കഥാകാരന്റെ കനല്‍‌വഴികള്‍ (അദ്ധ്യായം 10): കാരൂര്‍ സോമന്‍

റാഞ്ചിയിലേക്കുളള ട്രെയിന്‍ യാത്ര നാട്ടില്‍ നിന്നുളള ഒളിച്ചോടല്‍ ഒരു ചുടുനിശ്വാസം പോലെ എന്നില്‍ വളര്‍ന്നു. എന്‍റെ ജീവിതം വൃഥാവിലാവില്ലെന്ന് എന്നെ ആശ്വസിപ്പിച്ചത് പണിക്കര്‍ സാറാണ്. നീ അന്ധനോ മൂകനോ ബധിരനോ അല്ല. മനുഷ്യരുടെ ഉററതോഴനായി മാറാന്‍ ധാരാളം പഠിക്കാനുണ്ട്. പോലീസിന്‍റെ സമീപനമൊക്കെ അദ്ദേഹം പുച്ഛിച്ചു തളളി. ജന്മി- ബൂര്‍ഷ്വ സര്‍വ്വാധിപത്യം പിഴുതെറിഞ്ഞതുപോലെ ഈ കാടന്‍ പോലീസ് നിയമവും ഒരിക്കല്‍ പിഴുതെറിയും. അഹങ്കാരിയും ധിക്കാരിയുമായ മകന്‍ കണ്‍മുന്നില്‍ നിന്നു പോകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്‍റെ അച്ഛന്‍ തന്നെയായിരുന്നു. അധികമാരോടും പറയാതെ തന്നെ റഞ്ചിയില്‍ നിന്നു അവധിയില്‍ വന്നിരിക്കുന്ന കൊല്ലത്തുളള വിജയന്‍ പിളളയുടെ വീട്ടിലേക്ക് രാവിലെ തന്നെ യാത്ര തിരിച്ചു. അതിനു മുമ്പ് ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയിരുന്നു. മനസ്സില്‍ അപ്പോള്‍ നിറഞ്ഞു നിന്നിരുന്നത് ആ നരകത്തില്‍ നിന്നു രക്ഷപ്പെടുന്ന ചിന്തയായിരുന്നു. മറിച്ച് ചിന്തിക്കാന്‍ എനിക്ക്…

കേരളാ ഡിബെറ്റ് ഫോറം യു.എസ്.എ വെര്‍ച്വല്‍ ഓണമഹോത്സവം സെപ്റ്റംബര്‍ 4 ശനിയാഴ്ച

ഹൂസ്റ്റണ്‍: കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ ഓണമഹോത്സവം ആകര്‍ഷകമായ കേരളത്തനിമയുള്ള വിവിധ പരിപാടികളോടെ വെര്‍ച്വല്‍ ആയി – സൂം – ഫ്ളാറ്റുഫോമില്‍ സെപ്റ്റംബര്‍ 4ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ നടത്തുന്നു. ‘സൂം’ ഓപ്പണ്‍ ഫ്ളാറ്റുഫോറത്തില്‍ നടത്തുന്ന ഈ ഓണാഘോഷ മഹോത്സവത്തില്‍ നാടിന്‍റെ നാനാഭാഗത്തു നിന്നും യാതൊരു വിധ വലിപ്പ ചെറുപ്പമില്ലാതെ ‘മാവേലി നാടു വാണീടുംകാലം’ മാനുഷരെല്ലാരുമൊന്നുപോലെ” എന്ന രീതിയില്‍ വൈവിധ്യമേറിയ മലയാളി തനിമയുള്ള ആകര്‍ഷകമായ കലാപരിപാടികള്‍ അരങ്ങേറും. ഓണപ്പാട്ടുകള്‍, ഓണക്കളികള്‍്, മാവേലിതമ്പുരാന്‍റെ എഴുന്നള്ളത്ത്, തിരുവാതിര, നൃത്തം, മിമിക്സ്, കഥാപ്രസംഗം, വില്ലടിച്ചാന്‍പാട്ട്, നാടന്‍പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയവ കലാപരിപാടിയുടെ ഇനങ്ങളാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന മലയാള ഗദ്യപദ്യസാഹിത്യകാരډാരുമായും എഴുത്തുകാരുമായി ഹ്രസ്വമായ അഭിമുഖങ്ങള്‍, റൗണ്ട് ടേബിള്‍ സംഭാഷണങ്ങള്‍, ഈ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും. അതിനായി ഓരോരുത്തരേയും പ്രത്യേകമായി ക്ഷണിക്കാന്‍ പറ്റിയിട്ടില്ല. ഈ പത്രകുറിപ്പ് അവര്‍ക്കുള്ള പ്രത്യേക ക്ഷണകത്തായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഏതാണ്ട്…

ഇന്ത്യയുമായുള്ള രാഷ്ട്രീയ വ്യാപാര ബന്ധം തുടരാൻ ആഗ്രഹിക്കുന്നു: താലിബാന്‍ നേതാവ് സ്റ്റാനക്സായ്

കാബൂള്‍: ഇന്ത്യയുമായി നയതന്ത്ര സാന്നിധ്യം നിലനിർത്താൻ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായ്. ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമായ ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. കാബൂൾ ഏറ്റെടുത്ത ശേഷം താലിബാന്‍ ഗ്രൂപ്പിലെ ഉന്നത ശ്രേണിയിലെ ഒരു അംഗം ഈ വിഷയത്തിൽ സംസാരിക്കുന്നത് ഇതാദ്യമാണ്. താലിബാന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, പസ്തോയിലെ സ്റ്റാനെക്സായ് അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ചും ശരീഅത്ത് അടിസ്ഥാനമാക്കി ഒരു ഇസ്ലാമിക ഭരണകൂടം രൂപീകരിക്കാനുള്ള പദ്ധതിയെക്കുറിച്ചും സംസാരിച്ചു. ഇന്ത്യ, പാക്കിസ്താന്‍, ചൈന, റഷ്യ എന്നിവയുൾപ്പെടെ മേഖലയിലെ പ്രധാന രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത് ശ്രദ്ധേയമാണ്. 20 വർഷങ്ങൾക്ക് ശേഷം അമേരിക്കൻ സൈന്യം പിന്മാറിയതിനു ശേഷം താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്…

പിതാവിനെയും മൂന്നാം ക്ലാസ്സുകാരി മകളേയും പരസ്യമായി വിചാരണ ചെയ്ത വനിതാ പോലീസിന് നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസ്സുകാരി മകളേയും പരസ്യമായി പ്രതിയാക്കിയ രജിത എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല പെരുമാറ്റ പരിശീലനത്തിന് ഉത്തരവിട്ട് സംസ്ഥാന പോലീസ് മേധാവി. 15 ദിവസത്തെ പരിശീലനത്തിനാണ് കൊല്ലത്തേക്ക് അയച്ചത്. അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, രജിതക്ക് തെറ്റു പറ്റിയെന്ന് സ്വയം മനസ്സിലായിട്ടും അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ല എന്നതാണ് കുറ്റം. റൂറല്‍ എസ്പിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം രജിത മോശമായി പെരുമാറിയിട്ടില്ല. എന്നാല്‍, തെറ്റ് തന്റെ ഭാഗത്താണെന്ന് മനസ്സിലാക്കിയിട്ടും ക്ഷമാപണം നടത്താത്തത് തെറ്റാണെന്നും, ഫോൺ നഷ്ടപ്പെട്ടപ്പോൾ രജിതയ്ക്ക് അവളുടെ ബാഗോ വാഹനമോ പരിശോധിക്കാമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രശ്നം പൊതുജന മധ്യത്തില്‍ അച്ഛനേയും മകളേയും വിചാരണ ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഡിഐജി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ്…

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനെതിരെ രണ്ട് ഹൗസ് റിപ്പബ്ലിക്കൻമാർ ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ അശ്രദ്ധയോടെ പിൻവലിച്ചതിൽ രണ്ട് റിപ്പബ്ലിക്കൻമാർ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെതിരെ ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിച്ചു. സൗത്ത് കരോലിന പ്രതിനിധി റാള്‍ഫ് നോർമനും മെരിലാൻഡ് പ്രതിനിധി ആൻഡി ഹാരിസുമാണ് പ്രമേയം അവതരിപ്പിച്ചത്. ബ്ലിങ്കന്‍ പ്രസിഡന്റ് ജോ ബൈഡന് ശരിയായ ഉപദേശം നൽകിയില്ലെന്നും, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ താൽപ്പര്യങ്ങൾ ഉപേക്ഷിച്ചുവെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. “സെക്രട്ടറി ബ്ലിങ്കൻ തന്റെ സത്യപ്രതിജ്ഞയെ സത്യസന്ധമായി ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടു, പകരം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയും നയതന്ത്ര സ്വത്തുക്കളും പിൻവലിക്കുന്നതിൽ നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ, സുരക്ഷ, മൂല്യങ്ങൾ എന്നിവ അശ്രദ്ധമായി കൈകാര്യം ചെയ്തു,” ഇംപീച്ച്മെന്റ് പ്രമേയത്തില്‍ പറഞ്ഞു. “സ്വന്തം നയതന്ത്രജ്ഞരും രഹസ്യാന്വേഷണ വിഭാഗവും നൽകിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സെക്രട്ടറി ബ്ലിങ്കൻ പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കുന്നതിലും ഉപദേശിക്കുന്നതിലും പരാജയപ്പെട്ടു. കൂടാതെ, റിപ്പബ്ലിക്കൻമാരും സ്വദേശത്തും വിദേശത്തുമുള്ള കോൺഗ്രസിനെയും അമേരിക്കൻ പൗരന്മാരെയും പൂര്‍ണ്ണ…

നോർത്ത് ഈസ്റ്റ് ഡേ കെയർ സെന്ററിൽ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു

ഫിലഡൽഫിയാ: പ്രായാധിക്യവും ജീവിത സായാഹ്നത്തിലെ തണലില്ലായ്മയും രോഗങ്ങളും ഏകാന്തതയും ഒക്കെയായി വാർദ്ധക്യകാലം തള്ളിനീക്കുന്ന മാതാപിതാക്കളുടെ വിരസ ജീവിതത്തിനു തണലേകി, ആത്മീയവും ഭൗതീകവുമായ ആരോഗ്യ സംരക്ഷണത്തിന്റെ കേന്ദ്രവും, പ്രായമായ മലയാളികളുടെ പകൽവീടുമായി മാറിയ നോർത്ത് ഈസ്റ്റ് ഡേ കെയർ സെന്റർ (11048 Rennard St, Philadelphia, PA 19116) സംഘടിപ്പിച്ച ഓണാഘോഷം വിവിധ പരിപാടികളോടെ വിജയകരമായി നടത്തപ്പെട്ടു. പ്രോഗ്രാം കോർഡിനേറ്റർ ബെന്നി കൊട്ടാരത്തിലിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളി മനസ്സ് ചീഫ് എഡിറ്റർ രാജു ശങ്കരത്തിൽ മുഖ്യാതിഥിയായി ഓണസന്ദേശം നൽകി. അനിൽപാസ്റ്ററും കുടുംബവും ശ്രവണസുന്ദരമായ ഗാനങ്ങൾ ആലപിച്ചു. ഒപ്പം ഡേ കെയർ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറി. ഇന്റർനെറ്റ്, ഓൺലൈൻ, മൊബൈൽ തുടങ്ങിയ വിനോദഉപാധികൾ ഒന്നും ലഭ്യമല്ലാതിരുന്ന തൊണ്ണൂറ് കാലയളവുകളിൽ മികച്ച സ്റ്റേജ് ഷോകൾ നടത്തിയും ഹിറ്റ് സിനിമകൾ പ്രദർശിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനും മികച്ച സംഘാടകനുമായി മാറിയ ബെന്നി…

കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “പൊന്നോണം 2021″ന്റെ ഭാഗമായുള്ള ഈ വർഷത്തെ രണ്ടാമത്തെ ഓണാഘോഷം സിത്ര ഏരിയയിൽ നടന്നു. കെ.പി.എ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവ നല്‍കി ആദരിച്ചു. ഏരിയ പ്രസിഡന്റ്റ് അഭിലാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ ബിനു കുണ്ടറ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറര്‍ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ, ഏരിയ ജോ. സെക്രട്ടറി ഇർഷാദ് എന്നിവർ ആശംസകളും അറിയിച്ചു. മുതിർന്ന പ്രവാസികൾക്ക് വിശിഷ്ടാതിഥി നൗഷാദ് അബ്ദുൽ ഹമീദ് ഓണക്കോടി നൽകി ആദരിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി സിദ്ദിഖ് ഷാൻ സ്വാഗതവും, ഏരിയ…

കെ.എച്ച്.എന്‍.എ മിഷിഗൺ ഓണാഘോഷ സായാഹ്ന സംഗമം സെപ്റ്റംബർ 5 ന്

പ്രജാ വത്സലനായിരുന്ന മഹാബലിയുടെ കേരള സന്ദർശനത്തിന്റെയും പൂർവ്വകാല കേരള കാർഷിക സമൃദ്ധിയുടെയും ആഹ്ലാദ സ്മരണകൾ അയവിറക്കുന്ന ഓണക്കാല ഒത്തുകൂടൽ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക മിഷിഗൺ ശാഖ സെപ്റ്റംബർ 5 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പ്ലിമത്തു ടൗണ്ഷിപ് സീസൺസ് പവലിയനിൽ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളിലും ആരവങ്ങളിലും കോവിഡ് മഹാമാരിയുടെ ഭീതി നിഴലിക്കുന്ന ഇക്കാലത്തും സൗഹൃദങ്ങളുടെ സൗരഭ്യവും ഒത്തുചേരലിന്റെ ഉത്സാഹവും ഒഴിവാക്കാനാകാതെ മലയാളികൾ ലോകത്തെവിടെയും ഓണം ആഘോഷിച്ചു വരുന്നു. മതത്തിന്റെ മതില്കെട്ടുകളോ ജാതിയുടെ വിവേചനങ്ങളോ തീരെയില്ലതെ നന്മയുടെ നല്ല നാളുകൾ ഓർത്തെടുക്കാനും ഓമനിക്കാനും, ദുഃഖങ്ങൾക്കു അവധികൊടുത്തു ഒത്തുകൂടാനും ഓണത്തോളം ഉചിതമായ മറ്റൊരു ഉത്സവം മലയാളിക്ക് ഇല്ലതന്നെ. കുടുംബാംഗങ്ങൾ തന്നെ പാചകം ചെയ്തു പരസ്പരം പങ്കുവച്ചു ആസ്വദിക്കുന്ന ഓണസദ്യയും ഓർമ്മയിൽ അവശേഷിക്കുന്ന നാടൻ കലാ കായിക വിനോദങ്ങൾ വീണ്ടെടുത്തും അണിയിച്ചൊരുക്കുന്ന ഈ ഒത്തുചേരലിൽ എല്ലാ മലയാളികളുടെയും സാന്നിധ്യം അഭ്യർഥിക്കുന്നതായി…

ചൈന ആണവ ഭീഷണിയായി റഷ്യയെ മറികടക്കും: പെന്റഗണ്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഏറ്റവും വലിയ ആണവ ഭീഷണിയായി ചൈന ഉടൻ തന്നെ റഷ്യയെ മറികടക്കുമെന്ന് ഒരു മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറയുന്നു. രണ്ട് ആണവ ശക്തികൾക്കും തെറ്റായ ആശയവിനിമയം ഒഴിവാക്കാനുള്ള സംവിധാനങ്ങളില്ലെന്ന് മുന്നറിയിപ്പ് നൽകി. “ചൈന അവതരിപ്പിക്കുന്ന ഭീഷണികളുടെ എണ്ണം നിലവിൽ റഷ്യ അവതരിപ്പിക്കുന്ന ഭീഷണികളുടെ എണ്ണത്തെ മറികടക്കുന്ന ഒരു പോയിന്റ്, ഒരു ക്രോസ്ഓവർ പോയിന്റ് ഉണ്ടാകും,” അമേരിക്കൻ ആണവായുധ ശേഖരത്തിന്റെ മേൽനോട്ടം വഹിക്കുന്ന യുഎസ് വ്യോമസേന സ്ട്രാറ്റജിക് കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ തോമസ് ബസ്സിയർ വെള്ളിയാഴ്ച ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞു. “ബെയ്‌ജിംഗിന്റെ സംഭരിച്ച ആണവ പോർമുനകളുടെ എണ്ണത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല, മറിച്ച് അവ എങ്ങനെയാണ് ‘ഓപ്പറേഷണൽ ഫീൽഡ്’ ചെയ്യുന്നത് എന്നതിനെക്കുറിച്ചും അടുത്ത കുറച്ച് വർഷങ്ങളിൽ ഒരു ക്രോസ്ഓവർ പോയിന്റ് ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ബെയ്‌സിംഗ് കൂട്ടിച്ചേർത്തു, റഷ്യയിൽ നിന്ന് വ്യത്യസ്തമായി,…

ഭര്‍ത്താവിനോടുള്ള പക തീര്‍ക്കാന്‍ രണ്ടു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി; പോലീസ് കേസെടുത്തു

വില്ലുപുരം : രണ്ടു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ സ്വന്തം അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രാപ്രദേശ് വില്ലുപുരം ജില്ലയിലാണ് ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് അമ്മ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതെന്നു പറയുന്നു. കുഞ്ഞിനെ മര്‍ദ്ദിച്ചതിനു പുറമെ അമ്മ തന്നെ തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. കുട്ടിയുടെ വായിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്മ തുളസിക്കെതിരെ (23) സത്യമംഗലം പോലീസ് കേസെടുത്തു. അഞ്ച് വർഷം മുമ്പാണ് മധുര-മേട്ടൂർ സ്വദേശിയായ വടിവഴകനും ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ തുളസിയും വിവാഹിതരാകുന്നത്. ഇവർക്ക് നാലും രണ്ടും വയസ് പ്രായമുള്ള രണ്ട് ആൺമക്കളാണുള്ളത്. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവാണെന്ന് പൊലീസ് പറയുന്നു. അങ്ങനെയിരിക്കെ ഫെബ്രുവരി 23ന് വടിവഴകൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാളോടുള്ള ദേഷ്യത്തിൽ ഇളയ മകനെ യുവതി ഉപദ്രവിച്ചത്. കുട്ടിയെ ചെരുപ്പുകൊണ്ടും കൈകൊണ്ടും മർദിക്കുന്നതും കാൽ വളച്ചൊടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ…