ക്രഷര്‍ തട്ടിപ്പു കേസില്‍ പിവി അൻവർ എംഎൽഎ വിശ്വാസവഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് ഇടക്കാല അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച്, കർണാടകയിൽ ക്രഷർ ബിസിനസിൽ ഏർപ്പെടാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസി എഞ്ചിനീനീയറിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിവി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാന വെളിപ്പെടുത്തൽ. മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി വി അൻവറിന് വിറ്റ കാസർകോട് സ്വദേശി ഇബ്രാഹിമില്‍ നിന്ന് ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു. 26 ഏക്കര്‍ ഭൂമിയും ഇതോടൊപ്പമുള്ള ക്രഷറും തന്‍റെ സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം…

ഞാൻ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കും, പക്ഷേ ബിജെപിയിൽ ചേരുന്നില്ല: അമരീന്ദർ സിംഗ്

ന്യൂഡൽഹി: താൻ ഇനി കോൺഗ്രസിലേക്കില്ലെന്നും, പാർട്ടിയിൽ നിന്ന് രാജിവെക്കുമെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യാഴാഴ്ച പറഞ്ഞു. അപമാനിക്കപ്പെടുന്നതും വിശ്വസിക്കപ്പെടാത്തതുമായ ഒരു പാർട്ടിയിൽ തുടരാന്‍ എനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താൻ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്താവനയോടെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്കും വിരാമമായി. കോൺഗ്രസ് താഴേക്ക് പോകുകയാണെന്നും, മുതിർന്ന നേതാക്കള്‍ പൂർണ്ണമായും അവഗണിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സിംഗ് അഭിപ്രായപ്പെട്ടു. മുതിർന്ന കോൺഗ്രസുകാരനെ പാർട്ടിയുടെ ഭാവിക്ക് പ്രധാനമായ ഒരു പ്രത്യയശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിച്ച അമരീന്ദർ സിംഗ്, മുതിർന്ന നേതാക്കൾക്ക് ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയ പദ്ധതികൾ നടപ്പിലാക്കാൻ യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. നിർഭാഗ്യവശാൽ, സീനിയർമാർ പൂർണമായും മാറ്റിനിർത്തപ്പെടുന്നു. ഇത് പാർട്ടിക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. കപിൽ സിബലിന്റെ വീടിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ…

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവ പുതുക്കുന്ന തിയ്യതി നവംബര്‍ 30 വരെ നീട്ടി

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് തുടങ്ങിയ രേഖകള്‍ പുതുക്കുന്ന തിയ്യതി 2021 നവംബർ 30 വരെ നീട്ടിയതായി ഗതാഗത വകുപ്പ് മന്ത്രി. കേന്ദ്ര മോട്ടോർ വാഹന നിയമം, 1988, കേന്ദ്ര മോട്ടോർ വാഹന നിയമം, 1989 എന്നിവ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ സാധുത നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിശ്ചിത കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കൊറോണ മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30ന് അവസാനിക്കുകയായിരുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. കൊറോണ പ്രതിസന്ധി ഇപ്പോഴും തുടരുന്നത് കണക്കിലെടുത്താണ് ഇങ്ങനെ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഇന്നലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു.

ഒരു പാർട്ടി നടത്തുമ്പോള്‍ 2 ലക്ഷം രൂപയുടെ ബിൽ ലഭിക്കുന്ന വ്യക്തിയാണ് ഞാൻ; പിന്നെയെന്തിന് 10 ലക്ഷം രൂപയ്ക്കു വേണ്ടി ഞാനത് ചെയ്യണം?: ശ്രീശാന്ത്

മുംബൈ: ഐപിഎല്ലില്‍ ഒത്തുകളിക്കാന്‍ താൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തോട് പ്രതികരിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎൽ ഒത്തുകളിയില്‍ ശ്രീശാന്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. വെറും 10 ലക്ഷം രൂപയ്ക്ക് എന്തിനാണ് അത് ചെയ്യേണ്ടതെന്ന് ശ്രീശാന്ത് ചോദിക്കുന്നു. ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്. ഒത്തുകളി വിവാദം വിശദീകരിക്കുന്ന എന്റെ ആദ്യ അഭിമുഖമാണിത്. ഒരു ഓവറോ 14 റൺസോ മറ്റോ എന്നതായിരുന്നു പ്രശ്നം. ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.’- സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. ‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള…

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: പരംബിർ സിംഗ് റഷ്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്; അന്വേഷണം നടക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് എവിടെയാണെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ. “കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനൊപ്പം, ഞങ്ങളും അദ്ദേഹത്തെ തേടുകയാണ്. റഷ്യയിലേക്ക് കടന്നതായുള്ള വാര്‍ത്ത ഞങ്ങളും കേട്ടു. എന്നാൽ, ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ, അദ്ദേഹത്തിന് സർക്കാർ അനുമതിയില്ലാതെ വിദേശത്തേക്ക് പോകാനാകില്ല … അദ്ദേഹം പോയിട്ടുണ്ടെങ്കിൽ അത് ശരിയല്ല, ”മുൻ മുംബൈ പോലീസ് കമ്മീഷണർ റഷ്യയിലേക്ക് പലായനം ചെയ്തുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ വാൽസെ പാട്ടീൽ പറഞ്ഞു. ഒന്നിലധികം നോട്ടീസുകൾ നൽകിയിട്ടും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാകാത്തതിന് സർക്കാർ പരം ബിർ സിംഗിനായി ഒരു ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഗിനെതിരെ നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ഒരു…

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെയ്ക്കുന്ന ഭീകരവാദ അജണ്ടകള്‍ ആശങ്ക സൃഷ്ടിക്കുന്നു: ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകളും മയക്കുമരുന്നു വിപണികളും ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്നും ഇതിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും ഉണരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. പ്രെഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഠനത്തിനും അന്വേഷണത്തിനും വിധേയമാക്കണം. സ്വതന്ത്ര സംഘടനകളുടെ രൂപത്തില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇത്തരം തീവ്രവാദഗ്രൂപ്പുകള്‍ സ്വാധീനമുറപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ ആരെന്നുള്ളതും ഇവരുടെ ലക്ഷ്യമെന്തെന്നതും സംശയം ജനിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും കാശ്മീരില്‍ നിന്നും കേരളത്തിലേയ്ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഒരിക്കലുമില്ലാത്ത രീതിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നുവെന്ന സര്‍ക്കാര്‍ കണക്കുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ കടന്നുവരുന്നവരുടെ ലക്ഷ്യമെന്തെന്നുള്ളതില്‍ ദുരൂഹതയുണ്ട്. രാസലഹരിയുള്‍പ്പെടെ മയക്കുമരുന്നു മാഫിയകള്‍…

ഒക്കലഹോമ മൃഗശാലയില്‍ ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം; ഒക്ടോബര്‍ 3 അവസാന തീയതി

ഒക്കലഹോമ : ഒക്കലഹോമ സിറ്റി മൃഗശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പുതിയതായി ജനിച്ച ജിറാഫിന് പേരിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ആദ്യമായി ജുലു എന്ന ജിറാഫ് ജന്മം നല്‍കിയ കുട്ടിക്കാണു പേരു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു മൃഗശാലാധികൃതര്‍ മത്സരം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം മൃഗശാലയില്‍ ജനിക്കുന്ന രണ്ടാമത്തെ ജിറാഫാണിത്. ഇതിനുമുമ്പു ജൂണ്‍ മാസം ജുലുവിന്റെ മാതാവിന് മറ്റൊരു ജിറാഫ് കുഞ്ഞ് ജനിച്ചിരുന്നു. കിയോനി എന്നാണ് ഈ കുട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്. പുതിയ കുട്ടിക്ക് നല്‍കേണ്ട പേരുകളുടെ മാര്‍ഗനിര്‍ദേശം മൃഗശാലാധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാലുപേരുകള്‍ വരെ ഒരാള്‍ക്കു നിര്‍ദേശിക്കാവുന്നതാണ്. ഒക്ലഹോമ സു വെബ്സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. okczoo.org/giraffecalf -ല്‍ പേര് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 3 ആണ്. ഒക്ടോബര്‍ 5ന് Zoo’s facebook പേജില്‍ വിജയിച്ച പേര് പരസ്യപ്പെടുത്തും. താല്‍പര്യമുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്നു മൃഗശാലാധികൃതര്‍ അറിയിച്ചു.

Kenya Hindus collecting donations for less fortunate during festival season

Hindu Council of Kenya (HCK) is planning to organize a nationwide mega-donation-drive on the eve of upcoming Hindu festival Diwali to support the needy populace.  According to reports, donations will be collected either in cash or kind; and which may include electronic items in working condition like blood-pressure monitors, CD players, desktops, fans, irons, laptops, mobile-phones, radios, sewing-machines, tape-recorders, televisions, VCRs, and other equipment “to bring smiles to underprivileged people” during the Diwali festival season. Donations can be left at HCK’s headquarters in Nairobi. Distinguished Hindu statesman Rajan Zed, in…

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ ഉദ്ഘാടന സമ്മേളനം ഓക്ബ്രൂക്ക് മാരിയറ്റില്‍ നടന്നു

ഷിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ മാതൃസംഘടനയായ എഎഇഐഒയുടെ (AAEIO) ഉദ്ഘാടനം ഓക്ബ്രൂക്ക് മാരിയറ്റില്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമിത് കുമാറും, യുഎസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണും നിലവിളക്കു കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ് നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍, സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചും (Vision), നാലാം തൂണിനെക്കുറിച്ചും (4th Pillar) സംസാരിച്ചു. അടുത്ത പത്തു വര്‍ഷംകൊണ്ട് ഒരു ലക്ഷം എഞ്ചിനീയര്‍മാരെ സംഘടനയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പറഞ്ഞു. ഉദ്ഘാടനം നിര്‍വഹിച്ച കോണ്‍സുല്‍ ജനറല്‍ അമിത് കുമാര്‍ കാണ്‍പൂര്‍ ഐഐടിയില്‍ നിന്നു മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഐഎഫ്എസും നേടിയ വ്യക്തിയാണ്. സംഘടനയുടെ വളര്‍ച്ച ഇന്ത്യയിലേക്കുകൂടി വ്യാപിക്കണമെന്നും, ഇന്ത്യയുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും, സാമ്പത്തിക വളര്‍ച്ചയ്ക്കും എഎഇഐഒ നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് പ്രസംഗിച്ച യുഎസ്…

കാനഡയിലേക്ക് ഡല്‍ഹിയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു

ടൊറന്റോ: കാനഡയില്‍ നിന്നു ഡല്‍ഹിയിലേക്കും തിരിച്ചും എയര്‍ കാനഡ വിമാന സര്‍വീസ് സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 24 വരെ തടഞ്ഞിരുന്നു. 24ന് യാത്രാ നിരോധനം നീക്കിയതോടെ ആദ്യ വിമാനം ഡല്‍ഹിയില്‍ നിന്നും ടൊറന്റോയിലേക്കും വാന്‍കൂറിലേക്കും സെപ്റ്റംബര്‍ 27ന് എത്തിച്ചേര്‍ന്നു. പ്രിയപ്പെട്ടവരെ കാണാന്‍ കൊതിച്ചിരുന്ന കാനഡയിലേയും ഇന്ത്യയിലേയും യാത്രക്കാര്‍ക്ക് യാത്രാ നിരോധനം നീക്കിയതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നതെന്ന് എയര്‍ കാനഡ സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ക്ക് ഗലാര്‍ഡൊ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര വ്യവസായ ബന്ധം വരും മാസങ്ങളില്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ടൊറൊന്റോയിലേക്കു ദീര്‍ഘ നാളുകള്‍ക്കു ശേഷം എത്തിച്ചേര്‍ന്ന യാത്രക്കാര്‍ക്ക് എയര്‍ കാനഡ ജീവനക്കാര്‍ ഊഷ്മള വരവേല്പാണ് നല്‍കിയത്.