ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ: സഞ്ജു പുളിക്കത്തൊട്ടിയിൽ ഗോൾഡ് സ്പോൺസർ

ചിക്കാഗോ: ചിക്കാഗോ: IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന് ഉദാരമായ സാമ്പത്തികമായ പിന്തുണയോടെ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്‌ മോർഗേജ് ) ഗോൾഡ് സ്പോൺസർ ആകും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഠിനാധ്വാനം കൊണ്ടും ആത്മാർത്ഥത കൊണ്ടും മോർഗേജ് രംഗത്ത് പ്രശസ്തിയിലേക്കുയർന്നിട്ടുള്ള ചിക്കാഗോയിലെ പ്രമുഖ വ്യവസായിയാണ് സഞ്ചു പുളിക്കത്തൊട്ടിയിൽ. ലിങ്കൻവുഡ്‌ മോർഗേജ് എന്ന സ്ഥാപനത്തിലൂടെ വളരെ സുതാര്യതയോടെയും വേഗതയോടെയും ലോണുകൾ കൃത്യതയോടെ ലഭ്യമാക്കികൊണ്ട് ഉപഭോക്താവിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുവാൻ മുന്നിട്ടു നിൽക്കുന്ന സഞ്ചു, ചിക്കാഗോയിലെ മലയാളി സംഘടനകളിലെ നിറ സാന്നിധ്യം കൂടിയാണ്. എത്ര സങ്കീർണ്ണമായ സാമ്പത്തിക – ക്രെഡിറ്റ് അവസ്ഥയായാലും, മിതമായ നിരക്കിലും സമബയബന്ധിതമായും ഭവന വായ്‌പകൾ ലഭ്യമാക്കികൊണ്ട് ചിക്കാഗോയിലെ ഏറ്റവും വേഗം വളരുന്ന മോർഗേജ് ബ്രോക്കേറേജ്‌ സ്ഥാപനമായി ലിങ്കൻവുഡ്‌ മോർഗേജ് ഇതിനകം തന്നെ വളർന്നിട്ടുണ്ട്.…

സീറോ-മലബാർ കത്തോലിക്ക സഭയും സ്വയംഭരണാധികാരവും (Sui Juris)

കഴിഞ്ഞ കുറെ വർഷങ്ങളായി സീറോ-മലബാർ സഭയിലെ പൗരന്മാർ കേട്ടുകൊണ്ടിരിക്കുന്ന ഒരു ലത്തീൻ പദപ്രയോഗമാണ് Sui Juris. സ്വന്തമായി ഭരിക്കാൻ അധികാരമുള്ള സംഘം അഥവാ വ്യക്തി എന്ന അർത്ഥമാണ് Sui Juris-നുള്ളത്. സ്വയംഭരണാധികാരമുള്ള ഇരുപത്തിനാല് (24) വ്യക്തിസഭകൾ റോമാ മാർപാപ്പയെ തലവനായി സംഗീകരിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയുടെ സമാഹാരമാണ് ആഗോള കത്തോലിക്ക സഭ. ഈ പ്രപഞ്ചം എങ്ങനെ വൈവിധ്യമായിരിക്കുന്നുവോ അതുപോലെ ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന സ്ഥാപനങ്ങളിലൊന്നാണ് റോമൻ കത്തോലിക്ക സഭ. റോമൻ കത്തോലിക്ക സഭയിലെ പൗരന്മാരെല്ലാം ലത്തീൻ കത്തോലിക്കരല്ല; മറിച്ച്, റോമാ മാർപാപ്പായാൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റ് ഇരുപത്തിമൂന്നു (23) കത്തോലിക്ക സഭകളിലെ പൗരന്മാരും ഉൾപ്പെട്ടതാണ്. കത്തോലിക്ക സഭയിലെ ഇരുപത്തിനാല് (24) സഭകളിൽ വെച്ച് ഏറ്റവും വലിയതും പാശ്ചാത്യവുമായ സഭയാണ് ലത്തീൻ സഭ. അതിപുരാതനമായ പൗരസ്ത്യ സഭകൾ ഓരോന്നിനും തനതായ പൈതൃകവും പാരമ്പര്യങ്ങളും ആരാധനാ രീതികളും ആചാരങ്ങളും ആത്മീയ ജീവിതവും അച്ചടക്കവും…

‘ALA’ യുടെ പ്രവർത്തനങ്ങൾക്ക് വ്യവസായ മന്ത്രിയുടെ പിന്തുണ

അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടനയായ ‘ALA’ യുടെ പ്രതിനിധി വ്യവസായ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തി. ‘ALA’ ദേശീയ എക്സിക്യുട്ടിവ് അംഗം റീന ബാബുവാണ് മന്ത്രി പി രാജീവിനെ സന്ദർശിച്ചത്. ‘അല’യുമായുള്ള കൂടിക്കാഴ്ചക്ക് അദ്ദേഹം പ്രത്യേകം സമയം അനുവദിച്ചിരുന്നു. വ്യവസായ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ‘ALA’ കുടുംബത്തിന്റെ അഭിനന്ദനം റീന ബാബു പി രാജീവിനെ അറിയിച്ചു. 2013-ല്‍ അലയുടെ രൂപീകരണത്തിനും തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ നൽകിയ വ്യക്തിയാണ് പി രാജീവ്. മഹാമാരിയുടെ കാലത്ത് കേരളത്തെ സഹായിക്കാൻ അലയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. നിലവിൽ അല നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങൾക്കും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾക്കും സഹകരണം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് ‘ALA’ക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിനും പിന്തുണക്കും അല കുടുംബം മന്ത്രിയോട് നന്ദി അറിയിച്ചു.

യു എസ് അഫ്ഗാന്‍ വിട്ടുപോയതോടെ ഡെയ്ഷ് ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് താലിബാൻ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള താലിബാൻ, ഡെയ്ഷ് തക്ഫിരി ഭീകരരുടെ ആക്രമണങ്ങൾ തങ്ങൾ തരണം ചെയ്യുമെന്നും, അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ സൈന്യം യുദ്ധത്തിൽ തകർന്ന രാജ്യം വിട്ടുകഴിഞ്ഞാൽ ഡെയ്ഷ് ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്‍ വക്താവ് പറഞ്ഞു. “വിദേശികളുടെ അഭാവത്തിൽ ഇസ്ലാമിക് ഗവണ്മെന്റ് രൂപീകരിക്കുന്നത് കണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ ഡെയ്ഷ് ഉപേക്ഷിക്കുമെന്ന് അഫ്ഗാനികൾ പ്രതീക്ഷിക്കുന്നു,” താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. “അവർ യുദ്ധത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയും അവരുടെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്താൽ, ഇസ്ലാമിക സർക്കാരായ ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച നടന്ന ബോംബാക്രമണത്തിൽ 13 യുഎസ് സർവീസ് അംഗങ്ങളും 170 ലധികം അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ടതിന് ശേഷം വിമാനത്താവളത്തിൽ ബോംബർ വിമാനങ്ങളും കാർ ബോംബുകളും ആക്രമിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചുവരികയാണ്. കാബൂളിൽ ഞായറാഴ്ച രാത്രി സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിന് നേരെ വ്യോമാക്രമണം…

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ എത്തിത്തുടങ്ങി

യുഎഇ യാത്ര നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസ ഉടമകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ദുബായിൽ എത്തിത്തുടങ്ങി. എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് യുഎഇ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിച്ചതിനാൽ, ഇന്ത്യയും പാക്കിസ്താനും പോലുള്ള നിയന്ത്രിത രാജ്യങ്ങളിൽ നിന്നുള്ളവർ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. ഈ അവസരത്തിനായി ദീർഘനാളായി കാത്തിരിക്കുന്ന കുടുംബങ്ങളും ബിസിനസുകാരും, അവരുടെ യാത്രാ ടിക്കറ്റുകള്‍ ഒറ്റയടിക്ക് ബുക്ക് ചെയ്യാന്‍ തുടങ്ങി. അബുദാബി നിവാസിയായ കമലേഷ് തിവാരി രാവിലെ 6 മണിക്ക് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) ഭാര്യ പ്രീതിയെയും മകൻ പ്രീതേഷിനെയും സ്വാഗതം ചെയ്തു. ഭാര്യയുടെയും മകന്റെയും ടൂറിസ്റ്റ് വിസയ്ക്കായി കമലേഷ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അപേക്ഷിച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ആദ്യമായാണ് അവര്‍ ദുബായിലേക്ക് വരുന്നത്. പ്രീതിക്കും പ്രീതേഷിനും കുത്തിവയ്പ് എടുത്തിട്ടുണ്ട്. എന്നാല്‍, കമലേഷിന് അവരുടെ യാത്ര ക്രമീകരിക്കുമ്പോൾ അവരുടെ വാക്സിന്റെ ഒരു തെളിവും കാണിക്കേണ്ടതുണ്ടായിരുന്നില്ല. അവർ…

താലിബാൻ അമേരിക്കയുടെ ഉപകരണങ്ങൾ തിരികെ നൽകണം, അല്ലെങ്കിൽ പണം നൽകണം: ട്രംപ്

താലിബാൻ അഫ്ഗാനിസ്ഥാനിലെ അമേരിക്കക്കാരിൽ നിന്ന് പിടിച്ചെടുത്ത സൈനിക ഉപകരണങ്ങൾ തിരികെ നൽകണം അല്ലെങ്കിൽ അതിന് പണം നൽകണമെന്ന് മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ വർഷം താലിബാനുമായി ഒരു കരാർ ഒപ്പിട്ട റിപ്പബ്ലിക്കൻ പ്രസിഡന്റ്, പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് തൊടുത്തുവിട്ടത്. “ചരിത്രത്തിൽ ഒരിക്കലും യുദ്ധത്തിൽനിന്നുള്ള പിന്മാറ്റം അഫ്ഗാനിസ്ഥാനിൽ ബൈഡന്‍ അഡ്മിനിസ്ട്രേഷൻ ചെയ്തതുപോലെ മോശമായി അല്ലെങ്കിൽ അയോഗ്യമായി കൈകാര്യം ചെയ്തിട്ടില്ല. എല്ലാ ഉപകരണങ്ങളും ഉടനടി അമേരിയ്ക്കക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടണം, 85 ബില്യണ്‍ ഡോളറില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും കുറയാന്‍ പാടില്ല,” ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. താലിബാന്‍ സൈനിക ഉപകരണങ്ങൾ തിരിച്ചു നല്‍കാന്‍ വിസമ്മതിച്ചാൽ അമേരിക്ക വീണ്ടും യുദ്ധം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. “അത് തിരികെ നൽകിയില്ലെങ്കിൽ, ഒന്നുകിൽ സൈനികശക്തി ഉപയോഗിച്ച് നമ്മള്‍ അത് നേടുക അല്ലെങ്കിൽ കുറഞ്ഞത് ബോംബു കൊണ്ട് പകരം…

മൂന്നു മക്കളുടെ അമ്മയെ വിവാഹ വാഗ്ദാനം നല്‍കി നാലു വര്‍ഷത്തോളം പീഡിപ്പിച്ച 36-കാരനെ പോലീസ് അറസ്റ്റു ചെയ്തു

ശ്രീകൃഷ്ണപുരം: മൂന്നു മക്കളുടെ അമ്മയായ 37-കാരിയെ വിവാഹ വാഗ്ദാനം നല്‍കി നാലു വര്‍ഷത്തോളം പീഡിപ്പിച്ച വിവാഹിതനായ 36-കാരനെ പോലീസ് അറസ്റ്റു ചെയ്തു. കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി വീട്ടില്‍ അബ്ദുസമദി(36)നെയാണ് ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷും സംഘവും അറസ്റ്റ് ചെയ്തത്. കടമ്പഴിപ്പുറം സ്വദേശിനി തന്നെയായ യുവതിയെ 2017 ജനുവരി മുതല്‍ 2021 ജൂണ്‍ വരെ പ്രതി നിരന്തരം പീഡനത്തിനിരയാക്കിയതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നിരസിക്കുകയും പീഡനം തുടരുകയും ചെയ്തതാണ് പരാതിപ്പെടാന്‍ കാരണമെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. അബ്ദുസമദിന് നിലവില്‍ ഭാര്യവും മക്കളുമുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച ട്രാവല്‍സ് ഉടമയ്ക്കെതിരെ കേസ്

ഇരിക്കൂര്‍: കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വില്പന നടത്തുന്നു എന്ന പരാതിയില്‍ ഇരിക്കൂർ സ്വദേശിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇരിക്കൂറിലെ ബ്യൂട്ടി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ അസീര്‍ തൈലകണ്ടിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിഡിആർസി, എസ്ആർഎൽ ലാബ് ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രമുഖ ലാബുകൾ ഉൾപ്പെടെ ലെറ്റർഹെഡുകൾ ഉപയോഗിച്ച് ചില സ്വകാര്യ ട്രാവൽ ഏജൻസികൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുന്നുവെന്ന വാർത്തയെ തുടർന്ന് ലാബ് അധികൃതർ പരാതി നൽകിയത്. യാത്ര ആവശ്യത്തിനായി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ക്ക് സാമ്പിള്‍ ശേഖരണമോ പരിശോധനയോ ഇല്ലാതെ ചിലര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രധാനമായും ചില ട്രാവല്‍ ഏജന്‍സികളാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയിരുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്തുന്നവരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഡി.ഡി.ആര്‍.സി…

കോവിഡ് -19: യുഎഇയില്‍ പ്രതിദിന കേസുകളിൽ 62% കുറവ്

ദുബൈ: ഈ വർഷം ജനുവരിയെ അപേക്ഷിച്ച് ആഗസ്റ്റിൽ യുഎഇയിൽ പ്രതിദിന കോവിഡ് -19 കേസുകളിൽ 62 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി 1-ന് 1,856 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. അത് ജനുവരി 15-ഓടെ 3,407-ലേക്കും ജനുവരി 28-ന് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 3,966-ലേക്കും ഉയർന്നു. ഇതിനു വിപരീതമായി, ആഗസ്റ്റ് 24-ന് എട്ട് മാസത്തിനിടെ ആദ്യമായി പ്രതിദിന അണുബാധ 1,000-ത്തിൽ താഴെയായി. കഴിഞ്ഞ എട്ട് ദിവസമായി 1,000 ൽ താഴെയാണ് കേസുകള്‍. ആഗസ്റ്റ് 31 വരെ, യുഎഇയിലെ 87 ശതമാനത്തിലധികം നിവാസികൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. 76.12 ശതമാനം പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ട്. രാജ്യത്തെ ശക്തമായ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവും ബഹുജന പരിശോധനയുമാണ് ഈ കുറവെന്ന് യു എ ഇ ആരോഗ്യ മേഖലയുടെ ഔദ്യോഗിക വക്താവ് ഡോ ഫരീദ അൽ ഹൊസാനി…

ദുബായിലേക്കുള്ള വിനോദസഞ്ചാരികൾ വാക്സിൻ രേഖകൾ കാണിക്കേണ്ടതില്ല

യുഎഇയും ഇന്ത്യൻ വിമാനക്കമ്പനികളും ചൊവ്വാഴ്ച പുറപ്പെടുവിച്ച യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ദുബായിലേക്കുള്ള യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ വാക്സിനേഷൻ രേഖകൾ കാണിക്കേണ്ടതില്ല. ഓഗസ്റ്റ് 30 മുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വിനോദസഞ്ചാരികൾക്കുള്ള സന്ദർശന വിസ പുനരാരംഭിക്കുമെന്ന് യുഎഇ അധികൃതർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ യാത്രാ അപ്ഡേറ്റ്. യുഎഇയിലെ എമിറേറ്റ്‌സും ഫ്ലൈ ദുബായിയും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യുഎഇയിലെ അധികാരികൾ അനുവദിച്ച എല്ലാത്തരം വിസയും കൂടാതെ/അല്ലെങ്കിൽ പ്രവേശന അനുമതികളും ഉള്ളവർക്ക് ഇപ്പോൾ ദുബായിലേക്ക് പറക്കാം. ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയും സമാനമായ അറിയിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായിലെ ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥനും തിങ്കളാഴ്ച ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA) തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രോട്ടോക്കോളുകളെ അടിസ്ഥാനമാക്കി എയർലൈൻസ് ഈ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ, ദുബായിലേക്ക്…