മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് പുതിയ താലിബാൻ സർക്കാരിനെ നയിക്കും

കാബൂൾ: അഫ്ഗാനിസ്ഥാന്റെ പുതിയ ആക്ടിംഗ് രാഷ്ട്രത്തലവനായി മുല്ല മുഹമ്മദ് ഹസൻ അഖുന്ദിനെ നിയമിച്ചു. മുൻ അഫ്ഗാൻ സൈന്യത്തെ തകർത്ത മിന്നലാക്രമണത്തെ തുടർന്ന് ഓഗസ്റ്റ് 15 ന് കാബൂളിലേക്ക് കടന്ന താലിബാൻ 1996-2001 ൽ അധികാരത്തിൽ വന്ന ആദ്യത്തേതിനേക്കാൾ കൂടുതൽ മിതമായ ഭരണം വാഗ്ദാനം ചെയ്തു. ചൊവ്വാഴ്ച കാബൂളിൽ പത്രസമ്മേളനത്തിൽ സംസാരിച്ച വക്താവ്, താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദറിനെ അഫ്ഗാൻ ഡപ്യൂട്ടി നേതാവായി തിരഞ്ഞെടുത്തതായി പറഞ്ഞു. താലിബാൻ സ്ഥാപകനും അന്തരിച്ച പരമോന്നത നേതാവുമായ മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു, അതേസമയം ആഭ്യന്തര മന്ത്രി സ്ഥാനം സിറാജുദ്ദീൻ ഹഖാനിക്ക് നൽകി. മന്ത്രിസഭ പൂർണമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകളെയും ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാന്‍ ഞങ്ങൾ ശ്രമിക്കുമെന്ന് കാബൂളിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് മീഡിയ സെന്ററില്‍ വക്താവ് മുജഹിദ് പറഞ്ഞു. ആഗസ്റ്റ് 15…

കാബൂളിൽ പാക്കിസ്താനും ഐ‌എസ്‌ഐക്കുമെതിരെ പ്രതിഷേധം ആളിക്കത്തുന്നു

പാക്കിസ്താനും ഐഎസ്ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള പാക്കിസ്താന്‍ വിരുദ്ധ റാലിയിൽ ചൊവ്വാഴ്ച കാബൂളിലെ തെരുവുകളിൽ സ്ത്രീകളടക്കം നൂറുകണക്കിന് അഫ്ഗാനികൾ പങ്കെടുത്തു. പ്രതിഷേധം ശക്തമായതോടെ താലിബാൻ റാലിക്ക് നേരെ വെടിയുതിർത്തു. കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാനുള്ളില്‍ ഉയര്‍ന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പൊതുസമ്മതനായ മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെ പ്രധാനമന്ത്രിയായി താലിബാന്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുജനങ്ങളുടെ വന്‍ പ്രതിഷേധം ഉരുത്തിരിഞ്ഞിരിക്കുന്നത്. താലിബാന്‍, പാക്കിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. പഞ്ച്ഷീറിലെ അഫ്ഗാന്‍ പ്രതിരോധ സേനയ്ക്ക് പിന്തുണ അര്‍പ്പിച്ചും താലിബാന്റെ ഭീകരഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധം. ഇവര്‍ക്കെതിരെ…