ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ റവ. ഫാ. ജോസഫ് തച്ചാറയെ അഭിനന്ദിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക്, നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായത്തിൽ നിന്നും ഇദംപ്രഥമായി വൈദിക പട്ടം സ്വീകരിച്ച ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കുകയും, തുടർന്ന് പള്ളിയങ്കണത്തിൽ സ്വീകരണം നൽകുകയും ചെയ്തു. മോർട്ടൺഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ പുതിയ സഹ വികാരിയായി നിയമിതനായ നവ വൈദികൻ ഫാ. ജോസഫ് തച്ചാറയെ പാരീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രഹാം മുത്തോലത്ത് ബൊക്കെ നൽകി ആദരിച്ചു. ജോസഫ് അച്ചന്റെ ഭക്തിപൂർവ്വമായ ബലിയർപ്പണത്തെ അഭിന്ദിക്കുകയും, ഹ്യദയപൂർവ്വമായ വചന സന്ദേശത്തെ അനുമോദിക്കുകയും, ഫൊറോനാഗംങ്ങൾ ഏവർക്കുമുള്ള അനുമോദനങ്ങളും പ്രാർത്ഥനകളും ആശംസിക്കുകയും ചെയ്തു. ഫാ. ജോസഫ് തച്ചാറ പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ ദൈവാലയത്തിൽ ബലിയർപ്പിക്കുവാൻ അനുവദിച്ച കാരുണ്യവാനായ ദൈവത്തിന്…

റ്റാമ്പയിൽ നിര്യാതരായ ശോഭ മാത്യൂവിന്റെയും ഹാസിനിയുടെയും സംസ്ക്കാരം സെപ്റ്റംബര്‍ 5 ഞായറാഴ്ച

റ്റാമ്പാ (ഫ്ലോറിഡ) : ഇക്കഴിഞ്ഞ ദിവസം ഫ്‌ലോറിഡയിലെ ടാമ്പയിൽ നിര്യാതരായ മാവേലിക്കര കൊച്ചാലുംമൂട് ഒളശ്ശയിൽ (ദീപ്തി) വീട്ടിൽ പരേതനായ മാത്യു സൈമന്റെയും ഗ്രേസി മാത്യുവിന്റേയും (ഫ്ലോറിഡ) മകൾ ഇന്ദു ശോഭ മാത്യുവിന്റെയും (34) ഇന്ദുവിന്റെ മകൾ ഹാസിനി സത്യന്റെയും (ഒരു ദിവസം) സംസ്ക്കാര ശുശ്രൂഷകൾ സെപ്റ്റംബർ 5 ന് ഞായറാഴ്ച ടാമ്പയിൽ നടത്തപ്പെടും. ഇന്ദുവിന്റെ പ്രസവത്തെ തുടർന്നായിരുന്നു അന്ത്യം. പരേതയുടെ ഭർത്താവ്: തമിഴ്നാട് സ്വദേശി സത്യൻ നടരാജൻ (റ്റാമ്പ). സഹോദരിമാർ : ബിന്ദു മേരി ജോ (റ്റാമ്പാ), സിന്ധു മറിയം മാത്യു (നോർത്ത് കരോലിന) പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും സെപ്തംബർ 5 ഞായറാഴ്ച ഉച്ചയ്ക്കു 12.30 ന് – ഫ്ലോറിഡ റ്റാമ്പാ സെന്റ് മാർക്ക് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa,FL,33637). ശുശ്രൂഷകൾക്ക് ശേഷം ബ്രാൻടൺ ഹിൽസ്ബോറോ ഗാർഡൻസ് സെമിത്തേരിയിൽ (2323, W.Brandon Blvd, Brandon,…

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ കോൺഫ്രൻസ് ചിക്കാഗോ : ജെയ്‌ബു മാത്യു ഗോൾഡ് സ്പോൺസര്‍

ചിക്കാഗോ: ചിക്കാഗോ: IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തിൽ നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന്റെ ഗോൾഡ് സ്പോൺസർ ആയി ചിക്കാഗോയിലെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവും ടാക്സ് കണ്സൽട്ടന്റുമായ ജെയ്‌ബു മാത്യു എത്തും. അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനായ ജെയ്‌ബു മാത്യു ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോൺഗ്രസ്സിന്റെ പ്രസിഡന്റും കൂടിയാണ്. ഇല്ലിനോയി മലയാളി അസോസോസിയേഷന്റെ സ്ഥാപക നേതാവ് കൂടിയായ ജെയ്‌ബു, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായാ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിന്റെ സ്ഥാപനത്തിൽ മുഖ്യ പങ്കു വഹിക്കുകയും ചിക്കാഗോ കെ സി എസ് ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചിക്കാഗോയിലെ മലയാളി സംഘടനകൾക്കും മാധ്യമങ്ങൾക്കും എന്നും സാമ്പത്തിക പിന്തുണ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ജെയ്‌ബു മാത്യു കുളങ്ങരയുടെ പിന്തുണക്ക് IPCNA നാഷണൽ…

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. നവ വൈദികനും, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ അസിസ്റ്റന്റ് വികാരിയുമായ റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രഹാം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലുമാണ് തിരുകർമ്മങ്ങൾ നടന്നത്. ബഹു. മുത്തോലത്തച്ചന്റെ കാർമികത്വത്തിലുള്ള ലദീഞ്ഞൊടെ തിരുനാളിന് ആരംഭം കുറിച്ചു. റെവ. ഫാ. ജോസഫ് തച്ചാറ തന്റെ തിരുനാൾ സന്ദേശത്തിൽ, ഇറ്റലിയിലെ ചെറുപട്ടണത്തിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ പത്തു മക്കളില്‍ മൂത്തവനായി ജനിച്ച മാർപാപ്പ “എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക” എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം എന്നും, ദരിദ്രനായി ജനിച്ച് ദരിദ്രനായി ജീവിച്ച് ദാരിദ്രത്തിന്റെ സുവിശേഷം ലോകത്തെ അറിയിക്കുകയും ചെയ്ത പാപ്പയായിരുന്നെന്നും, ക്നാനായ സമുദായത്തിന്റെ വളർച്ചക്ക്…

കലകളുടെ സംഗമവേദിയായി ‘കല’യുടെ പൊന്നോണം

ഫിലഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍‌വാലിയുടെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയില്‍ നടന്ന ‘കലയോടൊപ്പം പൊന്നോണം’ വൈവിധ്യമാര്‍ന്ന കലാപരിപാടികളും പ്രേക്ഷകസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. 43 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ‘കല’ ഈവര്‍ഷവും മുന്‍ കൊല്ലങ്ങളിലേതുപോലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഓണവും സംയുക്തമായാണ് ആഘോഷിച്ചത്. രാജപ്പന്‍ നായര്‍, ശാരദാ മര്‍ച്ചന്റ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂക്കളവും, ചെണ്ടമേളം, താലപ്പൊലി, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്ത് ഘോഷയാത്രയും അത്യാകര്‍ഷകമായി. പ്രശസ്ത സാഹിത്യകാരി നീന പനയ്ക്കല്‍ ഓണസന്ദേശവും, റവ.ഫാ. എം.കെ. കുര്യാക്കോസ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. റവ, ജോര്‍ജ് വര്‍ഗീസ്, വെരി. റവ.ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ആര്‍.വിപി ബൈജു വര്‍ഗീസ്, മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഗീത തോമസ് അമേരിക്കന്‍ ദേശീയഗാനവും, റ്റാനിയ ജോസി, റ്റീന ജോസി എന്നിവര്‍ ഇന്ത്യന്‍…

അഫ്ഗാനിസ്ഥാൻ: ഇന്ത്യയും താലിബാനും തമ്മിലുള്ള ആദ്യത്തെ ഔപചാരിക ചർച്ച നടന്നു

ഐക്യരാഷ്ട്രസഭ: ആദ്യ ഔപചാരികവും പരസ്യമായി അംഗീകരിച്ചതുമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ചൊവ്വാഴ്ച മുതിർന്ന താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയെ കണ്ടു. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും ഒരു തരത്തിലും ഉപയോഗിക്കരുതെന്ന ഇന്ത്യയുടെ ആശങ്ക അംബാസഡര്‍ ഉയർത്തി. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാരുടെ സുരക്ഷിതത്വവും തിരിച്ചുവരവും, അഫ്ഗാൻ പൗരന്മാർ – പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾ, ഇന്ത്യയിലേക്കുള്ള യാത്ര എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) പറഞ്ഞു. ഇന്ത്യൻ അംബാസഡറും താലിബാൻ നേതാവും തമ്മിലുള്ള കൂടിക്കാഴ്ച താലിബാന്റെ അഭ്യർത്ഥനപ്രകാരമാണ് ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടന്നത്. “ഈ പ്രശ്നങ്ങൾ” ക്രിയാത്മകമായി പരിശോധിക്കുമെന്ന് അംബാസഡറിന് താലിബാൻ പ്രതിനിധി ഉറപ്പുനൽകിയതായി മന്ത്രാലയം പറഞ്ഞു. “ഇന്ന്, ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി ഷെർ…

പശ്ചിമ ബംഗാളില്‍ ബിജെപി എംഎൽഎ ബിശ്വജിത് ദാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത: ബിജെപി എംഎൽഎ ബഗ്ദ ബിശ്വജിത് ദാസ് ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മെയ് മാസത്തിൽ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം പാര്‍ട്ടി വിടുന്ന മൂന്നാമത്തെ ബിജെപി എംഎൽഎയാണ് അദ്ദേഹം. തൃണമൂൽ ടിക്കറ്റിൽ രണ്ട് തവണ എംഎൽഎ ആയിരുന്ന ദാസ് 2019 ലാണ് ബിജെപിയിൽ ചേർന്നത്. 2021 പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. തൃണമൂൽ ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജിയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്ന ശേഷം അദ്ദേഹം പറഞ്ഞു, “എനിക്ക് ബിജെപിയിൽ ഒരിക്കലും സുഖകരമായ ഒരു തോന്നൽ ഉണ്ടായിട്ടില്ല. ഞാൻ വളരെക്കാലം മുമ്പ് തൃണമൂലിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു. ബംഗാളിനായി ബിജെപി ഒന്നും ചെയ്തിട്ടില്ല.” പശ്ചിമ ബംഗാൾ ബിജെപിക്ക് തിരിച്ചടിയായി, എംഎൽഎ ബിശ്വജിത് ദാസും കൗൺസിലർ മനോതോഷ് നാഥും ചൊവ്വാഴ്ച കൊൽക്കത്തയിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നു.…

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയില്ലെങ്കിൽ റേഷനും പെൻഷനും ലഭിക്കില്ല: കർണാടക ജില്ലാ ഭരണകൂടം

ന്യൂഡൽഹി: കോവിഡ് -19 വാക്സിൻ എടുക്കാത്ത ആളുകൾക്ക് റേഷനും പെൻഷനും നൽകില്ലെന്ന് കർണാടകയിലെ ചമരാജനഗർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ എംആർ രവിയുടെ പ്രഖ്യാപനം വിവാദത്തിന് തിരികൊളുത്തി. രണ്ട് ലക്ഷത്തിലധികം ആളുകളുള്ള രണ്ട് വ്യത്യസ്ത ഗ്രൂപ്പുകൾക്ക് വാക്സിനേഷൻ നൽകേണ്ടത് നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും (ബിപിഎൽ) ജില്ലയിൽ സൗജന്യ റേഷൻ ആഗ്രഹിക്കുന്ന അന്ത്യോദയ കാർഡുടമകളും നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടിവരുമെന്ന് കമ്മീഷണര്‍ പറയുനു. 2.9 ലക്ഷം ആളുകളാണ് വാക്സിനേഷന്‍ എടുക്കേണ്ടത്. ബിപിഎൽ കാർഡ് വളരെ പാവപ്പെട്ടവരും എല്ലാ മാസവും വളരെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കുകയും ചെയ്യുന്നു. അതേ സമയം, വളരെ പാവപ്പെട്ടവർക്ക് അന്ത്യോദയ അന്ന യോജന കാർഡ് നൽകുന്നു. അവർക്ക് വലിയ അളവിൽ അരി കിലോയ്ക്ക് 3 രൂപയും ഗോതമ്പിന് കിലോയ്ക്ക് 2 രൂപയും വെച്ച് നൽകുന്നു. 2.2 ലക്ഷം പെൻഷൻകാർക്കും വാക്സിനേഷൻ ഇല്ലാതെ പെൻഷൻ…

പി.കെ. ശശിയുടെ കെ.ടി.ഡി.സി. ചെയർമാൻ പദവി പുനഃപ്പരിശോധിക്കണം: വിമൻ ജസ്റ്റിസ് മൂവ്മെൻറ്

പികെ ശശിക്ക് നൽകിയ കെടിഡിസി ചെയർമാൻ പദവി സർക്കാർ പുനഃപരിശോധിക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. പാർട്ടിയുടെ വനിതാ നേതാവിനോട് തന്നെ അപമര്യാദയായി പെരുമാറിയതിൻ്റെ പേരിൽ പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരാളെ സർക്കാറിൻ്റെ ഉന്നത തസ്തികയിൽ നിയമിക്കുന്നത് പ്രതിഷേധാർഹമാണ്. സ്ത്രീ പീഡകരുടെയും സ്ത്രീകൾക്ക് നേരെ അതികമം നടത്തുന്നവരുടെയും കൂടെയാണ് സർക്കാർ എന്ന സന്ദേശമാണ് നിയമനത്തിലൂടെ സർക്കാർ നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ആഘോഷ നിറവിനെ അന്വർത്ഥമാക്കിയ ഡി.എം.എ. സ്കോളർഷിപ്പ് വിതരണം

ഡിട്രോയിറ്റ് മലയാളികളുടെ മഹാ മാമാങ്കമായ ഡി. എം. എ. ഓണാഘോഷങ്ങളുടെ ഭാഗമായി രണ്ടു സർവ്വകലാശാല വിദ്യാർത്ഥികൾക്ക് ആയിരം ഡോളർ വീതം വാർഷിക സ്കോളർഷിപ് നൽകുന്ന പുതിയൊരു വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമിക് മികവിനോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും കലാസാംസ്കാരിക നൈപുണ്യങ്ങളും വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കുന്ന നവീന രീതിയാണ് ഈ സ്കോളർഷിപ്പിലൂടെ സംഘടന ലക്ഷ്യമിടുന്നത്. അസോസിയേഷൻ അംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപോഷണത്തോടൊപ്പം സഹായം അർഹിക്കുന്ന സഹജീവികൾക്കായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡി. എം. എ. അടുത്ത തലമുറയിൽ നിന്നും മാതൃകയായ പഠിതാവിനോടൊപ്പം സഹജീവികളോട് സഹാനുഭൂതിയും ആർദ്രതയും പുലർത്തുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെക്കൂടിയാണ് ഈ പ്രോത്സാഹനത്തിലൂടെ വിഭാവനം ചെയ്യുന്നത്. സാമൂഹ്യ രംഗത്തും കലാ രംഗത്തും അക്കാദമിക് മേഖലയിലും ഒരേപോലെ സജീവമായിട്ടുള്ള മുപ്പതോളം അപേക്ഷകരിൽ നിന്നാണ് തുടക്കം എന്നനിലയിൽ ഉയർന്ന നിലവാരം ഉറപ്പാക്കിയ ആവണി വിനോദ്, ഡെറിക് ദിനു…