കാത്തിരുന്ന് കണ്ടുകൂടെ (ലേഖനം): സാം നിലമ്പള്ളില്‍

“നിന്നെ അടുത്ത ഉത്സവത്തിന് കണ്ടോളാം” അടികൊണ്ടു വീണവന്‍ ഇങ്ങനെ വീരവാദം മുഴക്കുന്നതുപോലെയാണ് ലോക രാജ്യങ്ങളുടെ മുന്‍പില്‍ അപമാനിതനായ ബൈഡന്‍റെ ആക്രോശം. അഫ്ഗാനിസ്ഥാനില്‍നിന്ന് ദ്രുതഗതിയില്‍ സൈന്യത്തെ പിന്‍വലിച്ച് താലിബാനെ ഭരണമേല്‍പിച്ച പ്രസിഡണ്ട് സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളെപോലും വഞ്ചിച്ചിരിക്കയാണ്. അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കയോടൊപ്പം പങ്കെടുത്ത ബ്രിട്ടനും ഫ്രാന്‍സും വെട്ടിലായിരിക്കയാണ്. പരസ്യമായിട്ടല്ലെങ്കിലും അവരും അമേരിക്കന്‍ നിലപാടിനെ പരിഹസിക്കുന്നു. സൈന്യത്തെ പിന്‍വലിച്ചിട്ട് താലിബാനെ “അങ്ങനെ ചെയ്തുകളയും ഇങ്ങനെ ചെയ്തുകളയുമെന്ന്” ബൈഡന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? മുഖം രക്ഷിക്കാനല്ലേ ഇദ്ദേഹം വീരവാദം മുഴക്കുന്നത്? താലിബാന്‍റെ കൈയ്യില്‍ ല്‍ അഫ്ഗാനിസ്ഥാനെ ഏല്‍പിച്ചിട്ട് ഇനി എന്തുചെയ്യാനാണ്? ഇനിയൊരിക്കലും അമേരിക്ക അഫ്ഗാനില്‍ യുദ്ധം ചെയ്യാന്‍ പോവില്ല. താലിബാന്‍ അനേക വര്‍ഷം രാജ്യം ഭരിക്കുമെന്നതില്‍ സംശയമില്ല. താലിബാന്‍റെ സ്വരത്തില്‍ വന്നിട്ടുള്ള മാറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അവര്‍ പഴയ താലിബാനല്ല എന്നാണ് മനസിലാക്കേണ്ടത്. അവര്‍ ഇതുവരെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെങ്കിലും ചില നയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.…

ഹിസ്റ്ററി ആൻഡ് ഹിസ്റ്ററിയോഗ്രാഫി – വർക്ക്‌ ഷോപ്പ് ഓൺ 1921

കോഴിക്കോട്: ഹിസ്റ്ററി ആൻഡ് ഹിസ്റ്ററിയോഗ്രാഫി – വർക്ക്‌ ഷോപ്പ് ഓൺ 1921 എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. 1921: വായനകളും മറുവായനകളും, മലബാർ സമര സംഭവങ്ങൾ, സമര ഭൂപടത്തിലെ കിഴക്കൻ കോഴിക്കോട്, ചരിത്രവും ചരിത്രരചനയും എന്നീ വിഷയങ്ങളിൽ യഥാക്രമം ഷിയാസ് പെരുമതുറ, പി.ടി നാസർ, ഡോ. മോയിൻ മലയമ്മ, ഡോ. കെ.ടി ഷഹീൻ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ വാഹിദ് ആമുഖ ഭാഷണം നിർവഹിച്ചു. നവാഫ് പാറക്കടവ്, മൻഷാദ് മനാസ്, ഉമർ മുക്താർ, ശഫാഖ് കക്കോടി, മുബാറക്ക് പി, റഹീം പൈങ്ങോട്ടായി, ഷക്കീൽ കോട്ടപ്പള്ളി, ഫൈറൂസ് കിനാലൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫ്രറ്റേണിറ്റി ഡി.ഡി.ഇ മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കുക, ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നാരംഭിച്ച മാർച്ച്‌ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ പോലീസ് ബാരികേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആറോളം തവണ ജലപീരങ്കി പ്രയോഗിച്ചും, ഗ്രനേഡ് എറിഞ്ഞും പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രതിഷേധ മാർച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അഷ്‌റഫ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറി ആയിഷ മന്ന, സജീർ ടി. സി, റഹീസ് കുണ്ടുങ്ങൽ എന്നിവർ സംസാരിച്ചു. ജില്ലയോടുള്ള ഭരണകൂട…

Lipin VM from Thrissur is the Proud Winner of a Renault Kwid in Bzinga’s Special Onam Auction lakhs

Thiruvananthapuram | The winner of Bzinga’s special Onam auction has recently been announced. The winner Mr. Lipin VM from Koratti Kizhakkumuri, Thrissur has managed to successfully take home a brand new Renault Kwid worth Rs. 4.33 lakhs for just Rs. 9.52, which emerged as the lowest and most unique bid for the product. The car was put on auction as an Onam special and was available for bidding on 21st & 22nd August, 2021. This is India’s first ever live interactive bidding show being aired on Zee Keralam and hosted…

ബിസിംഗ ഓണം സ്പെഷ്യൽ സമ്മാനമായ റെനോ ക്വിഡ് കാർ തൃശ്ശൂർ സ്വദേശിക്ക്

തിരുവനന്തപുരം | ഇന്ത്യയിലെ ആദ്യത്തെ തത്സമയ സംവേദനാത്മക ബിഡിങ് ഷോയായ ബസിംഗയുടെ പ്രത്യേക ഓണം ലേല പരിപാടിയിലെ ബമ്പർ സമ്മാന വിജയിയെ പ്രഖ്യാപിച്ചു. തൃശ്ശൂർ കൊരട്ടി കിഴക്കുമുറി സ്വദേശി ലിപിൻ വി.എം 4.33 ലക്ഷം രൂപ വില വരുന്ന പുതിയ റെനോ ക്വിഡ് കാർ വെറും 9.52 രൂപ ലേലത്തുകയായി നൽകിയാണ് സ്വന്തമാക്കിയത്. ഓഗസ്റ്റ് 21, 22 തീയതികളിൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത ഓണം സ്പെഷ്യൽ ബസിംഗ ലൈവ് എപ്പിസോഡിലാണ് റെനോ ക്വിഡ് കാർ നേടാനുള്ള അവസരം ഉണ്ടായിരുന്നത്. “പ്രേക്ഷകരുടെ പ്രതികരണം കാണുമ്പോൾ ഞങ്ങൾ കൃതാർത്ഥരാണ്. ബസിംഗയുടെ മുഴുവൻ ടീമിന്റെയും അഭിനന്ദനങ്ങൾ ഞങ്ങൾ വിജയികളെ അറിയിക്കുന്നു. ഭാവിയിൽ ഞങ്ങളുടെ ഉപയോക്താക്കൾക്കായി ഇതു പോലെയുള്ള ആവേശകരമായ മത്സരഘടകങ്ങൾ അവതരിപ്പിക്കും,” ബസിംഗയുടെ ബിസ്നസ് മേധാവി പിയൂഷ് രാജ്ഗാർഹിയ പറഞ്ഞു. “ഈ ഓണക്കാലത്ത് കുറ്റമറ്റ രീതിയിൽ പ്രവർത്തനം നടത്തിയ…

സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ല; 9 കോടി രൂപ ചിലവിട്ട് എ കെ ജി സ്മാരകം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ 9 കോടിയോളം രൂപ ചിലവിട്ട് എ കെ ജി സ്മാരകം നിര്‍മ്മിക്കാനൊരുങ്ങുന്നു. കണ്ണൂരിലെ ധർമ്മടം പെരളശ്ശേരിയിൽ നിർമിക്കുന്ന എകെജി സ്മാരകത്തിന് സാംസ്കാരിക വകുപ്പ് 9 കോടിയോളം രൂപ അനുവദിച്ചു. 5,50,00,000 രൂപയാണ് മ്യുസിയത്തിന്റെ നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. 3,42,25,308 രൂപ മ്യുസിയത്തിന്റെ ക്രമീകരണ പ്രവർത്തനങ്ങൾക്കും,3110808 രൂപ സി.സി.ടി.വി,ടെലിഫോൺ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ ചിലവുകൾ ഉൾപ്പെടുത്തി 8,92,25,308 രൂപയാണ് അനുവദിച്ചു ഉത്തരവായിരിക്കുന്നത്. സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും, പെൻഷനുമൊക്കെ വിതരണം ചെയ്യാനാകാതെ ഇന്ന് 2500 കോടി രൂപ സർക്കാർ കടമെടുത്തതിനു പിന്നാലെയാണ് എ.കെ.ജി മ്യുസിയത്തിന് 9 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തു വരുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് വാക്സിൻ വാങ്ങാൻ പണമില്ലാതെ കുട്ടികളുടെ കുടുക്ക പൊട്ടിച്ച കാശും, ആടിനെ വിറ്റ കാശും ഖജനാവിലാക്കി ധൂർത്ത് നടത്തുന്ന…

പ്രശസ്ത സിനിമാ പ്രതിഭകൾ പങ്കെടുക്കുന്ന സൂം ചർച്ച – “സിനിമയും എഴുത്തും” ആഗസ്റ്റ് 28 രാവിലെ 10 മണിക്ക്

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ആഗസ്റ്റ് 28 രാവിലെ 10 മണിക്ക് നടത്തുന്ന സൂം സമ്മേളനത്തിൽ മലയാള സിനിമയിലെ പ്രഗത്ഭരായ മധുപാൽ ( നടൻ, എഴുത്തുകാരൻ) , ജോയി മാത്യു (നടൻ, സംവിധായകൻ), വിപിൻ ചന്ദ്രൻ (തിരക്കഥാകൃത്ത്‌), തമ്പി ആന്റണി (നടൻ, ഏഴുത്തുകാരൻ) എന്നിവർ പങ്കെടുക്കുന്നു. നിരവധി മികച്ച ചിത്രങ്ങളില്‍ അവിസ്മരണീയമായ കഥകൾ, കഥാപാത്രങ്ങള്‍, തിരക്കഥകൾ തുടങ്ങിയവയിലൂടെ ചലച്ചിത്രരംഗത്ത്‌ സാന്നിധ്യം ഉറപ്പിച്ച ഈ കലാകാരന്മാരുമായി നേരിട്ടു സംവദിക്കാൻ അവസരം ഒരുക്കുന്നു. ഈ പരിപാടിയുടെ മോഡറേറ്ററായെത്തുന്നതു ദൂരദർശന്‍ മുന്‍ അവതാരക മിനി നായരാണ്. സിനിമ എന്ന ആധുനിക ജനകീയ കലാരൂപത്തിൽ കഥ,തിരക്കഥ, സംവിധാനം എന്നിവയുടെ പ്രാധാന്യവും തിരക്കഥാരചനയുടെ സവിശേഷതകളും ചർച്ച ചെയ്യാനും, തുറന്ന ചർച്ചയിലൂടെ തന്നെ സിനിമയിലെ സർഗ്ഗാത്മകതയിലൂടെയുള്ള ഒരു ആസ്വാദന സഞ്ചാരവുമാണ് കേരള ലിറ്റററി സൊസൈറ്റി ഈ പരിപാടി കൊണ്ടു ലക്ഷ്യമാക്കുന്നത്. സിനിമാ പ്രേമികൾക്കും കലാസാംസ്‌കാരിക…

ചരിത്ര പുസ്തകത്തിൽ നിന്ന് ‘ മാപ്പിള ലഹള രക്തസാക്ഷികളെ’ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്ന് ‘വാഗൺ ട്രാജഡി’ ഇരകളെയും മലബാർ കലാപത്തിന്റെ നേതാക്കളെയും നീക്കം ചെയ്യണമെന്ന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) മൂന്നംഗ സമിതിയുടെ ആവശ്യം ഭീരുത്വവും സ്വാതന്ത്ര്യ സമരത്തോടുള്ള അവഹേളനവുമാണെന്ന് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. “രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം 1857-1947” എന്ന പേരിലുള്ള പുസ്തകം 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഐസിഎച്ച്ആർ, പുസ്തകത്തിന്റെ അഞ്ചാം ഭാഗത്തിലെ എൻട്രികൾ അവലോകനം ചെയ്യുകയും ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഹാജിയുടെ രണ്ട് സഹോദരങ്ങൾ എന്നിവരുൾപ്പെടെ 387 രക്തസാക്ഷികളുടെ പേരുകളാണ് ഒഴിവാക്കിയത്. ബ്രിട്ടീഷ് ഭരണാധികാരികൾക്കും പ്രാദേശിക ഹിന്ദു ഭൂവുടമകൾക്കുമെതിരെ മുസ്ലീം കുടിയാന്മാർ 1921 ആഗസ്റ്റ് 20 നാണ് മോപ്ല (മുസ്ലീം) കലാപം എന്നറിയപ്പെടുന്ന മലബാർ കലാപം ആരംഭിച്ചത്. കലാപത്തിൽ 2,339 വിമതർ ഉൾപ്പെടെ…

8 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ; കേന്ദ്ര മന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം ലഭിച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.25 ന് പോലീസ് അറസ്റ്റ് ചെയ്ത കേന്ദ്ര മന്ത്രി നാരായൺ റാണെയ്ക്ക് രാത്രി വൈകി ജാമ്യം ലഭിച്ചു. അദ്ദേഹത്തെ മഹാദിലെ ഒരു കോടതിയിൽ ഹാജരാക്കി, അഭിഭാഷകർ വഴി ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം തേടി. സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഉദ്ധവ് താക്കറെയെ തല്ലുമെന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നാരായണ്‍ റാണ നടത്തിയത്. ഒരു മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം പോലും അറിയാത്തത് നാണക്കേടാണ്. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവ് താക്കറെയെ തല്ലുമെന്നായിന്നു നാരായണ്‍ റാണ പറഞ്ഞത്. പ്രസംഗം വിവാദമായതിന് പിന്നാലെ പലയിടത്തും ഇതേച്ചൊല്ലി ശിവസേന പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ശിവസേന പ്രവർത്തകർ നൽകിയ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന…

അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാന്‍ ബൈഡന്‍ സ്വീകരിച്ച നടപടിയില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിയോജിപ്പ്: വോട്ടെടുപ്പ്

അഫ്ഗാനിസ്ഥാനിലെ 20 വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കന്‍ പൊതുജനങ്ങൾ വളരെയധികം അനുകൂലിക്കുന്നു. എന്നാൽ ഭൂരിഭാഗം അമേരിക്കക്കാരും പറയുന്നത് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്ത് നിന്ന് സൈന്യത്തെ പിൻവലിച്ച രീതിയെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നാണ്. എൻ‌ബി‌സി ന്യൂസ് ഞായറാഴ്ച പുറത്തുവിട്ട പുതിയ പോളിംഗില്‍ പ്രതികരിച്ചവരിൽ 25 ശതമാനം പേർ മാത്രമാണ് അഫ്ഗാനിസ്ഥാനിലെ സാഹചര്യം ബൈഡന്‍ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിച്ചതെന്ന് പറയുന്നു. ആഗസ്റ്റ് 14 -17 വരെ നടത്തിയ സർവേയില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധം വിലമതിക്കുന്നുവെന്ന് കരുതുന്നുണ്ടോ എന്ന് പ്രതികരിച്ചവരോട് ചോദിച്ചതില്‍ 61 ശതമാനം പേർ ‘അല്ല’ എന്നു പറഞ്ഞപ്പോൾ 29 ശതമാനം പേർ മാത്രമാണ് ‘അതെ’ എന്നു പറഞ്ഞത്. വോട്ടെടുപ്പിൽ ബൈഡന്റെ മൊത്തത്തിലുള്ള അംഗീകാര റേറ്റിംഗ് 49 ശതമാനമായി കുറഞ്ഞു. ഏപ്രിലിൽ 53 ശതമാനമായിരുന്നു അദ്ദേഹത്തിന്റെ റേറ്റിംഗ്. അഫ്ഗാനിസ്ഥാനിലെ യുദ്ധം വിലമതിക്കുന്നില്ലെന്ന് 62 ശതമാനം മുതിർന്നവരും വിശ്വസിക്കുന്നുവെന്ന് കണ്ടെത്തിയ അസോസിയേറ്റഡ്…