തൊടുപുഴ, മൂവാറ്റപുഴ, കോതമംഗലം ഏരിയാ ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി പരിചയ സംഗമം വെര്‍ച്വല്‍ ഫ്ളാറ്റുഫോമില്‍ സെപ്റ്റംബര്‍ 25നു രാവിലെ 11ന്

ഹൂസ്റ്റണ്‍: തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം ഭാഗത്തും ചുറ്റുവട്ടത്തു നിന്നും അമേരിക്കയില്‍ അങ്ങിങ്ങായി വിവിധ സ്റ്റേറ്റുകളില്‍ അതിവസിക്കുന്നവരെ പരസ്പ്പരംഒന്നു പരിചയപ്പെടുത്താനും, അവരുടെ നാട്ടിലുള്ള എം.പി, എം.എല്‍.എമാരും മറ്റു പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ഏതാനും ചില ജനപ്രതിനിധികളുമായി ഒരു രാഷ്ട്രീയവുമില്ലാതെ സൗഹാര്‍ദ്ദ നിലയില്‍ സംവേദിക്കാനും മാത്രമാണ് ഈ നാട്ടുകൂട്ട പ്രവാസി സംഗമം ഒരുക്കിയിരിക്കുന്നത്. ഇടുക്കി എം.പി ബഹുമാനപെട്ട ഡീന്‍ കുര്യാക്കോസ്, മുവാറ്റുപുഴ എം.എല്‍.എ ബഹുമാനപെട്ട മാത്യു കുഴല്‍ നാടന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ഈ പ്രദേശത്തുള്ള ഏതു ജനപ്രതിനിധിയെയും വെര്‍ച്വല്‍ മീറ്റിംഗിലേക്ക് നിങ്ങള്‍ തന്നെയൊ മറ്റാരു കൊണ്ടുവന്നാലും സംഘാടകര്‍ ബഹുമാനപുരസ്സരം അവരെ സ്വീകരിക്കും. ഈ പ്രവാസി വെര്‍ച്വല്‍ സംഗമം ഒരു സംഘടനയുടെയും ആഭിമുഖ്യത്തില്‍ അല്ലാ നടത്തുന്നത്. സന്നദ്ധരായ നമ്മള്‍ കുറച്ചുപേര്‍ ഇതു സംഘടിപ്പിക്കാനായി മുന്‍കൈ എടുക്കുന്നു എന്നു മാത്രം. ഈ മേഖലയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവര്‍, താല്‍പര്യമുള്ളവര്‍ പരസ്പരം…

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സെപ്റ്റംബര്‍ 19 സേവികാസംഘദിനമായി ആചരിച്ചു

ഡാളസ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ സേവികാസംഘം കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്നിരുന്ന സേവികാസംഘ വാരത്തിന്റെ സമാപനം സെപ്റ്റംബര്‍ 19-ന് ഞായറാഴ്ച ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ഇടവകകളിലും സേവികാസംഘ ദിനമായി ആചരിച്ചു. സേവികാസംഘത്തിന്റെ നൂറ്റിരണ്ടാമത് വാര്‍ഷിക ദിനത്തില്‍ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും, വചനശുശ്രൂഷകളും ക്രമീകരിച്ചിരുന്നു. ഇടവകയിലെ വികാരിമാര്‍ക്കൊപ്പം ശുശ്രൂഷകളില്‍ സ്ത്രീകളും പങ്കാളിത്തംവഹിച്ചു. രോഗികളെ സന്ദര്‍ശിക്കുക, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, അശരണരേയും അനാഥരേയും അവരുടെ സങ്കടങ്ങളില്‍ ആശ്വസിപ്പിക്കുക തുടങ്ങിയ ശുശ്രൂഷയാണ് മാര്‍ത്തോമാ സഭയിലെ സേവികാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സേവികാ സംഘ ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷകള്‍ക്ക് വികാരി റവ.ഫാ. തോമസ് മാത്യു അച്ചനോടൊപ്പം സ്ത്രീകളും പങ്കെടുത്തു. ലീലാമ്മ ജയിംസ്, കുശി മത്തായി എന്നിവര്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സാറാ ചെറിയാന്‍ ധ്യാന പ്രസംഗം നടത്തി. ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയില്‍…

ഭോപ്പാൽ വാതക ദുരന്തം; അർബുദബാധിതർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണം: മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി: ഭോപ്പാൽ വാതക ദുരന്തത്തിനിരയായി എയിംസിൽ അർബുദവുമായി പൊരുതുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നൽകാൻ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഭോപ്പാൽ ഗ്യാസ് പീഡിക് മഹിള ഉദ്യോഗ സംഘടനയുടെ ഹർജിയിൽ ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീക്കിന്റെയും ജസ്റ്റിസ് വിജയ് കുമാർ ശുക്ലയുടെയും ബെഞ്ചാണ് ഉത്തരവിട്ടത്. റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് വിവേക് ​​അഗർവാളിന്റെ നേതൃത്വത്തിൽ ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റി, അതിന്റെ 17 -ാമത് റിപ്പോർട്ട് 2021 ഓഗസ്റ്റ് 16 -ന് സമർപ്പിച്ചിരുന്നു. അതിൽ ഗ്യാസ് ദുരന്തത്തില്‍ പെട്ട് ക്യാന്‍സര്‍ രോഗികളായ ഇരകളെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെങ്കിലും അവര്‍ക്ക് സൗജന്യമായി ചികിത്സ ലഭിക്കുന്നില്ല. ഒരു രോഗിക്കും ചികിത്സ നിഷേധിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ എല്ലാവർക്കും സൗജന്യ ചികിത്സ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം, രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ആശുപത്രികളിൽ ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വലിയ…

മാധ്യമ സ്വാതന്ത്ര്യത്തേയും മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിടുന്നവർ ശിക്ഷിക്കപ്പെടണം: ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്

ആഗോളതലത്തിൽ മാധ്യമപ്രവർത്തകരെയും സ്വതന്ത്ര മാധ്യമങ്ങളെയും ലക്ഷ്യമിടുന്നവർ ശിക്ഷിക്കപ്പെടണമെന്ന് പത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും മാധ്യമങ്ങളും ഉൾക്കൊള്ളുന്ന ആഗോള ശൃംഖലയായ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) വെള്ളിയാഴ്ച പ്രമേയം പാസാക്കി. ബെലാറസ്, മ്യാൻമർ, ഹംഗറി, ചൈന, സൗദി അറേബ്യ തുടങ്ങി ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും പത്ര സ്വാതന്ത്ര്യത്തിനെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ പ്രമേയം പരാമർശിച്ചു. കുറ്റവാളികൾ അതിന്റെ ഭാരം വഹിക്കേണ്ടതില്ല എന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യം, ഐപിഐയുടെ നിർദ്ദേശത്തിൽ പറയുന്നു. “മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ, ഈ അടിച്ചമർത്തൽ കാമ്പയിൻ തുടരുമെന്നും അത് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ തീവ്രമാകുമെന്നും, സ്വതന്ത്ര വാർത്തകളുടെ ഭാവി കൂടുതൽ തുടരുമെന്നും ഐപിഐ അംഗങ്ങൾ മുന്നറിയിപ്പ് നൽകി.” ലോകത്തിലെ ജനാധിപത്യം അപകടത്തിലാണെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു. പെഗാസസ് പോലുള്ള സ്പൈവെയർ ഉപയോഗിക്കുന്നതുൾപ്പെടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താനും സമ്മർദ്ദം ചെലുത്താനും വിവിധ രാജ്യങ്ങൾ വിവിധ രീതികൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രമേയം പറഞ്ഞു. “മാധ്യമ…

ചൈനയിൽ യാത്രാ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു, 5 പേരെ കാണാതായി

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗൈഷോ പ്രവിശ്യയിൽ യാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. അഞ്ച് യാത്രക്കാരെ കാണാതായതായി പ്രാദേശിക മാധ്യമം സിജിടിഎൻ റിപ്പോർട്ട് ചെയ്തു. ലിയുപാൻഷുയി സിറ്റിയിലെ സാങ്കെ ടൗൺഷിപ്പിലെ സാങ്കെ നദിയിൽ ശനിയാഴ്ച വൈകുന്നേരം 4:50 നാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ 8:10 വരെ നദിയിൽ നിന്ന് 39 പേരെ രക്ഷപ്പെടുത്തി. അതില്‍ എട്ടു പേര്‍ മരിച്ചു. ബാക്കിയുള്ള 31 പേർ ആശുപത്രിയില്‍ ചികിത്സയിലാണ്. 40 പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപകടസമയത്ത് ഉണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം അധികൃതർ പരിശോധിക്കുന്നു. രക്ഷാപ്രവർത്തനവും അപകടകാരണം സംബന്ധിച്ച അന്വേഷണവും നടക്കുന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥ ഇന്ത്യൻവൽക്കരിക്കേണ്ടതുണ്ട്: ചീഫ് ജസ്റ്റിസ് എൻ വി രമണ

ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഇന്ത്യൻവൽക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നീതിന്യായ സംവിധാനം കൂടുതൽ പ്രാപ്യവും ഫലപ്രദവുമാക്കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. കോടതികൾ വ്യവഹാരകേന്ദ്രീകൃതമാകണമെന്നും നീതിന്യായ വ്യവസ്ഥ ലഘൂകരിക്കുന്നത് ഒരു പ്രധാന പ്രശ്നമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ നീതിന്യായ വ്യവസ്ഥ ചില സമയങ്ങളിൽ സാധാരണക്കാർക്ക് നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുന്നു. കോടതികളുടെ പ്രവർത്തനവും കാര്യക്ഷമതയും ഇന്ത്യയുടെ സങ്കീർണതകളുമായി പൊരുത്തപ്പെടുന്നില്ല. ഞങ്ങളുടെ സംവിധാനങ്ങളും നടപടിക്രമങ്ങളും നിയമങ്ങളും കൊളോണിയൽ ഉത്ഭവമാണ്, അവ ഇന്ത്യൻ ജനതയുടെ ആവശ്യങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നില്ല,” ജസ്റ്റിസ് രമണ പറഞ്ഞു. അന്തരിച്ച  സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡറിന് ആദരാഞ്ജലി അർപ്പിക്കാൻ ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ ഇന്ത്യൻവത്കരണം എന്ന് പറയുമ്പോൾ, ഞാൻ ഉദ്ദേശിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ പ്രായോഗിക യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുകയും നമ്മുടെ നീതി വിതരണ സംവിധാനത്തിന്റെ…

മാക്രോണിനെ ‘ഇരുട്ടിലാക്കി’ ഓസ്ട്രേലിയയുമായി യുഎസും യുകെയും ആണവ ഉപ കരാർ ചർച്ച ചെയ്തതായി റിപ്പോർട്ട്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഇരുട്ടിലാക്കി, ജി 7 ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയയുമായി അമേരിക്കയും ബ്രിട്ടനും ഒരു പ്രധാന സുരക്ഷാ പങ്കാളിത്ത കരാറിനെക്കുറിച്ച് ചർച്ച ചെയ്തതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർ ജൂണിൽ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ നടന്ന ഉച്ചകോടിക്കിടെ രഹസ്യമായി ആണവ അന്തർവാഹിനി കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായാണ് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോർട്ട് അനുസരിച്ച്, ചര്‍ച്ചയിലെ എല്ലാ രേഖകളും ഉച്ചകോടിക്ക് ശേഷം “അതീവ രഹസ്യം” ആയി തരം തിരിക്കുകയും ചെയ്തു. ഈ ആഴ്ച ഈ കരാർ ഒരു പ്രതിരോധ ഉടമ്പടിയായി അവതരിപ്പിച്ചത് ഫ്രാൻസിനേയും ചൈനയേയും പ്രകോപിപ്പിച്ചു. പടിഞ്ഞാറിന്റെ “ശീതയുദ്ധ മാനസികാവസ്ഥ” എന്നാണ് ഇരുരാജ്യങ്ങളും ആരോപിച്ചത്. ഈ കരാർ ചൈനയെ പ്രതിരോധിക്കാനുള്ള ശ്രമമായാണ് കണക്കാക്കപ്പെടുന്നത്. പുതിയ ഉടമ്പടി…

ഇന്ത്യ പ്രസ് ക്ലബ് മികച്ച സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് പ്രവർത്തകന് അവാര്‍ഡ് നല്‍കുന്നു

ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് അവാര്‍ഡ് നല്‍കുന്നു. മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ കാലമായിരുന്നു കോവിഡ് മരണം വിതച്ച നാളുകൾ. അന്ന് സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേരുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈയയച്ച് സഹായിക്കാൻ മലയാളി സമൂഹവും മുന്നോട്ടു വന്നത് അഭൂതപൂർവമായിരുന്നു. ഗോ ഫണ്ട് മീയിലും മറ്റും ഇത്രയധികം തുക നൽകിയ കാലമില്ല. അതിനൊക്കെ നേതൃത്വം നൽകിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ്. കൂടുതൽ മെഡിക്കൽ പ്രൊഫഷണലുകൾ ഉള്ളതിനാൽ കോവിഡ് കാലത്ത് മലയാളി സമൂഹം അധികം സാമ്പത്തിയമായി തകരുകയുണ്ടായില്ല. തങ്ങളുടെ നേട്ടങ്ങൾ പങ്കു വയ്ക്കാൻ മലയാളികൾ മടി കാണിച്ചില്ല എന്നതും മലയാളി…

നടി സീമ ജി നായർക്ക് ‘മദർ തെരേസ പുരസ്ക്കാരം’; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്ക്കാരം സമ്മാനിക്കും

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ മേഖലയിൽ ഉത്തമ മാതൃകകളായ സ്ത്രീകൾക്കുള്ള കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്ക്കാരം നടി സീമ ജി നായർക്ക് ലഭിക്കും. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സെപ്റ്റംബർ 21 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും. കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ രക്ഷാധികാരിയും ദീപികയുടെ മുന്‍ ഡയറക്ടറുമായ സുനില്‍ ജോസഫ് കൂഴമ്പാല (ന്യൂയോര്‍ക്ക് ), കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ എം രാധ ,കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു. നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ…

സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിയിരുന്ന മുഖ്യ പ്രതി ‘ബി‌എസ്‌എന്‍‌എല്‍ കോയ’യെ പോലീസ് അറസ്റ്റു ചെയ്തു

പാലക്കാട്: മേട്ടുപ്പാളയം സ്ട്രീറ്റിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. നഗരമധ്യത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന കേസിലെ സൂത്രധാരന്‍ മൊയ്തീൻ കോയയെയാണ് പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. പി.പി. മൊയ്തീൻ കോയ (63) യെ കോഴിക്കോടിനടുത്ത് നല്ലളം ബസാറിൽ നിന്നാണ് പോലീസ് പിടികൂടിയത്. മേട്ടുപ്പാളയം സ്ട്രീറ്റില്‍ കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശി മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിം ബോക്‌സും, ഏഴ് സിം കാര്‍ഡുകളും നിരവധി പേരുടെ തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.…