ബസ് ഡിപ്പോ നിര്‍മ്മാണത്തില്‍ ക്രമക്കേട്; കെ‌എസ്‌ആര്‍‌ടി‌സി ചീഫ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോയുടെ നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്, കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവിയും ചീഫ് എൻജിനീയറുമായ ആർ. ഇന്ദുവിനെ ഗതാഗത മന്ത്രി ആന്റണി രാജു അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കമുറി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും ഗാരേജിന്റെയും നിർമ്മാണത്തിലെ ക്രമക്കേടുകൾക്കും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഡിപ്പോകൾ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കും കരാറുകാര്‍ക്ക് വഴിവിട്ട് സഹായം ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടി സ്വീകരിച്ചത്. ഡിപ്പോയുടെ നിര്‍മ്മാണത്തില്‍ കോടികളുടെ സാമ്പത്തിക തിരിമറി നടന്നതായി ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിരുന്നു. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ചീഫ് എഞ്ചിനീയറെ സസ്പെന്‍റ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിൻ്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവില്‍ നിന്ന് ഇടാക്കാനുള്ള നടപടി…

ബലൂചിസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; വോട്ടെടുപ്പ് ഒക്ടോബർ 25-ന്

ബലൂചിസ്ഥാൻ നിയമസഭയിൽ മുഖ്യമന്ത്രി ജാം കമലിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍, അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് ഒക്ടോബർ 25 ന് നടക്കും. നിയമസഭാ സ്പീക്കർ അബ്ദുൽ ഖുദ്ദൂസ് ബിസെൻജോ അദ്ധ്യക്ഷനായ സെഷനില്‍, മുഖ്യമന്ത്രി കമാല്‍ ജാമിനെതിരെ അദ്ദേഹത്തിന്റെ സ്വന്തം ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി) യില്‍ ൽ നിന്നുള്ള നിയമനിർമ്മാതാക്കൾ ഉൾപ്പെടെയുള്ള അസംതൃപ്തരായ അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ബലൂചിസ്ഥാൻ അസംബ്ലി അംഗം സർദാർ അബ്ദുൽ റഹ്മാൻ ഖെത്രാനാണ് മുഖ്യമന്ത്രി ജാം കമലിനെതിരെ നിയമസഭയിൽ പ്രമേയം മുന്നോട്ടു വെച്ചത്. അസംതൃപ്തരായ നിയമസഭാംഗങ്ങൾ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. ബലൂചിസ്ഥാൻ മുഖ്യമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് 33 അംഗങ്ങളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്. “മുഖ്യമന്ത്രിയുടെ മോശം ഭരണത്താൽ പ്രവിശ്യയിൽ നിരാശയും അശാന്തിയും തൊഴിലില്ലായ്മയും നിലനിൽക്കുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും അത് ബാധിച്ചു.” പ്രമേയം അവതരിപ്പിക്കവേ അബ്ദുൾ റഹ്മാൻ ഖെത്രാൻ പറഞ്ഞു.…

തൊണ്ടി വാഹനങ്ങൾ ഉടൻ മാറ്റി സ്ഥാപിക്കുക: വെൽഫെയർ പാർട്ടി

മങ്കട ഗവൺമെന്റ് ഹൈസ്കൂൾ പരിസരത്ത് നിന്നും വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന പോലീസ് തൊണ്ടി വാഹനങ്ങൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മങ്കട സി. ഐ ഷാജഹാൻ, സ്കൂൾ പി. ടി. എ പ്രസിഡന്റ് അഡ്വ അസ്ക്കറലി എന്നിവർക്ക് വെൽഫെയർ പാർട്ടി നിവേദനം നൽകി. പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ, സെക്രട്ടറി ഷാക്കിർ, ട്രഷറർ ജമാൽ കൂട്ടിൽ എന്നിവർ സംബന്ധിച്ചു.

മുന്‍കാല നേതാക്കളുടെ സംഗമമൊരുക്കി എസ്.ഐ.ഒ

കോഴിക്കോട്‌: സാമൂഹിക പ്രതിബദ്ധതയും രാഷ്ടീയ ബോധ്യവുമുള്ള മുസ്‌ലിം വിദ്യാര്‍ഥിത്വത്തെ നിര്‍മിച്ചെടുക്കുന്ന പാഠശാലയാണ് എസ്.ഐ.ഒ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.  എസ്‌.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സത്യമാർഗത്തിലെ വിളക്കുകൾ’ മുൻകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌.ഐ. ഒ കോഴിക്കോടിന്റെ 1983 ലെ ആദ്യ ജില്ലാ കമ്മിറ്റി മുതൽ നിലവിലെ കമ്മിറ്റി വരെയുള്ള നേതൃത്വങ്ങളാണ് സംഗമത്തിൽ ഒന്നിച്ചിരുന്നത്. 39 വർഷത്തെ എസ്.ഐ.ഒ വിന്റെ പോരാട്ടങ്ങളുടെയും, സേവനങ്ങളുടെയും,ധൈഷണിക വ്യവഹാരങ്ങളുടെയും നയവികാസങ്ങളുടെയും അടയാളപ്പെടുത്തൽ കൂടിയായി സംഗമം മാറി. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. ടി. മുഹമ്മദ് വേളം, ആർ.യൂസുഫ്, എൻ.എം അബ്ദുറഹ്മാൻ, വി.എം ഇബ്രാഹിം, യു.പി സിദ്ധീഖ് മാസ്റ്റർ, എം.എം മുഹ്‌യിദ്ദീൻ, വി.വി.എ ഷുക്കൂർ, സി.എ കരീം, ശിഹാബുദ്ദീൻ ഇബ്നു ഹംസ, എ.ടി ഷറഫുദ്ദീൻ,…

Planned fossil fuel output shatters 1.5C climate target: UN

PARIS  – The world’s nations are currently planning to produce more than double the amount of coal, oil and gas consistent with limiting global warming to 1.5 degrees Celsius, the United Nations said Wednesday. Ten days before a climate summit that is being billed as key to the viability of the Paris Agreement temperature goals, the UN’s Environment Programme said that government fossil fuel production plans this decade were “dangerously out of sync” with the emissions cuts needed. The UN says emissions must go down nearly 50 percent by 2030…

Russia hosts Afghan talks, calls for an inclusive government

MOSCOW  — Russia hosted talks on Afghanistan on Wednesday involving senior representatives of the Taliban and neighboring nations, a round of diplomacy that underlined Moscow’s clout in Central Asia. Russian Foreign Minister Sergey Lavrov opened the talks and emphasized that “forming a really inclusive government fully reflecting the interests of not only all ethnic groups but all political forces of the country” is necessary to achieve a stable peace in Afghanistan, a nation of 39 million people. Russia had worked for years to establish contacts with the Taliban, even though…

അടുത്ത മാസം ആദ്യം കുട്ടികൾക്കുള്ള വാക്സിൻ അംഗീകരിക്കുമെന്ന് സിഡിസി

വാഷിംഗ്ടൺ: കുട്ടികൾക്കുള്ള കോവിഡ്-19 വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് പച്ചക്കൊടി. വൈറ്റ് ഹൗസ് ഉപദേശക സമിതിയുടെ യോഗത്തിന് ശേഷം 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അടിയന്തിരമായി ഉപയോഗിക്കാമെന്ന് പ്രഖ്യാപിക്കുമെന്ന് ഒരു ഉപദേശക സംഘടനയായ Advisory Board on Immunization (ACIP) പറഞ്ഞു. അടുത്ത മാസം 2, 3 തീയതികളിൽ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. അതിന് മുമ്പ്, ഒക്ടോബര്‍ 26 -ന്, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) ഉപദേശക ഗ്രൂപ്പായ വാക്സിൻ ആൻഡ് ബയോളജിക്സ് അഡ്വൈസറി കമ്മിറ്റി (വിആർബിപിഎസി) കുട്ടികൾക്കുള്ള വാക്സിൻ അംഗീകാരം സംബന്ധിച്ച വിഷയം ചർച്ച ചെയ്യും. അമേരിക്കയില്‍ നിലവില്‍ 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് അടിയന്തിര അല്ലെങ്കിൽ ഔദ്യോഗിക ഉപയോഗത്തിന് പ്രതിരോധ കുത്തിവയ്പ്പ്…

എഴുപത്തിരണ്ടാം വയസില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക്; ആംഗ്ലിക്കന്‍ സഭയെ തള്ളിപ്പറഞ്ഞ് ബിഷപ്പ് ഡോ. മൈക്കിള്‍ നസീര്‍ അലി

ഒരു കത്തോലിക്കനായിത്തീരുന്നതിലൂടെ ലോകമെമ്പാടുമുള്ള പീഡിതരെ സഹായിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വേട്ടയാടപ്പെട്ടവരുമായ ക്രിസ്ത്യാനികളെ തിരികെ അടുപ്പിക്കാനും കഴിയുമെന്ന് മുന്‍ ആംഗ്ലിക്കന്‍ ബിഷപ്പ് തുറന്നു പറയുന്നു. ഒക്ടോബര്‍ 17-ന് ഡെയ്ലി മെയില്‍ ദിനപത്രത്തിന് എഴുതിയ ലേഖനത്തില്‍, ഇംഗ്ലണ്ടിലെ റോച്ചസ്റ്ററിലെ മുന്‍ ബിഷപ്പ് ഡോ. മൈക്കിള്‍ നസീര്‍-അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔവര്‍ ലേഡി ഓഫ് വാല്‍സിങ്ഹാമിലെ സദസിനു മുന്നില്‍ താന്‍ ഒരു കത്തോലിക്കനായത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകത്തിലെ 85 ദശലക്ഷം ആംഗ്ലിക്കന്‍മാരുടെ ആത്മീയ നേതാവായ കാന്റര്‍ബറിയിലെ ഭാവി ആര്‍ച്ച് ബിഷപ്പായി ഒരിക്കല്‍ പരിഗണിക്കപ്പെട്ടിരുന്നയാളാണ് ഈ 72-കാരന്‍. അന്നു കത്തോലിക്കാ സഭയുടെ സമ്പൂര്‍ണ്ണ കൂട്ടായ്മയില്‍ പ്രവേശിക്കുന്നത് ‘കയ്‌പേറിയ നിമിഷം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അന്ന് അങ്ങനെ കരുതിയതില്‍ ദുഃഖമുണ്ടെന്നും തനിക്കു ചേര്‍ന്ന പള്ളിയല്ല ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറയുന്നു. ബൈബിള്‍ വിശ്വാസത്തിലും മൂല്യങ്ങളിലും പ്രതിജ്ഞാബദ്ധരായ നിരവധി ഇടവകകളും പുരോഹിതരും…

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 22-മുതല്‍ 31-വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 22 -മുതല്‍ ഒക്ടോബര്‍ -31 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി വെരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു. ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 31-ന് ഞായറാഴ്ച രാവിലെ 9.30- ന് നടത്തപ്പെടും . കോവിഡ് 19 –ൻറെ പശ്ചാത്തലത്തിൽ സി.ഡി.സി നിർദ്ദേശങ്ങൾക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും ആയിരിക്കും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. 2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ് ബോണിന്റെ…

വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയത്തില്‍ വി. യൂദാശ്ലീഹായുടെ തിരുനാള്‍

വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22 ന് കോടിയേറ്റോടെ ആരംഭിക്കും. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട് കൊടിയേറ്റു കര്‍മ്മങ്ങള്‍ക്കും തുടര്‍ന്നു 3 ദിവങ്ങളിലായി നടക്കുന്ന ഇടവക ധ്യാനത്തിനു നേതൃത്വം നല്‍കും. ഇടവക രൂപീകരണത്തിനു ശേഷമുള്ള മുന്നാമത്തെ ഇടവക തിരുനാളാണ് ഈ വര്‍ഷം നടക്കുന്നത്. വാഷിങ്ടണ്‍- നോര്‍ത്തേണ്‍ വിര്‍ജീനിയ ഏരിയയിലുള്ള ഇരുന്നൂറോളം കുടുംബങ്ങള്‍ ഈ ഇടവകയുടെ കീഴില്‍ ഉണ്ട്. ഒമ്പത് ദിവസത്തെ നൊവേനക്ക് ശേഷം ഒക്ടോബര്‍ 31 നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ ദിവസം ആഘോഷമായ ദിവ്യ ബലി, പ്രദിക്ഷണം, ലദീഞ, സ്നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് സെന്റ് ജൂഡ് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടുര്‍ നേതൃത്വം നല്‍കും.