ഛത്തീസ്ഗഡ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ടിഎസ് സിംഗ് ദിയോയെ ബിജെപി പ്രകോപിപ്പിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ

റായ്പൂർ: കോൺഗ്രസിന്റെ ഛത്തീസ്ഗഡ് യൂണിറ്റിലെ ആഭ്യന്തര കലഹത്തിന്റെ റിപ്പോർട്ടുകൾക്കിടയിൽ, ഭൂപേഷ് ബഗേൽ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ദിയോയെ പ്രകോപിപ്പിക്കുകയാണെന്ന് പാർട്ടി എംഎൽഎ ആരോപിച്ചു. പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് സർക്കാരുകളെയാണ് കാവി പാർട്ടി ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച് ഛത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎ ബൃഹസ്പത് സിംഗ് പറഞ്ഞു. ബിജെപി വിഭജിച്ച് ഭരിക്കുക എന്ന നയമാണ് സ്വീകരിക്കുന്നതെന്നും അതിനാലാണ് ഇതിനെ ‘ദേശി ആംഗ്രെസ്’ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഛത്തീസ്ഗഡിൽ ബിജെപിയെ ‘ദേശി ആംഗ്രെസ്’ എന്ന് വിളിക്കുന്നു. ആർഎസ്എസ് പ്രവർത്തകർ നമ്മുടെ എംഎൽഎമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. അവർ മധ്യപ്രദേശ് സർക്കാരിനെ ലക്ഷ്യം വെക്കുകയാണ്. അത് തകർച്ചയിലേക്ക് നയിക്കും. പഞ്ചാബിലും അവർ അതുതന്നെ ചെയ്തു. വിഭജിച്ച് ഭരിക്കുക എന്ന നയമാണ് അവരുടേത്,” സിംഗ് പറഞ്ഞു. “നേരത്തെ, ആർഎസ്എസ് പ്രവർത്തകർ ഛത്തീസ്ഗഡ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ…

കേരളാ കള്‍ച്ചറല്‍ സെന്റര്‍ ഷിക്കാഗോ ഹെറാള്‍ഡ് ഫിഗരേദോയെ അവാർഡ് നൽകി ആദരിച്ചു

ഷിക്കാഗോ: 1977-ല്‍ സ്ഥാപിതമായ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരളാ കള്‍ച്ചറല്‍ സെന്റര്‍ പ്രഥമ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഹെറാള്‍ഡ് ഫിഗരേദോയ്ക്ക് നല്‍കി ആദരിച്ചു. ഷിക്കാഗോയിലെ സാമൂഹ്യ, സാമുദായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഹെറാള്‍ഡ് ഫിഗരേദോ നല്‍കിയ നേതൃത്വത്തിനും അത് മൂലം സമൂഹത്തിലുണ്ടായ മാറ്റങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി. ബാലഗായിക സെറാഫിന്‍ ബിനോയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിന്റെ അധ്യക്ഷ കെ.എ.സി പ്രസിഡന്റ് ഡോ. റോസ് മേരി കോലഞ്ചേരി ആയിരുന്നു. കെ.സി.സി ചെയര്‍മാന്‍ പ്രമോദ് സക്കറിയാസ് സ്വാഗത പ്രസംഗത്തില്‍ എല്ലാ വിശിഷ്ടാതിഥികളേയും പ്രത്യേക ക്ഷണിതാക്കളേയും സ്വാഗതം ചെയ്തു. ഡോ. റോസ്‌മേരി കോലഞ്ചേരി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തവരെ അനുമോദിക്കേണ്ടതിന്റേയും ആദരിക്കേണ്ടതിന്റേയും ആവശ്യകത എടുത്തുപറഞ്ഞു. ഡോ. റോയി തോമസ്, ബിജി എടാട്ട് (കൊച്ചിന്‍ ക്ലബ് സെക്രട്ടറി), അനിലാല്‍ ശ്രീനിവാസന്‍ (ലാന സെക്രട്ടറി), ഡോ. പോള്‍ ചെറിയാന്‍,…

അമേരിക്കയിലെ കോവിഡ് 19 മരണം 700,000 കവിഞ്ഞു; ദുഃഖം പ്രകടിപ്പിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍: കോവിഡ് 19 മഹാമാരിയില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പട്ടവരുടെ എണ്ണം 700,000 കവിഞ്ഞു. ബോസ്റ്റണിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ കോവിഡ് മഹാമാരിയില്‍ മരിക്കാനിടയായതില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി ഒക്ടോബര്‍ 2 ശനിയാഴ്ച പുറത്തിറക്കിയ ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ദുഃഖം തളംകെട്ടി നില്‍ക്കുന്ന ഈ സമയത്ത് നാം കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഇവരുടെ കുടുംബാഗങ്ങളോട് അനുശോചനം അറിയിക്കുന്നതോടൊപ്പം എല്ലാവരും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബൈഡന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഈ സമ്മറില്‍ പാന്‍ഡമിക്കിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായം കൂടി ചേര്‍ത്തിരിക്കുകയാണ്. മില്യണ്‍ കണക്കില്‍ അമേരിക്കക്കാരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നത്. ഇതു മാരകമായ സല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതിനും മൂന്നര മാസത്തിനുള്ളില്‍ 600,000 ല്‍ നിന്നും 700,000 ന് അപ്പുറത്തേക്ക് മരണസംഖ്യ വര്‍ദ്ധിക്കുന്നതിനും ഇടയാക്കിയതായി ബൈഡന്‍ പറഞ്ഞു. ഇത്രയും മരണം സംഭവിച്ചത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്. വാക്‌സിന്‍…

എസ്.പി.സി യൂണിഫോം കോഡിന്റെ ഭാഗമായി ഹിജാബും ഫുൾസ്ലീവും അനുവദിക്കണം: എസ്.ഐ.ഒ കോഴിക്കോട്

സ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) ന്റെ യൂണിഫോം കോഡിൽ ഹിജാബും ഫുൾ സ്ലീവും അനുവദിക്കണമെന്ന് എസ്.ഐ.ഒ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിലവിലെ സർക്കുലർ അനുസരിച്ച് എസ്.പി.സി യൂണിഫോമിന്റെ ഒപ്പം ഫുൾ സ്ലീവും ഹിജാബും ധരിക്കാൻ അനുമതിയില്ല. ഇത് വിദ്യാർഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. എസ്.പി.സി കേഡറ്റ് ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്ക് തന്റെ വിശ്വാസം ഉപേക്ഷിക്കാതെ തന്നെ അതിന്റെ ഭാഗമാവാൻ സാധിക്കണം. ഈ വിഷയം സംബന്ധിച്ച്‌ കുറ്റ്യാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും നൽകിയ പരാതി പരിഗണിച്ച് കൊണ്ട് കേരള സർക്കാർ പുറത്തിറക്കിയ 29.05.2010 ലെ GO (P) No. 121/2010/Home നമ്പർ സർക്കുലർ പിൻവലിക്കുകയും ഹിജാബും ഫുൾസ്ലീവും ധരിക്കാനുള്ള അനുമതി നൽകി കൊണ്ട് പരിഷ്കരിച്ച്‌ പുറത്തിറക്കുകയും ചെയ്യണം. സംസ്ഥാനത്തെ മുസ്‌ലിം വിദ്യാർത്ഥിനികളെ ബാധിക്കുന്ന ഒരു പ്രശ്നം എന്ന നിലക്ക്…

കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മിയയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ഫ്‌ളോറിഡ: സെപ്റ്റംബര്‍ 24 മുതല്‍ കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മിയാ മാര്‍കാനയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ശനിയാഴ്ച (ഒക്ടോബര്‍2) ഓറഞ്ച് കൗണ്ടിയിലെ അപ്പാര്‍ട്ട്‌മെന്റിനു സമീപം കണ്ടെത്തിയതായി ഷെറിഫ് ജോണ്‍ മൈന അറിയിച്ചു. വൃക്ഷനിബിഢമായ പ്രദേശത്തു നിന്നും കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തു നിന്നും ഇവരുടെ വാലറ്റ കണ്ടെടുത്തിട്ടുണ്ട്. ഒര്‍ലാന്റോ ആര്‍ഡന്‍ വില്ലാസ് അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് സെപ്റ്റംബര്‍ 24 ന് മിയയെ അവസാനമായി കാണുന്നത്. അതിനു ക്ഷേ ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയായിരുന്നു. വലന്‍ഷ്യ കോളജ് വിദ്യാര്‍ത്ഥിനിയായ മിയ (19) കാണാതായ ദിവസം ഒര്‍ലാന്റോയില്‍ നിന്നും ഫോര്‍ട്ട് ലോവര്‍ ഡെയ് ലിലേക്കു വിമാനത്തില്‍ വരേണ്ടതായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന മിയയുടെ അപ്പാര്‍ട്ട്‌മെന്റ് മെയിന്റനന്‍സ് ജീവനക്കാരനായ അര്‍മാന്‍ഡാ മാന്വല്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മിയ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലേക്ക് പ്രവേശിച്ചതായി കാമറയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിയയുടെ താമസ സ്ഥലത്തു…

കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റി; ആറ് പേർ മരിച്ചു; കേന്ദ്രമന്ത്രിയുടെ മകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്കെ‌എം

ലക്നൗ: ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഞായറാഴ്ച ടികോണിയ-ബൻബീർപുർ സന്ദര്‍ശിക്കാനിരിക്കെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ, കര്‍ഷക സമര പ്രതിഷേധക്കാര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ട് എസ്‌യുവികൾ കർഷക നിയമത്തിനെതിരായ പ്രതിഷേധക്കാരുടെ സംഘത്തിലേക്ക് ഓടിച്ചു കയറ്റിയെന്നു പറയുന്നു. മരിച്ചവരിൽ നാലുപേർ വാഹനങ്ങളിൽ യാത്ര ചെയ്തവരാണെന്നും ബാക്കി രണ്ടുപേർ കർഷകരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഷാകുലരായ പ്രതിഷേധക്കാർ രണ്ട് എസ്‌യുവികൾ കത്തിച്ചു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനാണ് എസ്‌യുവികളിൽ ഒന്ന് ഓടിച്ചതെന്നാണ് ആരോപണം. അതേസമയം, സംഭവത്തിൽ തന്റെ മകന് പങ്കില്ലെന്ന് മിശ്ര നിഷേധിച്ചു. “എന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. വടികളും വാളുകളും ഉപയോഗിച്ചാണ് വാഹനത്തിലുണ്ടായിരുന്നവരെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്. എന്റെ മകൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അവന്‍ ജീവനോടെ പുറത്തു വരില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു. “അവർ ആളുകളെ കൊന്നു, വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തുകയും കത്തിക്കുകയും ചെയ്തു,…

സാക്രമെന്റോ മലയാളികളുടെ ഓണം ഗൃഹാതുരത്വമുണര്‍ത്തി

സാക്രമെന്റോ ( കാലിഫോര്‍ണിയ): കോവിഡ് മഹാമാരിയുടെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും വിര്‍ച്വല്‍ ഓണം ആഘോഷത്തിലേക്കു തിരിയുകയായിരുന്നു സാക്രമെന്റോ മലയാളികള്‍. കാലിഫോര്‍ണിയയിലെ സാക്രമെന്റോ മലയാളികളുടെ കൂട്ടായ്മയായ സര്‍ഗം, ഓണ്‍ലൈന്‍ ഓണാഘോഷം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ വളരെ മനോഹരമായി കൊണ്ടാടി. ഒരു ഓണ്‍സൈറ്റ് ഓണാഘോഷത്തിനുള്ള വഴി പതിയെ തുറന്നുവെങ്കിലും ,കൂടിവരുന്ന കോവിഡ് കേസുകളും , സ്‌റ്റേറ്റ് നിയന്ത്രണങ്ങളും മാനിച്ചു ഓണാഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആയിനടത്തുവാന്‍ സര്‍ഗംതീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും സര്‍ഗം അംഗങ്ങള്‍ക്ക് ഇത്തവണ വ്യത്യസ്തമായ ഒരുവേദിഒരുക്കാന്‍കഴിഞ്ഞു എന്നതൊട്ടറവ് വേറിട്ട് നിന്ന ഒരു അനുഭവമായി. ഒരു സ്‌റ്റേജ്ല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് പോലെതന്നെ എല്ലാ കലാകാരന്മാരെയും ഒത്തൊരുമിപ്പിച്ചു ഒരുസ്ഥലത്തു കൂട്ടിവരുത്തി ഈ കള്‍ച്ചറല്‍ പ്രോഗ്രാം അവതരിപ്പിക്കുക എന്നത് ശ്രമകരമായ ഒരു ഉദ്യമംതന്നെ ആയിരുന്നു. ഒരുവേദി കണ്ടുപിടിക്കുകയും, പങ്കെടുക്കാന്‍ സന്നദ്ധരായ കലാകാരന്മാരെയും കലാകാരികളെയും ,പ്രായഭേദമെന്യേ സജ്ജരാക്കുകയും , കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ അവര്‍ക്കു ഓരോരുത്തര്‍ക്കും പ്രത്യേക…

ഭബാനിപൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുന്നു; 2799 വോട്ടുകൾക്ക് മമത ലീഡ് ചെയ്യുന്നു

പശ്ചിമബംഗാളിലെ ഭബാനിപൂർ ഉപതിരഞ്ഞെടുപ്പിനും ജംഗിപൂർ, സംസർഗഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിനും വോട്ടെണ്ണൽ ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇരുപത്തിനാല് കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. മുഴുവൻ പ്രദേശവും സിസിടിവി നിരീക്ഷണത്തിലാക്കി. ഉദ്യോഗസ്ഥർക്ക് പേനയും പേപ്പറും മാത്രമേ അനുവദിക്കൂ, റിട്ടേണിംഗ് ഓഫീസർക്കും നിരീക്ഷകർക്കും മാത്രമേ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിൽ ഭബാനിപൂർ മണ്ഡലത്തിൽ 21 റൗണ്ടുകളും സംസർഗഞ്ചിന് 26 റൗണ്ടുകളും ജംഗിപൂർ മണ്ഡലത്തിൽ 24 റൗണ്ടുകളിലുമാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന വോട്ടെടുപ്പായിരുന്നു ഭവാനിപ്പൂരിലേത്. മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിക്ക് തുടരണമെങ്കില്‍ ഇവിടെ ജയം അനിവാര്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാള്‍, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസ് എന്നിവരാണ് പ്രധാന എതിരാളികള്‍. മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമതക്ക് പരാജയം…

‘ഷഹീൻ’ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകന്നുപോയെങ്കിലും ഒമാനിൽ പരിഭ്രാന്തി പരത്തുന്നു

അറബിക്കടലിലെ ആഴത്തിലുള്ള ന്യൂനമർദ്ദം ഇന്ത്യൻ തീരപ്രദേശത്ത് നിന്ന് കൂടുതൽ അകലുകയും ഇപ്പോൾ പടിഞ്ഞാറോട്ട് 10 കി.മീ വേഗതയിൽ നീങ്ങുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച രാവിലെ അറിയിച്ചു. വടക്കുപടിഞ്ഞാറൻ അറബിക്കടലിനു മുകളിലുള്ള ‘ഷഹീൻ’ എന്ന ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറിനുള്ളിൽ ഏകദേശം 10 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറോട്ട് നീങ്ങി, വടക്കുപടിഞ്ഞാറൻ അറബിക്കടലിനും തൊട്ടടുത്തുള്ള ഒമാൻ ഉൾക്കടലിനും സമീപം കേന്ദ്രീകരിച്ച് 24.4 ° N ഉം രേഖാംശവും 59.7 ° E, ദേവഭൂമി ദ്വാരക (ഗുജറാത്ത്) യുടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഏകദേശം 980 കിലോമീറ്ററും, ചബഹാർ തുറമുഖത്തിന്റെ (ഇറാൻ) തെക്കുപടിഞ്ഞാറായി 130 കിലോമീറ്ററും, മസ്കറ്റിന് (ഒമാൻ) 160 കിലോമീറ്റർ കിഴക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നു, ” ഇന്നത്തെ പ്രഭാത ബുള്ളറ്റിനില്‍ ഐ എം ഡി IMD അറിയിച്ചു. അടുത്ത 12 മണിക്കൂറിൽ ഇറാനിലെ മക്രാൻ തീരത്തോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ…