ഇന്ന് മഹാരാഷ്ട്ര ബന്ദ്; നിരവധി ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു; കടകൾ അടയ്ക്കരുതെന്ന് ബിജെപിയുടെ മുന്നറിയിപ്പ്

മുംബൈ: ഉത്തർപ്രദേശിലെ ലഖിംപൂരിലെ നാല് കർഷകരുടെ കൊലപാതകങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി മഹാ വികാസ് അഘാദി (എംവിഎ) സർക്കാരിന്റെ മൂന്ന് പങ്കാളികളായ ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ് എന്നിവർ ഇന്ന് (11 ഒക്ടോബർ 2021) മഹാരാഷ്ട്ര ബന്ദ് ആചരിക്കുന്നു. ഇന്നത്തെ സംസ്ഥാന വ്യാപകമായ ബന്ദിനെ പൂർണമായി പിന്തുണയ്ക്കാൻ എംവിഎ സഖ്യകക്ഷികൾ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അടച്ചുപൂട്ടൽ സമയത്ത് അവശ്യ സേവനങ്ങളിൽ ഒരു തടസ്സവും ഉണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്. എൻസിപി വക്താവും സംസ്ഥാന മന്ത്രിയുമായ നവാബ് മാലിക് പറയുന്നതനുസരിച്ച്, “പുതുതായി നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളിലൂടെ കാർഷിക ഉൽപന്നങ്ങൾ കൊള്ളയടിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അനുവദിച്ചു, ഇപ്പോൾ അതിന്റെ മന്ത്രിയുടെ ബന്ധുക്കൾ കർഷകരെ കൊല്ലുന്നു. ഞങ്ങൾ കര്‍ഷകര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കണം.” കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് എംവിഎ ആവശ്യപ്പെടുന്നുവെന്ന് എൻസിപി നേതാവ് കൂട്ടിച്ചേർത്തു. “സുപ്രീം കോടതിയുടെ ഇടപെടലിനുശേഷമാണ്…

Have you ever been asked for your ZIP code by a cashier?

Have you ever been asked for your ZIP code by a cashier? This would happen when you’re paying for your goods at the register. Did you feel comfortable giving out that information? Did it seem crucial for the money transaction? If you’re questioning the importance of your ZIP code to the completion of the credit card transaction, you’re right to do so. While this is legal, there are some reservations to it, and if you’re sensitive about your privacy and want to know what can be done, read on. Why…

മൂന്നര ലക്ഷത്തിലേറെ അഡീഷണല്‍/എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിംഗ് പ്രഖ്യാപിച്ച് യു എ ക്യു കോപ്

ദുബൈ: 370,399 ഓഹരികള്‍ക്ക് അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങ് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ നിയന്ത്രണത്തിലുള്ള ഉം അൽ ഖുവൈൻ കോപ്. റീട്ടെയില്‍ വ്യാപാരരംഗത്ത് നിക്ഷേപം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, സെപ്തംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍ ഉം അൽ ഖുവൈൻ എമിറേറ്റിലെ പാസ്‌പോര്‍ട്ടുള്ള സ്വദേശികള്‍ക്ക് വേണ്ടിയാണ് പുതിയ അവസരം ഒരുക്കുന്നത്. ഉം അൽ ഖുവൈൻ അല്‍ അറബി കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആസ്ഥാനത്തുള്ള AAFAQ ഇസ്ലാമിക് ഫിനാന്‍സ് വഴിയാകും സബ്‌സ്‌ക്രിപ്ഷന്‍ അനുവദിക്കുക. എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈപ്പര്‍മാര്‍ക്കറ്റ്, കടകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന റെസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി മൂലധം സ്വരൂപിക്കുകയാണ് അഡീഷണല്‍/ എക്സ്റ്റന്‍റഡ് ഷെയര്‍ ഓഫറിങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉം അൽ ഖുവൈൻ കോപ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ നാസ്സര്‍ അല്‍ തലായ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും…

പോഷകാഹാരക്കുറവ്: അഫ്ഗാനിസ്ഥാനില്‍ ഒരു ദശലക്ഷം കുട്ടികൾ മരിക്കാനിടയുണ്ടെന്ന് യൂണിസെഫ്

യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (UNICEF) അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തിര മാനുഷിക സഹായം ആവശ്യപ്പെട്ടു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് ഈ വർഷം കുറഞ്ഞത് ഒരു ദശലക്ഷം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവും മരണവും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. യൂണിസെഫ് ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഒമർ അബ്ദി ഈ ആഴ്ച അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് ശേഷം ഞായറാഴ്ച ഒരു പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. “അടിയന്തിര നടപടികളെടുത്തില്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ ഒരു ദശലക്ഷം കുട്ടികൾ 2021 ൽ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുകയും മരിക്കുകയും ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. മീസിൽസ് പൊട്ടിപ്പുറപ്പെടുന്നതും കടുത്ത ജലദോഷവും സ്ഥിതി കൂടുതൽ വഷളാക്കുകയും കൂടുതൽ കുട്ടികളെ അപകടത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാബൂളിലെ ഇന്ദിരാഗാന്ധി ചിൽഡ്രൻസ് ഹോസ്പിറ്റൽ സന്ദർശിച്ചപ്പോള്‍ ഗുരുതരമായ പോഷകാഹാരക്കുറവും, ജീവൻ അപകടപ്പെടുത്തുന്ന അസുഖവും ബാധിച്ച ഡസൻ കണക്കിന് കുട്ടികളെ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. താലിബാൻ പുതുതായി…

പുരാവസ്തു ഗവേഷണം (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

പലവിധ കഥകള്‍ കേട്ടുമടുത്ത് പൊതുജനമൊക്കെ കഴുതകളായി! പുരാവസ്തു ഗവേഷകനൊരുവന്‍ വിഢികളാക്കി പല കൊമ്പമ്മാരേം സെലിബ്രറ്റികള്‍ എലിപോലെ വിറച്ചു പടുവിഢികളൊക്കെ കുഴിയില്‍ വീണു വന്നവരൊക്കെ കയറി ഇരുന്നു സുല്‍ത്താനിരുന്ന സിംഹാസനത്തില്‍ വാളുപിടിച്ചു നിന്നവരെക്കെ പുലിവാലുപിടിച്ചു നിന്നുജ്വലിച്ചു മോശയുടെ വടി പിടിച്ചവരൊക്കെ വാശി പിടിച്ചു പറഞ്ഞു ഇതുതന്നാവടി! ആരും കാണാത്ത പുരാതനവസ്തു കണാനാരാധകര്‍ കൂട്ടംകൂടി. ബുദ്ധിജീവികള്‍ കുബുദ്ധികള്‍ സമ്പന്നര്‍, എന്തിനു സാഥ്വികര്‍ വരെ തട്ടിപ്പിന്‍ നൂതന പ്രത്യയശാസ്ത്രം കണ്ടവര്‍ ഞെട്ടി മണ്ടശിരോമണികള്‍.  

മാര്‍ത്തോമ്മാ സഭാ മാനവസേവ അവാര്‍ഡ് ഡോ. എന്‍.ടി. എബ്രഹാമിന്

ഡാളസ്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാംഗങ്ങളില്‍ പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനവസേവ അവാര്‍ഡിന് നിരവത്തു ഡോ. എന്‍.ടി. അബ്രഹാം അര്‍ഹനായി. അഞ്ചേരി ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവക അംഗമാണ്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ഡി. യും പാസ്സായി. മൂന്നു വര്‍ഷക്കാലം മിലിറ്ററി സര്‍വീസില്‍ സേവനം ചെയ്ത ശേഷം, കോട്ടയം ജില്ലാ ആശുപത്രി, കോട്ടാങ്ങല്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കുറവിലങ്ങാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, പെരുമ്പാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ എന്നീ ഗവണ്മെന്റ് ആശുപത്രികളില്‍ ജോലി ചെയ്ത് ഗ്രേഡ് 1 സിവില്‍ സര്‍ജന്‍ ആയി റിട്ടയര്‍ ചെയ്തു. മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി, മന്ദിരം ആശുപത്രി, കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, പള്ളം ബിഷപ്പ് ജേക്കബ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ചിങ്ങവനം കേളചന്ദ്ര ഹോസ്പിറ്റല്‍, കുമളി…

ന്യൂയോര്‍ക്ക് ഫൊറോന യുവജന ആരവം നിറഞ്ഞ ഹൈക്കിംങ്ങ്

ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തലിക് റീജിയണിലെ ന്യൂയോര്‍ക്ക് ഫൊറോനയില്‍പ്പെട്ട മൂന്ന് ഇടവകയിലെയും യുവജന മിനിസ്ട്രികളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബെയര്‍ മൗണ്ട് ഹൈക്കിംങ്ങ് പ്രോഗ്രാം ഒരു പുത്തന്‍ ഉണര്‍വായി മാറി. രാവിലെ 10 മണിക്ക് റോക്‌ലാന്‍ഡ് ഇടവക ഗ്രോട്ടോയില്‍ നിന്ന് പ്രാര്‍ഥനയോടെ ആരംഭിച്ച ഹൈക്കിംങ്ങ് ഫാ. ബിബി തറയില്‍, ഫാ.ബിന്‍സ് ചേത്തലില്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ബെയര്‍ മൗണ്ടില്‍ എത്തി 11 ന് ഹൈക്കിംങ്ങ് സാബൂ തടിപ്പുഴയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ഹൈക്കിംങ്ങ് ഒരു നവ്യാനുഭവമായി ഏവര്‍ക്കും മാറി.

അമേരിക്ക തിരിച്ചു പിടിക്കാന്‍ കച്ചമുറുക്കി അയോവയില്‍ ട്രംപിന്റെ പടുകൂറ്റന്‍ റാലി

അയോവ : പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദര്‍ശിക്കുന്ന ട്രംപിന് ആവേശോജ്വലമായ സീകരണം. ട്രംപിന്റെ തിരിച്ചു വരവു പ്രഖ്യാപിക്കുന്ന റാലി ഒക്ടോബര്‍ 9 ശനിയാഴ്ച വൈകിട്ട് അയോവയില്‍ സംഘടിപ്പിച്ചു. ഫെയര്‍ ഗൗണില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ, അമേരിക്ക തിരിച്ചു പിടിക്കാന്‍ നാം തയാറായി കഴിഞ്ഞതായും 2022ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അയോവയില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു. 10 മിനിട്ട് നീണ്ടു നിന്ന പ്രസംഗം ആരംഭിച്ചതു തന്നെ പ്രസിഡന്റ് ബൈഡന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ്. പരിപൂര്‍ണ്ണ നാശത്തിന്റെ അതിര്‍ വരമ്പില്‍ അമേരിക്ക എത്തി നില്‍ക്കുകയാണ്. ഇതിനുത്തരവാദി ബൈഡന്‍ അല്ലാതെ ആരുമല്ല. ട്രംപ് പറഞ്ഞു. കോവിഡ് 19 മഹാമാരി , അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം, തിരക്കുപിടിച്ച് സ്വീകരിച്ച ചില ആഭ്യന്തര നിയമ നിര്‍മ്മാണം എന്നിവ അമേരിക്കയുടെ യശസ്സ്…

കിടപ്പുമുറിയിൽ എസി പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

മധുര: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ ഭർത്താവും ഭാര്യയും വെന്തുമരിച്ചു. ശിക്തി കണ്ണൻ (43), ഭാര്യ ശുഭ എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ മധുര ആനയൂർ എസ് വി പി നഗറിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. എസിയിൽ നിന്ന് വലിയ ശബ്ദവും പുകയും വരുന്നത് കണ്ട് ദമ്പതികൾ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് എസി പൊട്ടിത്തെറിച്ചത്. തീ പിന്നീട് കിടപ്പുമുറിയിലേക്ക് പടർന്നു. ഫയര്‍ ആന്‍റ് റെസ്ക്യൂ എത്തി തീ അണച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ കാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പു മുറിയില്‍ കിടന്നത്. എന്നാല്‍, മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് മാറുകയായിരുന്നു. പുലര്‍ച്ചെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ട സമീപവാസികളാണ് മക്കളെ വിവരം അറിയിച്ചത്.…

ലഖിംപൂർ ഖേരി അക്രമം: അന്വേഷണ സംഘവുമായി സഹകരിക്കാത്തതിന് മന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷിനെ അറസ്റ്റ് ചെയ്തു

കാൺപൂർ: ചോദ്യം ചെയ്യലിൽ സഹകരിക്കാത്തതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. “നീണ്ട ചോദ്യം ചെയ്യലിന് ശേഷം, അദ്ദേഹം സഹകരിക്കുന്നില്ലെന്നും അന്വേഷണത്തിൽ പലതും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങൾ കണ്ടെത്തി. അതുകൊണ്ടാണ് ഞങ്ങൾക്ക് അറസ്റ്റ് ചെയ്യേണ്ടി വന്നത്. അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും,” ലഖിംപൂർ ഖേരി കേസിൽ സൂപ്പർവിഷൻ കമ്മിറ്റി ചെയർമാൻ ഡിഐജി ഉപേന്ദ്ര അഗർവാൾ സഹാറൻപൂരിൽ പറഞ്ഞു. ഒക്‌ടോബർ മൂന്നിന് നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് 11 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ എസ്‌ഐടി സംഘമാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്.. യുപി പോലീസിന്റെ ക്രൈംബ്രാഞ്ച് ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ അദ്ദേഹം ഇന്ന് രാവിലെ 10.30 ഓടെയാണ് തനിക്കും കൂട്ടാളികൾക്കുമെതിരെ ഞായറാഴ്ച…