ഗവേഷണ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ബന്ധുക്കളുടെ മൊഴി അടുത്ത ദിവസം എടുക്കുമെന്ന് പോലീസ്

പാലക്കാട്: ഗവേഷണ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴിയെടുക്കല്‍ അടുത്ത ദിവസത്തേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താനായില്ല. ബന്ധുക്കൾക്ക് സംസാരിക്കാനുള്ള മാനസികാവസ്ഥയില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കല്‍ അടുത്ത ദിവസത്തേക്ക് മാറ്റിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലങ്കോട് പയ്യല്ലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണ. അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ പ്രബന്ധം നിരസിച്ചതും നിരന്തരമായ മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കൃഷ്ണയുടെ സഹോദരി ആരോപിച്ചിരുന്നു. കൃഷ്ണയുടെ ഗൈഡ് രാധികയ്ക്കും കൃഷ്ണ തമ്പാട്ടിക്കുമെതിരെയാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്. എന്നാൽ അധ്യാപിക രാധിക ആരോപണം നിഷേധിച്ചു. കൃഷ്ണയുമായി തനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നതെന്നും, പ്രബന്ധത്തില്‍ ചില തിരുത്തൽ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ധ്യാപിക പറഞ്ഞു.

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കെ പി അനിൽകുമാർ കോൺഗ്രസ് വിട്ടു; സിപിഐ‌എമ്മില്‍ ഉജ്ജ്വല സ്വീകരണം

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കെ പി അനിൽകുമാർ സെപ്റ്റംബർ 14 ചൊവ്വാഴ്ച പാർട്ടി വിട്ടു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലാണ് അനിൽകുമാർ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും അപമാനിച്ച അനിൽകുമാർ പുതിയ നേതൃത്വം തങ്ങളോട് അടുപ്പമുള്ളവരോട് പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ചു. “എന്റെ രക്തത്തിനായി കൊതിക്കുന്ന, എന്റെ തല വെട്ടാനും പിന്നിൽ നിന്ന് കുത്താനും ആഗ്രഹിക്കുന്ന ആളുകൾ നേതൃത്വത്തിലുണ്ട്. കുത്തി മരിക്കാൻ ഞാൻ തയ്യാറല്ല. അതിനാൽ കോൺഗ്രസിലെ എന്റെ 43 വർഷത്തെ കരിയർ ഞാൻ അവസാനിപ്പിക്കുകയാണ്, “അനിൽകുമാർ പറഞ്ഞു. ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച, പാര്‍ട്ടി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന, തനിക്ക് പാർട്ടി വിട്ടുപോകുന്നതില്‍ അഗാധമായ വേദനയുണ്ടെന്ന് അനിൽകുമാർ പറഞ്ഞു. രാജി പ്രഖ്യാപിച്ച ഉടൻ അനിൽകുമാർ ഭരണകക്ഷിയായ സിപിഐ എമ്മിലേക്ക് കൂറുമാറി.…

നാലു വയസ്സുകാരി കോവിഡ് മരിച്ചു; ടെക്സസില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി

ഗാല്‍വസ്റ്റണ്‍ (ടെക്സസ്) : കാലി കുക്ക് (4) വയസ്സ് ഗാല്‍വസ്റ്റണില്‍ കോവിഡ് ബാധിച്ച് മരിച്ചു . പാന്‍ഡമിക്ക് പൊട്ടിപുറപ്പെട്ടതിന് ശേഷം ടെക്സസില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് കാലി കുക്ക് . കാലിയുടെ മാതാവ് വാക്സിനേഷന് എതിരായിരുന്നതിനാല്‍ വീട്ടിലാരും വാക്സിനേറ്റ് ചെയ്തിരുന്നില്ല , മാത്രമല്ല 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭിച്ചിരുന്നില്ലെന്നതും മറ്റൊരു കാരണമാണ് . സെപ്റ്റംബര്‍ 7 ന് കുട്ടി ഉറക്കത്തില്‍ മരിച്ചുവെന്നാണ് ഇന്നലെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത് . കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടമായി മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു . കോവിഡ് ആണ് മരണകാരണമെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു . ഞാന്‍ ഇതുവരെ വാക്സിനേഷന് എതിരായിരുന്നു എന്നാല്‍ ഇപ്പോള്‍ എനിക്കത് തെറ്റായിരുന്നുവെന്ന് തോന്നുന്നു . കുട്ടിയുടെ മരണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത് . കഴിഞ്ഞമാസം ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ മാത്രം 1382…

കോവിഡ് വാക്സിന്‍ മൂന്നാം ബൂസ്റ്റര്‍ ആവശ്യമില്ലെന്ന് പഠനം

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ദി ലാൻസെറ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കോവിഡ് -19 ന്റെ കഠിനമായ കേസുകൾ തടയാൻ വാക്സിനുകൾ ഫലപ്രദമാണ്. സാധാരണ ജനങ്ങൾക്ക് മൂന്നാം ഡോസ് ബൂസ്റ്റര്‍ നൽകേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതുവരെ ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിലും, ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലുമാണ് പുതിയ പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന മൂന്നാം ഡോസുകള്‍ക്ക് ഒരു മോറട്ടോറിയം ആവശ്യപ്പെടാൻ കാരണമായേക്കാവുന്ന, കൂടുതൽ പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റിനെക്കുറിച്ചുള്ള ഭയത്തിൽ ചില രാജ്യങ്ങൾ അധിക ഡോസുകൾ നൽകാൻ തുടങ്ങി. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പുതിയ റിപ്പോർട്ട്, ഡെൽറ്റയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും, പകർച്ചവ്യാധിയുടെ ഈ ഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസുകൾ ഉചിതമല്ലെന്നു പറയുന്നു. നിരീക്ഷണ പഠനങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും അവലോകനം ചെയ്തതിന്‍ പ്രകാരം, കോവിഡ് -19 ന്റെ കഠിനമായ രോഗലക്ഷണങ്ങൾക്കെതിരെ…

ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി

ചിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാല്‍ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി. അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് നിന്നുകൊടുക്കാതെയും ആര്‍ജിച്ച കഴിവുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനമായിരുന്നു ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ ചങ്ങനാശേരി – കുട്ടനാട് നിവാസികളും, ചങ്ങനാശേരി എസ്ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ പതിനൊന്നിനു പകല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍സ് വുഡ് പാര്‍ക്കിലേക്ക് നടത്തിയ ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്കിലേക്കുള്ള ചുവടുവയ്പുകള്‍. രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ജോസഫ് നെല്ലുവേലി പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനോജ് തോമസ്, സണ്ണി വള്ളിക്കളം, ബിജി കൊല്ലാപുരം എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ വൈവിധ്യത, ജനസാന്നിധ്യം, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍, പ്രായഭേദമെന്യേ…

കൊളംബസില്‍ തിരുന്നാളും ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ സന്ദര്‍ശനവും

ഒഹായോ: കൊളംബസ് സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാളും ഷിക്കാഗോ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ മിഷന്‍ സന്ദര്‍ശനവും സെപ്റ്റംബര്‍ 26 നു നടത്തും. തിരുനാളിന്റെ നടത്തിപ്പിനായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ഷിനൊ മാച്ചുവീട്ടില്‍ ആന്റണി, മനോജ് അന്തോണി (ട്രസ്റ്റീമാര്‍), ജോസഫ് സെബാസ്റ്റ്യന്‍, പ്രദീപ് ഗബ്രിയേല്‍(പെരുന്നാള്‍ കണ്‍വീനര്‍മാര്‍), ദിവ്യ റോസ് ഫ്രാന്‍സിസ് (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), അശ്വിന്‍ പാറ്റാനി (ലിറ്റര്‍ജി ), ശോഭ ജോസ് (പ്രസുദേന്തി ആന്‍ഡ് പ്രദക്ഷിണം), ബബിത ഡിലിന്‍ (ചര്‍ച്ച് ഡെക്കറേഷന്‍), അജോ ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ ആന്‍ഡ് ഹാള്‍ സെറ്റപ്പ് ), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് ആന്‍ഡ് സൗണ്ട്), ഷിംഷ മനോജ് (കള്‍ച്ചറല്‍ ആന്‍ഡ് പബ്ലിക് മീറ്റിങ്), റോഷന്‍…

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സൈനിക താവളത്തിൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ സാംഫാര സംസ്ഥാനത്തെ സൈനിക താവളത്തിൽ ആയുധങ്ങൾ മോഷ്ടിക്കുന്നതിനും കെട്ടിടങ്ങൾ കത്തിക്കുന്നതിനും മുമ്പ് നടത്തിയ ആക്രമണത്തിൽ 12 നൈജീരിയൻ സുരക്ഷാ സേനാംഗങ്ങളെ തോക്കുധാരികൾ വധിച്ചു. മുത്തുംജിയിൽ ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന് ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. എന്നിരുന്നാലും, സായുധ സംഘങ്ങൾ ആശയവിനിമയം നടത്തുന്നതും കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതും തടയുന്നതിനായി സാംഫാരയിൽ ടെലികമ്മ്യൂണിക്കേഷനുകൾ നിരോധിച്ചതായി രണ്ട് സുരക്ഷാ ഉറവിടങ്ങൾ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സായുധ ക്രിമിനൽ സംഘങ്ങൾക്കെതിരെ സൈന്യം നടപടികള്‍ ആരംഭിച്ചു. കൊള്ളക്കാർ എന്നറിയപ്പെടുന്ന ക്രിമിനൽ സംഘങ്ങൾ കഴിഞ്ഞ മാസങ്ങളിൽ നടന്ന കൂട്ട തട്ടിക്കൊണ്ടുപോകലിന് ഉത്തരവാദികളാണ്. കഴിഞ്ഞ മാസം കട്സിന സംസ്ഥാനത്തെ ദുബ ഗ്രാമത്തിൽ മോട്ടോർ ബൈക്കുകളിലെത്തിയ നൂറുകണക്കിന് ക്രിമിനൽ സംഘങ്ങളിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ കലാപങ്ങൾ ഉൾക്കൊള്ളാൻ പാടുപെടുന്ന നൈജീരിയയിലെ ഇത്തരം വെല്ലുവിളികൾ സുരക്ഷാ വെല്ലുവിളികൾ വർദ്ധിപ്പിച്ചു.…

മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല; അമ്മ ദേഷ്യം തീര്‍ത്തത് മകന്റെ തലക്ക് നേരെ വെടിയുതിര്‍ത്ത്

ഷിക്കാഗോ: വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാതെ പോയതില്‍ പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്കു വെടിയുണ്ടകള്‍ ഉതിര്‍ത്ത്. തലയിലും ശരീരത്തിലും വെടിയേറ്റ കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാദന്‍ ഇന്‍ഗ്രാമാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് എവിടെ എന്നു ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാന്‍ കണ്ടിട്ടില്ല, എടുത്തിട്ടില്ല എന്നു മകന്‍ അമ്മയോട് ആണയിട്ടു പറഞ്ഞു. കോപം അടക്കാനാകാതെ സില്‍വര്‍ റിവോള്‍വര്‍ എടുത്തു കുട്ടിയുടെ തലക്കു നേരെ വെടിവച്ചു. ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരുക്കേല്‍പ്പിച്ചില്ല. തുടര്‍ന്നു കുട്ടി കരയുന്നതും നിലത്തു വീഴുന്നതും ക്യാമറയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് മാതാവ് ഫോണില്‍ ആരുമായോ ബന്ധപ്പെട്ടു. തിരിച്ചു വന്നു കുട്ടിയോടു വീണ്ടും ഡിജിറ്റല്‍ കാര്‍ഡിനെ കുറിച്ചു ചോദിച്ചു. വീണ്ടും കുട്ടി മാതാവിനോടു ഞാന്‍ അതു…

കമല ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ നഴ്‌സ് കുറ്റക്കാരിയെന്നു ഫെഡറല്‍ കോടതി

മയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ വധഭീഷണി മുഴക്കിയ ഫ്‌ലോറിഡ ജാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സ് നിവിയാന്‍ പെറ്റിറ്റ് ഫിലിപ്പ് (39) കുറ്റക്കാരിയാണെന്നു ഫെഡറല്‍ കോടതി. സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച കുറ്റക്കാരിയാണെന്നു കണ്ടെത്തിയ പ്രതിക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ കമല ഹാരിസിനെ വധിക്കുമെന്നു കാണിച്ചു 30 സെക്കന്റ് വീതമുള്ള നാലു വിഡിയോ ക്ലിപ്പുകള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് അയച്ചുകൊടുത്തിരുന്നതായി നഴ്‌സ് സമ്മതിച്ചു. ഇതില്‍ ചിലതു സ്വയം റെക്കോര്‍ഡ് ചെയ്തതും ചിലതു മക്കളെ കൊണ്ടു ചിത്രീകരിച്ചതുമായിരുന്നു. തോക്ക് പിടിച്ചു നില്‍ക്കുന്ന ഇവരുടെ ഒരു ചിത്രവും ഇതോടൊപ്പം അയച്ചിരുന്നു. 50 ദിവസത്തിനകം കമലാ ഹാരിസിനെ വധിക്കുമെന്നാണ് ഇവര്‍ ഇതില്‍ പറഞ്ഞിരുന്നത്. കണ്‍സീല്‍ഡ് വെപ്പണ്‍ പെര്‍മിറ്റിനും ഇവര്‍ ഇതിനകം അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇവരെ അറസ്റ്റ് ചെയ്തു…

കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ ഇടം നേടിയ മാങ്ങാടെ ഇരുട്ടു മുറി വിസ്മൃതിയിലേക്ക്

കണ്ണൂർ: ജില്ലയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഒരു പ്രധാന സ്ഥലമായ മാങ്ങാടെ ഇരുട്ടുമുറി വിസ്മൃതിയിലേക്ക്. കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്ന 1948-ലെ പോലീസ് സ്റ്റേഷനാണ് ദേശീയപാത വികസനത്തിനായി പൊളിക്കുന്നത്. 1948 കാലത്ത് മാങ്ങാട് അങ്ങാടിയുടെ ഹൃദയഭാഗത്ത് പകലും രാത്രിയുമെന്നില്ലാതെ കമ്മ്യൂണിസ്റ്റുകാരുടെ നിലവിളികള്‍ ഉയര്‍ന്നിരുന്ന ഒരു ഇരുട്ടുമുറിയുണ്ടായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തന കേന്ദ്രമായി മാറിയ അന്നത്തെ പൊലീസ് സ്റ്റേഷനാണ് ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കുന്നത്. 1948 മുതല്‍ 1951 വരെയാണ് ഇവിടെ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം കുറ്റമായിക്കണ്ട് വേട്ടയാടപ്പെട്ടിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പോരാളികളുടെ രക്ഷാ കേന്ദ്രമായിരുന്നതിനാലാണ് മാങ്ങാട് തന്നെ ഇത്തരത്തിലൊരു കേന്ദ്രം തുടങ്ങുന്നതിന് പൊലീസിനും കോണ്‍ഗ്രസിനും പ്രേരണയായതെന്ന് ഇ.പി ജയരാജന്‍ പറയുന്നു. ഇവിടെ ലോക്കപ്പ് മരണങ്ങള്‍ നടന്നതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇവിടെ വന്നവരെയൊക്കെ മര്‍ദിച്ച് മൃതപ്രായരാക്കിയിരുന്നു. പൊലീസുകാര്‍ സൂത്രത്തില്‍ കൈക്കലാക്കി എംഎസ്‌പിക്കാരുടെ മര്‍ദന ക്യാമ്പായി മാറിയ കെട്ടിടം ഒഴിഞ്ഞപ്പോള്‍…