Erdogan urges Armenia to mend ties with Azerbaijan

BAKU – Turkish President Recep Tayyip Erdogan on Tuesday said Armenia should mend ties with arch foe Azerbaijan if it wants better relations with Ankara. Turkey and Armenia have no diplomatic relations, a closed frontier and a long history of hostility rooted in massacres of Armenians under the Ottoman Turks during World War I. The bitter relationship has deteriorated more recently over Turkey s support for Azerbaijan, which last year fought a war with Armenia for control of the disputed Nagorno-Karabakh region. On a visit to Azerbaijan on Tuesday, Erdogan set…

In Biden shift, US denounces Israel on settlements

WASHINGTON – The United States on Tuesday forcefully criticized Israel for the first time in years on its settlements, with President Joe Biden s administration saying it “strongly” opposed new construction on the West Bank. The reaction comes after four years under Donald Trump in which the United States offered a green light to Israel s activity on occupied Palestinian land, with his secretary of state, Mike Pompeo, touring a settlement at the end of his tenure. The State Department under Biden had repeatedly warned against settlement construction and on Tuesday…

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ (നന്മ) 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. പ്രോമിസ് ഫ്രാന്‍സീസ് (പ്രസിഡന്റ്), രജിത ശേഖര്‍ (വൈസ് പ്രസിഡന്റ്), ടെന്നിസണ്‍ സേവ്യര്‍ (സെക്രട്ടറി), വിനീത് ബാലകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), അര്‍ഷാദ് സലാഹുദ്ദീന്‍ (ട്രഷറര്‍), സുമിത് സുകുമാരന്‍ (ജോയിന്റ് ട്രഷറര്‍), ഹരി ജയചന്ദ്രന്‍ (പി.ആര്‍.ഒ), രതീഷ് മന്മഥന്‍ (ജോയിന്റ് പി.ആര്‍.ഒ), കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായി അജീഷ് ജോണ്‍, ദിവ്യ മെല്‍വിന്‍, ദിവ്യ ശ്രീകുമാര്‍, രശ്മി തോമസ് എന്നിവരും, സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങളായി രാജേഷ് സി. നായര്‍, ശിഖ രാമന്‍, ദീപു ഗോപിനാഥ് എന്നിവരേയും തെരഞ്ഞെടുത്തു. സഞ്ജിത് രാമകൃഷ്ണന്‍, സീനു ജേക്കബ്, സംജാദ് അസീസ്, ഗോപി കീഴത്തോട്ടില്‍, ഗോപീകൃഷ്ണ്‍ ഗോപകുമാര്‍ എന്നിവര്‍ അടങ്ങിയ ഇലക്ഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഇലക്ഷന്‍ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

മാത്യു കുരവക്കലിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി

ഹ്യൂസ്റ്റൺ: കേരളാ റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡണ്ട്, മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട്, പ്രമുഖനായ ബിസിനസ് കൺസൽട്ടൻറ്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ മാത്യു കുരവക്കലിന് (ബാബു) കേരളാ റൈറ്റേഴ്‌സ് ഫോറം ഊഷ്മളമായ യാത്രയയപ്പ് നൽകി. വിശ്രമജീവിതത്തിനായി മക്കൾക്കൊപ്പം ഡാളസ്, ടെക്സാസിലേക്കു പോവുകയാണ് മാത്യു. സ്റ്റാഫോർഡിലെ കേരളാ കിച്ചൻ റെസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ ഫോറം പ്രസിഡണ്ട് ഡോ. മാത്യു വൈരമണ് അധ്യക്ഷനായിരുന്നു. ഹൂസ്റ്റണിലെ പത്രപ്രവർത്തകരിൽ മുൻനിരക്കാരനായിരുന്ന ശ്രി കോശി തോമസ്, കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറിയായിരുന്ന ഈശോ ജേക്കബ് എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കേരളാ റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡണ്ടും പ്രശസ്ത എഴുത്തുകാരനുമായ മാത്യു നെല്ലിക്കുന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു. അന്തരിച്ച ഈശോ ജേക്കബിനായി ഒരു സ്മരണിക തയ്യാറായി വരുന്നതായും അദ്ദേഹം അറിയിച്ചു. തുടർന്ന് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ചിരുന്ന മാത്യു…

ചൊക്ളി (അദ്ധ്യായം – 69) എച്മുക്കുട്ടി

ടി വി കേക്കേം കാണേം ഒന്നും വേണ്ട്യേർന്നില്ലാന്നാ തോന്നീത്. ചൊക്ളിക്ക്.. കത്തിക്കണ്, പൊളിക്കണ്, ആള്കാര് വടീം വാളും ഒക്ക്യായിറ്റ് ഓട്ണ്. നൊലോളി, കരച്ച്ല്, ബകളം..ഒരാള് തൊഴ്ത്ട്ട് ഒന്നും ചിയ്യല്ലേന്ന് പോലേ കരേണ്.. മുപ്പാട് തീവണ്ടി കത്തിച്ചൂന്ന്..പിന്നേണ് കത്തിക്കലും കൊല്ലലും വഴീലാകനേ വന്നേന്ന്.. ഗേസിൻറെ കുറ്റ്യോള് ടും ടും ന്ന് പൊട്ട്ണ്. കോടംകരേല്ണ്ട് ആ ഗേസിൻറെ ഓപ്പീസ്. അത്ങ്ങ്നെ പൊട്ട്യാ തീപ്പിട്ച്ച് പണ്ടാരാവ് ല്ലേ.. പോല്ലീസാര് ഇല്ലാത്ത നാട്ണ് കുജറാത്ത്. അല്ലേങ്ങെ ഇങ്ങ്നെ നട്ക്കോ? ഒരു പെണ്ണിൻറെ ഗർഭള്ള വയറില്ക്ക് വാള് കേറ്റ്ണ്ന്ന്.. ചൊക്ളിക്ക് ആകനേ എരിഞ്ഞ് പൊരിഞ്ഞ് മുള്ളാനും തൂറാനും മുട്ടി പപ്പിനി ടീ വി വെച്ച് കാണല്ന്യാണ്. ഇന്നട്ട് അവള് സങ്കടപ്പെട്ട് കരേം. ലോകത്ത്ള്ള മന്ഷേമ്മാരടെ സങ്കടൊക്കെ അവ്ള്ടേം സങ്കടാണ്. അവളെ സങ്കടപ്പെട്ത്തണോരെ പ്രാകിക്കൊല്ലണന്നാ ചൊക്ളീരേ മോകം. അയിന് ചൊക്ളി കൂട്ട്യാ കൂട്വോ…ഇല്ല്യ. ചാവണത് ഒക്കെം…

സിനിമകൾ റിലീസിന് മുമ്പ് ഭാരത് ഭക്തി അഖാര പരിശോധിക്കണമെന്ന് ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ

ഭോപ്പാൽ: സിനിമകളും വെബ് സീരീസുകളും റിലീസിന് മുമ്പ് ഭാരത് ഭക്തി അഖാര പരിശോധിക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ. ഒരു വാർത്താ ചാനലിനോട് സംസാരിച്ച ഭോപ്പാൽ എംപി, ഭാരത് ഭക്തി അഖാര ബോര്‍ഡ് സ്ക്രിപ്റ്റുകൾ, സിനിമകൾ, വെബ് സീരീസ് എന്നിവയുടെ ഉള്ളടക്കം പരിശോധിക്കുമെന്നും ഉള്ളടക്കം ആക്ഷേപകരമാണെന്ന് കണ്ടെത്തിയാൽ അത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞു. 2019ൽ പ്രജ്ഞാ ഠാക്കൂര്‍ രൂപീകരിച്ചതാണ് ഭാരത് ഭക്തി അഖാര. തങ്ങളുടെ അനുവാദമില്ലാതെ വിവാദ സിനിമകൾ പാസാക്കിയാൽ സെൻസർ ബോർഡ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. പ്രേക്ഷകർ സിനിമ കാണാറില്ല, എന്നാൽ റിലീസിന് മുമ്പ് സിനിമകളുടെ തിരക്കഥകൾ പരിശോധിക്കാൻ ഭാരത് ഭക്തി അഖാഡ പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും ആക്ഷേപകരമായ ഉള്ളടക്കം കണ്ടെത്തിയാൽ സിനിമാ പ്രവർത്തകരെ അത്തരം സിനിമകൾ ചെയ്യാൻ അനുവദിക്കില്ലെന്നും ബിജെപി എംപി പറഞ്ഞു. “സെൻസർ ബോർഡിൽ അത്തരം…

അവകാശ ലംഘനത്തിനെതിരെ കാബൂളിൽ വനിതകളുടെ പ്രതിഷേധ മാർച്ച്

കാബൂൾ: തങ്ങളുടെ അവകാശ ലംഘനത്തിനെതിരെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതുവരെ താലിബാനെ പിന്തുണയ്ക്കരുതെന്ന് അവർ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. “ഞങ്ങൾക്ക് വിശക്കുന്നു”, “ഐക്യരാഷ്ട്രസഭയുടെ മൗനം ലജ്ജാകരമാണ്”, “സ്ത്രീയും മനുഷ്യനാണ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് സ്ത്രീകള്‍ ഇന്ന് (ഒക്ടോബര്‍ 26) പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അതേസമയം, പ്രതിഷേധം സംഘടിപ്പിക്കാൻ താലിബാൻ പരിമിതമായ സമയം തന്നെങ്കിലും, താലിബാനെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് അവർ ഞങ്ങളോട് ആവശ്യപ്പെട്ടതായി പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു വനിത പറഞ്ഞു. എന്നാല്‍, പ്രതിഷേധക്കാരായ സ്ത്രീകളോട് താലിബാൻ അപമര്യാദയായി പെരുമാറുകയും അവരെ വിരട്ടിയോടിക്കുകയും ചെയ്തെന്ന് മറ്റൊരു വനിത പറഞ്ഞു.. അഫ്ഗാൻ സ്ത്രീകളുടെ ആവശ്യങ്ങൾ ഐക്യരാഷ്ട്രസഭ ശ്രദ്ധിക്കണമെന്നും സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നതുവരെ താലിബാനെ പിന്തുണയ്ക്കരുതെന്നും മറ്റൊരു പ്രതിഷേധക്കാരിയായ ഷിബ റൗഫി പറഞ്ഞു. യുഎൻ പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. ഒക്ടോബര്‍ 25 തിങ്കളാഴ്ച യുഎൻ പ്രതിനിധി നിരവധി സ്ത്രീകളെ സന്ദർശിച്ചു. അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ട സ്ത്രീകളുമായി…

മതപണ്ഡിതരുടെ യോഗ്യതകൾ വിലയിരുത്തണമെന്ന് താലിബാൻ പ്രധാനമന്ത്രി

കാബൂള്‍: താലിബാന്റെ കാബിനറ്റ് മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് (ഒക്‌ടോബർ 26) നടന്നു. യോഗത്തിൽ, മതപണ്ഡിതരുടെ അക്കാദമിക് റാങ്കുകൾ സ്ഥിരപ്പെടുത്തുന്നതിനും അവരുടെ അക്കാദമിക് യോഗ്യതകൾ വിലയിരുത്തുന്നതിനുമുള്ള പദ്ധതിക്ക് താലിബാൻ പ്രധാനമന്ത്രി അംഗീകാരം നൽകി. താലിബാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്, മതപണ്ഡിതരുടെ യോഗ്യതകൾ വിലയിരുത്തുന്നതിനും അവരുടെ അക്കാദമിക് റാങ്കുകൾ നിശ്ചയിക്കുന്നതിനും ഉച്ചകോടിയിൽ ഊന്നിപ്പറഞ്ഞു. ബാങ്കുകളിൽ പണം മരവിപ്പിച്ച കമ്പനികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താലിബാൻ യോഗത്തിൽ ഒരു പ്രതിനിധി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഐഡി വിതരണ പ്രക്രിയയുടെ ദൈർഘ്യം, രാജ്യത്തെ ജനസംഖ്യാ സെൻസസ് പ്ലാൻ തയ്യാറാക്കൽ, മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പ്രശ്നം പരിഹരിക്കൽ, വിദേശ സഹായത്തിന്റെ മികച്ച മാനേജ്മെന്റ്, TAPI പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രി യോഗത്തിൽ ചർച്ച ചെയ്തു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് റോഡ് ഉപരോധിച്ചു

കോഴിക്കോട്: ജില്ലയിലെ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റി കോഴിക്കോട് റോഡ് ഉപരോധിച്ചു. പ്ലസ് വൺ രണ്ടാം ഘട്ട അലോട്മെന്റ് അവസാനിച്ചിട്ടും ജില്ലയിലെ 40% വിദ്യാർത്ഥികൾക്കും സീറ്റ്‌ ലഭ്യമായിട്ടില്ല. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ നിരവധി വിദ്യാർത്ഥികൾക്കും സീറ്റ്‌ ലഭിച്ചിട്ടില്ല. ജില്ലയിൽ പുതിയ ബാച്ചുകളും ഹയർ സെക്കന്ററി സ്കൂളുകളും അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി റോഡ് ഉപരോധം സംഘടിപ്പിച്ചത്. റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് പി. എച്, ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ, ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, റഈസ് കുണ്ടുങ്ങൽ,മുഹമ്മദ്‌ അലി, നവാഫ്‌, ഷക്കീൽ തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തിയ്യേറ്ററുകള്‍ തുറന്നാലും മലയാളം സിനിമകളുടെ റിലീസിംഗ് വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നതോടെ മലയാളം സിനിമകളുടെ റിലീസിംഗിൽ ആശങ്ക. വെള്ളിയാഴ്ച മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും അറിയിച്ചു. നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതിനെ സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ തിയറ്റർ ഉടമകൾ വാക്ക് പാലിച്ചില്ല. തിയേറ്റർ ഉടമകളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ ആന്റണി പെരുമ്പാവൂർ തയ്യാറാകണമെന്നും സംഘടനകൾ പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം തിയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ സിനിമാ സംഘടനകൾ സർക്കാരിന് മുന്നിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയുണ്ടായില്ല. അതേസമയം, വെള്ളിയാഴ്ച തന്നെ സിനിമകൾ റിലീസ് ചെയ്യുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. എന്നാൽ മലയാള സിനിമയുടെ റിലീസ് സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. നാളെ ചേരുന്ന സംയുക്ത സിനിമാ സംഘടനകളുടെ…