ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്ലാമിക് സെമിനാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വെള്ളിയാഴ്ച മ്യാൻമാറിന്റെ അതിർത്തിക്കടുത്തുള്ള കോക്സ് ബസാറിലെ ബാലുഖാലി അഭയാർത്ഥി ക്യാമ്പിലെ ദാറുൽ ഉലും നദ്‌വത്തുൽ ഉലമ അൽ ഇസ്ലാമിയ മദ്രസയിൽ അതിക്രമിച്ചു കയറി തോക്കുകളും കത്തികളും ഉപയോഗിച്ച് അക്രമണം അഴിച്ചുവിട്ടതായി പോലീസ് പറഞ്ഞു. 27,000 ത്തിലധികം അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ക്യാമ്പ് ഉടൻ സുരക്ഷാ സേന അടച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ ഒരു അക്രമിയെ അറസ്റ്റ് ചെയ്തതായി സായുധ പോലീസ് ബറ്റാലിയന്റെ പ്രാദേശിക മേധാവി ഷിഹാബ് കൈസർ ഖാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അയാളില്‍ നിന്ന് ഒരു തോക്കും ആറ് വെടിയുണ്ടകളും കത്തിയും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിനകത്ത് മാസങ്ങളായി തുടരുന്ന അക്രമങ്ങള്‍ വഷളായതിനെ തുടർന്ന് ക്യാമ്പുകളിൽ സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.…

ബംഗ്ലാദേശ് അക്രമം: കോമിലയിലെ ദുർഗ പൂജ പന്തലിൽ ഖുറാൻ കൊണ്ടുവെച്ച ആളെ പോലീസ് പിടികൂടി

ധാക്ക: രാജ്യത്തുടനീളം വർഗീയ കലാപത്തിന് കാരണമായ കോമിലയിലെ ദുർഗാപൂജ പന്തലിൽ ഖുറാൻ കൊണ്ടുവെച്ചതിന് ഉത്തരവാദിയായ വ്യക്തിയെ ബംഗ്ലാദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. രാത്രി 10.10 ഓടെ കോക്സ് ബസാറിലെ സുഗന്ധ ബീച്ച് പരിസരത്ത് നിന്നാണ് ഇക്ബാൽ ഹൊസന്‍ എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് കോമില എസ്പി ഫാറൂക്ക് അഹമ്മദ് പറഞ്ഞു. തുടർച്ചയായ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് ഹൊസനാണ് മുഖ്യപ്രതി എന്ന് പോലീസ് തിരിച്ചറിഞ്ഞത്. അതേസമയം, ഹൊസന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും ആരെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥ മുതലെടുത്ത് ഖുർആൻ കൊണ്ടുവെക്കാന്‍ പ്രേരിപ്പിച്ചതായിരിക്കാമെന്ന് കുടുംബം അവകാശപ്പെടുന്നു. ഒക്ടോബർ 13 -നാണ് പ്രദേശവാസികൾ ക്ഷേത്രത്തിൽ ഖുറാൻ കണ്ടെത്തിയത്. അത് സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു വിഭാഗം പ്രദേശവാസികൾക്കിടയിൽ സംഘർഷം ഉടലെടുക്കുകയും ഒരു ഘട്ടത്തിൽ സ്ഥിതിഗതികൾ കൈവിട്ടുപോകുകയും കലാപം സമീപ പ്രദേശങ്ങളിലെ നിരവധി പൂജാമണ്ഡപങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സംഘർഷാവസ്ഥ ഉയർന്നു. നഗരത്തിലെ നിരവധി…