നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

ന്യൂയോര്‍ക്ക്: അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നേഴ്സ് അസോസിയേഷനുകളുടെ മാതൃ സംഘടനയായ നൈനയുടെ പതിനഞ്ചാം വാർഷികാഘോഷവും മൂന്നാമത്തെ ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫെറെൻസും ഒക്ടോബർ 29, 30 തീയതികളിൽ ന്യൂയോർക്ക് ലഗ്വാർഡിയ മാറിയറ്റ് ഹോട്ടലിൽ വെച്ച് നടത്തപ്പെടും. കാലിഫോർണിയ മുതൽ ന്യൂയോർക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളിൽ നിന്നും മുന്നൂറോളം ഇന്ത്യൻ നഴ്സുമാർ പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രൺധീർ ജയ്‌സ്വാൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. ലിഡിയ അൽബുഖുർകി അറിയിച്ചു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ നഴ്സുമാർക്ക് തുല്യതക്കായുള്ള മുന്നേറ്റത്തിനു പ്രാപകമായ കഴിവ്‌ വികസിപ്പിക്കുക എന്ന പ്രതിപാദ്യവിഷയതിലൂന്നിയുള്ള സെമിനാറുകളിൽ നോർത് വെൽ ഹെൽത്ത് നഴ്സിംഗ് റീസെർച് വൈസ് പ്രസിഡന്റായ ഡോ. ലില്ലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. നഴ്സിംഗ് മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഇരുപത്തഞ്ചോളം വിദഗ്‌ദ്ധർ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും. നൈന വൈസ് പ്രസിഡന്റ് ഡോ.…

കൂട് കൂട്ടാത്ത സ്വപ്നങ്ങൾ (ഭാഗം – 2): അബൂതി

വരി വന്ന്‌ കലങ്ങിയ, പുഴ നിറഞ്ഞൊഴുകുകയാണ്‌. പുഴയിലേക്ക്‌ നോക്കി, പുഴ വക്കിലവന്‍ നിന്നു. ആ കണ്ണുകൾ, പുഴ പോലെ കുത്തിയൊലിക്കുന്നുണ്ട്. കാൽ തുടകളിൽ, മീൻ വരിഞ്ഞത് പോലെ, അടി കൊണ്ട്‌ ചുവന്ന പാടുകൾ. പെട്ടെന്ന്‌ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. ചരല്‍ വാരിയെറിയുന്നത്‌ പോലെ മഴത്തുള്ളികള്‍ അവൻറെ മേലേക്ക്‌ വീണു. അവൻറെ കണ്ണുനീരും മഴവെള്ളവും ഒന്നായിച്ചേര്‍ന്ന്‌ കവിളിലൂടെ ഒലിച്ചിറങ്ങി. എത്ര നേരം ആ നില്‍പ്പ്‌ തുടര്‍ന്നു എന്നറിയില്ല. തണുത്ത്‌ വിറച്ച്‌ പല്ലുകള്‍ കൂട്ടിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു. മഴയുടെ ആര്‍ത്തിരമ്പലിനും, പുഴയുടെ രൗദ്ര താളത്തിനും മീതെ അവനെ തേടി നാസറിൻറെ വിളിയെത്തി. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു തൊപ്പിക്കുടയും തലയില്‍ വച്ച്‌ നില്‍ക്കുന്ന നാസര്‍, അവനെ കൈമാടി വിളിക്കുനുണ്ടായിരുന്നു. അവന്‍ അനങ്ങാതെ, ഒന്നും ഉരിയാടാതെ നില്‍ക്കെ നാസര്‍ വരമ്പുകള്‍ ചാടിക്കടന്ന്‌ അവൻറെ അടുത്തെത്തി. നാസർ കിതക്കുന്നുണ്ടായിരുന്നു. കിതച്ചു കൊണ്ടു തന്നെ അവന്‍…

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു

ഹ്യൂസ്റ്റണ്‍: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായിരുന്ന ഈശോ ജേക്കബിന്റെ വേര്‍പാടില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനുശോചിച്ചു. മികച്ച സംഘാടകനും മാധ്യമപ്രവര്‍ത്തകനും സാംസ്‌ക്കാരിക സാഹിത്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. മലയാള മനോരമുടെ തിരുവല്ല ബ്യൂറോയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഈ മേഖലയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന ഈശോ ജേക്കബ്ബ് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ നടത്താന്‍ മുന്‍കൈയെടുത്തിരുന്നു. കേരളത്തെ പിഴുതെറിഞ്ഞ പ്രളയകാലത്ത് സഹായവുമായി മുന്നിട്ടിറങ്ങിയ ചാപ്റ്ററിനെ മുന്നില്‍ നിന്ന നയിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംഘടന നിരവധി അന്ധര്‍ക്ക് വാക്കിങ് സ്റ്റിക്ക് ഉള്‍പ്പെടെ വിതരണം ചെയ്തത്. ഹ്യൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു. ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്റ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ്…

ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ (കവിതാസ്വാദനം): ഡോ. നന്ദകുമാർ ചാണയിൽ

“ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ” എന്ന കൗതുകമുണർത്തുന്ന പേരോടുകൂടിയ ശ്രീ ജെയിംസ് കുരീക്കാട്ടിലിന്റെ കവിതാ സമാഹാരം ഒറ്റയിരുപ്പിലാണ് വായിച്ചുതീർത്തത്. സമൂഹത്തിൽ നിലനിൽക്കുന്ന വിഭാഗീയ ചിന്തകൾക്കും, മത സ്പർദ്ധക്കും, അന്ധവിശ്വാസങ്ങൾക്കുമെതിരെയുള്ള ഒരു സ്വതന്ത്ര ചിന്തകന്റെ പ്രതിഷേധവും രോഷവും പ്രതിഫലിപ്പിക്കുന്നതാണ് ഇതിലെ ഓരോ കവിതകളും. ഈ കവിതകളിലൂടെ കടന്നുപോയപ്പോൾ തോന്നിയ ചില ചിന്തകളാണ് ഈ കുറിപ്പിന് നിദാനം. ദുർഗ്രഹമായ പദപ്രയോഗങ്ങൾ ഒന്നും ഇല്ലാതെ സരളമായ ഭാഷയിൽ ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള രചന വായനക്കാർക്ക് സങ്കൽപ്പ വിമാനത്തിലേറാതെ തന്നെ ഇഷ്ടപെടുമെന്നാണ് അനുമാനിക്കുന്നത്. അർത്ഥ സമ്പുഷ്ടവും ആശയ ഗരിമയുമുള്ള കവിതകളാണ് എല്ലാം തന്നെ. രണ്ട് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച “മല്ലു ക്ലബ്ബിലെ സദാചാര തർക്കങ്ങൾ” എന്ന കഥാസമാഹാരത്തിലൂടെ മലയാളിയുടെ കപട സദാചാര ബോധത്തിന് ആക്ഷേപ ഹാസ്യത്തിലൂടെ ഒരു ചേതോദർപ്പണം സമ്മാനിച്ച ഈ എഴുത്തുകാരന് പദ്യവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. ഈ കവിതാ സമാഹാരത്തിലെ ഏതാനും ചില കവിതകളിലൂടെ…

കൊറോണ രാവണനിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കാൻ രാമനോട് പ്രാർത്ഥിക്കുന്നു: ദസറയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ‘കൊറോണ രാവണനിൽ’ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാൻ താൻ രാമനോട് പ്രാർത്ഥിക്കുന്നുവെന്ന് ദസറ ദിനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇന്ന് ചെങ്കോട്ട മൈതാനത്ത് ‘ലവ് കുഷ് രാംലീല’യിൽ’ രാവൺ ദഹൻ ‘അവതരിപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. “ഈ ഉത്സവം ദുരാത്മാക്കളുടെ മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. കോവിഡ് -19 പാൻഡെമിക് ഉള്ളതിനാൽ, നഗരത്തിൽ വലിയ ഒത്തുചേരലുകൾ നിയന്ത്രിച്ചിരിക്കുന്നു. കൊറോണ രാവണനില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കാൻ ഞാൻ രാമനോട് പ്രാർത്ഥിക്കുന്നു. ഇവിടെയുള്ള എല്ലാ കുടുംബങ്ങളും സന്തോഷകരവും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതം നയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ലങ്ക രാജാവായ രാവണനെതിരെ ശ്രീരാമൻ നേടിയ വിജയത്തിന്റെ അടയാളമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ദസറ രാജ്യത്തുടനീളം മതപരമായ ആവേശത്തോടെയാണ്. രാമന്റെ ജീവിതത്തിലെ നാടകീയമായ നാടോടി പുനർനിർമ്മാണമായ രാമലീല 10 ദിവസത്തേക്ക്…

വ്യാജ രേഖ ചമച്ച് ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ വായ്പയെടുത്ത റെജി മലയിനെതിരെ പരാതി

കൊച്ചി: വ്യാജരേഖകൾ ചമച്ച് ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങൾ വായ്പയെടുത്ത് തട്ടിപ്പു നടത്തിയ ബിസിനസുകാരനായ റെജി മലയിലിനെതിരെ കൂടുതൽ പരാതികൾ. വ്യാജ രേഖകൾ കാണിച്ച് വീടും സ്ഥലവും പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് ആരോപണം. അങ്കമാലി കുറുമശ്ശേരി സ്വദേശി പ്രകാശന്റെ മകൻ നന്ദു പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇയ്യാളുടെ തട്ടിപ്പുകള്‍ പുറത്തുവന്നത്. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ പിതാവ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതെന്നും, അതിന്റെ ആഘാതത്തില്‍ വിഷാദരോഗത്താലാണ് അച്ഛന്‍ മരിച്ചതെന്നും നന്ദു പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും നന്ദു ആരോപിച്ചു. കമ്പനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് റെജി മലയില്‍ പ്രകാശന്റെ പേരിലുള്ള നാല് സെന്റ് സ്ഥലവും വീട്ടു രേഖകളും സ്വന്തമാക്കി. ഈ രേഖകൾ പണയം വച്ചുകൊണ്ട് റെജി 35 ലക്ഷം രൂപ വായ്പയെടുത്തു. എന്നാൽ വർഷങ്ങൾക്ക് ശേഷം, ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് പ്രകാശൻ…

കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 8867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 67 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 26,734

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ചത് – ജില്ല തിരിച്ച്: എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.14. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…

Nevada clergy holding multi-faith prayer-vigil to seek divine intervention for COP26 success

Religious leaders of Nevada (USA) will hold a collective multi-faith prayer vigil at Saint Anthony Greek Orthodox Church in Reno on October 17, seeking divine intervention to save the planet and for the successful outcome of upcoming United Nations Climate Change Conference (COP26) in Glasgow. Coordinated by distinguished Hindu statesman Rajan Zed and hosted by Saint Anthony Greek Orthodox Church Presiding Priest Father Stephen R. Karcher; it will include prayers by Christian (various denominations), Muslim, Hindu, Buddhist, Jewish, Baha’i, Pagan, Unitarian-Universalist, etc., leaders. In addition, prayers will also be held through…

കടന്നമണ്ണ ടീം വെൽഫെയർ പഞ്ചായത്ത് പടി, എ.യു.പി സ്കൂൾ പരിസരം ശുചീകരിച്ചു

കടന്നമണ്ണ: ടീം വെൽഫെയർ കടന്നമണ്ണയുടേയും ഫ്രറ്റേണിറ്റി മുവ്മെൻ്റിൻ്റേയും നേതൃത്വത്തിൽ മങ്കട ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരം മുതൽ കടന്നമണ്ണ എ.യു.പി സ്കൂളിൻ്റെ പരിസരം വരെ പാതയോരം ശുചീകരിച്ചു. റോഡിൻ്റെ ഇരുവശങ്ങളിലും ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഭീഷണിയായി വളർന്നു നിന്നിരുന്ന പുൽക്കാടുകൾ വെട്ടി നീക്കി, അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജനം ചെയ്തു. പഞ്ചായത്ത് പടിയിലെ വെയ്റ്റിംഗ് ഷെൽട്ടറും ടീം വെൽഫെയർ പ്രവർത്തകർ ശുചിയാക്കി. വെൽഫെയർ പാർട്ടി പ്രസിഡണ്ട് മുസ്തഖീം എ, സെക്രട്ടറി അബ്ദുൽ അസീസ് ആലങ്ങാടൻ, യൂസുഫ് പി.എം., സി. ഹാറൂൺ മാസ്റ്റർ, ഷൗക്കത്തലി (ഇണ്ണി), കെ.വി സദ്റുദ്ദീൻ, കെ.മുഹമ്മദ് സാലിം, ഫഹീം പുല്ലോട്ട്, കെ. അഫ്സൽ, സി.പി. ജസീൽ എന്നിവർ പങ്കെടുത്തു.

‘ദശരഥ പുത്രന്‍ രാമന്’ പിഴ ചുമത്തി ചടയമംഗലം പോലീസ്

ചടയമംഗലം (കൊല്ലം): ‘ദശരഥ പുത്രൻ രാമന്’ ചടയമംഗലം പോലീസ് ചുമത്തിയ പിഴ സോഷ്യൽ മീഡിയയിൽ ചർച്ചയായി. വാഹന പരിശോധനയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അറസ്റ്റിലായ ഒരു കാറിലെ യാത്രക്കാരൻ പോലീസിന് തെറ്റായ വിലാസമാണ് നല്‍കിയത്. ഈ മാസം 12 -നാണ് സംഭവം നടന്നത്. കുറ്റത്തിന് പിഴയീടാക്കിയ പോലീസ് രസീത് നല്‍കാന്‍ പേര് ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവർ തന്റെ പേര് രാമനാണെന്നും പിതാവിന്റെ പേര് ദശരഥനാണെന്നും മറുപടി നൽകിയത്. സ്ഥലം അയോധ്യയാണെന്നും പറഞ്ഞു. പോലീസാകട്ടേ കണ്ണുമടച്ച് ‘അയോധ്യയിലെ രാമന്’ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 500 രൂപ പിഴ ചുമത്തി രസീത് നൽകുകയും ചെയ്തു. യുവാവാകട്ടേ ചടയമംഗലം പോലീസിന്റെ സീൽ ചെയ്ത രസീത് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. യുവാവ് നൽകിയ വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പിഴ ഈടാക്കിയതായും പോലീസ് പറയുന്നു. തെറ്റായ മേൽവിലാസം നൽകി പോലീസിനെ കബളിപ്പിച്ച ശേഷമാണ് വീഡിയോ…