മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിനു വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 2 നു വിര്‍ജീനിയയില്‍ വച്ച് നടത്തപ്പെടുന്നു. വാഷിംഗ്ടണ്‍ റീജിയണിലെ മികച്ച ടീമുകളായ വാഷിംഗ്ടണ്‍ ഖലാസീസ്, മേരിലാന്‍ഡ് സ്‌െ്രെടക്കേഴ്‌സ്, സെന്റ് ജൂഡ്, റിച്ചമണ്ട് ബ്ലാസ്‌റ്റേഴ്‌സ്, ബാള്‍ട്ടിമോര്‍ ഖിലാഡീസ് എ&ബി എന്നീ ടീമുകളാണീ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. സാംസണ്‍ പ്രോപ്പര്‍ട്ടീസ് ഗ്രാന്റ് സ്‌പോണ്‍സര്‍ ആയ ടൂര്‍ണ്ണമെന്റ് ഒരു വലിയവിജയമാക്കി തീര്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ അനസ് സി.എം , സുജിത് അബ്രഹാം, റെജി തോമസ്,സിദ്ദിഖ് അബൂബക്കര്‍, ഷാജന്‍പോള്‍, അനില്‍ ജെയിംസ്, ദിനേശ് മുല്ലത്ത്, ബിപിന്‍ ബെനഡിക്ട് തുടങ്ങിയ സംഘാടക സമിതിഅറിയിച്ചു.

കത്തോലിക്കാ സഭയോടും കല്ലറങ്ങാട്ട് പിതാവിനോടുമൊപ്പം എസ്.എം.സി.സി ഓഫ് നോര്‍ത്ത് അമേരിക്ക

ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സഭയ്ക്കും സഭാ അധ്യക്ഷനുമെതിരേയുള്ള വിമര്‍ശനങ്ങളും സംഭവവികാസങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. മാര്‍ കല്ലറങ്ങാട്ട് പിതാവിന്റെ ദീര്‍ഘവീക്ഷണവും, അവസരോചിതമായ ഇടപെടലും ഈ കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കും യോജിച്ചതാണെന്ന് നാഷണല്‍ സെക്രട്ടറിയും ഗ്ലോബല്‍ സെക്രട്ടറിയുമായ മേഴ്‌സി കുര്യാക്കോസ് പറയുകയുണ്ടായി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാര്‍ഢ്യവും വിധേയത്വവും പ്രഖ്യാപിച്ച് എസ്.എം.സി.സി ഗ്ലോബല്‍ ചെയര്‍മാനും ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സംസാരിച്ചു. സഭയുടേയും സഭാ മക്കളുടേയും ഉന്നതിയില്‍ തടസ്സമാകുന്ന പ്രവര്‍ത്തികളെ ശക്തമായി നേരിടുമെന്നു വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിച്ചു. സഭയ്ക്കും സഭാധികാരികള്‍ക്കുമെതിരേയുള്ള തെറ്റായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍ ആവശ്യപ്പെടുകയുണ്ടായി. മാര്‍ കല്ലറങ്ങാട്ട് പിതാവിന്റെ ദീര്‍ഘവീക്ഷണത്തിനും, അവസരോചിതമായ ഇടപെടലിനും ദൈവത്തിന് നന്ദി പറയുന്ന യോഗ തീരുമാനങ്ങള്‍ ഇന്ത്യയിലും…

ലോകത്തിലെ ഏറ്റവും പഴയ ഇരട്ടക്കുട്ടികൾക്ക് 107 വർഷവും 300 ദിവസവും പ്രായം

ജപ്പാനിലെ രണ്ട് സഹോദരിമാരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകളായി പ്രഖ്യാപിച്ചു. ഇരുവര്‍ക്കും 107 വയസ്സാണ് പ്രായമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹോദരിമാരായ ഉമേനോ സുമിയാമയും കോമെ കൊഡാമയും 1913 നവംബർ 5 നാണ് ജനിച്ചത്. 107 വർഷവും 300-ലധികം ദിവസങ്ങളുമാണ് ഇവരുടെ പ്രായമെന്നും പറയുന്നു. 107 വർഷവും 175 ദിവസവും പ്രായമുള്ള ജപ്പാനിൽ നിന്നുള്ള കിൻ നരിറ്റയും ജിൻ കാനിയുമായിരുന്നു ലോകത്തിലെ ഏറ്റവും പഴയ സമാന ഇരട്ടകള്‍. ആ റെക്കോർഡാണ് ഇവര്‍ തകര്‍ത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കിൻ നരിറ്റ 2000 -ൽ 107-ാം വയസ്സിൽ മരിച്ചു. ജിൻ കാനി ഒരു വർഷത്തിനുശേഷം 108-ൽ മരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകളായി സുമിയമ്മയും കൊഡാമയും തിങ്കളാഴ്ച (സെപ്റ്റംബർ 20) ഗിന്നസ് വേൾഡ് റെക്കോർഡ്സ് സാക്ഷ്യപ്പെടുത്തി. സഹോദരിമാർ നിലവിൽ പ്രത്യേക സ്ഥലങ്ങളിലാണ് താമസിക്കുന്നതെന്നും ഹോം കെയർ ജീവനക്കാർ അവരുടെ…

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും, അലന്‍ ജെയിംസ് നയിക്കുന്ന കേരള ഫൈറ്റേഴ്‌സും തമ്മിൽ ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കും. ആദ്യ സെമി ഫൈനൽ മത്സരത്തിൽ കേരള ഗ്ലാഡിയേറ്റ്സിന് 94 റൺസിന് പരാജയപ്പെടുത്തികൊണ്ടാണ് കേരള ഫൈറ്റേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. കേരള കിംഗ്സിന് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തികൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. സെമി ഫൈനലിൽ 20 റൺസ് എടുക്കുകയും നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ബ്ലെസ്സൺ ജോർജ് ആണ് ഫൈനലിൽ തങ്ങൾക്ക് പ്രതീക്ഷ എന്ന് ക്യാപ്റ്റൻ അലന്‍ ജെയിംസ് അഭിപ്രായപ്പെട്ടു. 9 ഓൾ റൗണ്ടർമാരെ അണിനിരത്തികൊണ്ടാണ് കേരള ടൈറ്റാനിക് ഫൈനൽ മത്സരത്തിനു തയ്യാറാവുന്നത്…

GANDHIYA DHOTI CENTENNIAL CELEBRATION

Trivandrum, September 22: The centennial year of the Mahatma ‘changing his attire to dhoti’ was celebrated on 22, September. Commemorating this occasion, Ramraj Cotton organised a grand event ‘Dhoti 100’ at Tirupur. 100 martyrs and 100 weavers were honoured and 100 saplings were planted on the occasion. Dancers from Kalakshetra Foundation, Chennai, performed a traditional dance drama on ‘GandhiyaVazhiyilRamRaj’. The event was inaugurated by Mr. K.R. Nagarajan, Managing Director of RamrajCotton. Speaking on the occasion, Mr. K.R. Nagarajan said “we have transformed the ‘Attire of the Mahatma’ into a symbol of our ‘National Attire and…

റവ. ഡോ. സജി മുക്കൂട്ടിനു സ്നേഹോഷ്മളമായ യാത്രയയപ്പ്

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ മലങ്കര സഭാശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക് നിയുക്തനായ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് ഒക്ടോബര്‍ 1 നു യു.എസ്.എ. യിലെ ഡയറക്ടര്‍ ഓഫ് സീറോമലങ്കര കാത്തലിക് മിഷന്‍സ് ആയി ചാര്‍ജെടുക്കും. ഇടവകവികാരി എന്ന പ്രാദേശികതലത്തില്‍ നിന്നും അമേരിക്കമുഴുവന്‍ സേവനപരിധി വ്യാപിച്ചുകിടക്കുന്ന അജപാലനശുശ്രൂഷയുടെ ദേശീയ തലത്തിലേക്കാണു മൂന്നുപതിറ്റാണ്ടു വൈദികനായി സ്തുത്യര്‍ഹമായ ശുശ്രൂഷ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സജി അച്ചന്‍ പ്രവേശിക്കുന്നത്. വികസനത്തിന്‍റെ പാതയിലേക്കു കുതിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അമേരിക്കയിലെ മലങ്കരഎപ്പാര്‍ക്കിയുടെ കീഴില്‍ വിവിധ സംസ്ഥാനങ്ങളിലും, നഗരങ്ങളിലുമായി മലങ്കരവൈദികരുടെ കൗദാശികസേവനം ലഭ്യമല്ലാതെ ജീവിക്കുന്ന സഭാമക്കളെ ഒരുമിപ്പിച്ച് പുതിയ മിഷനുകളും, ഇടവകകളും രൂപീകരിക്കുക എന്നതാണു സജി അച്ചന്‍റെ പുതിയ ദൗത്യം. 2014 ആഗസ്റ്റ് മുതല്‍ ഇടവകവികാരി എന്ന നിലയിലുള്ള നിസ്തുല സേവനത്തിനുശേഷം പുതിയ ശുശ്രൂഷാ നിര്‍വഹണത്തിനായി സ്ഥാനം ഒഴിയുന്ന ബഹുമാനപ്പെട്ട സജി അച്ചനു സെ. ജൂഡ്…

ലൂയിസ്‌വില്ലിലെ സ്‌കൂൾ ബസ് സ്റ്റോപ്പില്‍ വെടിവെപ്പ്; കൗമാരക്കാരന്‍ മരിച്ചു; 2 കുട്ടികൾക്ക് പരിക്കേറ്റു: പോലീസ്

ബുധനാഴ്ച രാവിലെ കെന്റക്കിയിൽ സ്കൂൾ ബസ് കാത്തുനിന്നിരുന്ന രണ്ട് കൗമാരക്കാർക്ക് വെടിയേറ്റു, ഒരാൾ മരിച്ചു. വിദ്യാർത്ഥികൾ അവരുടെ സ്കൂള്‍ ബസ്സിനായി ലൂയിസ്‌വില്ലിലെ റസ്സൽ പരിസരത്തുള്ള ഒരു കോണിൽ രാവിലെ 6:30 ഓടെ കാത്തുനില്‍ക്കുകയായിരുന്നു എന്ന് ലൂയിസ്‌വില്ലെ മെട്രോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. ആശുപത്രിയിൽ വെച്ച് 16 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചുവെന്നും മറ്റൊരാൾക്ക് ജീവൻ അപകടകരമല്ലാത്ത പരിക്കുകളുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു വെച്ച് ചികിത്സ നല്‍കിയ ഒരു പെണ്‍കുട്ടിക്ക് വെടിയേറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റില്ലെന്ന് പോലീസ് പറഞ്ഞു. സംശയാസ്പദമായ ഒരാളെ തിരയുന്ന പോലീസ് പ്രദേശത്തെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ നഷ്ടം നികത്താനാവാത്തതാണെന്ന് ജെഫേഴ്സൺ കൗണ്ടി പബ്ലിക് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

UST Wins Two 2021 ISG Digital Case Study Awards™

Company recognized third year in a row for Best-in-Class Digital Transformations Thiruvananthapuram; September 22, 2021 – UST, a leading digital transformation solutions company, today announced that it has been recognized by Information Services Group (ISG), a leading global technology research and advisory firm, with two 2021 ISG Digital Case Study Awards™, presented to select IT and business services providers for best-in-class digital transformation work with their enterprise clients. “The events of the past year have accelerated the adoption of digital technologies and business models,” said Paul Reynolds, ISG partner and Chief Research Officer. “Enhancing customer and user experience…

ഗാന്ധി ‘ധോത്തി ശതാബ്ദി’ ആഘോഷിച്ചു

മഹാത്മാ ഗാന്ധി സാധാരണക്കാരുടെ വസ്ത്രമായ മുണ്ട് സ്വന്തം വസ്ത്രമാക്കിയതിന്റെ ശതാബ്ദി വാർഷികദിനം ആഘോഷിച്ച് രാംരാജ് കോട്ടൺ തിരുവനന്തപുരം, സെപ്റ്റംബർ 22: മഹാത്മാ ഗാന്ധി സാധാരണക്കാരുടെ പ്രതിനിധിയായി അവരുടെ വസ്ത്രധാരണ രീതി സ്വീകരിച്ചു മുണ്ട് തന്റെയും വസ്ത്രമാക്കിയതിന്റെ ശതാബ്ദി വാർഷികദിനമായ സെപ്റ്റംബർ 22ന് സംഘടിപ്പിച്ച ‘ധോത്തി 100’ എന്ന മഹത്തായ പരിപാടിയിലൂടെ രാംരാജ് കോട്ടൺ ആഘോഷിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നടന്ന ശതാബ്ദി ആഘോഷത്തിൽ രാംരാജ് കോട്ടൺ 100 രക്തസാക്ഷികളെയും 100 നെയ്ത്തുകാരെയും ആദരിച്ചു. ഇതോടൊപ്പം നാളേക്കായി 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്നുള്ള നർത്തകർ ‘ഗാന്ധിയൻ വഴിയിൽ രാംരാജ്’ എന്ന പരമ്പരാഗത നൃത്ത നാടകം അവതരിപ്പിച്ചു. “മഹാത്മാവ് സ്വീകരിച്ച വസ്ത്രധാരണരീതി നമ്മുടെ ദേശീയ വസ്ത്രധാരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമാക്കി മാറുകയും യുവാക്കളായ ഇന്ത്യാക്കാർക്ക് പ്രചോദനമാകുകയും ചെയ്‌തിട്ടുണ്ട്‌. മുണ്ട് ഇന്ന് ഇന്ത്യയുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റും അഭിമാന…

“1921 മലബാർ കലാപം – സത്യവും മിഥ്യയും “: കെ എച്ച് എഫ് സി പ്രഭാഷണം സെപ്റ്റംബർ 24 വെള്ളിയാഴ്ച

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ 1921-ലെ മലബാർ കലാപത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം സെപ്റ്റംബർ 24-ാം തിയതി വെള്ളിയാഴ്ച രാത്രി 09:30 നു നടത്തപ്പെടുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 07:00 മണി). കോവിഡ് മാനദണ്ഡങ്ങൾ തുടരുന്നതിനാൽ വെബ്‌നാർ പ്രഭാഷണം ആണ് നടത്തപ്പെടുക. “1921-മലബാർ കലാപം സത്യവും മിഥ്യയും” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ച് ഡയറക്ടർ ബോർഡ് അംഗം ആയ ഡോ. സി.ഐ. ഐസക്ക്, കുരുക്ഷേത്ര പബ്ലിക്കേഷൻസ് എഡിറ്റർ ശ്രീ. കാ. ഭാ. സുരേന്ദ്രൻ, മലബാർ കലാപത്തിന്റെ ഇരയായ കുടുംബത്തിലെ പിൻതലമുറക്കാരിയും, ക്ലാസിക്കൽ ഡാൻസറും, കൾച്ചറൽ അംബാസിഡറും ആയ ശ്രീമതി സ്മിത രാജൻ എന്നിവർ ആണ് പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നത്. കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചുവരുന്ന ഹിന്ദു കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2021 ജനുവരിയിൽ രൂപം കൊണ്ടതാണ്…