ചാവേറാക്രമണത്തില്‍ 4 പാക്കിസ്താന്‍ സൈനികർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്കേറ്റു

ഇസ്ലാമാബാദ് | പാക്കിസ്താന്റെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യ തലസ്ഥാനമായ ക്വറ്റയിലെ സുരക്ഷാ പോസ്റ്റിൽ അർദ്ധസൈനിക ഫ്രോണ്ടിയർ കോർപ്സിലെ അംഗങ്ങളുടെ ഒത്തുചേരൽ ലക്ഷ്യമാക്കി മോട്ടോർ ബൈക്കിലാണ് ചാവേര്‍ എത്തിയതെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോംബാക്രമണത്തില്‍ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും ശക്തമായ സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മുതിർന്ന പ്രവിശ്യാ പോലീസ് ഓഫീസർ അസ്ഹർ അക്രം പറഞ്ഞു. നിയമവിരുദ്ധരായ തെഹ്രിക്-ഇ-താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇവര്‍ 30 ലധികം അതിർത്തി സേനാംഗങ്ങളെ കൊല്ലുകയും പരിക്കേല്പിക്കുകയും ചെയ്തിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച നടന്ന ബോംബാക്രമണത്തെ അപലപിച്ചു. “എഫ്സി ചെക്ക്പോസ്റ്റ്, മാസ്റ്റംഗ് റോഡിലെ ക്വറ്റയിലെ ടിടിപി ചാവേർ ആക്രമണത്തെ അപലപിക്കുന്നു. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു.…