എൻ എസ് എസ് കാനഡ ഓണം ആഗസ്റ്റ് 29 ഞായറാഴ്ച

ഒന്റാറിയോ: എൻ എസ് എസ് കാനഡ ഓണം -2021 ആഗസ്റ്റ് 29 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടത്തപ്പെടും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ഏറെയായി വളരെ ഭാഗിയായി നടത്തിവരാറുള്ള ഓണാഘോഷ പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെര്‍ച്വല്‍ ആയാണ് നടത്തപ്പെടുക. കേരളത്തിന്റെ മാറ്റുയർത്തുന്ന ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, കവിതാ പാരായണം, ചെണ്ടമേളം, ആധുനികതയുടെ സിനിമാറ്റിക് ഡാൻസ് എന്നിവയുൾപ്പെടെ വളരെ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. എല്ലാ വർഷത്തെയും പോലെ വിവിധ ബിസിനസ്സ് സംരംഭകർ ഈ സാംസ്കാരിക ഉത്സവത്തിന് ഇക്കൊല്ലവും അകമഴിഞ്ഞ് സഹായ സഹകരണങ്ങൾ ചെയ്തുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷ പരിപാടിയിൽ സംബന്ധിക്കുന്നതിനുള്ള സൂം മീറ്റിംഗ് വിശദശാംശങ്ങൾ : Meeting ID – 6987612882, Passcode – 866563.

കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന സ്ഫോടന പരമ്പരയിൽ 13 യുഎസ് സൈനികര്‍ ഉൾപ്പെടെ 90 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച യുഎസ് സൈനികരെയും വിദേശികളെയും അഫ്ഗാനികളെയും ലക്ഷ്യമിട്ട് കാബൂൾ വിമാനത്താവളത്തിൽ ഐസിസ് നടത്തിയ ബോംബാക്രമണത്തിൽ 13 യുഎസ് നാവികർ ഉൾപ്പെടെ 90 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച മാധ്യമ റിപ്പോർട്ടുകൾ, സ്ഫോടന പരമ്പരയിൽ മരിച്ചവരുടെ എണ്ണം 60 -ഓളം ആണെന്നും പരിക്കേറ്റവരുടെ എണ്ണം 140 -ലേറെയാണെന്നുമാണ് അഫ്ഗാന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് മാധ്യമങ്ങളുടെ കണക്കനുസരിച്ച് കൊല്ലപ്പെട്ട യു എസ് സൈനികരുടെ എണ്ണം 10 ആയിരുന്നു. എന്നാല്‍, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട യു എസ് സൈനികരുടെ എണ്ണം 13 ആണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. താലിബാൻ രാജ്യം അതിവേഗം പിടിച്ചടക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്ന് അമേരിക്ക പറയുന്ന ഒരു എയർലിഫ്റ്റിൽ രക്ഷപ്പെടാമെന്ന പ്രതീക്ഷയിൽ തിങ്ങിനിറഞ്ഞ വിമാനത്താവളത്തിന് പുറത്തുള്ള ജനക്കൂട്ടത്തിനിടയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം…

രുചിയേറും മട്ടണ്‍ കട്‌ലറ്റ്

  ചേരുവകള്‍ മട്ടണ്‍- 1 കിലോ പച്ചമുളക്- 5 എണ്ണം റൊട്ടിപ്പൊടി- 2 എണ്ണത്തിന്റെ സവാള- 4 എണ്ണം ഇഞ്ചി- 2 കഷണം കറിവേപ്പില- 12 ഇതള്‍ കുരുമുളക് പൊടി- 4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍ ചില്ലി സോസ്- 4 ടേബിള്‍ സ്പൂണ്‍ എണ്ണ- ആവശ്യത്തിന് ഉപ്പും വെള്ളവും- പാകത്തിന് തയ്യാറാക്കുന്ന വിധം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക. മട്ടണ്‍ കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക് പൊടി, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത മട്ടണ്‍ കൂട്ടില്‍ ചില്ലിസോസ് ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച്…

ഒന്നാം കൊറോണ മഹായുദ്ധം (കഥ): ശ്രീലക്ഷ്മി രാജേഷ്

ചിറ്റരത്തു കാവിലെ സുപ്രഭാതം കേട്ടു ലച്ചു പതിയെ എഴുന്നേറ്റു. ഇന്ന് ഈ നാല് ചുവരുകള്‍ക്കും എന്തോ പ്രത്യേക ഭംഗി ഉള്ളതായി അവള്‍ക്കു തോന്നി. അമേരിക്കയിലെ മഞ്ഞുകാലത്തിനിടയ്ക്കു കിട്ടിയ ഒരു ഇടവേളയിലാണ് അവള്‍ മകളേയും കൊണ്ട് നാട്ടിലേയ്ക്ക് വന്നത്. മുടി ഒതുക്കി വെച്ച് ജനാല തുറന്നിട്ടു. നല്ല മുല്ലപ്പൂവിന്‍റെ മണം. എന്ത് രസമാണ് നാട്ടിന്‍പുറത്തെ ഈ കാറ്റ് കൊള്ളാന്‍. അവിടെ നിന്ന് നോക്കിയാല്‍ മുറ്റം കാണാം. നീണ്ടു നിവര്‍ന്ന് കിടക്കുന്ന മുറ്റമടിയ്ക്കുമ്പോള്‍ കരിയിലകള്‍ കല പില ശബ്ദം കൂട്ടുന്നത്‌ കേള്‍ക്കാം. മാവില്‍ നിറയെ മാങ്ങ പിടിച്ചു നില്‍ക്കുന്നു. അവള്‍ പതിയെ കുട്ടിക്കാലത്തെ ഓര്‍മകളിലേയ്ക്ക് ചേക്കേറി. അച്ഛനുണ്ടായിരുന്നപ്പോള്‍ ലച്ചുവും അയലത്തെ കുഞ്ഞിയും കൂടി പഴുത്ത മാങ്ങാ പെറുക്കാന്‍ പോകും. കാറ്റടിയ്ക്കുമ്പോള്‍ തുരുതുരെ വീഴുന്ന മൂവാണ്ടന്‍ മാങ്ങയുടെ മധുരം ഓര്‍ത്തപ്പോള്‍ തന്നെ വായില്‍ വെള്ളമൂറി. നോക്കിനിന്ന് ഒരു മാങ്ങാ വീണപ്പോഴാണ് അച്ഛന്‍റെ…

ഓണത്തിന് ശേഷം അണുബാധ വർദ്ധിച്ചു; മൂന്ന് മാസത്തിന് ശേഷം പ്രതിദിനം 30,000 കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച കേരളത്തിൽ ഒരു ദിവസം 30,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം പരിശോധിച്ച കേസുകളിലെ അണുബാധ നിരക്ക് 19 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത് ബുധനാഴ്ച 31,445 പുതിയ അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊത്തം രോഗബാധിതരുടെ എണ്ണം 38,83,429 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് അണുബാധ മൂലം മരിച്ചവരുടെ എണ്ണം 19,972 ആയി, 215 പേർ കൂടി മരിച്ചു. കേരളത്തിൽ ഒരു ദിവസം അവസാനമായി അണുബാധ കേസുകൾ 30,000 കടന്നത് മേയ് 20-നാണ്, അന്ന് 30,491 പുതിയ കോവിഡ് -19 രോഗികളെ കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ പുതിയ കേസുകളുടെയും അന്വേഷണങ്ങളുടെയും സ്ഥിരീകരണ നിരക്കിൽ (ടിപിആർ) വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ, രാജ്യത്ത് പ്രതിദിനം 70 % പുതിയ അണുബാധ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തിൽ ബുധനാഴ്ച 31,445…

നിശ്ചയദാർഢ്യം കൊണ്ട് മഹാമാരിയെ കീഴടക്കിയ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി

ബ്രാംപ്റ്റൺ: ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു. പുരുഷ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും, അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിതാ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും, കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രജിസ്ട്രേഷന്‍ കണ്‍വീവര്‍ ബിന് ജോഷ്വായും അറിയിച്ചു. ആർപ്പു വിളികളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നുപോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒന്നുപോലെ ആവേശം പകർന്നതായി സമാജം ജനറല്‍ സെക്രട്ടറി ലത മേനോന്‍ പറഞ്ഞു. പുരുഷന്മാരുടെയും വനിതകകൂടെയുമായി ഇരുപതിലധികം ടീമുകൾ മത്സരത്തില്‍ പങ്കെടുത്തതായി ട്രഷറര്‍ ജോസെഫ് പുന്നശ്ശേരിയും ഫിനാന്‍സ് കണ്‍വീനര്‍ ഷിബു ചെറിയാനും അറിയിച്ചു. ഈ…

യുഎസ് ക്യാപിറ്റോൾ കലാപം: ട്രംപിന്റെ വൈറ്റ് ഹൗസ് രേഖകൾ ആവശ്യപ്പെട്ട് യു എസ് കോണ്‍ഗ്രസ് കമ്മിറ്റി

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങളിലെ അംഗങ്ങളുമായി ബന്ധപ്പെട്ട രേഖകൾ യുഎസ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനുവരി 6 -ന് ക്യാപിറ്റോളിന് നേരെയുള്ള മാരകമായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപ് ഭരണ സമയത്ത് വൈറ്റ് ഹൗസിൽ നിന്നും മറ്റ് ഏഴ് എക്സിക്യൂട്ടീവ് ബ്രാഞ്ച് ഏജൻസികളിൽ നിന്നും ആർക്കൈവു ചെയ്‌ത രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് സെലക്ട് കമ്മിറ്റി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കമ്മിറ്റി ചെയർമാൻ ബെന്നി തോംസൺ എട്ട് കത്തുകൾ എഴുതിയിട്ടുണ്ട്. അതിൽ ഏറ്റവും ദൈർഘ്യമേറിയത് നാഷണൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷനുള്ളതാണ്. അവരാണ് ട്രംപ് ഭരണകാലത്തെ രേഖകളുടെ സൂക്ഷിപ്പുകാര്‍. മറ്റ് ഏഴ് കത്തുകൾ ഏഴ് എക്സിക്യൂട്ടീവ് ബ്രാഞ്ച് ഏജൻസികൾക്കാണ്. രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. സെപ്തംബര്‍ 9-നകം രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന ഏജന്‍സികള്‍ക്ക്…

അഭിഭാഷകര്‍ക്കു വേണ്ടി സര്‍ക്കാര്‍ ചിലവാക്കിയ തുകയില്‍ ഗുരുതരമായ വൈരുദ്ധ്യതയുണ്ടെന്ന് ആരോപണം

തിരുവനന്തപുരം: അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ച തുകയെക്കുറിച്ചുള്ള വൈരുദ്ധ്യതയില്‍ സംശയം പ്രകടിപ്പിച്ച് കെപിസിസി സെക്രട്ടറിയും വിവരാവകാശ പ്രവർത്തകനുമായ അഡ്വ സി ആർ പ്രണകുമാര്‍. വിവരാവകാശ നിയമപ്രകാരം അദ്ദേഹത്തിന് ലഭിച്ച മറുപടിയിലാണ് നിരവധി സംശയങ്ങള്‍ അടങ്ങിയിരിക്കുന്നത്. വിവരാവകാശ രേഖ പ്രകാരം 5.03 കോടി രൂപയാണ് അഭിഭാഷക ഫീസായി നല്‍കി എന്ന് കാണിച്ചിരിക്കുന്നത്. കെ.കെ.രമ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി 18.97 കോടി രൂപ അഭിഭാഷകർക്കായി ചെലവഴിച്ചതായി മന്ത്രി പി രാജീവ് വെളിപ്പെടുത്തിയിട്ടുണ്ട്. കണക്കുകളിലെ ഈ ഗുരുതരമായ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് പ്രാൺകുമാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കേസിൽ സർക്കാരിനും സിപിഎം പ്രവർത്തകർക്കുമായി കോടികൾ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ പറയുന്നു. അഡ്വക്കേറ്റ് ഫീസ് – 5.03 കോടി രൂപ, അഭിഭാഷകരുടെ വിമാന യാത്രയ്ക്ക് 24,94,249 രൂപ, താമസത്തിനും ഭക്ഷണച്ചെലവിനും 8,59,996 രൂപ. പെരിയ കേസിലും ഷുഹൈബ് കേസിലും അഭിഭാഷക ഫീസിനത്തിലും വിമാന ,താമസ…

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായതിന് പിണറായി വിജയനെയും കെ കെ ഷൈലജയെയും പരിഹസിച്ച് അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സംസ്‌ഥാനത്തെ കോവിഡ് കേസുകൾ ദിനം‌പ്രതി കുതിച്ചുയര്‍ന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജയേയും പരിഹസിച്ച് മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരുന്ന സമയത്ത് കേരളത്തിൽ കോവിഡിനെ പിടിച്ചു കെട്ടി എന്ന തരത്തിലുള്ള സി.പി.എമ്മിന്റെയും സർക്കാരിന്റെയും പി.ആർ പ്രവർത്തനങ്ങളെയാണ് അദ്ദേഹം പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചിരിക്കുന്നത്. പി.കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം… മെൽബൺ സിറ്റിയിൽ പിണറായിക്ക് നന്ദി പറഞ്ഞ് കൂറ്റൻ ബാനറുയർത്തുന്നു, ‘ഇവിടെ വേണ്ട രീതിയിൽ ചികിത്സ കിട്ടുന്നില്ലാ’ എന്നും പറഞ്ഞ് ഷൈലജ ടീച്ചർക്ക് അങ്ങ് അമേരിക്കയിൽ നിന്നും ഫോൺ വരുന്നു,.. ഫിനാൻഷ്യൽ ടൈംസ് വോഗ് മാഗസിൻ പ്രോസ്പെക്റ്റ് മാഗസിൻ..അവാർഡ്… ഫീച്ചറ്… കവർ ഫോട്ടോ… ഒരൊഴിവൂല്ല്യായിരുന്നു.. ലോകാരോഗ്യ സംഘടന മുതൽ ഐക്യരാഷ്ട്രസഭ വരെ പിണറായി സർക്കാറിനെ പ്രത്യേകം അഭിനന്ദിക്കുന്നു.. എന്തൊക്കെയായിരുന്നു. പിണറായിയും, ടീച്ചറും തള്ളി മറിച്ച…

തമിഴ്‌നാട്ടില്‍ പ്രൊഫഷണല്‍ കോളേജുകളില്‍ 7.5 ശതമാനം സം‌വരണം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍; അനുകൂല പ്രതികരണവുമായി പ്രതിപക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രൊഫഷണല്‍ കോളേജുകളില്‍ കോഴ്സുകള്‍ക്ക് 7.5 ശതമാനം സം‌വരണം എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സർക്കാർ സ്​കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്കാണ് ഈ ആനുകുല്യം ലഭിക്കുക എന്ന് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.​ എൻജിനീയറിംഗ്, അഗ്രികൾച്ചർ, ഫിഷറീസ്​, നിയമം എന്നിവയിൽ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ സർക്കാർ സ്കൂളുകളിൽ പഠിച്ച കുട്ടികൾക്ക് 7.5 ശതമാനം സംവരണം ലഭിക്കും. ഈ മാസം ആദ്യം നടന്ന മന്ത്രിസഭ യോഗത്തിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ സംവരണം ഏർപ്പെടുത്തി കൊണ്ടുള്ള ബിൽ അവതരിപ്പിക്കുമെന്ന്​ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. സർക്കാർ സ്​കൂളുകളിൽ പഠിച്ച വളരെ കുറച്ച്​ വിദ്യാർഥികൾ മാത്രമാണ്​ പ്രഫഷനൽ കോഴ്​സുകളിൽ പ്രവേശനം നേടുന്നത്. കുടുംബത്തിലെ ദാരിദ്ര്യവും കോഴ്​സുകളെക്കുറിച്ച്​ അറിവില്ലായ്​മയും കാരണമാണ് പലരും പ്രൊഫഷണൽ കോഴ്സുകളിലേക്ക് കടന്ന് വരാൻ മടിക്കുന്നതിനും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സർക്കാർ സ്​കൂൾ വിദ്യാർഥികൾക്ക്​ പ്രഫഷനൽ കോഴ്​സുകളിൽ ചേരുന്നതിന്​…