Robert J. Wilkens Insurance Agency Takes the Lead in Raising Funds for Habitat for Humanity Bergen

Summary: Robert J. Wilkens Insurance Agency led the way in raising funds for Farmers of Salem’s charitable drive to support Habitat for Humanity Bergen during the COVID-19 pandemic. (Bergen County, New Jersey; October 13, 2021) — During the COVID-19 pandemic, Robert J. Wilkens Insurance Agency, a World Insurance Associates company, is helping people in our area in their time of need.  This year, the company again joined Farmers of Salem’s ‘Earn More, Give Back’ charitable incentive program in their seventh annual drive with independent insurance agencies to raise awareness and…

ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ്-ഫൈനൽ; ആരായിരിക്കും ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി?

ഷാർജ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി ആരായിരിക്കും എന്ന് ആകാക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള രണ്ടാം യോഗ്യതാ മത്സരത്തിലെ വിജയികൾ ഡൽഹിയെ നേരിടും. എലിമിനേറ്ററിൽ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് കൊൽക്കത്ത തോൽപ്പിച്ചു. ആദ്യ ക്വാളിഫയറിൽ സൂപ്പർ കിംഗ്സിനോട് തോറ്റ ഡൽഹിക്ക് ഇന്ന് കളിക്കേണ്ടി വന്നു. പ്രതിരോധശേഷിയുള്ള ടീമായ ഡൽഹി കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. ബൗളിംഗ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനസിന്റെ അഭാവം അവരെ അലട്ടുന്നു. ഓഫ്-സ്പിന്നർ ആർ. അശ്വിന്റെ മോശം പ്രകടനവും അവർക്ക് തലവേദനയാണ്. രണ്ടാം സ്ഥാനത്തുള്ള ബാറ്റ്സ്മാൻമാർ ഷാർജയിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചു. ഡല്‍ഹിയുടെ സീസണിലെ അഞ്ചു തോല്‍വികളും ആദ്യം ബാറ്റ്‌ ചെയ്‌ത ശേഷമായിരുന്നു. മറുപക്ഷത്ത്‌ കൊല്‍ക്കത്ത കഴിഞ്ഞ…

കേരളത്തിന്റെ നവരസ അഭിനയപ്രതിഭ നെടുമുടി വേണുവിന് പ്രണാമം: ജേക്കബ് പടവത്തിൽ, ഫൊക്കാന പ്രസിഡന്റ്

മരണം ജീവിതത്തിൻറെ ഒരു ഭാഗമാണെങ്കിലും, അദ്ദേഹത്തിൻറെ മരണം മലയാളികൾക്കും അഭിനയ ലോകത്തിനും ഒരു തീരാനഷ്ടം!! അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ എല്ലാം മലയാളികളുടെ മനസ്സിലും ജീവിച്ചു കൊണ്ടേയിരിക്കും. കലാകാരന്മാർക്ക് മരണമില്ല! അവരുടെ അഭിനയത്തികവ് അഭ്രപാളികളിൽ മിന്നി മറിയുമ്പോൾ, അവർ ഒരിക്കലും മരിക്കുന്നില്ല. ശ്രീ നെടുമുടി വേണുവിൻറെ ശക്തമായ കഥാപാത്രങ്ങൾ ഒരിക്കലും മരിക്കുന്നില്ല! ഏതു കഥാപാത്രവും ഏതു സിനിമയും ആയാലും ശ്രീ നെടുമുടിവേണു അദ്ദേഹത്തിൻറെ എല്ലാ കഥാപാത്രങ്ങൾക്കും 100% നീതി പുലർത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി സംഭാവനകൾ വളരെയാണ്. സ്നേഹം ഗാംഭീര്യം സരസം, ദയനീയം, ശൃംഗാരം, രൗദ്രം, ഭീബൽസം ഭയാനകം, കാരുണ്യം, സങ്കടം എന്നീ നവരസ വികാരങ്ങൾ ഇത്ര അനായാസം ചെയ്യാവുന്ന ചുരുങ്ങിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹം അഭിനയത്തിലും മൃദംഗത്തിലും,നാടൻ പാട്ടിലും, കവിതാ പാരായണത്തിലും, കഥ-തിരക്കഥ എന്നിവയിലും വളരെയധികം അദ്ദേഹത്തിൻറെ കഴിവുകൾ പ്രകടമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ സിനിമാ…

മഴുക്കീർ വെള്ളവന്താനത്ത് വി.എസ് ജോയി നിര്യാതനായി

കുറ്റൂർ: വെള്ളവന്താനത്ത് വി.എസ് ജോയി (68) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 ന് മഴുക്കിർ ചർച്ച്‌ ഓഫ് ഗോഡ്‌ സഭയുടെ ചുമതയിൽ നടത്തപ്പെടും. ഭാര്യ ജോളി ജോയി റാന്നി ഐക്കാട്ടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ്, ജോഫി (യു.കെ), ജോയൽ (കാനഡ). മരുമക്കൾ: കല്ലിശ്ശേരി ചക്കുംമുട്ടിൽ ജൂബി, റാന്നി മാവുങ്കൽ ലിൻറ്റു (യു.കെ)

ഫോമാ സൺഷൈൻ റീജിയൻ സ്പോർട്സ് ഫോറം ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരം

ഫോമാ സൺഷൈൻ മേഖല കായിക സമിതിയുടെ നേത്യത്വത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഒർലാന്റോയിലെ ക്ലിയോൺ സ്പോർട്സ് സെന്ററില്‍ വെച്ച് നടന്നു. ആവേശവും ഉദ്വേഗവും സൃഷ്ടിച്ച മത്സരത്തിലും, ചടങ്ങുകളിലും മയാമി, റ്റാംപ, ഒർലാൻഡോ, ജാക്സൺവില്ലെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കായിക പ്രേമികളും, അംഗസംഘടനകളുടെയും ഫോമയുടെയും പ്രവർത്തകരും പങ്കെടുത്തു. മേഖലാടിസ്ഥാനത്തിൽ കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഫോമയുടെ വിവിധ മേഖല കായിക സമിതികൾ രൂപീകരിക്കപ്പെട്ടിട്ടിട്ടുള്ളത്. രാവിലെ പത്തു മണിക്ക് തുടങ്ങിയ മത്സരങ്ങൾ വൈകിട്ട് നാലു മണിക്കാണ് അവസാനിച്ചത്. മത്സരങ്ങൾ ഫോമാ സൺഷൈൻ മേഖല വൈസ് പ്രസിഡന്റ് വിൽസൺ ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. പുരുഷന്മാരുടെ സിംഗിൾസ് ഇനത്തിൽ ഒർലാൻഡോയിൽ നിന്നുള്ള സുരേഷ് നായർ ഒന്നാം സ്ഥാനവും, മെൽബനിൽ നിന്നുള്ള അഭിഷ് തോമസ് റണ്ണർ അപ്പും ആയി. ഫോമാ നിർവ്വാഹക സമിതി ട്രഷറർ തോമസ് ടി ഉമ്മൻ സുരേഷ് നായർക്കും, ഫോമാ…

ക്ഷമ ചോദിക്കുന്നതും ദയാഹർജി നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ട്; ഒവൈസിയുടെ പ്രസ്താവനയ്ക്കെതിരെ ആര്‍ എസ് എസ്

ന്യൂഡല്‍ഹി: വിനായക് ദാമോദർ സവർക്കറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച ഒവൈസിക്കെതിരെ പ്രതിരോധവുമായി ആര്‍ എസ് എസും രംഗത്തെത്തി. ക്ഷമാപണവും ദയാഹർജിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതാക്കള്‍ പറഞ്ഞത്. മഹാത്മാഗാന്ധിയുടെ അഭ്യർത്ഥനപ്രകാരമാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് ദയാഹർജി എഴുതിക്കൊടുത്തതെന്ന് ചൊവ്വാഴ്ച ഒരു പരിപാടിയിൽ രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെ, മഹാത്മാഗാന്ധിയെ ബിജെപി ഉടൻ മാറ്റുമെന്നും സവർക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നും എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി പരിഹസിച്ചതാണ് ആര്‍ എസ് എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. “ഒവൈസിയുടെ ചിന്ത എന്താണെന്ന് അറിയില്ല, പക്ഷേ ഞങ്ങൾക്ക് ഇവിടെ പിതാക്കളുണ്ട്” ആര്‍ എസ് എസ് നേതൃത്വം പ്രതികരിച്ചത്. ഒവൈസി ഒരു ചരിത്രകാരനല്ലെന്നും ചരിത്രകാരനായി ആരും പരിഗണിച്ചിട്ടില്ലെന്നുമാണ് വിഷയത്തോടെ പ്രതികരിച്ച അഖിലേന്ത്യാ ചരിത്ര ആന്തോളജിയുടെ ഓർഗനൈസേഷൻ മന്ത്രി ബാല്‍മുകുന്ദ് പറഞ്ഞത്. ഒവൈസി ചരിത്ര വിഷയത്തിൽ ഇടപെടരുത്, രാഷ്ട്രീയം…

WHO appointed an expert committee to re-investigates origin of corona virus

The World Health Organization (WHO) on Wednesday announced the list of 26 experts selected to form the new Scientific Advisory Group on the Origin of New Pathogens (SAGO). In addition to the coronavirus, the committee was born with the intention of permanence and to become the world reference on emerging infectious diseases, although the first mission it will have to face will be to clarify the unresolved doubts about the origin of SARS-CoV-2 . Six of the SAGO members were already part of the previous WHO expert committee that tried…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു; മരണപ്പെട്ടവര്‍ 123

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 രോഗബാധയില്‍ വര്‍ദ്ധനവ്. ഇന്ന് 11,079 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.…

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസ്: എംകെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: ചന്ദ്രിക പണമിടപാട് കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം എംകെ മുനീറിനെ ഇന്നലെ ഉച്ചയോടെയാണ് ഇഡി ചോദ്യം ചെയ്തത്. ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തതിന് ശേഷമാണ് എംകെ മുനീറിനെയും ചോദ്യം ചെയ്തത്. ചന്ദ്രികയുടെ ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിലാണ് ചെയ്തത്. എംകെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എംകെ മുനീർ കള്ളപ്പണം വെളുപ്പിക്കുന്നത് അറിഞ്ഞിരുന്നോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ ചന്ദ്രിക പത്രത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം നിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ…

ഓട്ടോയുടെ വാതിലില്‍ ഘടിപ്പിച്ച ഗ്ലാസില്‍ തല കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: പിതാവിന്റെ ഓട്ടോയുടെ ഗ്ലാസ് ഡോറിനകത്ത് തലകുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം. പുന്നപ്ര കുറവൻതോട് മണ്ണാൻപറമ്പിൽ ഉമറുൽ അത്താബിന്റെ മകൻ മുഹമ്മദ് ഹനാനാണു മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാന്‍ പിതാവ് വീട്ടിലേക്കു കൊണ്ടുവന്ന് മുറ്റത്ത് നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുൻചക്രത്തിൽക്കയറിയ ഹനാൻ, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോൾ കാൽവഴുതിപ്പോവുകയായിരുന്നു. ആക്രിക്കട നടത്തുന്ന അത്താബ്, ഉച്ചഭക്ഷണം കഴിക്കാനാണ് പെട്ടി ഓട്ടോയുമായി വന്നത്. ഹനാന് അപകടം പറ്റിയ സമയത്ത് അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. കുട്ടിയെക്കാണാതെ ഇവർ പുറത്തിറങ്ങിയപ്പോൾ വണ്ടിയുടെ ചില്ലിനുമുകളിൽ തലകുടുങ്ങിയനിലയിൽ കണ്ടെത്തി. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു ഹനാന്റെ മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അൻസില. സഹോദരൻ: മുഹമ്മദ് അമീൻ.