കുഞ്ഞമ്മ ജോൺ മെരിലാൻഡിൽ നിര്യാതയായി

മെരിലാൻഡ്: കോട്ടയം മുക്കിടിമാലിൽ പാറപുഴ പരേതനായ പി റ്റി ജോണിന്റെ പത്നി കുഞ്ഞമ്മ ജോൺ (81) മേരിലാൻഡിൽ നിര്യാതയായി. കോട്ടയം കുറ്റിക്കൽ കുഴിമറ്റം കുടുംബാംഗമാണ്. മക്കൾ: ജോസഫ് ജോൺസൺ – ലീസ്സൽ, ജോർജ് ജോൺസൻ – എക്റ്റെ പൊതുദര്‍ശനം: സെപ്റ്റംബർ 7 ചൊവാഴ്ച വൈകീട്ട് 6 മുതൽ. സ്ഥലം: Snowden Funeral Home, 246 N Washington St. Rockville, MD – 20850. സംസ്കാരം : സെപ്റ്റമ്പർ 8 രാവിലെ 10 മുതൽ. സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD – 20832. കൂടുതൽ വിവരങ്ങൾക്ക്: ജോർജ് ജോൺസൻ 240 328 0972, മാണി വര്‍ഗീസ് 904-8665353

കോൺഗ്രസ് പ്രവർത്തകർ വിഴുപ്പലക്കലുകൾ അവസാനിപ്പിക്കണം; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള സ്ഥാനം എല്ലാവരിലും മുകളിൽ : ഡോ. മാമ്മൻ സി ജേക്കബ്

ഫ്ലോറിഡ: കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ പരസ്യ പ്രസ്‌താവനകൾ നടത്തുന്നതിൽ നിന്നും പിന്മാറണമെന്ന് ഐ.ഒ.സി (യു.എസ്.എ ) കേരള ചാപ്റ്റർ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. മാമ്മൻ സി. ജേക്കബ്. തുടർച്ചയായ പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ താഴെത്തട്ടു മുതലുള്ള നേതാക്കൻമാർ ഒരുമയോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇവിടെ ഗ്രൂപ്പ് രാഷ്ട്രീയമല്ല പ്രശ്‌നം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾ ഉറപ്പിക്കുക എന്നതാണ് ലക്‌ഷ്യം. അതിനു മാറ്റം വരണം. ചെറുപ്പക്കാരായ പുതിയ നേതാക്കളും പരിചയസമ്പന്നരായ സീനിയർ നേതാക്കളും ഒരേ മനനസോടെ ഒറ്റക്കെട്ടായി അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പ് ലക്ഷ്യമായി പ്രവർത്തനം ആരംഭിക്കണം. – അദ്ദേഹം വ്യക്തമാക്കി. വ്യക്‌തികൾ ഗ്രൂപ്പുകൾ എന്നിവയെക്കാൾ വലുത് പാർട്ടിയാണ്. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനം ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ നടന്നതാണ്. ഇനി അതിൻമേൽ ചർച്ചകളും വിഴുപ്പലക്കലുകളും ആവശ്യമില്ല. മുതിർന്ന നേതാക്കളായ ഉമ്മൻ…

കഥാകാരന്റെ കനല്‍‌വഴികള്‍ (അദ്ധ്യായം – 11): കാരൂര്‍ സോമന്‍

ആദ്യ ജോലി മോഷണം ആ സംഭവം അപ്പോള്‍ തന്നെ ചെറിയാന്‍ ജ്യേഷ്ഠത്തിയെ വര്‍ണ്ണോജ്വലമായി ധരിപ്പിച്ചു. പരസ്പരം തല്ലുകൂടുന്നവരെ ഒന്നകറ്റാന്‍ ശ്രമിക്കാതെ എരിതീയില്‍ എണ്ണയൊഴിക്കും പോലുളള ഒരാളായിരുന്നു ചെറിയാന്‍. തിന്മകളെ ഒറ്റപ്പെടുത്താന്‍ കഴിയാതെ അതിനോട് സഹതാപം കാട്ടുന്നവര്‍. വീട്ടിലെത്തിയ എന്നെ ജ്യേഷ്ഠത്തി ശകാരിച്ചു. ഓരോ വാക്കുകളും എന്നെ അമ്പരപ്പിച്ചു. ജ്യേഷ്ഠത്തി കാര്യമറിയാതെ തുളളുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. ആരോ തെറ്റിധരിപ്പിച്ചതാണ്. നീ ഇവിടെ വന്നത് ഞങ്ങളുടെ സ്വസ്തത നശിപ്പിക്കാനാണോ. ഇന്നുവരെ ഇവിടെ ജീവിച്ചത് അഭിമാനത്തോടെയാ. ഞാന്‍ അതിനു മറുപടിയായി ചോദിച്ചു, എന്നെ ഒരുത്തന്‍ അനാവശ്യമായി അസഭ്യം പറഞ്ഞാല്‍, ഉപദ്രവിച്ചാല്‍ അതെല്ലാം കയ്യും കെട്ടി സ്വീകരിക്കണമെന്നാ പറയുന്നേ?. അതിനെ എതിര്‍ത്തിട്ട് അറിയിച്ചു, നീ ഇനി ആരെയും ഉപദ്രവിക്കരുത്. നീയിപ്പോള്‍ ഒരു തലവേദനയായി മാറിയിരിക്കയാ. മറ്റുളളവരുടെ മുഖത്ത് എങ്ങനെ നോക്കും? സ്വന്തം നിലപാടുകള്‍ എന്‍റെ മേല്‍ അടിച്ചേല്പിച്ചിട്ട് ജ്യേഷ്ഠത്തി അടുക്കളയിലേക്ക് പോയി. മറ്റുളളവര്‍ക്കൊപ്പം…

ചിക്കാഗോ സാഹാത്യവേദി സെപ്റ്റംബര്‍ പത്തിന്

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബര്‍ പത്തിന് വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30-നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. “പ്രൊഫ. കെ.വി. മധുസൂദനന്‍ നായരുടെ കവിതകളിലൂടെ’ എന്ന വിഷയത്തില്‍ സാഹിത്യവേദി അംഗം പ്രമോദ് (മില്‍വാക്കി, വിസ്‌കോണ്‍സിന്‍) സംസാരിക്കുന്നു. എല്ലാ സാഹിത്യ സ്‌നേഹികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു. Zoom Meeting Link – https://us02web.zoom.us/j/81475259178 Meeting ID: 814 7525 9178 ഓഗസ്റ്റ് മാസ സാഹിത്യവേദിയില്‍ ‘കമലാ ദാസിന്റെ ഇന്ത്യന്‍ ഇംഗ്ലീഷ് കവിതകളിലൂടെ ഒരു യാത്ര’ എന്ന വിഷയത്തെ അധികരിച്ച് ന്യൂയോര്‍ക്കില്‍ നിന്നുള്ള യുവ കവയിത്രി ആര്‍ദ്ര മാനസി അവതരിപ്പിച്ച പ്രബന്ധം വളരെ ആസ്വാദ്യകരമായിരുന്നു. യോഗത്തില്‍ ഉമാ രാജാ അധ്യക്ഷത വഹിച്ചു. നാരായണന്‍ നായര്‍ കൃതജ്ഞത അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), പ്രസന്നന്‍ പിള്ള (630 935 2990), ജോണ്‍…

തങ്കമ്മ ഇടിക്കുള (96) നിര്യാതയായി

ഡാളസ്: കടമ്പനാട് ഐവര്‍കാല പടിഞ്ഞാറ്റക്കര വടക്ക് മുണ്ടകത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ ഇടിക്കുളയുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ ഏഴിന് ചൊവ്വാഴ്ച 11ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. മക്കള്‍: ലീലാമ്മ, വര്‍ഗീസ്, സാറാമ്മ, ഡാനിയല്‍, സൂസമ്മ, ഏലിയാമ്മ, ചിന്നമ്മ, റോസമ്മ, തോമസ്കുട്ടി. മരുമക്കള്‍: വി.വര്‍ഗീസ്, റെയ്ല്‍, വര്‍ഗീസ്, എല്‍സി, എന്‍.ജി. ജേക്കബ്, പ്രസാദ്, ഫിലിപ്പോസ്, ജോബ് മാത്യു, സിനു (ഡാളസ്).

ബിനോയിയുടെ സംശയ രോഗമാണ് സിന്ധുവിനെ കൊല്ലാന്‍ കാരണമെന്ന് പോലീസ്

തൊടുപുഴ: സിന്ധു എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതിന്റെ കാരണം കൊലയാളിയായ ബിനോയിയുടെ സംശയ രോഗമാണെന്ന് പോലീസ്. ഇടുക്കി പണിക്കന്‍കുടിയില്‍ സിന്ധു എന്ന വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസില്‍ പോലീസിന്റെ പിടിയിലായ ബിനോയി കുറ്റം സമ്മതിച്ചു. കൊലപാതകം നടന്ന ദിവസം സിന്ധുവും ബിനോയും തമ്മില്‍ വഴക്കുണ്ടായതായും പറയുന്നു. കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കേരളം വിട്ട ബിനോട് തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവില്‍ കഴിഞ്ഞത്. രണ്ട് ദിവസം മുന്‍പ് പെരിഞ്ചാംകുട്ടിയില്‍ എത്തി. ഇവിടെ വെച്ചാണ് പൊലീസ് പിടിയിലായത്. പ്രതിയെ നാളെ കൊലനടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കും. കഴിഞ്ഞ ഇരുപതു ദിവസമായി ഒളിവിലായിരുന്ന ബിനോയ് ഇന്നാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലാകുമെന്ന് കരുതിയ പ്രതി സ്ഥിരമായി ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് ഉപേക്ഷിച്ചിരുന്നു. പ്രതിയുടെ തന്നെ മറ്റൊരു ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. വനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍…

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു

ചിക്കാഗോ: ചിക്കാഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ഓ​ണാ​ഘോ​ഷ​വേ​ള​യി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സാ​ബു ക​ട്ട​പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27ല​ധി​കം ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന് ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​ത് ജെ​യിം​സ് മു​ട്ട​ത്തി​ൽ ഫാ​മി​ലി​ക്കാ​ണ്. അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ​ത​ത് ചാ​ക്കോ​ച്ച​ൻ കി​ഴ​ക്കേ​ക്കു​റ്റും, ര​ണ്ടാം​സ്ഥാ​നം ടാ​ജി ആ​ൻ​ഡ് അ​നി​ത പാ​റേ​ട്ട് ടീ​മി​നാ​ണ്. അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ​ത​ത് സ​ണ്ണി ആ​ൻ​ഡ് ടെ​സി വ​ള്ളി​ക്ക​ള​വും. മൂ​ന്നാം​സ​മ്മാ​നം ജോ​യി ആ​ൻ​ഡ് ഗ്രേ​സി വാ​ച്ചാ​ച്ചി​റ ടീ​മി​നാ​ണ്. സ്പോ​ണ്‍​സ​ർ കൊ​ച്ചു​മോ​ൻ ചി​റ​യി​ലും മൂ​ന്നാ​മ​ത് ര​ണ്ടു വി​ജ​യി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തി​ൽ മ​റ്റൊ​രു മൂ​ന്നാ​മ​ത്തെ വി​ജ​യി സാ​ബു ആ​ൻ​ഡ് ആ​ലീ​സ് കു​രു​വി​ള​യാ​ണ്. സ്പോ​ണ്‍​സ​ർ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ്. ക​ർ​ഷ​ക​ശ്രീ പ്രോ​ത്സാ​ഹ​ന​സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ അ​ജി ഭാ​സ്ക്ക​ര​ൻ, ജോ​സ് ആ​ൻ​ഡ് ഷൈ​നി മേ​ലാ​ണ്ട​ച്ചേ​രി​യി​ലു​മാ​ണ്. ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന്‍റെ മ​റ്റു കോ​ർ​ഡി​നേ​റ്റേ​ഴ്സ് ര​ഞ്ച​ൻ എ​ബ്ര​ഹാം, ലീ​ല ജോ​സ​ഫ്…

കേരളത്തിന്റെ വികസനത്തിന് മതസംഘടനകൾ തടസ്സമാണോ?

കേരളത്തിലെ വ്യവസായ മേഖലയെ സ്തംഭിപ്പിക്കാന്‍ തൊഴിലാളി സംഘടനകൾ ആസൂത്രണം ചെയ്യുന്ന പണിമുടക്ക് നിക്ഷേപകർക്ക് എപ്പോഴും പേടിസ്വപ്നമാണ്. എന്നാൽ കോടതികളുടെ ശരിയായ ഇടപെടൽ കൊണ്ട് നിക്ഷേപകർ പലപ്പോഴും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ചില മതസംഘടനകൾ നിരവധി വികസന പദ്ധതികൾക്ക് വിഘാതം സൃഷ്ടിക്കുന്നു. കായംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭം, ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി, വിഴിഞ്ഞം പദ്ധതി മുതലായവയെക്കൂടാതെ ഇപ്പോൾ കാറ്റാടി തുരങ്ക പദ്ധതിക്കും എതിരെയുള്ള സമരം ആവർത്തനമായി മാറി. ഒരുപക്ഷേ എൽഎൻജി പദ്ധതിക്കെതിരെയുള്ള ഒരേയൊരു പ്രതിഷേധമാണ് മറ്റൊരു മത സംഘടന ഏറ്റെടുത്തിരിക്കുന്നത്. കായംകുളം, വിഴിഞ്ഞം പദ്ധതികള്‍ക്കെതിരെയും ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ കാര്‍ഗോയ്‌ക്കെതിരെയും സമരമുഖത്ത് അണിനിരന്നത് ലത്തീന്‍ സഭയുടെ നേതൃത്വത്തിലാണ്. ലത്തീൻ സഭയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസന പദ്ധതികളെ ആരാണ് അട്ടിമറിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. കായംകുളം ആണവപദ്ധതിക്കെതിരെ നടത്തിയ സമരവും വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ…

കേരളത്തിലെ കോവിഡ്-19 വ്യാപനവും നിപ വൈറസും; ചെക്പോസ്റ്റുകളില്‍ ജാഗ്രതയോടെ തമിഴ്നാട് പോലീസ്

ചെന്നൈ: കേരളത്തിൽ കോവിഡ്-19 രൂക്ഷമാകുന്നതോടൊപ്പം നിപ വൈറസും റിപ്പോര്‍ട്ട് ചെയ്തതോടെ, തമിഴ്‌നാട് വാളയാർ അതിർത്തിയിലുടനീളം ഗതാഗത നിയന്ത്രണങ്ങൾ കർശനമാക്കി. അതിർത്തിയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പനിയും ജലദോഷവും മറ്റ് ലക്ഷണങ്ങളും ഉള്ളവരെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ ജി എസ് സമീരൻ പറഞ്ഞു. അതിര്‍ത്തിയില്‍ വാഹനങ്ങളില്‍ നിന്ന് യാത്രക്കാരെ അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കോയമ്പത്തൂർ ജില്ലാ കളക്ടർ അറിയിച്ചു. ഒരു ഡോസ് വാക്സിനെടുത്തതോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരുന്നെങ്കില്‍ ചെക്പോസ്റ്റ് കടത്തിവിടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും കടത്തിവിടരുത് എന്ന് നിര്‍ദേശം ചെക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കികിട്ടുണ്ട്.

ഇന്ത്യ vs ഇംഗ്ലണ്ട്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 157 റൺസിന്റെ ഉജ്ജ്വല വിജയം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ 157 റൺസിന് വിജയിക്കുകയും അഞ്ച് മത്സര പരമ്പരയിൽ 2-1 ലീഡ് നേടുകയും ചെയ്തു. ഓവലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോറൂട്ട് ഇന്ത്യന്‍ ടീമിനെ ബാറ്റിംഗിനയച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 191 റണ്‍സിന് ഇന്ത്യക്കാര്‍ പവലിയനില്‍ എത്തിയപ്പോള്‍ ലീഡ്‌സിലെ തോല്‍വിയുടെ തനിയാവര്‍ത്തനമാകുമോ എന്ന് ആരാധകര്‍ സംശയിച്ചു. എന്നാല്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരെ നിലയുറപ്പിക്കാനനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റി. എന്നാല്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ഓലി പോപ്പ് നടത്തിയ ചെറുത്തുനില്‍പ്പും ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ് എന്നിവര്‍ നല്‍കിയ പിന്തുണയും 99 റണ്‍സിന്റ് ലീഡ് നേടാന്‍ ഇംഗ്ലണ്ടിന് സഹായകമായി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്കുയര്‍ന്നു. സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ, അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍…