ബിജീഷ് ചിറയില്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി

ഒക്ടോബർ 23 തീയ്യതി കൊല്ലം കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്ന ജില്ലാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ 83 കിലോ വിഭാഗത്തിൽ 640 കിലോ ഭാരമുയർത്തി റെക്കോർഡോടെ ബിജീഷ് ചിറയിൽ സ്വർണം നേടി. അമൃതപുരി അമൃത സർവ്വകലാശാലയിലെ കായിക അധ്യാപകൻ ആണ്. മുൻ സ്ട്രോംഗ് മാൻ ഓഫ് ഇന്ത്യയും, ദേശീയചാമ്പ്യനും, അന്തർസർവകലാശാല മെഡൽ ജേതാവും ആണ്.

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

വിർജീനിയ : ക്രിസ്തു ശിഷ്യന്മാരെ ഏൽപിച്ച പ്രേഷിത ദൗത്യം നിർവ്വഹിക്കാൻ മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഷിക്കാഗോ സീറോമലബാർ രൂപത സഹായമെത്രാൻ ജോയി ആലപ്പാട്ട്‌ ഓർമ്മിപ്പിച്ചു. വിർജീനിയ സൈന്റ്റ് ജൂഡ് സീറോമലബാർ ചർച്ചിലെ മിഷൻ സൺ‌ഡേ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷവത്കരണം വെറും മതപരിവർത്തനം മാത്രമല്ല, മറിച്ചു ക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തിയ രക്ഷയുടെ സുവിശേഷം ശക്തമായി പ്രഘോഷിക്കുകയും ജീവിത സാഹചര്യങ്ങളിൽ അതിനു സാക്ഷ്യം വഹിക്കുകയുമാണ് വേണ്ടതെന്നു അദ്ദേഹം ആഹ്വാനം നൽകി. ദൈവജനത്തെ നയിക്കുവാനും വിശുദ്ധീകരിക്കുവാനും പഠിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വമാണ് മെത്രാന്മാർക്കും വൈദികർക്കും ഉള്ളത്. എന്നാൽ അതിനേക്കാൾ ഭാരിച്ച ഉത്തരവാദിത്തമാണ് വിവാഹജീവിതത്തിൽ പ്രവേശിക്കുന്നവർക്കു ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തൊഴിലുകൾക്കും നിശ്ചിത പഠന യോഗ്യതകളും പരിശീലനങ്ങളും ആവശ്യമായിരിക്കെ, വിവാഹിതരാകുന്നവർക്ക് യാതൊരു പരിശീലനവും ലഭിക്കാത്തതു ആശ്ചര്യകരമാണ് . ഭൗതിക നേട്ടങ്ങൾക്കു വേണ്ടിയും സാമൂഹ്യ ആചാരമെന്നനിലയിലും വികലമായ കാഴ്ചപ്പാടോടുകൂടിയും…

യുണൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു

ചിക്കാഗൊ: യുണൈറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ജേക്കബ് സിലോഫിയായുടെ (50) മൃതദ്ദേഹം കണ്ടെടുത്തു. ആഗസ്റ്റ് 8- 2020 ന് കാണാതായ ജോസഫിന്റെ മൃതദ്ദേഹം ചിക്കാഗൊ വാട്ടര്‍ഫോള്‍ ഗ്ലെന്‍ ഫോറസ്റ്റ് പ്രിസൈര്‍വില്‍ ബെല്‍റ്റില്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹാവിശ്ഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 22 വെള്ളിയാഴ്ച കണ്ടെത്തിയ മൃതദ്ദേഹം പരിശോധനകള്‍ക്ക് ശേഷം ജോസഫിന്റേതാണെന്ന് സ്ഥിരീകരിച്ചതായി കൊറോണര്‍ ഓഫീസിനെ ഉദ്ധരിച്ചു ഡ്യൂപേജ് കൗണ്ടി അധികൃതര്‍ ഞായറാഴ്ച അറിയിച്ചു മരണകാരണം വ്യക്തമല്ല. ചിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. ദുരൂസ സാഹചര്യത്തില്‍ കാണാതായ ജോസഫിനെ കണ്ടെത്തുന്നതിന് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി അന്വേഷണം നടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍ വാട്ടര്‍ഫോര്‍ ഗ്ലെനിനു സമീപം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അമേരിക്കയിലെ മാധ്യമങ്ങളിലൂടെ ജോസഫിന്റെ തിരോധാനം വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജോസഫിന്റെ വാലറ്റ്, ഡ്രൈവിംഗ് ലൈസെന്‍സ്, ബാക്ക് പാക്ക് തുടങ്ങിയ നിരവധി…

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

ന്യുയോര്‍ക്ക് : ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡറായിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ റിച്ചാര്‍ഡ് വര്‍മയെ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായി നിയമിച്ചു. മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ പബ്ലിക് പോളിസി തലവനായിരുന്നു റിച്ചാര്‍ഡ് വര്‍മ. ബറാക്ക് ഒബാമയുടെ ഭരണത്തില്‍ 2014- 2017 വരെ ഇന്ത്യയിലെ യുഎസ് അംബാസഡറായിരുന്ന റിച്ചാര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ലെജിസ്ലേറ്റീവ് അഫയേഴ്‌സായും പ്രവര്‍ത്തിച്ചിരുന്നു. സെനറ്റിലെ മുന്‍ മെജോറിറ്റി ലീഡര്‍ ഹാരി റീഡിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്‌വൈസറായിരുന്നു. 1968 നവംബര്‍ 27ന് എഡ്മണ്ടന്‍ കാനഡയിലായിരുന്നു റിച്ചാര്‍ഡ് രാഹുല്‍ വര്‍മയുടെ ജനനം. ലിറഹെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍എം, പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി. യുഎസ് എയര്‍ഫോര്‍ഴ്‌സില്‍ 1994 മുതല്‍ 1998 വരെ പ്രവര്‍ത്തിച്ച റിച്ചാര്‍ഡ് വര്‍മ ഡമോക്രാറ്റിംഗ് പാര്‍ട്ടി അംഗമാണ്.…

മറ്റ് മതേതര പാർട്ടികളിൽ നിന്ന് ബിജെപി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?: മുഖ്താർ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി മതേതരത്വത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി. അതോടൊപ്പം മറ്റ് കക്ഷികളെയും ലക്ഷ്യമിട്ടു. രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റ് പാർട്ടികൾ മതേതരത്വം ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ, ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ഇത് ഭരണഘടനാപരവും ദേശീയവുമായ ഉത്തരവാദിത്തമാണെന്നും നഖ്‌വി പറഞ്ഞു. “ചില ആളുകൾ മതേതരത്വം എന്ന വാക്ക് അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ 75 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, ചില രാഷ്ട്രീയ പാർട്ടികൾ മതേതരത്വം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാക്കിയിരുന്നതായി അറിയാൻ കഴിയും. ആ ആളുകൾ ഇന്ത്യൻ ഭരണഘടനയുടെ ലക്ഷ്യങ്ങളെ വഞ്ചിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞത്, ‘മതേതരത്വം’ ബിജെപിയുടെ ഭരണഘടനാപരവും ദേശീയവുമായ ഉത്തരവാദിത്തമാണെന്നാണ്. ഇത് ഞങ്ങൾക്ക് ഒരു രാഷ്ട്രീയ വിലപേശലല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് നഖ്‌വി പറഞ്ഞു.…

രണ്ട് ഡോസ് കോവിഡ് വാക്സിനുകള്‍ ലഭിച്ച വിദേശ യാത്രക്കാര്‍ ഇന്ന് മുതൽ ഇന്ത്യയിൽ ക്വാറന്റൈൻ ചെയ്യേണ്ടതില്ല; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ചു

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകൃത കൊറോണ വൈറസ് വാക്സിൻ ഉപയോഗിച്ച് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച അന്താരാഷ്ട്ര വിനോദസഞ്ചാരികൾ തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുമ്പോൾ ഹോം ക്വാറന്റൈനിൽ തുടരുകയോ പരിശോധനകൾക്ക് വിധേയരാകുകയോ ചെയ്യേണ്ടതില്ല. എന്നാല്‍, അന്താരാഷ്ട്ര യാത്രക്കാർ അവരുടെ കോവിഡ് -19 ആർടി-പിസിആർ റിപ്പോർട്ട് സമർപ്പിക്കണം. കൊറോണ വൈറസിന്റെ വ്യാപനം ലോകമെമ്പാടും കുറഞ്ഞുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൂർണ്ണമായ വാക്സിനേഷന്‍ എടുക്കാത്ത യാത്രക്കാർ ഇന്ത്യയിൽ എത്തിയതിനുശേഷം അവരുടെ സാമ്പിൾ നൽകേണ്ടിവരും, അതിനുശേഷം മാത്രമേ വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കൂ. കൂടാതെ, ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയേണ്ടിവരും. ഇന്ത്യയിലെത്തിയ 8 ദിവസത്തിന് ശേഷം, ഒരു പുനഃപരിശോധന ഉണ്ടാകും. അവ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, അടുത്ത ഏഴ് ദിവസത്തേക്ക് അവർ അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തുടരും. എന്നാല്‍, കാലാകാലങ്ങളിൽ അണുബാധയുടെ അപകടം…

ഗസ്റ്റ്ഹൗസിലെ കിടപ്പ് മുറിയിലും സ്പായിലും ഒളിക്യാമറകള്‍; ദൃശ്യങ്ങള്‍ മൊബൈലിലൂടെ കാണാന്‍ സൗകര്യമൊരുക്കി മോന്‍സണ്‍ മാവുങ്കല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ് മുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഒളിക്യാമറകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്. അതിനൂതന സാങ്കേതികക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകള്‍ ക്രൈംബ്രാഞ്ചും സൈബര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റഡിയിലെടുത്തു. സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്കിങ് ഏജന്‍സിയെ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. വോയിസ് കമാന്‍ഡ് അനുസരിച്ച് റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്ന ക്യാമറകള്‍ വഴി പകര്‍ത്തിയ ദൃശ്യങ്ങള്‍ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോന്‍സണ് നേരില്‍ കാണാനുള്ള സംവിധാനമുണ്ടായിരുന്നു. ആരുടെയൊക്കെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഐക്ലൗഡ് ഉള്‍പ്പെടെയുള്ളവയിലേക്ക് മാറ്റിയിട്ടുണ്ടോയെന്നും അറിയാന്‍ മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. പോക്‌സോ കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയ്‌ക്കൊപ്പം ക്രൈംബ്രാഞ്ച് ഈ കേസിലും അപേക്ഷ നല്‍കും. അതിനിടെ അറസ്റ്റിലായ ശേഷം മോന്‍സന്റെ ഒരു പെന്‍ഡ്രൈവ് കത്തിച്ച് കളഞ്ഞതായി വിവരമുണ്ട്. മോന്‍സണ്‍ നല്‍കിയ…

വിദ്വേഷ രാഷ്ട്രീയം വെടിഞ്ഞ് സാഹോദര്യത്തിന്റെ പ്രചാരകരാവുക: വെൽഫെയർ പാർട്ടി

ചേരിയം: ‘വിദ്വേഷ പ്രചാരകരെ തള്ളികളയുക വിഭജന രാഷ്ട്രീയത്തെ ചെറുക്കുക’ എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ധിച്ച് വെൽഫയർ പാർട്ടി ചേരിയം യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സജീർ കൂട്ടിലങ്ങാടി ഉദ്ഘാടനം ചെയ്തു. വിഭജനത്തിന്റെ യും വിദ്വേഷ ത്തിന്റെയും ഭാഷ മാറ്റിവെച്ച്, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തിലൂടെ മാത്രമേ നമുക്ക് ക്ഷേമ രാഷ്ട്രം സ്വപ്നം കാണാവൂ എന്ന് അദ്ദേഹം ഉണർത്തി. മുഖ്യ പ്രഭാഷണം നിർവഹിച്ച് കൊണ്ട് പാർട്ടി മങ്കട മണ്ഡലം ട്രഷറർ സി.എച്ച് സലാം സാഹിബ് സംസാരിച്ചു. പാർട്ടി മങ്കട മണ്ഡലം കമ്മറ്റി അംഗം ജൗഹറലി തങ്കയത്തിൽ അധ്യക്ഷത വഹിച്ചു. ചേരിയം യൂണിറ്റ് പ്രസിഡൻറ് സിദ്ധീഖ് .കെ സ്വാഗതവും, സെക്രട്ടറി ശരീഫ് തയ്യിൽ നന്ദിയും പറഞ്ഞു.

മാർത്തോമ്മ ഫാമിലി കോൺഫറന്‍സ് ഒക്ടോബർ 29 മുതൽ 31 വരെ അറ്റ്‌ലാന്റയില്‍

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അറ്റ്‌ലാന്റയില്‍ കർമേൽ മാർത്തോമ്മ സെന്ററിൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) വെച്ച് ഒക്ടോബർ 29 മുതൽ 31വരെയുള്ള (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭദ്രസനത്തിലെ ഏറ്റവും വലിയ കുടുംബ സംഗമം ആയ 33 മത് മാർത്തോമ്മ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിനെ കൂടാതെ റവ. ഈപ്പൻ വർഗീസ്‌ (ഹ്യുസ്റ്റൺ), റവ. പ്രിൻസ് വർഗീസ് (പ്രിൻസ്ടൺ തീയോളജിക്കൽ സെമിനാരി), റവ. ഡോ. അന്നാ തോമസ് (യുണൈറ്റഡ് മെതഡിസ്റ്റ് ചർച്ച്), ഡോ. ജോർജ് എബ്രഹാം (ബോസ്റ്റൺ) എന്നിവരാണ് കോൺഫറൻസിന്റെ മുഖ്യ പ്രഭാഷകർ. ക്രിസ്തുവിൽ ജീവിക്കുക, വിശ്വാസത്തിൽ ചലനാത്മകരാകുക (Living in Christ, Leaping in Faith) എന്നതാണ്…

ഐസിസി ട്വന്റി 20: ഇന്ത്യയുടെ തോൽവിക്ക് ശേഷം പഞ്ചാബിൽ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം

ഐസിസി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്താന്‍ വിജയിച്ചതിന് ശേഷം, പഞ്ചാബിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥികൾക്ക് നേരെ വ്യാപക ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ആക്രമിച്ചവരിൽ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ‘ഫ്രീ പ്രസ് കാശ്മീരി’ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പഞ്ചാബിലെ സംഗ്രൂരിലെ ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിരവധി വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടു. അവരുടെ ഹോസ്റ്റൽ മുറികളും ആക്രമിക്കപ്പെട്ടു. വിദ്യാർത്ഥികളിൽ ഒരാൾ ഫേസ്ബുക്കിൽ ആക്രമണം തത്സമയം സംപ്രേഷണം ചെയ്തു. വടികളും മാരകായുധങ്ങളും ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഭായ് ഗുരുദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആഖിബിനെ ഉദ്ധരിച്ച് ഫ്രീ പ്രസ് കാശ്മീർ, ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള ചില വിദ്യാർത്ഥികൾ തന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പറഞ്ഞു. “ഞങ്ങൾ ഞങ്ങളുടെ ഹോസ്റ്റൽ മുറികളിലായിരുന്നു, പുറത്ത്…