ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു. ആഘോഷപരിപാടികൾ ഓഗസ്റ്റ് 28 ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ മലയാളി അസ്സോസിയേഷന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ വച്ച് നടത്തപ്പെടും (1415, Packer Ln, Stafford, TX 77477) മിസൗറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യും. എച്ച്ആർഎ പ്രസിഡണ്ട് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിയ്ക്കും. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, മുൻ എംഎൽഎ രാജു ഏബ്രഹാം, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ റാന്നി എന്നിവർ റാന്നിയിൽ നിന്നും ഓണാശംസകൾ അറിയിക്കും. ചെണ്ടമേളം,വള്ളംകളി, അടിപൊളി പാട്ടുകൾ, മാവേലിയുടെ എഴുന്നള്ളത്ത്, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ “റാന്നി മന്നനെയും” “റാന്നി…
Day: August 25, 2021
മെക്സിക്കോയിലേക്കൊരു യാത്ര : സണ്ണി മാളിയേക്കൽ
ഡാളസിൽ നിന്നും മൂന്നു ദിവസത്തെ യാത്രക്ക് പുറപെട്ടതാണ്. കൂടെ ഒരു കൂട്ടക്കാരനും. ഡാളസിൽ നിന്നും അതിരാവിലെ പുറപ്പെട്ടു ടെക്സാസ് – മെക്സിക്കോ അതിർത്തി പ്രദേശമായ മെക്കലനിൽ എത്തിച്ചേർന്നപ്പോൾ ഏകദേശം മൂന്നു മണിയായിരുന്നു. അവിടെ വലിയ തോതിൽ ഓറഞ്ചു കൃഷി നടത്തിവരുന്ന മലയാളിയുടെ ഓറഞ്ചു തോട്ടം സന്ദർശിച്ചു അന്ന് രാത്രി അവിടെ ചിലവഴിച്ചു. പിറ്റേ ദിവസം അതിരാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഏകദേശം ഇരുപതു മിനിറ്റു കാറിൽ സഞ്ചരിച്ചപ്പോൾ മെക്സിക്കോ അതിർത്തിയിൽ എത്തിച്ചേർന്നു. കസ്റ്റം പരിശോധനക്കു ശേഷം മെക്സിക്കോ ബോർഡറിൽ കെട്ടിയുയർത്തിയിരുന്ന അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കുവാൻ അവസരം ലഭിച്ചു അവിടെ കണ്ട കാഴ്ച്ച ഏതൊരു മനുഷ്യഹൃദയത്തെയും വേദനിപ്പിക്കുന്നതായിരുന്നു ലാറ്റിനമേരിക്കയിലെ നോർത്തേൺ ട്രയാങ്കിൾ എന്നറിയപ്പെടുന്ന എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ രാഷ്ട്രീയ അരാജകത്വവും, അഞ്ചോളം വരുന്ന അതിദാരുണ ചുഴലിക്കാറ്റും, പട്ടിണി മരണങ്ങളും, കൊലപാതകങ്ങളും ഭക്ഷണത്തിനു വേണ്ടിയുള്ള വ്യഭിചാരവും മയക്കുമരുന്ന്…
പ്രതിഷ്ഠിത സങ്കൽപ്പങ്ങളെ പ്രമേയമാക്കി ഡി.എം.എ. ഓണാഘോഷം ‘വർണ്ണം’ ആഗസ്റ്റ് 28 ശനിയാഴ്ച
പഴംപുരാണങ്ങളും നാടോടി കഥകളും ഗ്രാമവിശേഷങ്ങളും ഇഴ ചേരുന്ന അനേകം ആഘോഷങ്ങളുടെ കേദാര ഭൂമിയാണ് കേരളം. ഐതിഹ്യവും വിശ്വാസവും എന്തുതന്നെയായാലും ലോകത്തെവിടെയുമുള്ള മലയാളികളുടെ നിലക്കാത്ത ആവേശവും വികാരവുമാണ് തിരുവോണം. കോവിഡ് മഹാമാരിക്കിടയിലും ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ബിർമിംഗ്ഹാം സീഹോം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഇക്കൊല്ലവും വർണ്ണാഭമായ ഓണാഘോഷം കരുതലോടെ സംഘടിപ്പിക്കുന്നു. പൂക്കളവും പൂവിളിയുമായി ഏവരെയും വരവേൽക്കുന്ന ഉത്സവവേദിയിൽ ഇലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ആഘോഷങ്ങൾക്ക് തിരി തെളിയും. തിരുവാതിരയും ചെണ്ടമേളവും പുലികളിയും നാടൻ കലകളും ഉത്സാഹം പകരുന്ന വേദിയിൽ സമത്വ സുന്ദരമായ ഒരു പൂർവ്വ കാലത്തിന്റെ സ്മരണയും കാൽപ്പനിക സങ്കൽപ്പങ്ങളും പുനർജനിക്കുന്ന ചിരഞ്ജീവികൾ എന്ന നൃത്ത നാടക സംഗീത ശിൽപ്പവും അവതരിപ്പിക്കുന്നു. ആളുകളും ആചാരങ്ങളും അരങ്ങൊഴിഞ്ഞാലും ലോകത്തു എന്നും നിലനിൽക്കേണ്ട മാനവികതയുടെ മഹാസന്ദേശം പകരുന്ന ചിരഞ്ജീവികളെ രംഗത്ത് എത്തിക്കുന്നത് അനുഗ്രഹീത കലാകാരൻ പ്രവീൺ നായരും സംഘവുമാണ്. പ്രസിഡന്റ്…
ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഹെറാള്‍ഡ് ഫിഗരെദോയ്ക്ക് സ്വീകരണവും അവാര്‍ഡും നല്കി
ചിക്കാഗോ: ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് സമുദായ അംഗങ്ങള്‍ക്കുവേണ്ടി ഫാ. ടോം രാജേഷ്, ഹെറാള്‍ഡ് ഫിഗരെദോയെ പൊന്നാട അണിയിച്ച് ആദരിക്കുകയും കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ ഫാ. ടോം രാജേഷിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്ബാനയം ജോമോന് – റെജീന പണിക്കത്തറ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തില്‍ റെജീന ആലപിച്ച ഭക്തിഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. കഴിഞ്ഞ 37 വര്‍ഷമായി ചിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ആത്മാര്‍ത്ഥമായി തുടക്കംമുതല്‍ സമുദായ സേവനം നടത്തുകയും, പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും, നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, വിനയത്തോടുകൂടി പെരുമാറുകയും, വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാണ് ഹെറാള്‍ഡ് ഫിഗരെദോയുടെ സദ്ഗുണങ്ങളാണെന്നു ഫാ. ടോം രാജേഷ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആദ്യകാല മലയാളികളുടെ കൂടെ 1978-ല്‍…
നാഷണല്‍ സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍
ചിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണല്‍ സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ ചിക്കാഗോയുടെ നോര്‍ത്ത് സബര്‍ബില്‍ ഉള്ള ഷാംബര്‍ഗ് സ്പോര്‍ട്സ് സെന്ററില്‍ വെച്ച് നടക്കും. പുരുഷവിഭാഗം ബാസ്ക്കറ്റ്ബോള്‍, പുരുഷ-വനിതാവിഭാഗം വോളിബോള്‍ എന്നിവയാണ് നിലവില്‍ ടൂര്‍ണ്ണമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.സി.സി.എന്‍.എ.യുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിലെ ഇരുപതിലധികം ടീമുകള്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. കെ.സി.വൈ.എല്‍.എന്‍.എ, കെ.സി.എസ്. ചിക്കാഗോ, കെ.സി.വൈ.എല്‍. ചിക്കാഗോ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുതന്നെ പങ്കെടുക്കുവാനും കാണുവാനും കഴിയുന്ന രീതിയിലാണ് ടൂര്‍ണ്ണമെന്റ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകസമിതി അറിയിച്ചു. ടൂര്‍ണ്ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി കിക്കോഫ് മിസ്സോറി സിറ്റി മേയര്‍ റോബിന് ഇലക്കാട്ട് നിര്‍വഹിച്ചു. ലിന്സണ് കൈതമല ചെയര്‍മാനും, ജസ്റ്റിന് തെങ്ങനാട്ട് കണ്‍വീനറുമായുള്ള വിവിധ കമ്മറ്റി ഇതിനായി…
കരയിലിരുന്നും കപ്പലു മുക്കാം! (കഥ): ഡോ. ജോര്‍ജ് മരങ്ങോലി
തുടക്കം സംഭവ ബഹുലമായിരുന്നു. പ്രശ്നം നിസ്സാരമാണെന്ന് ചിലരൊക്കെ ‘ബ്ലാബര്’ അടിച്ചെങ്കിലും, സംഗതി സീരിയസ്സു തന്നെ! നമ്മുടെ കഥയിലെ നായകന് ഒരു എലിയാണ്! അക്ബറിന്റെ കൊട്ടാരത്തില്‍ മൂട്ടയോ, എന്നു ചോദിച്ചതുപോലെ സ്ഥലത്തെ പ്രമാദമായ ലക്ഷ്വറി അപ്പാര്ട്ടുമെന്റായ “പന്തല്‍” കോംപ്ലക്സിലെ ഫ്ളാറ്റില്‍ എലിയോ?! അന്ന് വെള്ളിയാഴ്ച വൈകുന്നേരം, സൂര്യന് പടിഞ്ഞാറ് അസ്തമിക്കാന്‍ കാത്തിരുന്നതു പോലെ തോന്നും ബാബുവിനും കൂട്ടുകാര്‍ക്കും വീക്കെന്റ് ഘോഷിക്കാന്‍! മറ്റു ഫ്ളാറ്റുകളിലെ ഗോപിയും ജോജോയും സേതുവും എല്ലാം കാലേകൂട്ടി എത്തിക്കഴിഞ്ഞു! നേരത്തേ പദ്ധതിയിട്ടതനുരിച്ച് ഒരു ഫുള്‍ തന്തൂരി ചിക്കന്‍ ഡെലിവറി ചെയ്തു കഴിഞ്ഞു. അവനെ പ്ലേറ്റിനുള്ളില്‍ വെച്ച് വെട്ടിനുറുക്കി ടച്ചിങ്ങ് സൈസിലാക്കി കിച്ചണ്‍ കൗണ്ടറില്‍ പ്രതിഷ്ഠിച്ചിരുന്നു! കോഴിയുടെ രണ്ടു കാലുകള്‍ മാത്രം മുറിച്ച് ചെറുതാക്കിയില്ല! ഗ്രില്‍ഡ് ചിക്കന്റെ മാസ്മരിക ഗന്ധം ഫ്ളാറ്റിന്റെ നാലാം നിലയിലൂടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് അടുത്ത ഫ്ളാറ്റുകളിലും, കോറിഡോറിലും ഫയര്‍ എസ്കേപ്പിന്റെ സ്റ്റെപ്പു…
15 വയസ്സിനു മുകളിലുള്ള പെൺകുട്ടികളെ തേടി താലിബാൻ വീടുതോറും തിരയുന്നു
സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുമെന്ന താലിബാന്റെ ഉറപ്പ് വെറും പാഴ്വാക്കാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങി. അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട ഡാളസ് മോണിംഗ് ന്യൂസിലെ ഒരു മാധ്യമ പ്രവര്‍ത്തക, ഇസ്ലാമിക സംഘം യുദ്ധക്കെടുതി നേരിടുന്ന രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള സ്ത്രീകളെയും പെൺകുട്ടികളെയും അന്വേഷിച്ച് വീടുവീടാന്തരം കയറിയിറങ്ങുകയാണെന്ന് അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തിന്റെ അവസ്ഥ എങ്ങനെയാണ് മാറിയതെന്ന് മാധ്യമ പ്രവർത്തക ഹോളി മക്കേ ക്കെ വിവരിക്കുന്നു. “ഈ രാജ്യത്ത് സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിനായി എത്ര കഠിനമായാണ് പോരാടിയതെന്ന് എന്ന് ഞാൻ ചിന്തിക്കുകയാണ്..,” അവര്‍ എഴുതി. അവര്‍ ഇസ്ലാമിന്റെ സംരക്ഷകരാണ്, വൈദേശിക ശക്തിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചവരും, രക്ഷകരും ആണെന്ന് പറയും. അതിന് ശേഷം പെണ്‍കുട്ടികളുടെ പിതാക്കളോട് അവരുടെ പെണ്മക്കളെ വിവാഹം ചെയ്ത് നല്കാന് ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാന്…
ഐ എസ് ഭീകരരേക്കാള്‍ അപകടകാരിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: എ പി അഹമ്മദ്
കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഐഎസിനേക്കാൾ ഭീകരനാണെന്നും മലബാറിലെ കലാപത്തിന് പിന്നിൽ മതപരമായ കാരണങ്ങൾ മാത്രമാണെന്നും സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി. അഹമ്മദിന്റെ പഴയ പ്രതികരണം ഇപ്പോൾ വൈറലാകുകയാണ്. ദി ഹിന്ദുസ്ഥാൻ.ഇൻ പോർട്ടലിന് നേരത്തെ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നേരത്തെ, മാപ്പിള ലഹളയെക്കുറിച്ച് യുവകലാസാഹിതി സംഘടിപ്പിച്ച വെബിനാറിൽ എ പി അഹമ്മദ് നടത്തിയ പ്രസംഗം വിവാദമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിൽ അമ്പതിലധികം കലാപങ്ങൾ നടന്നിട്ടുണ്ടെന്നും അവയൊന്നും കർഷക സമരമോ സ്വാതന്ത്ര്യസമരമോ അല്ലെന്നും അദ്ദേഹത്തിന്റെ പ്രസംഗം വെളിപ്പെടുത്തി. ഇസ്ലാമിക യുദ്ധങ്ങളായിരുന്നു എല്ലാം എന്ന് വ്യക്തമാക്കിയ അദ്ദേഹം ആര്.എസ്.എസ്സിനോ ഹിന്ദുത്വത്തിനോ ഗുണകരമാകുമെന്ന് കരുതി എന്തെങ്കിലും നിലപാടെടുത്താല്‍ സംഘിപട്ടം ചാര്‍ത്തപ്പെടുമെന്ന് കരുതി ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും യഥാര്‍ത്ഥ വസ്തുതകള്‍ പറയാതിരിക്കാനാകില്ല എന്നും പറഞ്ഞു. മലബാർ മാപ്പിള കലാപത്തെക്കുറിച്ച് ഒരു ഇടതുപക്ഷക്കാരനായ അഹമ്മദ് നടത്തിയ പ്രസംഗം അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.…
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗുമായി താരതമ്യം ചെയ്ത എം ബി രാജേഷിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മലബാർ കലാപ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗുമായി താരതമ്യം ചെയ്തതിന് കേരള നിയമസഭാ സ്പീക്കർ എംബി രാജേഷിനെയും ഭരണകക്ഷിയായ സിപിഐ എമ്മിനെയും വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. അജ്ഞത ഒരു കുറ്റമല്ലെങ്കിലും, രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി അജ്ഞത നടിക്കുന്നത് സമൂഹത്തോടാകെ ചെയ്യുന്ന അപരാധമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “ചരിത്രം വളച്ചൊടിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കാലം ക്ഷമിക്കില്ല,” അദ്ദേഹം പറഞ്ഞു. ഒരു ഐക്യ രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശസ്നേഹിയും ഏറനാട്ടിൽ (തെക്കൻ മലബാർ) ഒരു മുസ്ലീം രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിച്ച വ്യക്തിയും തമ്മിൽ ഉപമിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്ന് അദ്ദേഹം ആരോപിച്ചു. ഏത് അടിസ്ഥാനത്തിലാണ് ഭഗത് സിംഗിനെയും ഹാജിയെയും ഉപമിക്കാൻ കഴിയുക. സിംഗ് ഏതെങ്കിലും ഇന്ത്യക്കാരനെ (പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ) കൊന്നിട്ടുണ്ടോ എന്ന് സിപിഐ എമ്മിനും രാജേഷിനും ചൂണ്ടിക്കാണിക്കാനാകുമോ? മന്ത്രി…
കോവിഡ്-19: ഓണാഘോഷങ്ങൾക്കിടയിൽ കേരളത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; സംസ്ഥാനം 31,445 കേസുകൾ റിപ്പോർട്ട് ചെയ്തു
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളം ബുധനാഴ്ച 30,000 ത്തിലധികം വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിആർപി) 19 ശതമാനമായി ഉയർന്നു. ബുധനാഴ്ച 31,445 പുതിയ കേസുകള്‍ രേഖപ്പെടുത്തി, 215 പുതിയ മരണങ്ങളോടെ മൊത്തം മരണസംഖ്യ 19,972 ആയി ഉയർന്നു. സംസ്ഥാന സർക്കാർ പുറത്തിറക്കിയ കണക്കനുസരിച്ച് ടിപിആർ ബുധനാഴ്ച 19 ശതമാനം കടന്നു. ഏറ്റവും പുതിയ കുതിച്ചുചാട്ടം മൊത്തം അണുബാധകളുടെ എണ്ണം 38,83,429 ആയി ഉയർത്തിയപ്പോൾ, പകർച്ചവ്യാധിയുടെ കൂടുതൽ വ്യാപനം കുറയ്ക്കുന്നതിന് തീവ്രമായ സ്ക്രീനിംഗ് പ്രോഗ്രാം സർക്കാർ പ്രഖ്യാപിച്ചു. ഓണാഘോഷത്തിന് ശേഷം ടിപിആർ 20 ശതമാനത്തിനപ്പുറം പോകുമെന്നും അണുബാധകളുടെ എണ്ണം ഇനിയും ഉയരുമെന്നും മെഡിക്കൽ വിദഗ്ധർ പ്രവചിച്ചിരുന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍: എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050,…