പണ്ടോറ പേപ്പേഴ്സില്‍ കമൽ നാഥിന്റെ മകന്റെയും അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെയും മുഖ്യ പ്രതികളുടെ പേരുകളും

ന്യൂഡൽഹി: പണ്ടോറ പേപ്പേഴ്സിന് കീഴിൽ ലോകമെമ്പാടുമുള്ള എല്ലാ സമ്പന്നരും മറച്ചുവെച്ച സ്വത്തുക്കൾ വെളിപ്പെടുത്തുന്നതിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന്റെ എൻആർഐ മകൻ ബകുൽ നാഥിന്റെ പേരും, വിവാദമായ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിയിൽ പ്രതിയായ രാജീവ് സക്സേനയുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2013 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി ഹെലിക്കോപ്റ്റര്‍ അഴിമതി പുറത്തുവന്നത്. ഇതിൽ, പല ഇന്ത്യൻ രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയതായി ആരോപിക്കപ്പെടുന്നു. ഈ കേസിൽ, നിലവിൽ ജാമ്യത്തിലിരിക്കുന്ന രാജീവ് സക്സേനയെ ചോദ്യം ചെയ്തപ്പോഴാണ് ബകുൽനാഥിന്റെ പേര് ഉയർന്നു വന്നത്. ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ ഗൗതം ഖൈത്താനുമായി സഹകരിച്ച് ഇന്റർസ്റ്റെല്ലാർ ടെക്നോളജിയുടെ അക്കൗണ്ടുകളിൽ 12.40 മില്യൺ…

ഐസിസ് മേധാവി അബൂബക്കര്‍ അൽ ബാഗ്ദാദിയുടെ ഡപ്യൂട്ടിയെ അറസ്റ്റു ചെയ്തു

ഐസിസിന്റെ സാമ്പത്തിക കാര്യ മേധാവിയും, ഐസിസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഡപ്യൂട്ടിയുമായിരുന്ന സാമി ജാസിം മുഹമ്മദ് അൽ ജബുരിയെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായി ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ന് (ഒക്ടോബർ 11 തിങ്കളാഴ്ച) ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ-ഖാദിമിയാണ് ഇറാഖി സുരക്ഷാ സേന ജാസിമിനെ അറസ്റ്റു ചെയ്ത വിവരം ട്വിറ്ററില്‍ കുറിച്ചത്. എവിടെ വെച്ചാണെന്ന വിവരം അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇറാഖിലെ മൊസൂളിൽ ഐസിസ് ഗവർണറായിരുന്ന, അത്യന്തം അപകടകാരികളായ ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്ന വ്യക്തിയാണ് ജാസിം മുഹമ്മദ് അല്‍ ജബൂരി.

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചര്‍ ഡോ. ആനി പോളിന് ഹാന-യുടെ അഡ്വക്കേറ്റ് നേഴ്സ് അവാർഡ്

ന്യൂയോർക്ക്: സേവനത്തിൻറെ പാതയിൽ മികവുതെളിയിച്ച ഡോ. ആനി പോളിനു ഹാന ( Haitian Nurses Association of America) സെപ്റ്റംബർ 24-നു സഫേണിലെ ക്രൗൺ പ്ലാസയിൽ നടന്ന ഗാലയിൽ വച്ചു “Adovocate Nurse Award” നൽകി ആദരിച്ചു. ഹെയ്തി സമൂഹത്തോട് ഡോ. ആനിപോളിനുള്ള സ്നേഹവും സേവനവും മറക്കാനാകില്ലെന്നു ഹാനപ്രസിഡന്റ് ക്രിസ്റ്റൽ അഗസ്റ്റിൻ പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ് സമയത്തു ചിയർ ടീം (CHEAR Team -Community Health Education and Advocacy of Rockland) സമൂഹത്തിൽ ആരോഗ്യ പ്രശനങ്ങളെ പ്പറ്റിയുള്ള വിവരങ്ങൾ നൽകാനും അസുഖങ്ങളെ പ്രത്യേകിച്ചു കോവിടിനെ എങ്ങനെ തരണം ചെയ്യാം എന്നുമുള്ള വിവിരങ്ങൾ നൽകാനായി വിവിധ സ്പെഷ്യയാലിറ്റിയിലുള്ള പല ഭാഷകൾ സംസാരിക്കുന്ന മെഡിക്കൽ വിദഗ്ധരുടെയും, ഹേഷ്യൻ നേഴ്സ്പ്രാക്റ്റീഷണേഴ്‌സടക്കമുള്ളവരെയും ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ടീം രൂപികരിച്ചു. ഹേഷ്യൻ റേഡിയോ ഷോയായ പാനിക് റേഡിയോ ഷോ വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ചർച്ചകൾ…

ഫൊക്കാന 20 ആഴ്ച മലയാളം ക്ലാസ്: 100 കുട്ടികൾ പഠനം പൂർത്തിയാക്കി

ഫ്ലോറിഡ: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ അക്ഷര ജ്വാല എന്ന പേരിൽ നടത്തിയ 40 ദിവസത്തേ മലയാളം ക്ലാസ്സുകളുടെ സമാപന മീറ്റിംഗ്‌ ടെക്സാസ് യൂനിവേഴ്സിറ്റി ഏഷ്യൻ സ്റ്റഡീസ് മേധാവി ഡൊണാൾഡ് ഡേവിസ് നിർവഹിച്ചു. സ്പുടമായി മലയാളത്തിൽ സംസാരിച്ചു കൊണ്ടാണ് സമാപന സമ്മേളനത്തിൽ പ്രൊഫ. ഡേവിസ് സംസാരിച്ചത്. കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിക്കറ്റുകൾ വിതരണം ചെയ്തത് മിസ്സോറി മേയർ റോബിൻ ഏലക്കാട്ടിൽ ആണ്‌. കേരത്തിൽ ജനിച്ചു വളർന്ന മേയർ മലയാളത്തിൽ തന്നെ പ്രസംഗിച്ചു. ഈ രണ്ടു വിശിഷ്ടാതിഥികളും മലയാള ഭാഷയെ പരിപോഷിപ്പിക്കുന്ന ഫൊക്കാനയെ അഭിനന്ദിച്ചു. ഡോൺ ഡേവിസ്, താൻ കേരളത്തിൽ താമസിച്ച രണ്ടു വർഷത്തെ അനുസ്മരിച്ചു, മലയാള ഭാഷയെയും മലയാളി സംസ്കാരത്തെയും പ്രശംസിച്ചു സംസാരിച്ചു. കുട്ടികൾക്ക് അടിസ്ഥാന മലയാളം എഴുതുവാനും വായിക്കുവാനും കഴിയും എന്ന സർട്ടിഫിക്കറ്റ് ആണ്‌ വിതരണം നടത്തിയത്. ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു. ഗാന്ധി യൂനിവേഴ്സിറ്റി യുണിയൻ…

ആളുകൾക്ക് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്ന തരത്തിൽ യുഎപിഎയും രാജ്യദ്രോഹ നിയമവും റദ്ദാക്കണം: ജസ്റ്റിസ് നരിമാൻ

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് തുറന്ന് ശ്വസിക്കാൻ കഴിയുന്ന വിധത്തിൽ രാജ്യദ്രോഹ നിയമവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമവും (UAPA) സുപ്രീം കോടതി റദ്ദാക്കണമെന്ന് സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് റോഹിന്റൺ നരിമാൻ ആവശ്യപ്പെട്ടു. “വിഷയം സർക്കാരിന് തിരികെ അയക്കരുതെന്ന് ഞാൻ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നു. സർക്കാരുകൾ വരും, പോകും. ​​നിയമങ്ങൾ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതല്ല സർക്കാരിന്റെ ജോലി. വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയാല്‍, രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ സ്വതന്ത്രമായി ശ്വസിക്കുന്നതിനായി സെക്ഷൻ 124 എ (രാജ്യദ്രോഹം), യുഎപിഎ എന്നിവയുടെ ലംഘന വ്യവസ്ഥകൾ റദ്ദാക്കാൻ കോടതി അതിന്റെ അധികാരം ഉപയോഗിക്കണം,” അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തുകഴിഞ്ഞാൽ, ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ 180 ൽ നിന്ന് 142 എന്ന റാങ്കിന് മുകളിൽ ഇന്ത്യയ്ക്ക് ഉയരാന്‍ സാധിക്കുമെന്ന് മുൻ ജഡ്ജി പറഞ്ഞു. രാജ്യദ്രോഹ നിയമം ഒരു കൊളോണിയൽ നിയമമാണെന്നും ഇന്ത്യക്കാരെ,…

മയക്കുമരുന്നിന് അടിമപ്പെട്ടവരെ താലിബാന്‍ നിർബന്ധിച്ച് ക്ലിനിക്കുകളിലേക്ക് കൊണ്ടുവരുന്നു

കാബൂൾ | താലിബാൻ നഗരത്തിലുടനീളം മയക്കുമരുന്നിന് അടിമയായവരെ തേടിപ്പിടിച്ച് ബലമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരംഭിച്ചു. മയക്കുമരുന്നിന് അടിമകളായ ചിലരെ ബലം പ്രയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന ഫോട്ടോകൾ പ്രചരിപ്പിക്കുന്നുമുണ്ട്. മയക്കുമരുന്നിന്റെ ആസക്തി ഇല്ലാതാക്കാൻ തങ്ങൾ ബലം പ്രയോഗിക്കുകയാണെന്ന് താലിബാൻ പറയുന്നു. പിടികൂടുന്ന അടിമകളെ ഉടൻ തന്നെ കാബൂളിലെ മയക്കുമരുന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. “ഇതൊരു ജനാധിപത്യ രീതിയല്ല, മറിച്ച് സ്വേച്ഛാധിപത്യ രീതിയിലാണ്. ഇവരെ ചികിത്സിക്കാനുള്ള ഒരേയൊരു മാർഗം ബലപ്രയോഗമാണ്,” താലിബാന്‍ വക്താവ് പറഞ്ഞു. താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷം, പൊതുജനാരോഗ്യ മന്ത്രാലയം മയക്കുമരുന്ന് ആസക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. മറുവശത്ത്, അഫ്ഗാനിസ്ഥാനിലെ ആയിരക്കണക്കിന് ഹെക്ടർ ഭൂമി മയക്കുമരുന്ന് കൃഷിക്കും ഉൽപാദനത്തിനും ഉപയോഗിക്കുന്നതിനാൽ ആസക്തി ഇല്ലാതാക്കാൻ താലിബാൻ നടപടികൾ സ്വീകരിക്കുകയാണെന്ന് പറയുന്നു.

അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നു: ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: അമേരിക്കയിലെ 45 സംസ്ഥാനങ്ങളിലും കോവിഡ് 19 കേസുകള്‍ കുറഞ്ഞുവരുമ്പോള്‍, 5 സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗചി പറയുന്നു. കൊറോണ വൈറസിനുമേല്‍ നാം പൂര്‍ണ്ണമായും വിജയം നേടി എന്ന് പറയാറായിട്ടില്ലെന്നും, അര്‍ഹരായ 68 മില്യണ്‍ അമേരിക്കക്കാര്‍ ഇനിയും വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ വ്യാപനം ഇപ്പോള്‍ കുറഞ്ഞുവെങ്കിലും വീണ്ടും തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 45 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന തോത് സാവകാശം കുറഞ്ഞു വരികയോ വര്‍ദ്ധിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, മൊണ്ടാന, കൊളറാഡൊ, മിനസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ച 10 ശതമാനം വര്‍ദ്ധനവുണ്ടായത് ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷിഗണില്‍ 52 ശതമാനം പേര്‍ മാത്രമാണ് വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് ദേശീയ ശരാശരിയേക്കാള്‍ (56.4%) കുറവാണ്. ഇപ്പോള്‍ അമേരിക്കയില്‍ പ്രതിദിനം…

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനികരും ഭീകരരുമായി ഏറ്റുമുട്ടി; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരവിരുദ്ധ പ്രവർത്തനത്തിനിടെ തിങ്കളാഴ്ച നാല് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴും തുടരുന്ന വെടിവെപ്പിൽ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്, കൂടാതെ മൂന്ന് പേര്‍ക്കു കൂടി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സുരാന്‍കോട്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം തെരച്ചിലിനിറങ്ങിയത്. ഭീകരരുള്ള മേഖല സൈന്യം വളയുകയും ചെയ്തു. ഇതിനിടെ ഭീകരരുടെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടാകുകയായിരുന്നു. നാല് ജവാന്മാര്‍ക്കും ഒരു സൈനിക ഓഫിസര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടന്‍ അടുത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ വളഞ്ഞിരിക്കുകയാണെന്നും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. നിയന്ത്രണരേഖയിൽ…

എന്റെ രാജ്യം ചൈനയെ വണങ്ങില്ല; തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍

തായ്പേയ്: ഏകീകരണത്തിൽ ചൈനയുടെ സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിൽ ദ്വീപിനെ സംരക്ഷിക്കുമെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ഞായറാഴ്ച പ്രതിജ്ഞയെടുത്തു. കഴിഞ്ഞയാഴ്ച ബീജിംഗുമായുള്ള അഭൂതപൂർവമായ സംഘർഷങ്ങളെത്തുടർന്ന് വെൻ പ്രമേയം വീണ്ടും ആവർത്തിച്ചു. ഞായറാഴ്ച തായ്‌വാൻ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രസിഡന്റ് സായ് ഇങ് വെന്‍ പ്രസ്താവന നടത്തിയത്. “ചൈന നിശ്ചയിച്ച പാത പിന്തുടരാൻ ആരും തായ്‌വാനെ നിർബന്ധിക്കുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. സ്വയം പ്രതിരോധിക്കാനുള്ള ദൃഢനിശ്ചയം ഞങ്ങൾ തുടർന്നും കാണിക്കും,” അവര്‍ പറഞ്ഞു. കാരണം, ചൈന സ്വീകരിച്ച പാത തായ്‌വാന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ ജീവിതരീതി നൽകുന്നില്ല, അല്ലെങ്കിൽ ഞങ്ങളുടെ 23 ദശലക്ഷം ആളുകൾക്ക് പരമാധികാരം നൽകുന്നില്ല,” സായ് ഇങ് വെന്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റുന്നത് തടയാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. ദേശീയ ദിനത്തിൽ നടന്ന പരേഡിൽ തായ്‌വാന്റെ പ്രതിരോധ…

ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

അലാമെ (ജോര്‍ജിയ) : ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ പോലീസ് ഓഫീസറെ സ്‌റ്റേഷന് സമീപം പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഞായറാഴ്ച ഉച്ചക്ക് ശേഷം പിടികൂടിയതായി അലാമെ പോലീസ് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . 26 വയസ്സുള്ള ഡൈലന്‍ ഹാരിസണ്‍ എന്ന ഓഫീസറാണ് വെടിയേറ്റ് കൊല്ലപ്പെട്ടത് , നിരവധി കേസ്സുകളില്‍ പ്രതിയായ ഡാമിയന്‍ ആന്റണി ഫെര്‍ഗൂസനാണ് (43) അറസ്റ്റിലായത് ഇയാളെ ഡബ്ലിനിലുള്ള ലോറന്‍സ് കൗണ്ടി ജയിലിലടച്ചു . അലാമയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വെള്ളിയാഴ്ച രാത്രി വാഹന പരിശോധനക്കിടയില്‍ ഓഫീസര്‍ ഹാരിസണ്‍ പിടികൂടിയ മറ്റൊരു പ്രതിയുടെ സഹപ്രവര്‍ത്തകനാണ് ഡാമിയന്‍ , ശനിയാഴ്ച പ്രതികാരം തീര്‍ക്കുന്നതിന് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പതിയിരുന്ന് ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തത് . ഇയാളെ പിടികൂടുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു . വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത…