താലിബാൻ പ്രധാനമന്ത്രി ഖത്തർ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

താലിബാൻ സർക്കാരിന്റെ താൽക്കാലിക പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദ് ഖത്തർ വിദേശകാര്യമന്ത്രിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ രാജ്യത്തെ എല്ലാ ഭരണാധികാരികളെയും ദേശീയ അനുരഞ്ജനത്തിൽ ഉൾപ്പെടുത്തണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ആഹ്വാനം ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ “ഉഭയകക്ഷി ബന്ധം, മാനുഷിക സഹായം, സാമ്പത്തിക വികസനം, ലോകവുമായുള്ള സംഭാഷണം” എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ഷെയ്ഖ് മുഹമ്മദും താലിബാൻ പ്രധാനമന്ത്രി ഹസൻ അഖുംദും “അഫ്ഗാനിസ്ഥാന്റെ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന ഭീകര സംഘടനകളെ ചെറുക്കാനുള്ള ശക്തമായ ശ്രമങ്ങൾ”, രാജ്യത്ത് സമാധാനം വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ സുരക്ഷിതമായ യാത്രയ്ക്കും ചർച്ച ചെയ്തു. ഒരു ദേശീയ അനുരഞ്ജനത്തിൽ എല്ലാ അഫ്ഗാൻ ഭാഗങ്ങളെയും പങ്കാളികളാക്കണമെന്ന് അഫ്ഗാൻ അധികൃതരോട് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…