പി എം എഫ് ഗ്ലോബൽ കമ്മിറ്റി സർഗവേദി 2021″സ്നേഹപൂർവ്വം ബാപ്പുജി” ഇന്റർനാഷണൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

ഡാളസ്: പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സർഗവേദി 2021″സ്നേഹപൂർവ്വം ബാപ്പുജി” എന്ന പേരിൽ ഇന്റർനാഷണൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുവെന്ന് ഗ്ലോബൽ പ്രസിഡന്റ് എം പി സലീം അറിയിച്ചു. വിവിധ രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ഇന്ത്യൻ, OCI, NRK വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത. മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഹ്രസ്വ ചലച്ചിത്രവും, പ്രസംഗ മത്സരവും, എസ്സേയുമാണ് വിദ്യാർത്ഥികൾക്ക് നല്‍കിയിരിക്കുന്ന വിഷയം. ഒക്ടോബര്‍ 10 നോ അതിനു മുൻപോ മത്സരാർത്ഥികൾ സ്കൂൾ മുഖേന വിഷയങ്ങൾ സംഘടനക്ക് സമർപ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 15 നു മത്സരാർത്ഥികൾക്ക് കൺഫോർമേഷൻ അറിയിപ്പ് ലഭിക്കും. ഒക്ടോബര് 22 നു വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന zoom പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കുകയും ജഡ്‌ജസ്‌ തി രഞ്ഞെടുത്ത എൻട്രികൾ അവതരിപികുന്നതുമാണ് .കൂടാതെ…

സോമർസെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 1-ന് വെള്ളിയാഴ്ച

ന്യൂജേഴ്‌സി: സോമർസെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 1 ന് വെള്ളിയാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണെന്ന്‌ വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു. ഇടവകയിലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുൾപ്പെടെയുള്ള കുടുംബങ്ങൾ ഒന്നിച്ചുചേർന്നാണ്‌ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 7:30- ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക്‌ ചിക്കാഗോ രൂപതാ അസിസ്റ്റൻറ് വികാരി റവ. ഫാ. മെൽവിൻ പോൾ മുഖ്യ കാർമ്മികനായിരിക്കും. വികാരി വെരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട്‌ സഹകാർമികത്വം വഹിക്കും. ദിവ്യബലിമധ്യേ ഫ്രാൻസിസ്ക്കൻ സഭയിയിൽ നിന്നുള്ള റവ ഫാ. മീന വരപ്രസാദ്‌ വചന സന്ദേശം നൽകും. തുടർന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച കാഴ്ച സമർപ്പണം എന്നിവ നടക്കും. ഇറ്റലിയിലെ അസീസിയിൽ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെയും പിക്കാപ്രദ്വിയുടെയും മൂത്തമകനായി…

അമ്മയുടെ കൈയില്‍ നിന്നും തട്ടിയെടുത്ത അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടുകിട്ടി; തട്ടിക്കൊണ്ടുപോയ യുവാക്കളെ അന്വേഷിച്ച് പോലീസ്

ചെന്നൈ: പൊള്ളാച്ചി ആനമലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. ആനമല സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് ചില്ലി ചിക്കാന്‍ വാങ്ങാന്‍ പണം കൊടുത്താണ് കുഞ്ഞിനെ തട്ടിയെടുത്തത്. ആശ്രമത്തിൽ നിന്ന് കിട്ടിയതാണെന്നു പറഞ്ഞാണ് യുവാവ് കുഞ്ഞിനെ കൈമാറിയെന്ന് കുടുംബം പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ കുഞ്ഞിനെ വിറ്റതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെയെയാണ് തട്ടിക്കൊണ്ടുപോയത്. നഗരങ്ങള്‍ തോറും നടന്ന് പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന നാടോടികളാണ് കുഞ്ഞിന്റെ അച്ഛനും അമ്മയും. കുറച്ചുദിവസമായി ആനമലയിലെ പ്രവര്‍ത്തിക്കാത്ത പഴയ ബസ് സ്റ്റാന്‍ഡിലാണ് രണ്ടുപേരും താമസം. സംഭവദിവസം വൈകുന്നേരം അമ്മ സംഗീത അടുത്തുള്ള തട്ടുകടയില്‍ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന യുവാവാണ് സംഗീതയോട് ചില്ലി ചിക്കന്‍ വേണോ എന്ന് ചോദിച്ചതും വാങ്ങാന്‍ പണം…

തൊടുപുഴ-മൂവാറ്റുപുഴ-കോതമംഗലം-ചുറ്റുവട്ടം-അമേരിക്കന്‍ പ്രവാസി സംഗമം ശ്രദ്ധേയമായി

ഹൂസ്റ്റണ്‍: തൊടുപുഴ – മൂവാറ്റുപുഴ – കോതമംഗലം ത്രിവേണി ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി സംഗമം അത്യന്തം ആകര്‍ഷകവും ശ്രദ്ധേയവുമായി. സെപ്തംബര്‍ 25നു വെര്‍ച്വല്‍ സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നാട്ടിലെ പ്രസ്തുത പ്രദേശങ്ങളില്‍ നിന്നും അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ പങ്കെടുക്കുകയും അവരുടെ നാടിനോടും നാട്ടാരോടുമുള്ള ഗൃഹാതുര ചിന്തകളും ഊഷ്മളതയും പങ്കുവയ്ക്കുകയുമുണ്ടായി. നാട്ടിലെ അവരുടെ വ്യക്തി കുടുംബബന്ധങ്ങളും സൗഹാര്‍ദ്ദതയും വിദ്യാലയ ജീവിതാനുഭവങ്ങളും പ്രവര്‍ത്തനങ്ങളും പങ്കെടുത്ത പലരും ഹ്രസ്വമായി വിവരിക്കുകയുണ്ടായി. ആ പ്രദേശങ്ങളിലെ പല തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, എം.എല്‍.എമാരായ ഡോ. മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി, അവിടത്തെ വിവിധ മുനിസിപ്പല്‍ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് എന്നീ വിവിധ നിലകളിലുള്ള ഡോ. ജോസ് അഗസ്റ്റിന്‍, മേഴ്സി ജോര്‍ജ്, ബീനാ ഫ്രാന്‍സിസ്, വില്‍സി ഷാജി ആടുകുഴിയില്‍,…

The Community Chest of Eastern Bergen County’s ‘No Show Fall Fest’ to Recognize Non-Profit Warriors

(Eastern Bergen County, New Jersey; September 30, 2021) — Celebrate the new season and participate in The Community Chest of Eastern Bergen County’s ‘No Show Fall Fest’ from September 22 through October 27 to honor non-profit warriors serving our community throughout the COVID-19 pandemic.  For this fall fest, supporters do not attend an event in person.  Instead, they celebrate anywhere by making a donation of the amount they would have contributed to an in person event by mail or online.  Supporters also participate in The Chest’s online auction, wine pull, and tributes to…

ഡോ. ആഞ്ചലാ സുരേഷിന് ഹ്യൂസ്റ്റൻ മേയറുടെ ആദരവും അംഗീകാരവും

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ മേയർ സിൽവസ്റ്റർ ടർണറുടെ ഈ വർഷത്തെ അംഗീകാരം ഡോ. ആഞ്ചലാ സുരേഷിനെ തേടിയെത്തി. ടെക്സാസ് സംസ്ഥാനത്ത്, ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയിൽ സ്ത്രീകൾക്ക് വ്യക്തമായ പ്രവർത്തന സ്വാതന്ത്ര്യവും നിർഭയമായി പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാക്കുന്നതുവേണ്ടി എടുത്ത ധീരമായ പ്രവർത്തികൾക്കാണ് മേയറുടെ ഈ അംഗീകാരത്തിന് ആഞ്ചല അർഹയായത്. കൂടാതെ സംഘടനയിൽ വരുന്ന സ്ത്രീകൾക്കും ലൈംഗീക അക്രമത്തിന് വിധേയരായവർക്കും വേണ്ടി ശബ്ദം ഉയർത്തുകയും അവരിൽ ഒരാളായി നിന്നുകൊണ്ട് അവർക്കുവേണ്ടി സമൂഹമധ്യത്തിൽ അവർക്ക് വേണ്ടി അധികാരികളോട് സംസാരിക്കുകയും ചെയ്തു. ഇങ്ങനെ ധീരമായ പ്രവർത്തികളിലൂടെ ഡോ. ആഞ്ചലാ സുരേഷ് പുതിയ തലമുറയ്ക്ക് ഒരു മാതൃകയാണെന്ന് മേയർ സമ്മാനിച്ച പ്രശസ്തിപത്രത്തിൽ എടുത്തുപറയുന്നു. ഹ്യൂസ്റ്റൻ നഗരം ഇങ്ങനെയുള്ള അതിക്രമങ്ങൾ വളരെ ഗൗരവത്തോടുകൂടിയാണ് കാണുന്നതെന്നും, സംഘടനകൾ പ്രത്യേകിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസഷനുകൾ [501(സി 3 സംഘടനകൾ] ഈക്കാര്യങ്ങൾ അന്വേഷിച്ച് എല്ലാവർക്കും നിർഭയം…

സോക്രട്ടീസും ബാലകരും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സോക്രട്ടീസെന്ന മഹാനോടൊരു ദിനം വക്രരാം ഏതാനും ബാലകന്മാർ, തെറ്റാതെ അദ്ദേഹം ചൊല്ലും പ്രവചനം തെറ്റുമാകാമെന്നു കാട്ടാനൊരു പക്ഷിയെ കൂപ്പുകൈ ക്കുള്ളിൽ പിടിച്ചുകൊ- ണ്ടക്ഷമരായവർ ചോദിച്ചിദം: “ഏതെൻസിലേവരും മാനിച്ചിടും തത്വ- ചിന്തകനാം പ്രിയ സോക്രട്ടീസേ, ഈ കൈകൾക്കുള്ളിലിരിയ്ക്കുന്നൊരീ പക്ഷി ജീവനുള്ളതോ അതോ ഇല്ലാത്തതോ?” ജീവനുള്ളതെന്നു ചൊന്നാലുടനെയാ ജീവിയെ ഞെക്കി ഞെരിച്ചു കൊല്ലാം! പ്രത്യുത ജീവനില്ലാത്തതെന്നോതിയാ ലപ്പോഴാ ജീവിയെ വാനിൽ പറത്തി വിടാം! ഇത്ഥം നിനച്ചുകൊണ്ടക്ഷമരായവർ ഉത്തരം കേൾപ്പാനായ് കാത്തു നിന്നു! സൂക്ഷ്മവരുടെ കൂപ്പു കൈ നോക്കീട്ടു സോക്രട്ടീസോതിനാൻ ഇപ്രകാരം: “കൃത്യമായ് ചൊന്നാലീ ചോദ്യത്തിനുത്തരം സത്യത്തിൽ നിങ്ങൾ തൻ കൈകളിൽ താൻ! ഉത്തരം കേട്ടിട്ടിളിഭ്യരാം ബാലകർ സത്വരം വന്ന വഴിയ്ക്കു പോയി!

ജെയ്സൺ വര്‍ഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസ്സോസിയേഷൻ അനുശോചിച്ചു

ഡാളസ്: ഡാളസ്സിൽ നിര്യാതനായ ജെയ്സൺ വര്‍ഗീസിന്റെ (46) ആകസ്മിക നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായും പരേതന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂൽ അയച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു. തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 10:15 നാണു ഡാളസില്‍ അന്തരിച്ചത്. Memorial Service: Date: Friday, October 1, 2021 Time: 6:00PM Funeral Service: Saturday, October 2, Time: 9:00AM Location: Crossview Chrch Of God, 8501 Liberty Grove Rd, Rowlett TX 75089.

Hindus call for transparency & fairness in invocation scheduling by Boston City Council

Distinguished Hindu statesman Rajan Zed, who has read invocations at United States Senate and US House of Representatives in Washington DC, finds it quite disheartening on not being scheduled for reading invocation at a Boston City Council meeting despite multiple requests. Boston City Council meets every Wednesday and opens with invocation. Zed, who is President of Universal Society of Hinduism, emailed all the 13 city councilors individually, including President Matthew O’Malley and Mayor Kim Janey on September 10 with his invocation scheduling request. He had also requested for this invocation…

മോദിയെ “ഭൂമിയുടെ അവസാനത്തെ ഏറ്റവും മികച്ച പ്രതീക്ഷ” എന്ന് വിളിക്കുന്ന ചിത്രം വ്യാജമാണെന്ന് ന്യൂയോർക്ക് ടൈംസ്

ന്യൂയോര്‍ക്ക്: സെപ്റ്റംബർ 26 ഞായറാഴ്ച ന്യൂയോർക്ക് ടൈംസ് അതിന്റെ പ്രിന്റ് എഡിഷനിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിന്റെ കവർ പേജിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ “ഭൂമിയുടെ അവസാനത്തെ ഏറ്റവും മികച്ച പ്രതീക്ഷ” എന്ന് വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിന്റേതെന്ന പേരില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ചിത്രമാണ്. ന്യൂയോർക്ക് ടൈംസ് കമ്മ്യൂണിക്കേഷൻസ് പത്രത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം ചിത്രം കെട്ടിച്ചമച്ചതാണെന്നും NYT അതിന്റെ മുൻ പേജിൽ അത്തരമൊരു ചിത്രമോ വാര്‍ത്തയോ നല്‍കിയിട്ടില്ലെന്നും ട്വിറ്ററിൽ സ്ഥിരീകരിച്ചു. കെട്ടിച്ചമച്ച പത്ര പേജിന്റെ തലക്കെട്ട് ഇങ്ങനെയാണ്: “ഭൂമിയുടെ അവസാനത്തെ ഏറ്റവും മികച്ച പ്രതീക്ഷ”, “ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടവനും ശക്തനുമായ നേതാവ് ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെയുണ്ട്” എന്ന വാക്കുകളും താഴെ എഴുതിയിരിക്കുന്നു. തലക്കെട്ടിന് താഴെ പ്രധാനമന്ത്രി മോദി ഒരു പുസ്തകത്തിൽ ഒപ്പിടുന്ന ചിത്രമാണ്. ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കിയ ന്യൂയോർക്ക് ടൈംസ് കമ്മ്യൂണിക്കേഷൻസ്…