അഫ്ഗാൻ വംശജനായ ഇന്ത്യൻ ബിസിനസുകാരനെ താലിബാന്‍ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ ബിസിനസ്സുകാരനെ കടയുടെ സമീപത്തുനിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വിഷയത്തിൽ ഇടപെടാൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് ചൊവ്വാഴ്ച പറഞ്ഞു. അഫ്ഗാൻ – ഇന്ത്യൻ വംശജനായ ബൻസാരി ലാൽ അറെൻഡെയെ (50) തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കാബൂളിലെ കടയ്ക്ക് സമീപം നിന്ന് തട്ടിക്കൊണ്ടുപോയതായി അഫ്ഗാൻ ഹിന്ദു-സിഖ് സമൂഹം അറിയിച്ചതായി പുനീത് സിംഗ് ചന്ദോക്ക് പറഞ്ഞു. ബൻസാരി ലാൽ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ ഒരു ബിസിനസുകാരനാണെന്നും ഈ സംഭവം നടന്ന സമയത്ത് അദ്ദേഹം തന്റെ ജീവനക്കാർക്കൊപ്പം തന്റെ കടയിൽ സാധാരണ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു എന്നും ചന്ദോക്ക് പറഞ്ഞു. ബൻസാരി ലാലിനെ ജീവനക്കാർക്കൊപ്പം തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ തട്ടിക്കൊണ്ടുപോയവര്‍ ക്രൂരമായി മർദ്ദിച്ചെങ്കിലും ജീവനക്കാർ രക്ഷപ്പെട്ടു. ബൻസാരി ലാലിന്റെ കുടുംബം ഡൽഹിയിലാണ് താമസിക്കുന്നത്. പ്രാദേശിക സമൂഹം ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക…

ഗീവർഗീസിനെ ചുമക്കുന്നവർ (കഥ): ജെയിംസ് കുരീക്കാട്ടിൽ

ഒന്ന് സ്പർശിച്ച മാത്രയിൽ തന്നെ ഗീവർഗീസ് പുണ്യാളന്റെ ചൈതന്യം ചാക്കോച്ചന്റെ ഹൃദയത്തിലേക്ക് മിന്നൽപിണറായി പ്രവഹിക്കുകയായിരുന്നു. ചാക്കോച്ചൻ പുണ്യാളന്റെ പ്രതിമ എടുക്കുകയായിരുന്നില്ല. പുണ്യാളൻ തന്റെ വെള്ള കുതിരയുമായി ചാക്കോച്ചന്റെ തോളിലേക്ക് ചാടി കയറുകയായിരുന്നെന്ന് വേണം പറയാൻ. പള്ളി പെരുന്നാളിന്റെ പ്രദക്ഷിണത്തിന് പുണ്യാളൻമാർ നിരനിരയായി അണിനിരന്നു കഴിഞ്ഞു. സെന്റ്‌ ജോസഫ്, സെന്റ്‌ തോമസ്, സെൻറ് സെബാസ്ററ്യനോസ്, സെൻറ് മേരി, സെൻറ് അൽഫോൻസാ, ഗീവർഗീസ് അങ്ങനെ പത്ത് പതിനാല് പുണ്യാളന്മാര്‍ ഉണ്ട്. എല്ലാവരെയും ചുമക്കാനുള്ളവരുടെ പേരും നേരത്തെ രജിസ്റ്റർ ചെയ്തിരുന്നതാണ്. അതിലൊന്നും ചാക്കോച്ചന്റെ പേര് ഉണ്ടായിരുന്നതല്ല. ഇതിലൊന്നും വലിയ താത്പര്യം ഉള്ള ആളുമല്ല അദ്ദേഹം. കമ്മ്യുണിറ്റിയിലെ മറ്റ് മെമ്പേഴ്‌സുമായ് സോഷ്യലൈസ് ചെയ്യാൻ ഒരു അവസരം എന്നതിൽ കവിഞ്ഞു ഇത്തരം ചടങ്ങുകളിൽ ഒന്നും സജീവമാകുന്ന സ്വഭാവം ചാക്കോച്ചനില്ല. പുണ്യാളൻമാരുടെ പ്രതിമ ചുമന്നുകൊണ്ട് പ്രദക്ഷിണം നടത്തുക, അത് കണ്ട് സ്വർഗ്ഗത്തിൽ ഇരുന്ന് പുണ്യാളന്മാർ ആനന്ദിക്കുക,…

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ മികച്ച സംഘടനയെ ആദരിക്കുന്നു; നോമിനേഷൻ നൽകാം

ചിക്കാഗോ: നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര കോൺഫറൻസിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് അവാർഡ് നൽകുന്നു. കോവിഡ് കാലമാണെങ്കിലും അത് അവഗണിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ പല സംഘടനകളുമുണ്ട്. സമൂഹം വിഷമത നേരിട്ടപ്പോൾ പിന്നോക്കം പോകാതെ സഹായഹസ്തവുമായി എത്തിയ സംഘടനകളെ നമുക്ക് മറക്കാനാവില്ല. ആപദ്ഘട്ടങ്ങളിലാണ് മികച്ച പ്രവർത്തനങ്ങൾ പലപ്പോഴും കാണാനാകുക. സംഘടനാ ഭാരവാഹികൾക്കും വ്യക്തികൾക്കും മികച്ച സംഘടനയെ നോമിനേറ്റ് ചെയ്യാം. സംഘടനയുടെ പ്രവർത്തനങ്ങൾ , അവ ജനജീവിതത്തെ എങ്ങനെ സഹായിച്ചു, നേതാക്കളുടെ അർപ്പണ ബോധം തുടങ്ങിയവ ഉൾപ്പെടുത്തി നോമിനേഷനുകൾ നൽകുക. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി മികച്ച സംഘടനയെ അവയിൽ നിന്ന് തെരഞ്ഞെടുക്കും. നിർദേശങ്ങൾ indiapressclubofna@gmail.com എന്ന ഇമെയിൽ വഴി ഒക്ടോബര് 31 നു മുൻപായി അറിയിക്കണം. ഇത്തരമൊരു സംരംഭം പ്രസ്…

റവ. ഡോ. സജി മുക്കൂട്ട് ഇനി മുതല്‍ ഡയറക്ടര്‍ ഓഫ് മിഷന്‍സ്; യാത്രയയപ്പ് ഞായറാഴ്ച

ഫിലാഡല്‍ഫിയ: ഏഴു വര്‍ഷക്കാലം സെ. ജൂഡ് സീറോ മലങ്കര കത്തോലിക്കാ പള്ളി വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ട് സഭാശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക്. ഒക്ടോബര്‍ 1 നു അദ്ദേഹം ‘ഡയറക്ടര്‍ ഓഫ് സീറോമലങ്കര കാത്തലിക് മിഷന്‍സ് ഇന്‍ യു.എസ്.എ’ എന്ന പേരില്‍ അമേരിക്ക മുഴുവന്‍ സേവന പരിധി വ്യാപിച്ചു കിടക്കുന്ന അജപാലന ശുശ്രൂഷയുടെ ദേശീയ ഘട്ടത്തിലേക്കു പ്രവേശിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഇടവക വികാരി സ്ഥാനം ഒഴിയുന്ന ബഹുമാനപ്പെട്ട സജി അച്ചനു ഇടവക കൂട്ടായ്മയുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് സെപ്റ്റംബര്‍ 19 ഞായറാഴ്ച നല്‍കും. ബെന്‍സേലത്തുള്ള സെ. ജൂഡ് സീറോ മലങ്കര പള്ളിയില്‍ (1200 Park Ave, Bensalem, PA 19020) രാവിലെ 9:30 നു സജി അച്ചന്‍ കൃതഞ്ജതാ ബലിയര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ…

വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം (എഡിറ്റോറിയല്‍)

‘നാർക്കോട്ടിക് ജിഹാദ് – ലവ് ജിഹാദ്’ വിവാദങ്ങൾ ഇപ്പോൾ കേരളത്തില്‍ അരങ്ങു തകർക്കുകയാണ്. എല്ലാ പരിധികളും ലംഘിച്ച് കേരളത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നു. ഇത് മതേതര കേരളത്തിന്റെ അന്തസ്സിന് കളങ്കം വരുത്തിവെയ്ക്കാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും നേടാനാകില്ല. ഇത്തരം കുത്സിത ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് മുളയിലേ നുള്ളിക്കളയണം. വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം. പാലാ ബിഷപ്പ് മാത്രമല്ല, സത്യം ആരു പറഞ്ഞാലും അതേക്കുറിച്ച് അന്വേഷിക്കുക തന്നെ വേണം. അവിടെ ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ല. സര്‍ക്കാരാണ് അത് ചെയ്യേണ്ടത്. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളെ ജാതിയുടേയും മതത്തിന്റേയും നിറം കൊടുത്ത് പര്‍‌വ്വതീകരിച്ച് ഏതെങ്കിലുമൊരു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു നാർക്കോട്ടിക് ജിഹാദ് ഉണ്ടെങ്കിൽ അതിനെ എതിർക്കണം. പക്ഷേ അതിന് വ്യക്തമായ തെളിവുകൾ ആവശ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മതത്തിന്റെ പരിവേഷം നല്‍കി രാജ്യത്ത് അശാന്തി…

നിപ്പ വൈറസ്: നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട് ഏര്‍പ്പെടുത്തിയിരുന്ന നിപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മറ്റ് നിപാ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലും ഇൻകുബേഷൻ കാലയളവ് 14 ദിവസമായതിനാലുമാണ് കണ്ടെയ്ന്മെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം വന്നത്. അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റായി തുടരുന്നതാണ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റു പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും കഴിയുന്നതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്നതാണ്. ഇനി വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷന്‍ പ്ലാനോടെയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. രോഗലക്ഷണമുള്ളവര്‍ ഒരു…

ഇറ്റാലിയൻ കടല്‍ക്കൊല കേസ്: ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിയുടെ അമ്മ നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

കൊച്ചി: 2012 ൽ രണ്ട് ഇറ്റാലിയൻ നാവികർ വെടിവെച്ച സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടില്‍ ഉണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ അമ്മ നഷ്ടപരിഹാരത്തിനായി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി സെപ്റ്റംബർ 14 ചൊവ്വാഴ്ച കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. സംഭവത്തിന്റെ ആഘാതം കാരണം മത്സ്യത്തൊഴിലാളി പിന്നീട് ആത്മഹത്യ ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യുകയും ചെയ്തു. ബോട്ടിൽ ഉണ്ടായിരുന്ന തൊഴിലാളികളിലൊരാളായി ബോട്ട് ഉടമ തന്റെ മകന്റെ പേര് നല്‍കിയില്ലെന്നും, മാനസിക ആഘാതത്തിന് കൗൺസിലിംഗും ലഭിച്ചില്ലെന്നും, നഷ്ടപരിഹാരത്തിന് പരിഗണിച്ചില്ലെന്നും ഹർജിയിൽ പറഞ്ഞു. വെടിവയ്പു സംഭവത്തെത്തുടര്‍ന്ന് മാനസിക ആഘാതത്തിലായിരുന്ന മകന്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. കടല്‍ക്കൊല കേസില്‍ പത്തു കോടി രൂപയാണ് ഇറ്റലി നഷ്ടപരിഹാരമായി കൈമാറിയിട്ടുള്ളത്. ഇതില്‍ നാലു കോടി വീതം വെടിവയ്പില്‍…

ശനിയാഴ്ചകളിലും പ്രവര്‍ത്തി ദിവസമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവും ഞായറാഴ്ചകളിൽ കർശനമായ ലോക്ക്ഡൗൺ നടപടികളും പിൻവലിച്ചതിന് ശേഷം, ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. “എല്ലാ ജീവനക്കാരും അതനുസരിച്ച് (ശനിയാഴ്ചകളിൽ) ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കുന്നു,” ദുരന്തനിവാരണ വകുപ്പ് (Disaster Management Department) പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 4 ന് എല്ലാ സർക്കാർ ഓഫീസുകൾ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ എന്നിവ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ പൂർണ്ണ ഹാജർ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. “നിലവിലെ കോവിഡ് -19 സാഹചര്യവും അത് ഉൾക്കൊള്ളുന്നതിനായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും വിലയിരുത്തിയ ശേഷം, ബാധകമായ എല്ലായിടത്തും ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളായി പുനഃസ്ഥാപിക്കുന്നതിന് സർക്കാർ തീരുമാനമെടുത്തു,” ഉത്തരവില്‍ സൂചിപ്പിച്ചു. കോവിഡ് -19 നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിലെടുത്ത്,…

റേഷന്‍ വിതരണത്തിലും വര്‍ഗീയത വിളമ്പി യോഗി ആദിത്യനാഥ്; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: 2017 -ന് മുമ്പ്, ‘അബ്ബ ജാൻ’ പറഞ്ഞവർക്ക് മാത്രമേ റേഷൻ ലഭിച്ചിരുന്നുള്ളൂ എന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തി. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രീണന രാഷ്ട്രീയത്തിന് സ്ഥാനമില്ല. 2017 -ന് മുമ്പ് എല്ലാവർക്കും റേഷൻ എടുക്കാനായോ? മുമ്പ് ‘അബ്ബ ജാൻ’ എന്ന് വിളിച്ചവർക്ക് മാത്രമാണ് റേഷൻ ലഭിച്ചിരുന്നത്. കുശിനഗറിലെ റേഷൻ നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും പോയിരുന്നു. ഇന്ന് ആരെങ്കിലും പാവപ്പെട്ടവരുടെ റേഷൻ തട്ടിയെടുക്കാൻ ശ്രമിച്ചാൽ അയാൾ തീർച്ചയായും ജയിലിൽ പോകും,” ഞായറാഴ്ച കുശിനഗറില്‍ ഒരു പൊതുപരിപാടിക്കിടെ യോഗി പറഞ്ഞു. വസ്തുതകള്‍ക്ക് നിരക്കാത്ത യോഗി ആദിത്യനാഥിന്റെ ഈ പ്രസ്താവന വന്‍ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ വെബ്സൈറ്റ് പ്രകാരം, നിലവിൽ 3.59 കോടി റേഷൻ കാർഡ് ഉടമകളും 14.86 കോടി ഗുണഭോക്താക്കളുമാണ് ഉത്തർപ്രദേശിലുള്ളത്. 2011 ലെ…

ദുരന്തങ്ങൾക്കിടയിൽ അഫ്ഗാനിസ്ഥാന് 1.1 ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്ത് ലോക രാജ്യങ്ങള്‍

കഴിഞ്ഞ മാസം താലിബാൻ ഏറ്റെടുത്തതിനു ശേഷം വിദേശ ഗ്രാന്റുകൾ അവസാനിച്ചതിനാല്‍ ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കുന്ന അഫ്ഗാനിസ്ഥാനിൽ 1.1 ബില്യൺ ഡോളറിലധികം സഹായം ലോക രാജ്യങ്ങളില്‍ ചിലര്‍ വാഗ്ദാനം ചെയ്തു. ജനീവയിൽ നടന്ന യുഎൻ സമ്മേളനത്തിലാണ് ഈ പ്രതിജ്ഞകൾ നൽകിയത്. ദക്ഷിണേഷ്യൻ രാജ്യത്ത് നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് ലോക സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധിയിൽ നിന്ന് അഫ്ഗാനിസ്ഥാനെ സഹായിക്കുന്നതിന്റെ പ്രധാന ഭാരം പാശ്ചാത്യ രാജ്യങ്ങളുടേതാണെന്ന് ചൈനയും റഷ്യയും പറഞ്ഞു. യുഎസിനും സഖ്യകക്ഷികൾക്കും സാമ്പത്തിക, മാനുഷിക, ഉപജീവന സഹായം വർദ്ധിപ്പിക്കാൻ കൂടുതൽ ബാധ്യതയുണ്ടെന്ന് ജനീവയിലെ യുഎന്നിലെ ചൈനയുടെ അംബാസഡർ ചെൻ സൂ പറഞ്ഞു. കോൺഫറൻസിൽ അമേരിക്ക 64 മില്യൺ ഡോളർ പുതിയ സഹായം വാഗ്ദാനം ചെയ്തു, നോർവേ 11.5 മില്യൺ ഡോളർ അധികമായി വാഗ്ദാനം ചെയ്തു. യുഎന്നിന്റെ ഫ്ലാഷ് അപ്പീലിന് 118 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് ഫ്രാൻസും പറഞ്ഞു.…