കേരളത്തിലെയും മലയാളിയുടെയും മതസാമുദായിക സൗഹാര്‍ദ്ദവും ഐക്യവും എന്നും നിലനില്‍ക്കണം: മാവേലി തമ്പുരാന്‍

ഹൂസ്റ്റണ്‍: കേരളത്തിലെയും മറ്റ് മലയാളികള്‍ എവിടെ ആയാലും അവരുടെ മതസമുദായിക വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എല്ലാം ഉപരിയായി പരസ്പര സ്നേഹവും സഹകരണവും സൗഹാര്‍ദ്ദവും വിവിധ മത വിശ്വാസങ്ങളോടുള്ള ബഹുമാനവും എന്നും നിലനില്‍ക്കണമെന്ന് മാവേലി തമ്പുരാന്‍ നല്‍കിയ ഓണസന്ദേശത്തില്‍ പറഞ്ഞു. കേരളാ ഡിബേറ്റു ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക വെര്‍ച്വല്‍ ഓണമഹോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഓണസന്ദേശംനല്‍കുകയായിരുന്നു മഹാബലി തമ്പുരാന്‍. നമ്മുടെ മതസമുദായിക സാമൂഹ്യസാംസ്കാരിക ഐക്യത്തെയും സൗഹാര്‍ദ്ദ പാരമ്പര്യങ്ങളെയും വൃണപ്പെടുത്തുന്നതും തുരങ്കം വയ്ക്കുന്നതുമായ ഒന്നും മനസ്സാ വാചാ കര്‍മണാ ആരില്‍ നിന്നും ഉണ്ടായിക്കൂടാ. മനുഷ്യസ്നേഹത്തേയും ഐക്യത്തേയും തുരങ്കം വയ്ക്കാനൊ, ചവിട്ടി താഴ്ത്താനൊ ദൈവ രൂപത്തിലോ അവതാരത്തിലോ വരുന്ന ഒരു വാമനനെയും അനുവദിച്ചു കൂടാ. വാമനന്‍റെ ചവിട്ടേറ്റ് രാജ്യവും ശക്തിയും ഭരണവും എല്ലാം നഷ്ടപ്പെട്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം തന്‍റെ പ്രജകളെ സന്ദര്‍ശിക്കാനെത്തിയ പ്രജാവത്സലനായ…

ചൊക്ളി (നോവല്‍ – 63): എച്മുക്കുട്ടി

കൊറേ മൻഷമ്മാര് രണ്ട് നാട്ട്ലും ചത്ത് തൊലഞ്ഞപ്പോ ജുദ്ദം കയിഞ്ഞ്. പപ്പിനിക്ക് നാടോളിലെ മൻഷമ്മാര് ചാവണതും കഷ്ടപ്പെട്ണതും വല്യ സങ്കടാണ്. ഏത് നാടായാലും അവള്ക്ക് അങ്ങ്ന്യാണ്. അവര്ക്കൊക്കെണ്ടാവ്‌ല്ലേ വീടും കുടുമ്മോം കൂട്ടാരും എന്നാണ് അവള് ചോയിക്ക്യാ.. അവള്ക്ക് ഈ ലോകത്ത്‌ലെ എല്ലാ മൻഷമ്മാരേം അങ്ങ്നെ ഒരിഷ്ടാണ്. ആര് ജുദ്ദം തൊട്ങ്ങീന്ന് കേട്ടാലും ആര് ജയിച്ചൂന്ന് പറ്ഞ്ഞാലും പപ്പിനി ചിറിക്കും. എന്ന്ട്ട് പറേം, ‘ആയിദം ഇണ്ടാക്കണ കമ്പിന്യോള് ജുദ്ദം ചേപ്പിച്ചു. അവര്ടെ ആയിദം ഇഞ്ഞീം ഇഞ്ഞീം വിറ്റ് പോണ്ടേ? അയിനണ് ജുദ്ദം. ജുദ്ദം ചെയ്ത നാടോളും അവ്ടത്തെ നാട്ടാരും അപ്പ്ടി തോറ്റ്… പിന്നേം പങ്കപ്പാട്ട്‌ലാവും. ജുദ്ദം കൊണ്ട് ഒര് കാര്യോം ല്യ..കൊറേ മൻഷമ്മാര് മരിക്കും. കൊറേപ്പേര് കഷ്ടത്ത്‌ലാവും. അതണ് ജുദ്ദം.’ മേത്തമ്മാരാ ജുദ്ദം ഇണ്ടാക്കീത് ന്ന് എല്ലാരും പറഞ്ഞേര്ന്നു.. മറിയപ്പാറേല് മൊയ്തീൻ കാജീം പാക്കിസ്സാനെ സകായിക്ക്ണ്ട്‌ന്നാ കേട്ടോടങ്ങീത്. ഇന്തുക്കള്…

പ്രൊഫഷണൽ കോഴ്സ് പ്രവേശനം എന്‍‌ട്രന്‍സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള തൽസ്ഥിതി തുടരും. പ്രവേശന മാർക്കുകൾ മാത്രമേ പ്രവേശനത്തിനുള്ള മാനദണ്ഡമാക്കാവൂ എന്ന ഹർജി ഹൈക്കോടതി തള്ളി. നിലവിലെ സ്ഥിതി ചോദ്യം ചെയ്ത് സിബിഎസ്ഇ മാനേജ്മെന്റ് നൽകിയ ഹർജിയാണ് തള്ളിയത്. പ്ലസ്ടു, എന്‍ട്രന്‍സ് മാര്‍ക്കിന്റ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കി പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നതില്‍ കോടതി മുമ്ബ് തീര്‍പ്പ് കല്‍പ്പിച്ചതാണ്. 2004ലാണ് സമാനമായ ഒരു ആവശ്യം ഉയര്‍ന്നുവന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് നിലവിലുള്ള പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്ബ്രദായമാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്ബോള്‍ സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ പിന്നാക്കം പോകുന്നു എന്നതാണ് പ്രധാന പരാതി. ഇതിനെ തുടര്‍ന്നാണ് എന്‍ട്രന്‍സ് റാങ്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി സിബിഎസ്‌ഇ മാനേജ്‌മെന്റുകള്‍ രംഗത്ത് എത്തിയത്.

താലിബാൻ സർക്കാരിനെ യുഎസ് അംഗീകരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതൽ വഷളാകും: ഇമ്രാന്‍ ഖാന്‍

താലിബാൻ സർക്കാരിനെ അമേരിക്ക അംഗീകരിച്ച് അവരുമായി ചർച്ച നടത്തിയില്ലെങ്കിൽ ലോകത്തിന് രക്ഷയില്ലെന്നും പ്രശ്നങ്ങൾ സങ്കീര്‍ണ്ണമാകുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. വെള്ളിയാഴ്ച റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, രാജ്യം ചരിത്രപരമായ വഴിത്തിരിവിലായതിനാൽ അഫ്ഗാനിസ്ഥാൻ നിലവിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സമാധാനം വേണമെന്ന് പാക്കിസ്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താന്‍ താലിബാനെ സഹായിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞു, “യുഎസിനെതിരെ താലിബാനെ വിജയിപ്പിക്കാൻ പാക്കിസ്താന്‍ സഹായിച്ചെങ്കില്‍, അതിനർത്ഥം പാക്കിസ്താന്‍ അമേരിക്കയേക്കാളും യൂറോപ്യന്മാരെക്കാളും ശക്തരാണെന്നാണ്. 60,000 പോരാളികൾ, 300,000 സായുധരായ യോദ്ധാക്കള്‍ പാകിസ്താനുണ്ട്. അദ്ദേഹം പറഞ്ഞു, “നിർഭാഗ്യവശാൽ, അഫ്ഗാൻ സർക്കാർ അവരുടെ കഴിവില്ലായ്മ, അഴിമതി, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ശരിയായ ഭരണം നൽകാനുള്ള കഴിവില്ലായ്മ എന്നിവ മറച്ചു വെയ്ക്കാന്‍ അഴിച്ചുവിട്ട ഒരു പ്രചാരണമാണിത്. ഇപ്പോഴത്തെ ഗവണ്മെന്റിനെ ഒരു പാവ ഗവൺമെന്റായാണ് കണക്കാക്കപ്പെടുന്നത്. ഒന്നാമത്,…

വിദ്യാഭ്യാസമേഖലയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരവാദ അജണ്ടകള്‍ നിസ്സാരവല്‍ക്കരിക്കരുത്: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവെയ്ക്കുന്ന ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിതന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഭീകരവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയിലെ കൈകടത്തലിനെക്കുറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ പലതവണ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചപ്പോള്‍ പലരും അവഗണിച്ചു. ക്രൈസ്തവ സഭ ഭീകരവാദത്തിനെതിരെ പ്രതികരിക്കുമ്പോള്‍ വര്‍ഗീയതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പു നല്‍കുമ്പോള്‍ മതേതരത്വമെന്നും പറയുന്നത് വിരോധാഭാസമാണ്. മയക്കുമരുന്നിന്റെ മറവിലുള്ള ഭീകരവാദത്തെക്കുറിച്ച് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് വിദ്യാഭ്യാസമേഖലയിലെ തീവ്രവാദത്തിനെതിരെ സിപിഎം പുറത്തിറക്കിയിരിക്കുന്ന രേഖകളുംകുറിപ്പുകളും. യുഡിഎഫ് നേതൃത്വവും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ അടവുനയവും വര്‍ഗീയ പ്രീണനവും ഒഴിവാക്കി പൊതുസമൂഹത്തിനു മുമ്പാകെ നിലപാട് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. മയക്കുമരുന്നിന്റെയും…

“ഒരു മതത്തോടും അസഹിഷ്ണുതയില്ല”; താമരശ്ശേരി രൂപത കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: ലവ് ജിഹാദിനുവേണ്ടി ആസൂത്രിത ശ്രമങ്ങളെക്കുറിച്ച് വിവരിക്കുന്ന കൈപ്പുസ്തകത്തിൽ താമരശ്ശേരി രൂപത ഖേദം പ്രകടിപ്പിച്ചു. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വ്രണപ്പെടുത്തിയെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് രൂപത പറഞ്ഞു. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്താനും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാനുമായിരുന്നു കൈപ്പുസ്തകം ഇറക്കിയതെന്ന് താമരശ്ശേരി രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രൂപതയ്ക്ക് ഒരു വിശ്വാസത്തോടും മതത്തോടും വിവേചനമോ അസഹിഷ്ണുതയോ ഇല്ല. വാർത്താ കുറിപ്പിൽ പറയുന്നത്, വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിക്കാനും ക്രിസ്ത്യൻ യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുമാണ് ഈ പുസ്തകം എഴുതിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മത സൗഹാര്‍ദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാര്‍ദ്ദം വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും മതബോധന കേന്ദ്രം ഡയറക്ടര്‍…

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പെണ്‍‌കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമമെന്ന് സിപി‌എം

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ പത്താം തിയതിയാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഈ കുറിപ്പ് അച്ചടിച്ച് ഇറക്കിയിരിക്കുന്നത്. ഇത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് മുമ്പാണെന്നത് ശ്രദ്ധേയം. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗത്തെക്കുറിച്ചാണ് നേതാക്കള്‍ക്ക് നല്‍കിയ ഈ കുറിപ്പില്‍ വിശദീകരിക്കുന്നത്.  ഇതിലെ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന…

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

സിയാറ്റിൽ: തൃശ്ശൂർ തിരുനൽവേലി പരേതരായ ജോണിന്റെയും ബേബി ജോണിന്റെയും മകൻ ഹെൻറി ജോൺ (76) നിര്യാതനായി. ഭാര്യ: ഗ്രേസ് ഹെൻറി. മക്കൾ: ലിയാ ജൂബി (സിയാറ്റിൽ), ജോമോൻ (ബാംഗളൂർ), ബിജോമോൻ (തൃശൂർ), റിജോ (ദുബായ്). മരുമക്കൾ: ജൂബി തോമസ് (സിയാറ്റിൽ), ഷൈല (ദുബായ്). സഹോദരങ്ങൾ: ക്ളീമി ജോൺ (ഫ്ലോറിഡ), എൽബി വര്‍ഗീസ് (ന്യൂയോർക്ക്), ആനി സ്റ്റാൻലി (ഫ്ലോറിഡ), ഐസക് ജോൺ, ജോണി ജോൺ, രാജു ജോൺ, പ്രേമി ജോസ്. പൊതുദര്‍ശനം: സെപ്തംബര്‍ 18 ശനിയാഴ്ച ഓൾ സെയ്ന്റ്സ് സി എസ് ഐ ചര്‍ച്ചില്‍ രാവിലെ 11 മുതൽ 3:30 വരെ. സംസ്കാര ശുശ്രുഷ: സെപ്തംബര്‍ 18 ശനിയാഴ്ച വൈകീട്ട് 4 നു തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് ഓൾ സെയ്ന്റ്സ് സി എസ് ഐ ചർച്ചിൽ. കൂടുതൽ വിവരങ്ങൾക്ക്: ക്ളീമി ജോൺ (ഫ്ലോറിഡ) 941 661 5317.

പ്ലസ് വണ്‍ വിദ്യാർത്ഥികൾക്ക് ഫിസിക്കൽ പരീക്ഷ നടത്താൻ കേരളത്തിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: പ്ലസ് വണ്‍ വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമുകളില്‍ പരീക്ഷ നടത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ഹർജി സെപ്റ്റംബർ 17 വെള്ളിയാഴ്ച സുപ്രീം കോടതി തള്ളി. സംസ്ഥാന സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്‌ക്കെടുത്താണ് കോടതിയുടെ നടപടി. രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സാധ്യത ഉടനില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സമഗ്രമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും അധികാരികൾ അവരുടെ കടമകളെക്കുറിച്ച് ബോധവാന്മാരാണെന്നും ബെഞ്ച് പറഞ്ഞു. “സംസ്ഥാനം നൽകുന്ന വിശദീകരണത്തിൽ ഞങ്ങൾക്ക് ബോധ്യമുണ്ട്. അധികാരികൾ എല്ലാ മുൻകരുതലുകളും ആവശ്യമായ നടപടികളും സ്വീകരിക്കും. അതിനാൽ നിർദ്ദിഷ്ട പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഒരു അനിഷ്ട സാഹചര്യവും ഉണ്ടാകില്ല,”…

ചരിത്രം കുറിച്ച് കൊളറാഡോ ഗവര്‍ണറുടെ സ്വവര്‍ഗ വിവാഹം

കൊളറാഡോ : കൊളറാഡോ ഗവര്‍ണര്‍ ജറിഡ് പോളിസ് (46) തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന മാര്‍ലോണ്‍ റീസിനെ (40) വിവാഹം ചെയ്തു ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. നിലവിലുള്ള ഗവര്‍ണര്‍ സ്വവര്‍ഗ വിവാഹം നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമാണ്. സെപ്തംബര്‍ 15 ബുധനാഴ്ച കൊളറാഡോ യൂണിവേഴ്‌സിറ്റി ബോള്‍ഡറിലായിരുന്നു ഗവര്‍ണര്‍ ജറിഡ്, മാര്‍ലോണ്‍ റീസിന്റെ വിരലില്‍ വിവാഹ മോതിരം അണിഞ്ഞത്. പതിനെട്ടു വര്‍ഷം ഒന്നിച്ചു താമസിച്ച ഇവര്‍ രണ്ടു കുട്ടികളെ വളര്‍ത്തിയിരുന്നു. റിംഗ് ബെയററായി ഇവരുടെ ഒന്‍പത് വയസ്സുകാരനായ മകനും, ഫ്‌ളവര്‍ ഗേളായി ഏഴു വയസ്സുള്ള മകളും ഇവര്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തു. ചെറിയ ചടങ്ങുകളോടെയാണ് ഇരുവരും ജൂത പാരമ്പര്യമനുസരിച്ച് വിവാഹിതരായത്. 2011 ല്‍ യു.എസ് കോണ്‍ഗ്രസ്സില്‍ ലോ മേക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ‘ഗെ’ ആയിരുന്നു പോളിസ്. വീണ്ടും ചരിത്രം കുറിച്ച് 2019 ല്‍ അമേരിക്കയിലെ ആദ്യ ‘ഗെ’ സംസ്ഥാന ഗവര്‍ണറായി (കൊളറാഡോ)…