കോവിഡ്-19 വാക്സിനേഷന്‍ നിര്‍ബ്ബന്ധമാക്കിയതിനെതിരെ പ്രതിഷേധം; സൗത്ത് വെസ്റ്റ് എയർലൈൻസ് 1800 വിമാനങ്ങൾ റദ്ദാക്കി

ന്യൂയോര്‍ക്ക്: കോവിഡ് വാക്സിനേഷന്‍ നിര്‍ബ്ബന്ധമാക്കിയതിനെതിരെയുള്ള പ്രതിഷേധത്തിനിടയിൽ ജീവനക്കാരുടെ കുറവ് കാരണം സൗത്ത് വെസ്റ്റ് എയർലൈൻസ് 1800 ലധികം വിമാനങ്ങൾ റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂളം അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കിന് പേരുകേട്ട സൗത്ത് വെസ്റ്റ് ഞായറാഴ്ച 1018 ഫ്ലൈറ്റുകളെങ്കിലും റദ്ദാക്കി. ശനിയാഴ്ച യ 808 ഫ്ലൈറ്റുകൾ റദ്ദാക്കിയതിനു പുറമേയാണിത്. പ്രതികൂല കാലാവസ്ഥ, എയർ ട്രാഫിക് കൺട്രോൾ പ്രശ്നങ്ങൾ എന്നിവയാണ് പ്രശ്നത്തിന് കാരണമായി എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞത് എയര്‍ലൈന്‍സ് ജീവനക്കാരുടേയും വിമാനങ്ങളുടേയും സ്വന്തം ബുദ്ധിമുട്ടുകൾ കാരണമാണ് എയർലൈനുകൾ പ്രശ്നങ്ങൾ നേരിടുന്നതെന്നാണ്. ഫ്ലൈറ്റുകൾ റദ്ദാക്കിയതോടെ രോഷാകുലരായ യാത്രക്കാരുടെ പരാതികള്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് അധികൃതര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാതെയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്ലൈറ്റുകള്‍ റദ്ദാക്കിയതോടെ യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളങ്ങളില്‍ ആരെയും കാണുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ഫെഡറൽ കോൺട്രാക്ടർമാർ നിർബന്ധമായും കോവിഡ്…

തുടര്‍ച്ചയായ ഒമ്പതാം തവണയും ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍ നേടി യൂണിയന്‍ കോപ്

ദുബൈ: തുടര്‍ച്ചയായ ഒമ്പതാം തവണയും ദുബൈ ചേംബര്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി(സിഎസ്ആര്‍) ലേബല്‍ സ്വന്തമാക്കി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ചില്ലറ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് ഈ അംഗീകാരം. സമൂഹത്തിന് ഗുണകരമാകുന്ന പദ്ധതികള്‍ വികസിപ്പിക്കുന്നതും കമ്മ്യൂണിറിറ്റി ഇനിഷ്യേറ്റീവുകള്‍, പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ എന്നിവ സംഘടിപ്പിക്കുന്നതും അവയില്‍ പങ്കെടുക്കുന്നതും വഴി സുപ്രധാന മേഖലകള്‍ക്ക് നല്‍‍കുന്ന പിന്തുണയും അംഗീകാരത്തിന് മാനദണ്ഡങ്ങളായി. ഇന്റര്‍നെറ്റ് വഴി വെര്‍ച്വലായി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ വെച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. നിരവധി മാനേജര്‍മാരുടെയും യൂണിയന്‍ കോപ് ജീവനക്കാരുടെയും മറ്റ് സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് യൂണിയന്‍ കോപിനെ തേടി അംഗീകാരമെത്തിയത്. സമൂഹത്തിന് നല്‍കുന്ന സംഭാവനകളാണ് യൂണിയന്‍ കോപിന്റെ വിശ്വസ്തതയുടെ കേന്ദ്രമെന്ന് ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബര്‍ അംഗീകാരം നേടിയതിന് പിന്നാലെ…

ലഖിംപൂർ ഖേരി: കേന്ദ്ര മന്ത്രി അജയ് ടെനിയുടെ മകൻ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കാൺപൂർ: ഒക്ടോബർ 3 ന് നടന്ന ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ സെഷൻസ് കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ശനിയാഴ്ചയാണ് ആശിഷിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും മറ്റ് പാർട്ടി നേതാക്കളും അജയ് മിശ്രയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ലക്നൗവിലെ ജിപിഒയിലെ ഗാന്ധി പ്രതിമയ്ക്കരികെ ‘മൗന വ്രതം’ ആചരിച്ചു. നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഒരു തരത്തിലുള്ള സമ്മർദ്ദവും സ്വാധീനിക്കില്ലെന്നും ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുൻപുള്ള ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായി ലഖിംപൂർ ഖേരി സംഭവത്തെ പല നേതാക്കളും ഉപമിച്ചു. ഇന്ന് ആശിഷിനെ ഹാജരാക്കിയ ലഖിംപൂർ…

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും

വാഷിംഗ്ടണ്‍: മാനുഷിക പരിഗണനയുടെ പേരില്‍ താലിബാനെ സഹായിക്കുന്നു. കരാറില്‍ യു.എസ്. ഒപ്പു വെച്ചതായി ഞായറാഴ്ച താലിബാന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും യു.എസ്. വ്യക്തമാക്കിയതായി അധികൃതര്‍ തുടര്‍ന്നു അറിയിച്ചു. ആഗസ്റ്റഅ മാസം അധികാരം പിടിച്ചെടുത്ത താലിബാനുമായി ദോഹ, ഖത്തര്‍ രാജ്യങ്ങളില്‍ വെച്ചാണ് താലിബാന്‍ യു.എസ്. പ്രാഥമിക റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായത്. അതേ സമയം യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് ഒരു പ്രസ്താവനയില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ഭീകരതയേയും, അമേരിക്കന്‍ പൗരന്മാരുടെ സുഗമമായ യാത്രയേയും കുറിച്ചു ആശങ്ക അറിയിച്ചു. മാനുഷിക അവകാശങ്ങള്‍ നിഷേധിക്കുകയും, സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം നല്‍കാത്തതും പ്രതിഷേധാര്‍ഹമാണ് താലിബാന്‍ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ താല്പതു വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നേരിട്ടിട്ടില്ലാത്ത വരള്‍ച്ചാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും, സാമ്പത്തികമായി രാഷ്ട്രം തകര്‍ന്നിരിക്കുകയാണെന്നും, സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണെന്നും ചൂണ്ടികാട്ടിയാണ് ബൈഡന്‍ ഭരണകൂടം…

അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ

തിരുവനന്തപുരം:  ഇന്ന് ഉച്ചയ്ക്ക് അന്തരിച്ച പ്രശസ്ത നടൻ നെടുമുടി വേണുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. അതുവരെ മൃതദേഹം വട്ടിയൂർക്കാവിലെ തിട്ടമംഗലത്തെ വസതിയിലായിരിക്കും. സംസ്‌കാരം ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുഭരണവകുപ്പ് പുറത്തിറക്കി. അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടന്‍ തന്റെ 73 മത്തെ വയസ്സിലാണ് വിടവാങ്ങുന്നത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ 1.30 ഓടെയായിരുന്നു അന്ത്യം. ഉദരരോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രിയില്‍നിന്നു കുണ്ടമന്‍ കടവിലെ വീട്ടിലേക്കു കൊണ്ടുപോയി.ഭാര്യ: സുശീല. മക്കള്‍: ഉണ്ണി, കണ്ണന്‍.

മലയാളത്തിന്റെ അതുല്യകലാകാരന്‍ നെടുമുടി വേണു അരങ്ങൊഴിഞ്ഞു

പ്രശസ്ത നടൻ നെടുമുടി വേണു ഇന്ന് (ഒക്ടോബർ 11 തിങ്കളാഴ്ച) ഉച്ചയ്ക്ക് അന്തരിച്ചു. 73 വയസ്സായിരുന്നു. ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ (ഞായറാഴ്ച) യാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കോവിഡ് -19 ൽ നിന്ന് താരം നേരത്തെ സുഖം പ്രാപിച്ചിരുന്നു. വാണിജ്യ, കലാ സിനിമകളിലെ അസാധാരണമായ പ്രകടനങ്ങൾക്ക് പേരുകേട്ട നെടുമുടി വേണു ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞ നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അദ്ദേഹത്തിന് നാല്…

ബെഹ്‌റ ഏത് സാഹചര്യത്തിലാണ് മോൺസണിന്‍റെ വീട് സന്ദർശിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏത് സാഹചര്യത്തിലാണ് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൺസൺ മാവുങ്കലിന്റെ വീട് സന്ദർശിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരാവസ്തുക്കൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയതിനാലാണ് ബെഹ്റ രഹസ്യാന്വേഷണ വിഭാഗത്തോട് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ആവശ്യമായതുകൊണ്ടാണ് ED യോട് ആവശ്യപ്പെട്ടത്. പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നന്നായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അന്വേഷണം എവിടെയൊക്കെ എത്തണമോ അവിടെയൊക്കെ എത്തും. തട്ടിപ്പിന് ആര് കൂട്ട് നിന്നാലും കർശന നടപടിയുണ്ടാകും. ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ അന്വേഷിക്കും. അതോടൊപ്പം ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെങ്കിലും അന്വേഷണ പരിധിയിൽ വരുമെന്നും കെ സുധാകരൻ്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി വ്യക്തമാക്കി. പുരാവസ്‌തു വ്യാജനാണോ എന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പൊലീസിന്‍റെ…

മനുഷ്യമനഃസ്സാക്ഷിയെ മരവിപ്പിച്ച ഉത്ര വധക്കേസില്‍ ഇന്ന് വിധി പറയും

കൊല്ലം: 25 കാരിയായ ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെയുള്ള വിധി ഇന്ന് പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിക്കുക. ഉത്ര മരിച്ച്‌ ഒരു വര്‍ഷവും 5 മാസവും 4 ദിവസവും കഴിയുമ്പോഴാണ് കോടതി വിധി. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. അപൂർവ്വങ്ങളിൽ അപൂർവമായ സമാനതകള്‍ ഇല്ലാത്ത കേസിലാണ് ഇന്ന് വിധി പറയുന്നത്. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടന്നത്. പൊലീസ് വിദ്യാര്‍ഥികള്‍ക്കുള്ള സിലബസില്‍ പോലും ഇടം…

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത നടൻ നെടുമുടി വേണുവിന്റെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രശസ്ത നടൻ നെടുമുടി വേണുവിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ തിങ്കളാഴ്ച അറിയിച്ചു. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച 73-കാരനായ നടൻ നേരത്തെ കോവിഡ് -19 അണുബാധയിൽ നിന്ന് വിമുക്തനായിരുന്നു. എന്നാൽ ഞായറാഴ്ച അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധത; നാലു വര്‍ഷം മുമ്പ് കളഞ്ഞുപോയ പാദസരം ഉടമസ്ഥയ്ക്ക് തന്നെ തിരിച്ചുകിട്ടി

മലപ്പുറം: കേള്‍ക്കുമ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധതയാണ് നിലമ്പൂരുകാര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത്. നാലു വര്‍ഷം മുമ്പ് ഓട്ടോറിക്ഷയില്‍ കളഞ്ഞുപോയ സ്വര്‍ണ്ണ പാദസരം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് നിലമ്പൂര്‍ സ്വദേശിനിയായ അന്‍സ. ഇത് വെറും കഥയല്ല, ഒരുപാട് ട്വിസ്റ്റും ടേണും നിറഞ്ഞ യഥാര്‍ത്ഥ സംഭവം തന്നെ. നിലമ്പൂര്‍ സ്വദേശികളായ ഹനീഫയും അന്‍സയുമാണ് ഇതിലെ കഥാപാത്രങ്ങള്‍. പതിനെട്ടു വര്‍ഷമായി ഓട്ടോ ഓടിക്കുകയാണു ഫനീഫ. നാലു വര്‍ഷം മുന്‍പ് ഒരു ദിവസം ഓട്ടോ കഴുകുന്നതിനിടെയാണ് സീറ്റിനിടയില്‍ നിന്നു രണ്ടു പാദസരം കിട്ടിയത്. സീറ്റ് കഴുകി വൃത്തിയാക്കുന്നത് മാസങ്ങളുടെ ഇടവേളയിലായതുകൊണ്ടുതന്നെ സം​ഗതി ആരുടേതാണെന്ന് പിടികിട്ടിയില്ല. പാദസരം തേടി യഥാര്‍ഥ ഉടമ എത്തുമെന്ന പ്രതീക്ഷയില്‍ അയാള്‍‌ കാത്തിരുന്നു. ലോക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും അന്യന്റെ മുതല്‍ കൈവശപ്പെടുത്താന്‍ ഹനീഫ ചിന്തിച്ചില്ല. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നിലമ്പൂര്‍ ആശുപത്രി റോഡില്‍ നിന്നു വീട്ടില്‍…