കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു; മരിച്ചവര്‍ 121

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,217 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും, 121 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണങ്ങള്‍ 25,303 ആയി. 96,835 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.64 ആണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ – ജില്ല തിരിച്ച്: എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്…

എഫ്‌സിസി ടെക്‌സാസ് ഓപ്പൺ കപ്പ് സോക്കർ ടൂര്‍ണമെന്റ് ഒക്ടോബർ 9 ,10 തീയതികളിൽ

ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻറെ (എഫ്‌സിസി) ആഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സോക്കർ ടൂർണമെന്റ് ഒക്ടോബർ 9 ,10 (ശനി, ഞായർ ) തീയതികളിൽ നടക്കും. പ്ലേനോ കാർപെന്റർ പാർക്ക് റിക്രിയേഷൻ സെന്റർ സോക്കർ ഫീൽഡ് (6701 Coit Road Plano, TX 75024) മത്സരങ്ങൾക്ക് വേദിയാകും. ശനിയാഴ്ച ലീഗ് റൗണ്ടുകളും ഞായാറാഴ്ച ക്വർട്ടർ ഫൈനൽ, സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രദീപ് ഫിലിപ്പ് (എഫ്സിസി പ്രസിഡന്റ്), വിനോദ് ചാക്കോ (സെക്രട്ടറി) എന്നിവർ അറിയിച്ചു. ന്യൂ യോർക്ക്, ചിക്കാഗോ, ഹൂസ്റ്റൺ, ഓസ്റ്റിൻ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. നാഷണൽ കോളേജ് അസോസിയേഷൻ (NCCA) കളിക്കാരും ഇത്തവണ ടൂർണമെന്റിൽ പകളിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

തരിശ് ഭൂമി കൃഷിയോഗ്യമാക്കി മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത്

മക്കരപ്പറമ്പ്: വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന കാച്ചിനിക്കാട് കാഞ്ഞാംപാടം ഭൂമിയിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു. 8 ഏക്കറിലാണ് കൃഷിയിറക്കുന്നത്. നെൽകൃഷി അഞ്ച് ഏക്കറിലും പച്ചക്കറി 3 ഏക്കറിലും വിളവ് ഇറക്കും. 25 വർഷമായി തരിശായി കിടക്കുകയായിരുന്നു ഈ വയലുകൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റാബി കാവുങ്ങൽ, വൈസ് പ്രസിഡന്റ് റാബിയ അറക്കൽ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ അസിസ്റ്റന്റുമാരായ സമദ്, വിജീഷ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സൈഫുള്ള, സിദ്ധീക്കുൽ അക്ബർ എന്നീ കർഷകരാണ് കൃഷിയിറക്കുന്നത്.

Hindus shocked as Papua New Guinea disallows Durga worship for being “morally inappropriate”

Hindus are urging Papua New Guinea (PNG) Prime Minister James Marape to apologize for the reported derogatory comments made by PNG Constabulary Commissioner regarding goddess Durga worship and grant permission to hold the prayer event in Port Moresby within existing COVID-19 parameters and protocols. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that calling prayers for goddess Durga (Durga Puja) event planned to be held in Port Moresby from October 12-17 as “morally inappropriate” by a senior PNG government official was quite disturbing for the…

കുര്യന്‍ പ്രക്കാനം സംഘാടനം എന്ന കലയുടെ കണ്ണഞ്ചിപ്പിക്കുന്ന കരുത്തന്‍

തിരുവോണ നാളിൽ ആവേശം വാനോളം ഉയർത്തി കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി കൊടിയിറങ്ങുമ്പോൾ ഒരു വലിയ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരത്തിന് ലോക മലയാളികള്‍ സാക്ഷികള്‍ ആവുകയായിരുന്നു. കനേഡിയൻ ഇന്ത്യക്കാരും ലോക മലയാളക്കരയാകെയും വിസ്മയത്തിലാക്കി കാനഡയിലെ ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ അക്ഷീണ പ്രയത്നത്തിന്റെ സാഫല്യമായി മാറിയ ഈ വർഷത്തെ (2021) കനേഡിയൻ നെഹ്‌റു ട്രോഫി വള്ളം കളി എന്ന ബ്രാംപ്ടൺ ബോട്ട് റേസ്. മഹാമാരി ഉയർത്തിയ ഭീതിയെ കടത്തി വെട്ടി കാണികളുടെ ആവേശം മുന്നേറിയപ്പോൾ പ്രവാസി മലയാളികളുടെ ചരിത്രത്തിൽ സ്വർണലിപികളിൽ ആലേഖനം ചെയ്തുന്നതായി ഈ മത്സരവും, അതിന്റെ സംഘാടനവും. മലയാളികളുടെ പരമ്പരാഗത വള്ളംകളി മത്സരം എന്നതിൽ അപ്പുറം കനേഡിയൻ പോലീസ് ടീം, ഫയർ ഫോഴ്സ് ടീം, കനേഡിയൻ എംപിമാർ,മന്ത്രിമാര്‍ ,മേയര്‍ തുടങ്ങിയവര്‍ നേരിട്ടു ടീമുകൾ നയിച്ചപ്പോള്‍ കണികള്‍ക്ക് അതൊരു വിസ്മയകാഴ്ചയായി മാറി., വനിതാ ടീമുകൾ ഉൾപ്പടെ 20 ഓളം ടീമുകൾ…

700 ക്ലബില്‍ നിന്നും പാറ്റ് റോബര്‍ട്ട്‌സണ്‍ സ്ഥാനമൊഴിയുന്നു

നോര്‍ഫോക്ക് (വിര്‍ജീനിയ): അര നൂറ്റാണ്ടു കാലം 700 ക്ലബിന്റെ നെടുനായകത്വം വഹിച്ച പാറ്റ് റോബര്‍ട്ടസണ്‍ (91) സ്ഥാനമൊഴിയുന്നതായി ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വക്ക് (CBN) ഒക്ടോബര്‍ 1 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1961 ഒക്ടോബര്‍ 1 ന് വിര്‍ജീനിയയില്‍ ഒരു ചെറിയ ടെലിവിഷന്‍ സ്‌റ്റേഷനായി പ്രവര്‍ത്തനമാരംഭിച്ച സിബിഎന്‍ ഇന്ന് ലോകമെങ്ങും മില്യണ്‍ കണക്കിന് പ്രേക്ഷകരുള്ള വലിയൊരു ക്രിസ്റ്റ്യന്‍ ബ്രോഡ്കാസ്റ്റിംഗ് സ്‌റ്റേഷനായി ഉയര്‍ന്നിരിക്കുന്നു. ബൈബിളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പാറ്റ് നിരവധി പ്രവചനങ്ങളും നടത്തിയിരുന്നു. പാറ്റിന്റെ പ്രഭാഷണം കേള്‍ക്കുന്നതിന് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ടിവിയുടെ മുമ്പില്‍ ആയിരകണക്കിന് പ്രേക്ഷകരാണ് ടി വിയുടെ മുമ്പില്‍ എത്തുക. 1988ല്‍ പാറ്റ് റോബര്‍ട്ട്‌സന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചിരുന്നു. അമേരിക്കന്‍ ഇവാഞ്ചലിക്കല്‍സിനെ സംഘടിപ്പിച്ചു കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ഫോഴ്‌സ് രൂപീകരിക്കുന്നതിനും പാറ്റ് റോബര്‍ട്ട്‌സണ്‍ നേതൃത്വം നല്‍കിയിരുന്നു. ഔദ്യോഗിക ചുമതലള്‍ ഒഴിഞ്ഞുവെങ്കിലും മാസത്തിലൊരിക്കല്‍ 700 ക്ലബില്‍ പാറ്റ് റോബര്‍ട്ട്‌സണ്‍…

വാഷിംഗ്ടണില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

വാഷിംഗ്ടണ്‍: ലിന്‍വുഡ് ഗ്യാസ് സ്‌റ്റേഷനില്‍ മോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ വംശജനും ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരനുമായ തേജ്പാല്‍ സിംഗ് (60) അക്രമിയുടെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബര്‍ 27ന് രാവിലെ 5.40നാണ് സംഭവം. ഗ്യാസ് സ്‌റ്റേഷനിലേക്ക് വന്ന അക്രമി യാതൊരു പ്രകോപനവുമില്ലാതെ സ്‌റ്റോറിലെ ജീവനക്കാരനായ തേജ്പാലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും, സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചതായും കൗണ്ടി ഷെറിഫിന്റെ ഓഫീസ് പറഞ്ഞു. കൃത്യത്തിനു ശേഷം പ്രതി സ്ഥലത്തുനിന്നും ഓടി മറിഞ്ഞു. 1986ല്‍ ജലന്ധറില്‍ നിന്നാണ് തേജ്പാല്‍ സിംഗ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. വളരെ വിശ്വസ്ഥനും കഠിനാധ്വാനിയുമായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തമാശകള്‍ എല്ലാവരും ആസ്വദിച്ചിരുന്നുവെന്നും അവര്‍ സ്മരിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 911ല്‍ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. തേജ്പാല്‍ സിംഗിന്റെ…

ഗാന്ധി ജയന്തി 2021: ഈ വർഷം മഹാത്മാഗാന്ധിയുടെ ജന്മദിനം പരിമിതമായ ആഘോഷങ്ങളോടെ കടന്നുപോകും

മഹാത്മാ ഗാന്ധി എന്ന് വിളിക്കപ്പെടുന്ന, ഇന്ത്യയുടെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഈ വർഷം 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച ഗാന്ധിയുടെ 152-ാമത് ജന്മവാർഷികമാണ്. നിസ്സഹകരണ പ്രസ്ഥാനം പോലുള്ള നിരവധി ബഹുജന പ്രസ്ഥാനങ്ങളുടെ ശിൽപിയായ ഗാന്ധി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിൽ, ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡൽഹിയിലെ രാജ്ഘട്ടിലെ ഗാന്ധിസ്മാരകം സന്ദർശിച്ച് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തോടൊപ്പമാണ് ഈ വർഷം ഗാന്ധി ജയന്തി. ദണ്ഡി മാർച്ചിന്റെ 91 -ാം വാർഷികത്തിൽ മാർച്ച് 12…

US surpasses 700,000 Covid deaths: Johns Hopkins

WASHINGTON  – US fatalities from Covid-19 surpassed 700,000 on Friday, according to figures from Johns Hopkins University, a toll roughly equivalent to the population of the nation s capital Washington. The grim threshold comes with an average of well over 1,000 dying each day, in a country where 55.7 percent of the population is now fully vaccinated, according to the Centers for Disease Control and Prevention. After a heavily criticized early response to the pandemic, the United States has since organized among the world s most effective vaccine roll-outs. But it…