മുന്ദ്ര തുറമുഖത്തെ ഹെറോയിൻ പിടിച്ചെടുക്കൽ കേസ്; കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ഏറ്റെടുക്കാൻ ഇഡി

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്നറുകളിൽ നിന്നായി 3,000 കിലോ ഹെറോയിൻ അടുത്തിടെ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈയാഴ്ച അല്ലെങ്കിൽ അടുത്ത ആഴ്ച എപ്പോൾ വേണമെങ്കിലും കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നിന്ന് കള്ളക്കടത്തായി ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് എത്തിച്ച 3000 കിലോ ഹെറോയിൻ സെപ്റ്റംബർ 13, 15 തീയതികൾക്കിടയിലാണ് ഗുജറാത്തിലേക്കു അയച്ചതെന്നാണ് വിവരം. പിടികൂടിയ രേഖകൾ പ്രകാരം വിജയവാഡയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന ആഷി ട്രേഡിംഗ് കമ്പനിയുടെ പേരിലാണ് ചരക്ക് എത്തിയിരിക്കുന്നത്. അന്തർ ദേശീയ തലത്തിൽ തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വൻ മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയിരിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് ഏഴു കോടി രൂപ വില മതിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ഹെറോയിനാണ് മുന്ദ്രയിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശികളായ…