മലയാളി പോലീസ് ഓഫീസര്‍മാരുടെ ഓണാഘോഷം ഗംഭീരമായി; സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) ആദ്യമായി ഓനാഘോഷം സംഘടിപ്പിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും രുചിവൈവിധ്യത്തിന്റെയും ആഘോഷത്തിന് മാറ്റുകൂട്ടാന്‍ വിവിധ പരിപാടികളും ഉണ്ടായി. ഫ്രണ്ട്‌സ് ഓഫ് കേരള ചെണ്ടമേളം ഗ്രൂപ്പിന്റെ മാവേലിയായിരുന്നു മുഖ്യ ആകര്‍ഷണം. ബ്രെത്ത് ലെസ് എന്റര്‍ടൈന്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച തിരുവാതിരയും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഗായകരായ ജെംസണും ശാലിനിയും മലയാള മണ്ണിന്റെ ഗന്ധമുള്ള ഗാനങ്ങള്‍ ആലപിച്ച് വേദി കയ്യടക്കി. ന്യൂയോര്‍ക്കിലെ ജെറിക്കോയിലുള്ള കൊട്ടീലിയനാണ് സദ്യവട്ടങ്ങള്‍ കേരളത്തനിമ ഒട്ടും ചോരാതെ ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി ഒത്തുചേര്‍ന്ന കുടുംബങ്ങളും കുട്ടികളും കൂടി അതിമനോഹരമായി ഒരുക്കിയ അത്തപ്പൂക്കളം ഏവരുടെയും ഹൃദയം കവര്‍ന്നു. നീന ഫിലിപ്‌സും ലുലുവും അവതരിപ്പിച്ച നൃത്ത പരിപാടിയും കാണികള്‍ ആസ്വദിച്ചു. 6 വയസ്സുകാരന്‍ മാറ്റിയോ ജോയ് “വൈശാഖ സന്ധ്യേ” എന്ന മലയാളഗാനം പാടി സദസ്സിനെ കയ്യിലെടുത്തു. വേനല്‍ച്ചൂടില്‍ വിതരണം ചെയ്ത തണുത്ത…

ഡാളസ് സൗഹൃദ വേദി ഓണാഘോഷം സെപ്റ്റംബര്‍ 5-ന്; മുഖ്യാതിഥി അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

ഡാളസ് : ഡാളസ് സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 5 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. സൂം പ്ലാറ്റുഫോം വഴി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ ഡാളസ് സൗഹൃദ വേദി പ്രഡിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിക്കും. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. യോഗത്തില്‍ ഡാളസിലെ സാംസ്കാരിക നേതാവും കവിയുമായ ലാനാ പ്രസിഡന്റു ജോസെന്‍ ജോര്‍ജ് ഓണ സന്ദേശം നല്‍കും.. തുടര്‍ന്ന് അജയകുമാര്‍ , ഷീബാ മത്തായി ഡാളസിലെ പ്രമുഖരായ സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ ഓണം ആശംസകള്‍ അറിയിക്കും. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡാളസിലെ എല്ലാ മലയാളികളെയും ഈ സൂം മീറ്റിംഗിലേക്കു സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

രാജു ഫിലിപ്പോസ് (58) ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: തിരുവല്ല വേങ്ങൽ കിഴക്കേ കണിയാംവേലിൽ പരേതരായ പി.പി. ഫിലിപ്പോസിന്റെയും ഏലിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകൻ രാജു ഫിലിപ്പോസ് ആഗസ്റ്റ് 25ന് 58ാം വയസ്സിൽ ഫിലഡൽഫിയയിൽ നിര്യാതനായി. കാർഡോൺ ഇൻഡസ്ട്രീസിലെ ഉദ്യോഗസ്ഥനും, ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തോഡോക്സ് ചർച്ചിലെ (5422 N. Mascher Street) സജീവ അംഗമായിരുന്നു പരേതൻ. തിരുവല്ല വാലുപറമ്പിൽ ശ്രീ മാമ്മന്റെയും ശ്രീമതി ഏലിയാമ്മയുടെയും മകൾ എൽസി ഫിലിപ്പോസ് ആണ് ഭാര്യ. മെറിൻ ഫിലിപ്പ്, റോഷൻ ഫിലിപ്പ് എന്നിവർ മക്കളും, കെ പി പോൾ (കുഞ്ഞുകുഞ്ഞ്, തോലശ്ശേരിൽ), ഫിലിപ്പ് പോത്തൻ (അനിയൻകുഞ്ഞ്, തിരുമൂലപുരം), ഫിലിപ്പ് വർഗീസ് (ജോയ് വെങ്ങൽ) എന്നിവർ സഹോദരങ്ങളുമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ആഗസ്റ്റ് 30 തിങ്കളാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് സിറിയൻ കത്തീഡ്രലിൽ വച്ച് (1333 Welsh Road Huntingdon Valley,…

ഈശോ സിനിമ കേവലമൊരു വിവാദമോ?: ബ്ലെസന്‍ ഹ്യൂസ്റ്റന്‍

നാദിര്‍ഷ എന്ന സംവിധായകന്‍ ഈശോ എന്ന സിനിമയിലൂടെ ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈശോയെന്ന ചലച്ചിത്രത്തിന്റെ കഥയോ കഥാപാത്രമോ എന്താണെന്നു പോലും ജനത്തിന് അറിയില്ലെങ്കിലും ആ സിനിമ ഇന്ന് കേരളം മുഴുവന്‍ വിവാദത്തിന്റെ അലകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. യേശുവെന്ന പേരും രൂപവുമായി ചിത്രത്തിന്റെ പരസ്യം പുറത്തിറങ്ങിയതോടെയാണ് വിവാദത്തിന്റെ തിരകളുയര്‍ന്നത്. കോവിഡിന്റെ തീവ്രതയേക്കാള്‍ തീവ്രതയാണ് ഈശോയെന്ന സിനിമയുടെ വിവാദ ചര്‍ച്ച. ക്രൈസ്തവ ജനത ലോകരക്ഷകനായിട്ടാണ് യേശുക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നത്. അവരുടെ കര്‍ത്താവും ദൈവവും ദൈവ പുത്രനായിവന്ന യേശുവിനെ കാണുന്നു. യേശുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു ജീവിതവും യേശുവിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗ്ഗവുമാണ് ഏതൊരു ക്രിസ്ത്യാനിയും നയിക്കുന്നത്. അതുകൊണ്ടുതന്നെ യേശുവെന്ന പേരില്‍പോലും അവര്‍ ദൈവത്തിന്റെ സാമിപ്യം അറിയുന്നു. ക്രൈസ്തവര്‍ ലോക രക്ഷകനായി കാണുമ്പോള്‍ അക്രൈസ്തവര്‍ യേശുവിനെ പരിഷ്കര്‍ത്താവായിട്ടാണ് യേശുവിനെ കാണുന്നത്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോലും യേശുക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കുന്നവരാണ് അക്രൈസ്തവരും. അങ്ങനെ ഒരുവശത്ത് ആരാധിക്കുകയും…

യുഎസ് പിന്മാറുന്നതിനു മുമ്പ് മുമ്പ് മറ്റൊരു കാബൂൾ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: 20 വർഷം നീണ്ട അഫ്ഗാനിസ്ഥാൻ അധിനിവേശത്തിന്റെ അവസാന ദിവസങ്ങളിൽ കാബൂളിൽ മറ്റൊരു ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പെന്റഗൺ. ഇതേക്കുറിച്ച് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേറാക്രമണത്തിൽ ഒരു ഡസനിലധികം അമേരിക്കക്കാരും നിരവധി അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ടതിന് ശേഷം വെള്ളിയാഴ്ച ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും പെന്റഗൺ ഉദ്യോഗസ്ഥരുമായും ദേശീയ സുരക്ഷാ സംഘാംഗങ്ങളുമായും ചര്‍ച്ച നടത്തി. “കാബൂളിൽ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അവർ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഉപദേശിച്ചു, പക്ഷേ കാബൂൾ വിമാനത്താവളത്തിൽ അവർ പരമാവധി ശക്തി സംരക്ഷണ നടപടികൾ സ്വീകരിക്കുന്നുണ്ട്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ഒരു ബ്രീഫിംഗിൽ പറഞ്ഞു. “ആ ഭീഷണികൾക്കുമുന്നിലും, നമ്മുടെ സൈന്യത്തിലെ ധീരരായ വനിതകളും പുരുഷന്മാരും ചരിത്രപരമായ ഒഴിപ്പിക്കൽ പ്രവർത്തനം തുടരുകയാണെന്ന്…

കോവിഡ്-19: ജനക്കൂട്ടം ഒഴിവാക്കാനും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡല്‍ഹി: ജനക്കൂട്ടം ഒഴിവാക്കാനും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു, രാജ്യത്ത് മൊത്തത്തിൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടും, ചില പ്രദേശങ്ങളിൽ രോഗം പടരുന്നു. രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 30 വരെ തുടരുമെന്ന് കത്തിൽ പറയുന്നു. രാജ്യത്ത് മൊത്തത്തിൽ രോഗം പടരുന്നതിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ചില ജില്ലകളിൽ വ്യാപനം രൂക്ഷമാണ്. ഉയർന്ന സ്ഥിരീകരണ നിരക്ക്, സജീവമായ കേസുകളുടെ സാന്നിധ്യം എന്നിവയും ആശങ്കയുണ്ടാക്കുന്നു. അതിനാൽ, അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് നിയന്ത്രണ നടപടികൾ സ്വീകരിക്കണം. ദീപാവലി, ചാത് പൂജ തുടങ്ങിയ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുത്. ഇതിനായി പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണം. നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍…

എം ബി എ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു

ബെംഗളൂരു: മൈസൂരിൽ 22-കാരിയായ എം ബി എ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനും അവളുടെ സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചതിനും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ഡിജിപി പ്രവീൺ സൂദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറാം പ്രതി ഒളിവിലാണെന്നും പോലീസ് ഇയാളെ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുപേരും തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നുള്ള തൊഴിലാളികളാണ്. അറസ്റ്റിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് തോന്നുന്നുവെന്ന് സൂദ് പറഞ്ഞു. മൈസൂരു സർവകലാശാലയിൽ പഠിക്കുന്ന 22 കാരിയായ മഹാരാഷ്ട്രയിൽ നിന്നുള്ള എംബിഎ വിദ്യാർത്ഥിനിയായ യുവതിയും അവളുടെ സുഹൃത്തും ചൊവ്വാഴ്ച വൈകിട്ടു ചാമുണ്ഡി ഹിൽസിൽ (നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം) വെച്ചാണ് ആക്രമിക്കപ്പെട്ടത്. സ്ഥിരമായി ജോഗിങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസിനും 30വയസിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിന്റെ മൊഴി. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30ഓടെയാണ് ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി…

നെഹ്റുവിനെ ഒഴിവാക്കി വീര്‍ സവര്‍ക്കറുടെ പേര് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ICHR) സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിനെ ‘വെട്ടി മാറ്റി’ ആ സ്ഥാനത്ത് വീര്‍ സവര്‍ക്കറെ പ്രതിഷ്ഠിച്ച്, ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ പ്രചരണ പോസ്റ്റര്‍ പുറത്തിറക്കി. മഹാത്മാഗാന്ധി, ബി.ആര്‍.അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവര്‍ പോസ്റ്ററിലുണ്ട്. നേരത്തെ മലബാര്‍ സമരനേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ള അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്‌.ആര്‍ റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെ വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരേയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നിഘണ്ടു (1857-1947) വിന്റെ അഞ്ചാം വാല്യത്തില്‍നിന്ന് വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളും നീക്കം ചെയ്യാനുള്ള…

ക്രൈസ്തവ സഭകളിലെ ഒരുമയും സ്വരുമയും കാലഘട്ടത്തിന്റെ ആവശ്യം: ഷെവലിയര്‍ വി സി സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ തമ്മിലും സഭാസംവിധാനങ്ങള്‍ക്കുള്ളിലും വിശ്വാസിസമൂഹത്തിനിടയിലും കൂടുതല്‍ ഒരുമയും സ്വരുമയും അച്ചടക്കവും അനുസരണവും ഊട്ടിയുറപ്പിക്കേണ്ടത് ഈ കാലഘട്ടത്തില്‍ അടിയന്തരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. ആഗോളതലത്തില്‍ ക്രൈസ്തവരെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ ആസൂത്രിത അജണ്ടകളും സഭാസംവിധാനങ്ങളെയും ക്രൈസ്തവ കുടുംബങ്ങളെയും ലക്ഷ്യംവെച്ചുള്ള നുഴഞ്ഞുകയറ്റ സാധ്യതകളും വിശ്വാസിസമൂഹം അതീവഗൗരവമായി കാണണം. സഭകള്‍ക്കുള്ളില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കാനും വിശ്വാസത്തെ വെല്ലുവിളിക്കാനും ഇക്കൂട്ടര്‍ നടത്തുന്ന ബോധപൂര്‍വ്വമായ കെണികളും ഗൂഢശ്രമങ്ങളും തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ ക്രൈസ്തവ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി ഉണരേണ്ടത് അടിയന്തരമാണ്. ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടെ തീരുമാനങ്ങളും പ്രബോധനങ്ങളുമാണ് കത്തോലിക്കാസഭയുടെ അവസാനവാക്കും നിലപാടും. ആ തീരുമാനങ്ങളെ എതിര്‍ക്കുവാനും വെല്ലുവിളിക്കുവാനും അവഗണിക്കുവാനും ആരെയും അനുവദിക്കില്ല. സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സംരക്ഷണകവചമൊരുക്കേണ്ടതും ശക്തിപകരേണ്ടതും അല്മായരായ വിശ്വാസിസമൂഹത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അല്മായ വിശ്വാസികളുമുള്‍ക്കൊള്ളുന്ന സഭയുടെ…

കോവിഡ് -19: സംസ്ഥാനത്ത് വ്യാപനം രൂക്ഷം; ഞായറാഴ്ച ലോക്ക്ഡൗൺ പുനഃസ്ഥാപിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ മോശം കോവിഡ് -19 മാനേജ്‌മെന്റിന്റെ പേരിൽ പ്രതിപക്ഷത്തിന്റെയും പൊതുജനാരോഗ്യ വിദഗ്ധരുടെയും വിമർശനം നേരിടുന്ന സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ശനിയാഴ്‌ച 31265 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 167497 പരിശോധനകള്‍ നടത്തി. 24 മണിക്കൂറിനിടെ 153 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനമാണ് സ്ഥിരീകരിച്ചത്. 204896 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയ റിപ്പോര്‍ട്ടോടു കൂടി ഇതുവരെ ആകെ പരിശോധിച്ച സാമ്പിളുകള്‍ 3,11,23,643 ആയി. ഓണക്കാലത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് കൊവിഡ് വര്‍ധിക്കാന്‍ കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.…