കോ – ലൂസി ചാക്കോ (ന്യൂസിലാൻഡ്), രാജു ചാക്കോ – ജെസ്സി ചാക്കോ (മിനി) ഡാളസ്, ജോളി ബെഥേൽ – ജോയ് ബെഥേൽ (ഡാളസ്), കൊച്ചുമോൾ ജോബി ജോബി സ്കറിയ (ഡാളസ്), മിനി റോയ് – റോയ് കോശി (ഡാളസ്). പൊതുദര്‍ശനം – സംസ്കാര ശുശ്രുഷ: ആഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 9 മുതൽ (സ്ഥലം: മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച്, : 2206 W Bruton Rd, Balch Springs, TX 75181). തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം (500 US-80,…

ബൈഡന്‍ അമേരിക്കയുടെ ‘കഴിവില്ലാത്ത’ പ്രസിഡന്റായിരിക്കുമെന്ന് ഒസാമ ബിന്‍ ലാദന്‍ വിശ്വസിച്ചിരുന്നു

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത് ദിനം‌പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം, ഒസാമ ബിൻ ലാദന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. 2010 ൽ ഒസാമ ബിൻ ലാദൻ എഴുതിയ ഒരു കത്തിലെ ഉള്ളടക്കമാണ് ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കത്തിൽ ബൈഡന്‍ പ്രസിഡന്റാകുന്നതിനെക്കുറിച്ച് ലാദൻ പരാമർശിച്ചതായി അവകാശപ്പെടുന്നു. ബൈഡന്‍ ഒരു കഴിവില്ലാത്ത പ്രസിഡന്റാണെന്ന് തെളിയിക്കുമെന്നാണ് ബിന്‍ ലാദന്‍ വിശ്വസിച്ചിരുന്നതത്രേ. 2010 ൽ എഴുതിയ ഈ കത്തിൽ, ബിൻ ലാദൻ തന്റെ അനുയായികള്‍ക്ക് ഒരു ഉപദേശം നല്‍കിയിട്ടുണ്ടെന്ന് പറയുന്നു. ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പൂർണ്ണമായും തയ്യാറായിട്ടില്ലെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്. ബൈഡന്‍ അമേരിക്കൻ പ്രസിഡന്റായാൽ അൽ ഖ്വയ്ദയ്ക്ക് അത് മികച്ച അവസരമാകുമെന്ന് ബിൻ ലാദൻ കരുതുന്നതായി കത്തില്‍ സൂചിപ്പിക്കുന്നു. അമേരിക്കയെ ഭരിക്കാനുള്ള കഴിവ് ബൈഡന് ഇല്ലെന്നും, അത്തരമൊരു സാഹചര്യത്തിൽ അമേരിക്കയെ പ്രയാസകരമായ സമയങ്ങളിൽ കൈകാര്യം…

അമേരിക്കന്‍ എയര്‍ലൈന്‍സ് മദ്യവിതരണ നിരോധനം ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു

ഡാളസ്: അമേരിക്കന്‍ എയര്‍ലൈനിലില്‍ യാത്രക്കാരെ സത്കരിക്കുന്നതിന് നല്‍കിയിരുന്ന കോക്ക്‌ടെയ്ല്‍ വിതരണം ജനുവരി 18 വരെ ഉണ്ടായിരിക്കുന്നതല്ലെന്നു ഓഗസ്റ്റ് 19-നു വ്യാഴാഴ്ച എയര്‍ലൈന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഡൊമസ്റ്റിക് മെയിന്‍ ക്യാബിനിലെ ആല്‍ക്കഹോള്‍ വിതരണവും ഇതോടൊപ്പം നിര്‍ത്തിയിരിക്കുന്നതായും വക്താവ് അറിയിച്ചു. ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 13 വരെ പ്രഖ്യാപിച്ചിരുന്ന മാസ്ക് മന്‍ഡേറ്റ് ജനുവരി 18 വരെ നീട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മദ്യവിതരണം നിരോധിക്കുന്നതിന് ചൂണ്ടിക്കാണിക്കുന്നത് മദ്യ ലഹരിയില്‍ യാത്രക്കാര്‍ അപമര്യാദയായി പെരുമാറുന്നു എന്നതാണ്. മാസ്ക് ധരിക്കാതെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ മറ്റുള്ളവരുടെ ആരോഗ്യത്തിനുവരെ ഭീഷണി ഉയര്‍ത്തുന്നുവെന്നതാണ് മാസ്ക് മന്‍ഡേറ്റിനു പ്രേരിപ്പിക്കുന്നത്. വിമാന യാത്രക്കാരോട് അപമര്യാദയായി പെരുമാറിയവരില്‍ നിന്നും ഒരു മില്യന്‍ ഡോളര്‍ പിഴയായി ചുമത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജനുവരി 18-നുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിരോധനം തുടരണോ എന്നു തീരുമാനിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കാബൂളിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിക്കും

ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന നിരവധി ഇന്ത്യക്കാരെ ഞായറാഴ്ച ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു, ശനിയാഴ്ച താലിബാൻ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത 150 ഓളം ഇന്ത്യൻ പൗരന്മാർ ഇപ്പോൾ അമേരിക്കൻ സൈന്യത്തിന്റെ കീഴില്‍ സുരക്ഷിതരാണ്. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാൻ ട്രക്കുകളിൽ പുറത്തേക്ക് കൊണ്ടുപോയിരുന്നു. രേഖകളും മറ്റും പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 85 ഇന്ത്യക്കാരെ കാബൂളിൽ നിന്ന് വ്യോമസേനാ വിമാനം താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചത്. വ്യോമസേനയുടെ നേതൃത്വത്തിൽ മറ്റൊരു വിമാനം ഒഴിപ്പിക്കിലിന് തയ്യാറെടുത്ത് വരികയാണ്. ഇവരെ രാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെടുത്തിയ നിരവധി ഇന്ത്യക്കാരും യുഎഇയിൽ നിന്ന് വിസ്താര, ഇൻഡിഗോ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് പറക്കും. കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര…

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെയും 200 ലധികം മാധ്യമ പ്രവർത്തകരെയും ഖത്തർ ഒഴിപ്പിച്ചു

  ദോഹ : അഫ്ഗാനിസ്ഥാനിലെ സ്ഥിതി രൂക്ഷമാകുന്നതിനാൽ ഒഴിപ്പിക്കൽ തുടരുമെന്ന് ഖത്തർ പറയുന്നു. വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 300 ഓളം വിദ്യാർത്ഥികളെയും 200 ലധികം മാധ്യമപ്രവർത്തകരെയും സുരക്ഷിതമായി ദോഹയിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനായിരത്തോളം ആളുകൾ ഇപ്പോഴും കാബൂൾ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സിഎൻഎൻ മേധാവി ക്ലാരിസ വാർഡ്‌ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഖത്തർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഒര്‍ലാന്റോയിലുള്ളവര്‍ കുടിവെള്ള ഉപയോഗം കുറയ്ക്കണമെന്ന് മേയര്‍

ഒര്‍ലാന്റോ: ഒര്‍ലാന്റോയില്‍ കഴിയുന്നവര്‍ കുടിവെള്ള ഉപയോഗം കാര്യമായി നിയന്ത്രിക്കണമെന്നു മേയര്‍ ബസി ഡിയര്‍ അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 20-നു വെള്ളിയാഴ്ച പുറത്തിറക്കിയ അഭ്യര്‍ത്ഥനയില്‍ ലിക്വഡ് ഓക്‌സിജന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നതുകൊണ്ടാണ് ടാപ് വാട്ടര്‍ ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിന് ധാരാളമായി ലിക്വഡ് ഓക്‌സിജന്‍ ഉപയോഗിക്കേണ്ടിവരുന്നു. ഇതേ ലിക്വഡ് ഓക്‌സിജനാണ് പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നത്. “ഞങ്ങളുടെ ആശുപത്രികള്‍ വാക്‌സിനേറ്റ് ചെയ്യാത്ത കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പലരുടേയും ജീവന്‍ തന്നെ അപകടത്തിലാണ്. അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ലിക്വഡ് ഓക്‌സിജന്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ അല്‍പം സഹനം പ്രകടിപ്പിക്കണം’- മേയര്‍ അഭ്യര്‍ത്ഥിച്ചു. ഓര്‍ലാന്റോ യൂട്ടിലിറ്റി കമ്മീഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഓര്‍ലാന്റോയിലെ താമസക്കാര്‍ അവരുടെ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണം. കൃഷിക്കുള്ള ജലസേചനവും ഒഴിവാക്കണം. വാഹനങ്ങള്‍ വെള്ളം…

യുഎസ് ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു: താലിബാൻ

കാബൂൾ: അമേരിക്കയുൾപ്പെടെ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുമായും തങ്ങൾക്ക് സാമ്പത്തിക, വാണിജ്യ ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹമുണ്ടെന്ന് താലിബാൻ ശനിയാഴ്ച പ്രഖ്യാപിച്ചു. “അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് എല്ലാ രാജ്യങ്ങളുമായും, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധം ആഗ്രഹിക്കുന്നു,” ഗ്രൂപ്പിന്റെ സഹസ്ഥാപകനും ഉപനേതാവുമായ മുല്ല അബ്ദുൽ ഗനി ബരാദർ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. താലിബാൻ അമേരിക്കയുമായി നയതന്ത്ര -വാണിജ്യ ബന്ധം പുലർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഒരു രാജ്യവുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഒരിക്കലും സംസാരിക്കില്ല. ഈ വാർത്തയെക്കുറിച്ചുള്ള അഭ്യൂഹം ഒരു പ്രചാരണമാണ്. അത് ശരിയല്ല,” അദ്ദേഹം പറഞ്ഞതായി ചൈനീസ് മാധ്യമമായ സിൻഹുവ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനിടെ കാബൂളിലെത്തിയ ഗനി അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കളുമായി സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച് ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിട്ട്…

കോവിഡ് മഹാമാരിയിലും ലോക മലയാളികള്‍ ഓണം ആഘോഷിച്ചു

തിരുവനന്തപുരം: സന്തോഷത്തിന്റെ പൂക്കളും സംതൃപ്തിയുടെ വിരുന്നും നൽകി ലോകമെമ്പാടും മലയാളികള്‍ തിരുവോണം ആഘോഷിച്ചു. കോവിഡ് മഹാമാരി മൂലം ഓണാഘോഷം സംസ്ഥാനത്തുടനീളമുള്ള വീടുകളിൽ ഒതുങ്ങി. തൃക്കാക്കരയിലും ആറന്മുളയിലും നിയന്ത്രണങ്ങളോടെ പരമ്പരാഗത തിരുവോണ ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും തിരുവോണത്തിന് ആശംസകൾ നേർന്നു. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ കരുതലോടെ ഓണം ആഘോഷിച്ചത്. പുലികളിയും പൂക്കള മത്സരവും ജലോത്സവങ്ങളും ഉണ്ടായിരുന്നില്ല. വായനശാലയുടെ ഓണാഘോഷവും സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എന്നിട്ടും ഈ ഓണം മനസുകൊണ്ട് ഒന്നിച്ചുതന്നെ മലയാളി ആഘോഷിച്ചു. ആകാവുന്നവരൊക്കെ ഓടിയെത്തി. ഒരുമിച്ചൊരുങ്ങി, ഒന്നിച്ചിരുന്ന് വീടുകൾക്കുള്ളിൽ സംതൃപ്തിയോടെ മലയാളി തിരുവോണമുണ്ടു. ഓണം വാരാഘോഷത്തിൽ മുങ്ങാറുള്ള തലസ്ഥാന നഗരം ഇത്തവണയും നിശബ്ദമായിരുന്നു. ഓണസദ്യക്കും പായസത്തിനും ഇത്തവണ നഗരങ്ങളിൽ പലരും ഹോട്ടലുകളെ ആശ്രയിച്ചു. കേറ്ററിംഗ് സ്ഥാപനങ്ങളിലെ അടുക്കളകളിൽ വന്‍ തിരക്ക്. ക്ഷേത്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളോടെ…

ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗണ്‍സില്‍ ഒരു കുടക്കീഴിൽ അണിനിരന്ന മാപ്പ് ഓണം

  ഫിലഡൽഫിയാ: ഫോമാ, ഫൊക്കാനാ, വേൾഡ് മലയാളി കൗൺസിൽ , ട്രൈസ്റ്റേറ്റ് കേരളാഫോറം ഐ എൻ ഓ സി ,ഐ ഒ സി കൂടാതെ ഫിലാഡൽഫിയായിലും സമീപപ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനാ പ്രവർത്തകരെയും ഒന്നടങ്കം ഒരുകുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മാപ്പ് ഓണം ആഘോഷിച്ചപ്പോൾ അത് അമേരിക്കൻ മലയാളികളുടെ സംഘടനാ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി. മാപ്പിന്റെ സ്ഥാപക അംഗങ്ങളായി വിവിധ പൊസിഷനുകളിൽ പ്രവർത്തിച്ചവർ മുതൽ അടുത്തകാലത്തു ഫിലാഡൽഫിയായിലേക്കു എത്തിയ ന്യൂ ജനറേഷൻ മലയാളികൾ വരെ ഒത്തുകൂടിയ ഒരപൂർവ്വ സംഗമ വേദിയായി മാപ്പ് ഓണം മാറിയപ്പോൾ, അത് പ്രസിഡന്റ് ശാലു പുന്നൂസിന്റെയും ടീമിന്റെയും അഭിമാന നേട്ടമായി ഏവരും വിലയിരുത്തി. കോവിഡുകാലത്തെ അടച്ചുപൂട്ടലിൽനിന്നും താൽക്കാലിക ആശ്വാസം കിട്ടിയ സന്തോഷത്തിലാവാം കാലിഫോർണിയ, ഫ്ലോറിഡാ, ബാൾട്ടിമോർ, ന്യൂയോർക്ക്, ഡെൽവർ, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും . സംഘാടകർ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തു സന്തോഷം പങ്കുവച്ചത്…