വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

വാഷിങ്ങ്ടൺ: വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ചർച്ചിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ കൊടിയേറ്റത്തോടെ ആരംഭിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് കൊടിയേറ്റ കർമ്മങ്ങൾക്കും ദിവ്യബലിക്കും നേതൃത്വം നൽകി. കൊടിയേറ്റിനു മുന്നോടിയായി നടന്ന പ്രദക്ഷിണത്തിനു നൈറ്റ്‌സ് ഓഫ് കൊളമ്പസ് സംഘം അകംബടി സേവിച്ചു. പ്രസുദേന്തി വാഴ്ചയും നൊവേനയും നടത്തി. കത്തോലിക്കാ വിശ്വാസത്തിന്റെ മൂന്നു നെടുംതൂണുകൾ ദൈവവചനം, പാരമ്പര്യങ്ങൾ, സഭയുടെ പ്രബോധനങ്ങൾ എന്നിവയാണെന്ന് മാർ ജോയി ആലപ്പാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു. വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹ്യ സാഹചര്യങ്ങളിലും നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടത് ഈ വസ്തുതകൾ പരിഗണിച്ചാവണമെന്നു അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ ഫാ : സിമ്മി വർഗീസ് എന്നിവർ സഹ കാർമ്മികരായിരുന്നു. മൂന്നുദിവസത്തെ വചന ധ്യാനത്തിന് മാർ…

കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയും ട്രാവൽ ബ്ലോഗറുമായ അഞ്ജലി റയോട്ട് മെക്സിക്കോയില്‍ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസ് (കാലിഫോര്‍ണിയ): കാലിഫോർണിയയില്‍ നിന്നുള്ള ഇന്ത്യൻ വംശജയും ട്രാവല്‍ ബ്ലോഗറുമായ 29 കാരി മെക്സിക്കോയിലെ റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ജന്മദിനം ആഘോഷിക്കാനാണ് അഞ്ജലി മെക്സിക്കോയിലേക്ക് പോയത്. കരീബിയൻ തീരദേശ റിസോർട്ടായ തുലൂമിൽ രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മറ്റൊരു ജർമ്മൻ ടൂറിസ്റ്റിനൊപ്പം അഞ്ജലി റയോട്ടും കൊല്ലപ്പെട്ടത്. അഞ്ജലിയും ഭർത്താവ് ഉത്കർഷ് ശ്രീവാസ്തവയും ഒക്ടോബർ 22 -ന് കാലിഫോർണിയയിലെ സാൻ ഹോസെ നഗരത്തിൽ നിന്ന് അവരുടെ 30 -ാം ജന്മദിനം ആഘോഷിക്കാൻ മെക്സിക്കോയിലേക്ക് പോയതായി പിതാവ് കെ ഡി റിയോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബർ 21 ന് നടന്ന ദുരന്തത്തെക്കുറിച്ച് ചിക്കാഗോയില്‍ താമസിക്കുന്ന അഞ്ജലിയുടെ ഇളയ സഹോദരന്‍ ആശിഷാണ് ഇന്ത്യയിലെ അവരുടെ കുടുംബത്തെ അറിയിച്ചത്. ലിങ്കെഡ്‌ഇനില്‍ സീനിയര്‍ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിരുന്നു അഞ്ജലി. അതിന് മുന്‍പ് യാഹൂവിലും കാലിഫോര്‍ണിയ ന്യൂസ് ടൈംസ് എന്ന വെബ്സൈറ്റിലും ഇവര്‍…

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബാറ്റ് ഹൈദരാബാദിൽ അനാവരണം ചെയ്തു

ഹൈദരാബാദ്: ഗിന്നസ് വേൾഡ് റെക്കോർഡ്സ് സാക്ഷ്യപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബാറ്റ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ശനിയാഴ്ച ഹൈദരാബാദില്‍ അനാവരണം ചെയ്തു. 56.1 അടി നീളവും 9,000 കിലോഗ്രാം ഭാരവുമുള്ള ബാറ്റ് പെർനോഡ് റിക്കാർഡ് ഇന്ത്യ ലിമിറ്റഡ് (Pernod Ricard India Ltd) തെലങ്കാന സർക്കാരിന് സമ്മാനിച്ചു. നവംബർ 16 വരെ ഇത് ടാങ്ക് ബണ്ടിൽ പ്രദർശിപ്പിക്കും, പിന്നീട് ഉപ്പലിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൂക്ഷിക്കും. ഐസിസി പുരുഷ ടി 20 ലോകകപ്പിന്റെ തലേന്ന് അനാവരണം ചെയ്ത പെർനോഡ് റിക്കാർഡ് ബാറ്റ് ഇന്ത്യൻ ടീമിന് സമർപ്പിച്ചു. പോപ്ലർ മരം കൊണ്ട് നിർമ്മിച്ച ഈ ബാറ്റ് ബിഎസ്എൽ ഇവന്റ്സ് ഒരു മാസം കൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. 70 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബാറ്റ് ചെന്നൈയിൽ നിർമ്മിച്ച 51 അടി നീളമുള്ള ബാറ്റിന്റെ…

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം ആര്‍ടിസി ബസ് യാത്രക്കാര്‍ക്ക് അത്ഭുതവും കൗതുകവുമായി

ചെന്നൈയിലെ കണ്ണഗിയിലുള്ള പ്രത്യേക വാക്സിനേഷൻ ക്യാംപിലെ സന്ദർശനം പൂർത്തിയാക്കി തിരിച്ചുപോകുന്ന വഴി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ശനിയാഴ്ച തന്റെ വാഹനവ്യൂഹം നിർത്തി കണ്ണകി നഗറിലേക്ക് പോകുന്ന ഒരു സർക്കാർ സിറ്റി ബസിൽ കയറി പരിശോധന നടത്തി. മുഖ്യമന്ത്രിയെ ബസ്സില്‍ കണ്ടതോടെ യാത്രക്കാർ അത്ഭുതപ്പെട്ടെന്നു മാത്രമല്ല കൗതുകവുമായി. ത്യാഗരായ നഗറില്‍ നിന്ന്​ കണ്ണകി നഗറിലേക്ക്​ പോവുകയായിരുന്ന M19B എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍റെ മിന്നല്‍ സന്ദര്‍ശനം. മുഖ്യമന്ത്രി വനിതാ യാത്രക്കാരുമായി സംവദിക്കുകയും അവരിൽ നിന്ന് ആർടിസി ബസുകൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കേള്‍ക്കുകയും ചെയ്തു. നിരവധി വനിതാ യാത്രക്കാർ മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുത്തു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയിരുന്നു. ശനിയാഴ്​ച രാവിലെ സോളിങ്കനല്ലൂര്‍ നിയമസഭ മണ്ഡലത്തിലുള്‍പ്പെട്ട കണ്ണകിനഗറിലെ കൊറോണ വാക്​സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ച്‌​ മടങ്ങവെയാണ്​ സ്റ്റാലിന്‍…

കെ പി എ ബഹ്‌റൈൻ ബ്രസ്റ്റ് ക്യാൻസർ അവയർനസ് സെമിനാർ ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ അവയർനസിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ വനിതകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ്‌ ഡോ. നിഷ പിള്ളയാണ് വനിതകൾക്കായി സംഘടിപ്പിച്ച സെമിനാറിൽ അവെർനെസ്സ്ക്ലാസ് എടുത്തത്. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്ത ചടങ്ങിന് ലേഡീസ് വിംഗ് പ്രസിഡന്റ് ബിസ്മി രാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലക്ഷ്മി സന്തോഷ് സ്വാഗതവും, ജോ. സെക്രട്ടറി ഷാമില ഇസ്മയിൽ നന്ദിയും പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറര്‍ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, ലേഡീസ് വിംഗ് കോ-ഓർഡിനേറ്റർ മനോജ് ജമാൽ, ഹോസ്പിറ്റൽ – ചാരിറ്റി വിംഗ് കൺവീനർ ജിബി ജോൺ എന്നിവർ സംസാരിച്ചു. സെമിനാർ സെഷനു ശേഷം അംഗങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി.

യുപി തിരഞ്ഞെടുപ്പ്: 50 സീറ്റുകളില്‍ സ്ഥാനാർത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ശനിയാഴ്ച ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ചർച്ച ചെയ്യുകയും നിരവധി സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പല സീറ്റുകളിലും പേരുകൾ തീരുമാനിച്ചിട്ടുണ്ടെന്നും അവരുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ ചുമതലക്കാരിയുമായ പ്രിയങ്ക ഗാന്ധി വാദ്ര, സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു എന്നിവരും ഈ വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 50 സ്ഥാനാർത്ഥികളുടെ പേരുകൾ തീരുമാനിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഈ സ്ഥാനാർത്ഥികളുടെ പേരുകൾ പാർട്ടി ഉടൻ പ്രഖ്യാപിക്കും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഇത് പ്രഖ്യാപിക്കും. ഉത്തർപ്രദേശിൽ അടുത്ത വർഷം ആദ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിൽ പാർട്ടി 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് കോൺഗ്രസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക…

സംസ്ഥാനത്തെ സിനിമാശാലകൾ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും

തിരുവനന്തപുരം: ആറു മാസത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്തെ സിനിമാശാലകള്‍ വീണ്ടും തുറക്കുന്നു. വെള്ളിയാഴ്ച സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിനിമാശാലകൾ അടുത്ത തിങ്കളാഴ്ച വീണ്ടും തുറക്കാൻ ധാരണയിലെത്തിയത്. അവരുടെ മുൻ ആവശ്യങ്ങൾക്ക് പുറമേ, വീണ്ടും തുറന്നതിന് ശേഷം മാന്യമായ വരുമാനം സാധ്യമാക്കുന്നതിന് എല്ലാ തിയേറ്ററുകളിലും 100% പ്രേക്ഷകരെ ഉള്‍ക്കൊള്ളണമെന്നതുള്‍പ്പടെ മൂന്ന് ആവശ്യങ്ങൾ കൂടി ഇപ്പോൾ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ (FEUOK) മുന്നോട്ടു വെച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത FEUOK പ്രസിഡന്റ് കെ. വിജയകുമാർ പറയുന്നതനുസരിച്ച്, ചലച്ചിത്ര സംഘടനകൾ ഉയർത്തുന്ന മിക്ക ആവശ്യങ്ങളും നിലവിലെ സാഹചര്യങ്ങളിൽ ന്യായമാണെന്ന് മന്ത്രി ചെറിയാൻ പറഞ്ഞു. അദ്ദേഹം അവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് മറ്റ് മന്ത്രിമാരുമായി കൂടിയാലോചിക്കുകയും ചെയ്യും. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് തിങ്കഴാഴ്ച്ച മുതല്‍ തിയറ്ററ്‍ തുറക്കാനാണ് FEUOK തീരുമാനം.…

കോവിഡ്-19: സംസ്ഥാനത്ത് 8909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 86,111 സാമ്പിളുകള്‍ പരിശോധിച്ചു; മരണപ്പെട്ടവര്‍ 65

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധ എറണാകുളം ജില്ലയിലും ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലുമാണ്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍​ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകള്‍ പരിശോധിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,430 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8775…

‘കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമിത്ഷാ

ശ്രീനഗർ: കശ്മീരിലെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഭീകരർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കശ്മീരിലെത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ആദ്യമായിട്ടാണ് അദ്ദേഹം കശ്മീർ സന്ദർശിക്കുന്നത്. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ രാജ്ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. കശ്മീർ താഴ്‌വരയിൽ സാധാരണക്കാർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാനുള്ള നീക്കങ്ങളും അദ്ദേഹം വിലയിരുത്തി. യോഗത്തില്‍ ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കരസേനയിലെയും പോലീസിലെയും സിആര്‍പിഎഫിലെയും ഉന്നത ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജമ്മു കശ്മീരില്‍ നിന്നും ഭീകരരെ നിഷ്‌കാസനം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായും അധികൃര്‍ അറിയിച്ചു.…

അഫ്ഗാനിസ്ഥാൻ ആക്രമണത്തിന് യുഎസ് വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള കരാർ പാക്കിസ്ഥാൻ നിഷേധിച്ചു

അഫ്ഗാനിസ്ഥാനിൽ സൈനിക ആക്രമണങ്ങൾ നടത്താൻ അമേരിക്ക തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കുന്നതിനുള്ള ഔപചാരിക കരാറിനെക്കുറിച്ചുള്ള റിപ്പോർട്ട് പാക്കിസ്താന്‍ നിഷേധിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ “അത്തരമൊരു ധാരണയില്ല” എന്നും പാക് വിദേശകാര്യ വകുപ്പ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ സൈനിക, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്താൻ പാക്കിസ്താനുമായുള്ള യുഎസ് ഔപചാരിക ഉടമ്പടി ഏകദേശം പൂര്‍ത്തിയാകുന്നു എന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടിനു തൊട്ടുപിന്നാലെയാണ് ശനിയാഴ്ച പാക്കിസ്താന്‍ വിദേശകാര്യ ഓഫീസ് ഇക്കാര്യം നിഷേധിച്ചത്. പാക്കിസ്താന്‍ സ്വന്തം തീവ്രവാദ വിരുദ്ധ ശ്രമങ്ങൾക്കുള്ള സഹായത്തിനും, ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള സഹായത്തിനും പകരമായി യു എസുമായി ഒരു ധാരണാപത്രം ഒപ്പിടാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. പക്ഷേ, ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമമായിട്ടില്ലാത്ത കരാറിന്റെ നിബന്ധനകൾ മാറിയേക്കാം എന്ന് യുഎസ് കോൺഗ്രസിലെ ഒരു ക്ലാസിഫൈഡ് ബ്രീഫിംഗിന്റെ വിശദാംശങ്ങൾ അറിയാവുന്ന സ്രോതസ്സിനെ ഉദ്ധരിച്ച് സി എന്‍ എന്‍ പറഞ്ഞിരുന്നു.…