ചിക്കാഗോ: സെപ്റ്റംബര്‍ 4, 5 തീയതികളിലായി ചിക്കാഗോയിലെ ഷാംബര്ഗില്വെച്ച് നടക്കുന്ന (1141 W.Irving Park Rd., Schamburg, IL-60193) കെ.സി.സി.എന്‍.എ. നാഷണല്‍ സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റിന്റെ മെഗാ സ്പോണ്‍സറായി സൈമണ്‍ & ലീസാ കോട്ടൂരിനെ തെരഞ്ഞെടുത്തു. വടക്കേ അമേരിക്കയിലെ വിവിധ ക്നാനായ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ബാസ്ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന 20 ടീമുകളില്‍ ഒന്നാംസ്ഥാനത്തിന് കെ.ടി. മാത്യു കോട്ടൂര്‍ മെമ്മോറിയല്‍ ട്രോഫിയും $3000 ക്യാഷ് അവാര്‍ഡും നല്കപ്പെടുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. രണ്ടാം സ്ഥാനത്തിന് അഡ്വ. ജോബില്‍ ചോരത്ത് സ്പോണ്സര് ചെയ്യുന്ന ജോണ്‍ ചോരത്ത് മെമ്മോറിയല്‍ ട്രോഫിയും $1500 ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. മൂന്നാംസ്ഥാനത്തിന് ജസ്റ്റിന് തെങ്ങനാട്ട് സ്പോണ്സര് ചെയ്യുന്ന ജോസ് തെങ്ങനാട്ട് മെമ്മോറിയല്‍ ട്രോഫിയും $750 ക്യാഷ് അവാര്‍ഡും നല്കപ്പെടുന്നു. വടക്കേ അമേരിക്കയിലെ മുന്‍നിര താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന വോളിബോള്‍ മത്സരവിജയികള്‍ക്ക് ഒന്നാം സ്ഥാനക്കാര്‍ക്ക്…
Day: September 2, 2021
കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ ചിക്കാഗോയില്‍ വച്ച് നടത്തപ്പെട്ടു
ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് ചിക്കാഗോയില്‍ വച്ച് ആഗസ്റ്റ് 21-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഈ വര്‍ഷം മാര്‍ച്ചില്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യത്തെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ വടക്കേ അമേരിക്കയിലെ 21 സംഘടനകളെ പ്രതിനിധീകരിച്ച് 55 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ചിക്കാഗോയിലെ ക്നാനായ സെന്ററില്‍ വച്ച് നടന്ന മീറ്റിംഗില്‍ പങ്കെടുത്തു. രാവിലെ 8 മണിക്ക് പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച മീറ്റിംഗില്‍ ക്നാനായ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും അതിന് സംഘടനാ തലത്തില്‍ ചെയ്യേണ്ട നടപടികളെക്കുറിച്ചും വിപുലമായ ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് വടക്കേ അമേരിക്കയിലെ ക്നാനായ സമുദായാംഗങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സംഘടനാതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, ഡി.കെ.സി.സി, വിമന്‍സ് ഫോറം, കെ.സി.വൈ.എല്‍.എന്‍.എ. തുടങ്ങിയ പോഷകസംഘടനകളെക്കുറിച്ചുള്ള ചര്‍ച്ചയും തീരുമാനങ്ങളും എടുക്കുകയുണ്ടായി. കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അദ്ധ്യക്ഷതവഹിച്ച നാഷണല്‍…
ചങ്ങനാശേരി കുട്ടനാട് പിക്നിക് സെപ്റ്റംബര്‍ 11ന്
ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി കുട്ടനാട് നിവാസികളുടേയും, ചിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്നിക്ക് സെപ്റ്റംബര്‍ 11നു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്സ് പാര്‍ക്കില്‍ വച്ചു (Linne Woods Park, Grove -01, 6308 Dempster tSreet, Morton Grove, IL 60053) നടക്കും. വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍, പൂര്‍വ്വകാല കലാലയ സ്മരണകള്‍, നാട്ടിന്‍പുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങള്‍, പരിചയങ്ങള്‍ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനുംവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരത്തിന്റെ പ്രയോജനം താങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ വിജയമാക്കിതീര്‍ക്കുന്നതിനു ഏവരേയും പിക്നിക്ക് കോര്‍ഡിനേറ്റേഴ്സും കാര്യദര്‍ശികളായ മറ്റ് ബന്ധപ്പെട്ട ഭാരവാഹികളും ക്ഷണിക്കുന്നു. ഇതൊരു…
എസ്.ബി അലുംമ്നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 2021 ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 ആണ്. അപേക്ഷാര്‍ത്ഥികള്‍ 2021ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. ജി.പി.എ, എ.സി.ടി സ്കോറുകള്‍, പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിര്‍ണ്ണയം നടത്തുക. കൂടാതെ അപേക്ഷാര്‍ത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും. പുരസ്കാര ജേതാക്കള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും, പ്രശസ്തി ഫലകവും , റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തിഫലകവും സമ്മാനമായി നല്കുന്നു. അപേക്ഷകള്‍ താഴെപ്പറയുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക്…
കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2021
ഒഹായോ: സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വർഷങ്ങളായി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന സിഎൻസി ക്രിക്കറ്റ് ടൂർണമെൻറ്റ് സെപ്റ്റംബർ 11 ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചു നടത്താൻ സാധിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണ്. ഡെവ് കെയർ സൊല്യൂഷൻസ് ആണ് ഈ തവണത്തെയും പ്രധാന സ്പോൺസർ. പ്രദീപ് ഗബ്രിയേൽ നേതൃത്വം കൊടുക്കുന്ന കൊളംബസ് ചാംപ്യൻസും ജസ്റ്റിൻ തോമസ് നേതൃത്വം കൊടുക്കുന്ന കൊളംബസ് ടൈറ്റൻസും ആണ് മിഷൻ്റെ കീഴിലുള്ള ടീമുകൾ. ഈ ടീമുകൾക്ക് പുറമെ ജിൻ്റോ വർഗീസ് നേതൃത്വം കൊടുക്കുന്ന സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ സിൻസിനാറ്റി, അജീഷ് പൂന്തുരുത്തിയിൽ നേതൃത്വം കൊടുക്കുന്ന ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ടീമുകളും മത്സരിക്കുന്നു. വിജയം നേടുന്ന ടീമിന്…
അഫ്ഗാനിസ്ഥാനിൽ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കുമെന്ന് താലിബാന്; അഖുന്‍സാദ പരമോന്നത നേതാവാകും
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇറാന് മാതൃകയിൽ ഒരു പുതിയ സർക്കാർ രൂപീകരിക്കുമെന്ന് താലിബാൻ. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സർക്കാർ രൂപീകരണത്തിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കാനാകുമെന്ന് താലിബാൻ നേതാക്കൾ വ്യാഴാഴ്ച പറഞ്ഞു. താലിബാന്റെ ഉന്നത മതനേതാവ് മുല്ല ഹെബത്തുള്ള അഖുൻസാദയെ രാജ്യത്തെ പരമോന്നത നേതാവാക്കും. താലിബാൻ പറയുന്നതനുസരിച്ച്, ചർച്ചകൾ പൂർത്തിയായി, സർക്കാരിന്റെ രൂപരേഖ അംഗീകരിച്ചു. പുതിയ സർക്കാരിൽ, അറുപതുകാരനായ മുല്ല അഖുൻസാദ താലിബാൻ സർക്കാരിന്റെ പരമോന്നത നേതാവാകും. പ്രസിഡന്റ് പാലസില്‍ നടക്കുന്ന ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് മുതിർന്ന നേതാവ് അഹ്മദുള്ള മുട്ടക്കി സോഷ്യൽ മീഡിയയിൽ പറഞ്ഞു. അഖുന്‍സാദ ഏറ്റവും വലിയ രാഷ്ട്രീയ, മത അധികാരിയായിരിക്കും. അദ്ദേഹത്തിന്റെ സ്ഥാനം പ്രസിഡന്റിനേക്കാൾ ഉയർന്നതാണ്. കൂടാതെ, അദ്ദേഹത്തിന് സൈന്യത്തിന്റെയും ഗവൺമെന്റിന്റെയും ജുഡീഷ്യൽ സിസ്റ്റത്തിന്റെയും തലവന്മാരെ നിയമിക്കാൻ കഴിയും. അദ്ദേഹത്തിന്റെ തീരുമാനം രാജ്യത്തെ രാഷ്ട്രീയ, മത, സൈനിക കാര്യങ്ങളിൽ അന്തിമമായി പരിഗണിക്കും. ഇറാന് നേതൃത്വത്തിന്റെ മാതൃകയിലാണ്…
ചെപ്പടിവിദ്യകളല്ല; പുതിയ ബാച്ചുകളാണ് വേണ്ടത്
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുയരുമ്പോൾ കാലങ്ങളായി സർക്കാർ ചെയ്യുന്ന ചെപ്പടിവിദ്യയാണ് 20 ശതമാനം താൽക്കാലിക സീറ്റു വർധനവ്. ഈ വർധനവ് വന്നാലും മലപ്പുറം ജില്ലയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു തന്നെയാണ്. ഈ വർഷം 20 ശതമാനം സീറ്റ് വർധിപ്പിക്കുകയാണെങ്കിൽ കൂടിയും അതുവഴി 8240 സീറ്റുകൾ മാത്രമാണ് ജില്ലയിൽ അധികം ലഭിക്കുക. അപ്പോഴും 21057 വിദ്യാർത്ഥികൾ ഗവ. – എയ്ഡഡ് മേഖലയിൽ പഠനാവസരമില്ലാതെ പുറത്ത് തന്നെയായിരിക്കും. ഈ വിദ്യാർത്ഥികൾ എന്തു ചെയ്യണമെന്നാണ് സർക്കാർ തീരുമാനം? സീറ്റുവർധനവ് കാര്യക്ഷമമായ പരിഹാരമേയല്ലെന്നതാണ് വാസ്തവം. 50 പേർക്കിരിക്കാവുന്ന ക്ലാസിൽ അറുപത് വിദ്യാർത്ഥികൾക്ക് തിങ്ങി നിറഞ്ഞ് ഇരിക്കേണ്ട അവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ സംഭവിക്കാൻ പോകുന്നത്. വിദ്യാർത്ഥി – അധ്യാപക അനുപാതം താളം തെറ്റുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് നേരെ സർക്കാർ കണ്ണടക്കുകയാണ്. ഓരോ വർഷവും പരിഹാരങ്ങളില്ലാതെ പ്രസ്തുത അവഗണന ആവർത്തിക്കപ്പെടുന്നത്…
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ മുളകുപൊടി വിതറി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതായി പരാതി
പത്തനംതിട്ട: ഇരവിപേരൂരിൽ സിപിഎം വിഭാഗീയത പരസ്യ യുദ്ധത്തിലേക്ക് എത്തുന്നു. ഒരു ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ വള്ളംകുളം കണ്ണാട് മുൻ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതായി പരാതി നൽകിയതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. നന്നൂര്‍ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുമേഷിന് (42) ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടര്‍ന്ന് പോലീസിൽ പരാതി നൽകി. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സുമേഷിനെ മൂന്നംഗ സംഘം ആക്രമിച്ചു. സുമേഷിന്റെ മുഖത്ത് മുളക് വെള്ളം തളിച്ചതിന് ശേഷമാണ് മർദ്ദിച്ചത്. ഇടതു കൈ ഒടിഞ്ഞതും കാലിൽ മുറിവേറ്റതുമായതിനാൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടി സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരവിപേരൂരിലെ ഉൾപാർട്ടി പോര് കടുക്കുകയാണ്. വർഷങ്ങളായി ചേരിതിരിഞ്ഞുള്ള വിഭാഗീയത ഇരവിപേരൂർ ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റികളിലും സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഇത് കൂടുതൽ ശക്തമായി.…
സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഡയറക്ടര്‍മാരുടെ സത്യപ്രതിജ്ഞയും ഓണാഘോഷവും പ്രൗഢഗംഭീരമായി
ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓണാഘോഷവും ഡയറക്ടര്‍ ബോര്‍ഡിലേക്ക് പുതിയതായി തെരഞ്ഞെടുത്തവരുടെ സത്യപ്രതിജ്ഞയും വര്‍ണാഭമായി നടന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി ഹ്യൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് മലയാളമണമുള്ള ഓണാഘോഷവും സദ്യയും ചേര്‍ത്തു കെങ്കേമമായി പരിപാടികള്‍ സംഘടിപ്പിച്ചു. ഹ്യൂസ്റ്റണില്‍ ബിസിനസ്സ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും കുടംബാംഗങ്ങളും ഒത്തുകൂടിയായിരുന്നു ഇത്തവണത്തെ ഓണാഘോഷം. ലോകമാകെ ഗ്രസിച്ചിരിക്കുന്ന മഹാമാരിക്കിടയിലും ഇത്തരമൊരു കുടുംബസംഗമം സംഘടിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു കാര്യമായാണ് വിലയിരുത്തപ്പെട്ടത്. പുതിയ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ഒലിയാംകുന്നേല്‍, ചാക്കോ പി. തോമസ്, മനോജ് പൂപ്പാറയില്‍, മോനി തോമസ്, ബ്രൂസ് കൊളമ്പേല്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ജിജി ഓലിക്കന്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റ് ജോര്‍ജ് കോളാച്ചേരില്‍, സണ്ണി കാരിക്കല്‍, ഫിലിപ്പ് കൊച്ചുമ്മന്‍,…
കേരള പോലീസിന്റെ ക്രൂരതയെക്കുറിച്ച് കൂടുതല്‍ പേര് രംഗത്ത്; മൂന്നു വയസ്സുകാരിയെ വാഹനത്തിനകത്തിട്ട് പൂട്ടി താക്കോല്‍ കൊണ്ടുപോയെന്ന പരാതിയുമായി മാതാപിതാക്കള്‍
ബാലരാമപുരം: കേരള പോലീസിന്റെ ക്രൂരതയെക്കുറിച്ചുള്ള കഥകൾ ദിനംപ്രതി പുറത്തുവരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ ഷിബു കുമാറും ഭാര്യ അഞ്ജനയുമാണ് പോലീസിനെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വാഹനപരിശോധനയ്ക്കിടെ അവരുടെ മൂന്ന് വയസ്സുള്ള മകളെ കാറില്‍ ഒറ്റയ്ക്കിരുത്തി പോലീസ് താക്കോല്‍ ഊരിയെടുത്തെന്നാണ് അവരുടെ പരാതി. ഫെബ്രുവരി 23 നായിരുന്നു സംഭവം നടന്നതെന്ന് അവര്‍ പറയുന്നു. ഷിബു കുമാറും അഞ്ജനയും കുട്ടിയും കാറിൽ പോകുമ്പോൾ ബാലരാമപുരത്ത് വെച്ച് പോലീസ് തടഞ്ഞു. കാർ അമിതവേഗത്തിലായിരുന്നുവെന്നും 1500 രൂപ പിഴ ഈടാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, കച്ചേരിക്ക് സംഗീതോപകരണങ്ങൾ വായിക്കുന്ന ആളാണ് താനെന്നും, അഞ്ജന ഗായികയാണെന്നും ഒരു വർഷത്തിലേറെയായി അവർക്ക് പരിപാടികളൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞിട്ടും പോലീസ് കേട്ടതായി നടിച്ചില്ല. പരാതി പ്രകാരം, പോലീസ് അവരെ ഒരു മണിക്കൂറോളം തടഞ്ഞുവെക്കുകയും തുക അടച്ച ശേഷമാണ് വിട്ടയച്ചതെന്നും പറഞ്ഞു. ഈ സമയം മറ്റ് വാഹനങ്ങൾ അമിതവേഗതയിൽ ആയിരുന്നിട്ടും…