പാക്കിസ്താനില്‍ ഇസ്ലാമിസ്റ്റുകളും പോലീസും ഏറ്റുമുട്ടി; പത്തു പേര്‍ കൊല്ലപ്പെട്ടു

ലാഹോർ: നിരോധിത തെഹ്രീക്-ഇ-ലബ്ബായ്ക്ക് പാകിസ്ഥാൻ (ടിഎൽപി) നേതാവ് സാദ് ഹുസൈൻ റിസ്വിയുടെ മോചനത്തിനും ഫ്രഞ്ച് അംബാസഡറെ പുറത്താക്കുന്നതിനും ആവശ്യപ്പെട്ട് തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്തു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 8000 ത്തിലധികം ടിഎൽപി പ്രവർത്തകർ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് തങ്ങളുടെ പാർട്ടി മേധാവിയുടെ മോചനത്തിനായി കുത്തിയിരിപ്പ് സമരം നടത്തുവാൻ പുറപ്പെട്ട റാലിക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മരിച്ചവരിൽ മൂന്ന് പോലീസുകാരും ഏഴ് ടിഎൽപി പ്രവർത്തകരും ഉൾപ്പെടുന്നു. പാക്കിസ്താന്‍ പഞ്ചാബിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച ഒരു പോലീസുകാരന്റെ ഒരു മരണം കൂടി സ്ഥിരീകരിച്ചിരുന്നു. അതേസമയം ലാഹോറിൽ നടന്ന പ്രതിഷേധത്തിനിടെ അഞ്ച് പ്രവര്‍ത്തകര്‍ കൂടി പോലീസുകാരാല്‍ കൊല്ലപ്പെട്ടതായി ടിഎൽപി അവകാശപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ, നഗരത്തിലെ അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാരും നിരവധി ഇസ്ലാമിസ്റ്റുകളും കൊല്ലപ്പെട്ടു. “ലാഹോറിൽ ഇതുവരെ പോലീസിന്റെ നേരിട്ടുള്ള വെടിവെപ്പിൽ ഏഴ് ടിഎൽപി പ്രവർത്തകർ…