ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: മല്ലപ്പള്ളി എക്കളത്തിൽ പരേതനായ എ.എം. മാത്തന്റെ ഭാര്യ ശോശാമ്മ മാത്തൻ (കുഞ്ഞുമോൾ – 75 വയസ്സ് ) ഷുഗർലാന്റിൽ നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം ഇല്ലത്ത് പറയതാനത്ത് കുടുംബാംഗമാണ്. മക്കൾ: റജി മാത്യു, ഷീല ജോർജ് (ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ജെസ്സി മാത്യു, ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ്). കൊച്ചുമക്കൾ : റയാൻ, റോഷൻ, റിയ, നീതു, നേഖ. സഹോദരങ്ങൾ: പി.ഐ. വർഗീസ്, പി.ഐ. ജോർജ്, ഏലിയാമ്മ കോശി (മൂവരും ഹൂസ്റ്റൺ). പൊതുദർശനം: ഒക്ടോബർ 31 ഞായറാഴ്ച വൈകുന്നേരം 4.30- 8:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Road, Houston, Texas, 77048). സംസ്കാര ശുശ്രൂഷകൾ നവംബർ 1 ന് തിങ്കളാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ…

പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധിപനായി സഭയുടെ കണ്ടനാട് മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ സേവേറിയോസിനെ മലങ്കര സഭ അസ്സോസിയേഷന്‍ തിരഞ്ഞെടുത്തു. കാതോലിക്കാ ബാവയായി തിരഞ്ഞെടുത്തതോടൊപ്പം മലങ്കര മെത്രാപ്പോലീത്തായായും തിരഞ്ഞെടുക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളാണ് ഒക്‌ടോബര്‍ 14ന് പരുമലയില്‍ കൂടിയ അസ്സോസിയേനില്‍ നടന്നത്. തീര്‍ത്തും ജനാധിപത്യ രീതിയില്‍ ജനപ്രതിനിധികള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പു രീതിയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന. മെത്രാപ്പോലീത്ത സ്ഥാനത്തേക്കും കാതോലിക്കാ ബാവ സ്ഥാനത്തേക്കും മാത്രമല്ല വൈദീക അല്‍മായ ട്രസ്റ്റി സ്ഥാനത്തേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവകാശവും അധികാരവും സഭാ ഭരണഘടന നല്‍കുന്നുണ്ട്. അസ്സോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശം. മേല്‍പ്പട്ട സ്ഥാനത്തേക്കും കാതോലിക്കാ ബാവ സ്ഥാനത്തേക്കും വിശ്വാസികള്‍ക്ക് പൂര്‍ണ്ണമായ പങ്കാളിത്തമുറപ്പാക്കുന്ന രീതിയില്‍ ഉള്ള തിരഞ്ഞെടുപ്പുള്ള ചുരുക്കം ചില ക്രൈസ്തവ സഭകളില്‍ ഒന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ആഗോള…

അബ്രഹാം നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍ – 72) ചിക്കാഗോയില്‍ അന്തരിച്ചു

ചിക്കാഗോ: ചെങ്ങളം സ്വദേശി അബ്രഹാം ജോസഫ് നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍ – 72) ഒക്‌ടോബര്‍ 27-നു ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ പെണ്ണമ്മ ചേര്‍പ്പുങ്കല്‍ ഇല്ലിമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഫെബിന്‍ & സഞ്ജു തേക്കനാട്ട് (ചിക്കാഗോ‌) അഞ്ജന & നിജോ പായിക്കാട്ട് പുത്തന്‍പുരയില്‍ (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: സിസിലിയാമ്മ ജോസഫ് നെടുംചിറ, തോമസ് ജോസഫ് നെടുംചിറ, സൂസമ്മ സാലസ് ഓച്ചാലില്‍ (ഹൂസ്റ്റണ്‍), ലിസി തോമസ് ആര്യാടന്‍പാക്കെല്‍, പരേതയായ എല്‍സമ്മ കരിമ്പില്‍, മാത്യു ജോസഫ് നെടുംചിറ (ഹൂസ്റ്റണ്‍), ബിന്‍സി ജോസഫ് പണിക്കശേരില്‍. കൊച്ചുമക്കള്‍: സോണിയ, ഡാനിയേല്‍, സോഫിയ, സെഫാനിയ, ജെറാര്‍ഡ്, ഇസബെല്‍. ഒക്‌ടോബര്‍ 30 ശനിയാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ (611 മേപ്പിള്‍ വുഡ്, മേവുഡ്, ഇല്ലിനോയിസ്) പൊതുദര്‍ശനം നടത്തപ്പെടും. തുടര്‍ന്ന് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ്…

എയർ ഇന്ത്യ വിൽപ്പന: എയർ ഇന്ത്യയുടെ കുടിശ്ശിക തീർക്കാൻ ധനമന്ത്രാലയം എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകി

ന്യൂഡൽഹി: എയർ ഇന്ത്യയുടെ കുടിശ്ശിക തീർക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ധനമന്ത്രാലയം ബുധനാഴ്ച ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എയർ ഇന്ത്യ ടിക്കറ്റുകൾ പണമായി വാങ്ങാൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോട് ഓഫീസ് മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഹരി വിറ്റഴിക്കലിനെ തുടർന്ന് എയർ ഇന്ത്യ സർക്കാരിനുള്ള ക്രെഡിറ്റ് സൗകര്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഉത്തരവ് പ്രചരിപ്പിച്ചത്. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും ഓഹരി വിറ്റഴിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും അയച്ച കത്തിൽ നേരത്തെയുള്ള ഓഫീസ് മെമ്മോറാണ്ടം പരാമർശിച്ചിട്ടുണ്ട്. അവരുടെ ചിലവ് കേന്ദ്രം വഹിക്കുകയാണെങ്കിൽ എയർ ഇന്ത്യയുമായി മാത്രം യാത്ര ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതിൽ ലീവ് യാത്രാ ഇളവുകളും (LTC) ഉൾപ്പെടുന്നു. “വിമാന ടിക്കറ്റുകൾ വാങ്ങുന്നതിന്റെ പേരിൽ ക്രെഡിറ്റ് സൗകര്യം നീട്ടുന്നത്…

മുല്ലപ്പെരിയാർ അണക്കെട്ട്: ജലനിരപ്പിൽ മാറ്റമൊന്നും ആവശ്യമില്ലെന്ന് സമിതി; സുപ്രീം കോടതി കേരളത്തിന്റെ പ്രതികരണം തേടി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി രൂപീകരിച്ച സൂപ്പർവൈസറി കമ്മിറ്റി തീരുമാനിച്ചു. സമിതിയുടെ തീരുമാനത്തെക്കുറിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കേരളം വിയോജിപ്പ് പ്രകടിപ്പിച്ചതായും എഎസ്ജി അറിയിച്ചു. 126 വർഷം പഴക്കമുള്ള അണക്കെട്ടിൽ (തമിഴ്‌നാട് സംസ്ഥാനം കൈകാര്യം ചെയ്യുന്ന) ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ച് ചില ഹരജിക്കാർ ആശങ്ക ഉന്നയിച്ചതിനെത്തുടർന്ന് ജലനിരപ്പിൽ അടിയന്തര തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം കോടതി സൂപ്പർവൈസറി കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണിത്. അനുവദിക്കേണ്ട പരമാവധി ജലനിരപ്പ് എത്രയാണെന്ന് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ മേൽനോട്ട സമിതിയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ജലനിരപ്പ് 142 അടിയായി നിലനിർത്താമെന്നായിരുന്നു ഇന്ന് മേൽനോട്ട സമിതിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. തമിഴ്നാടിന് ഇത് സ്വീകാര്യമാണെന്നും കേരളം ഇതിൽ വിയോജിപ്പ്…

ഡബ്ല്യു.എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന്; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും യുവ സാമൂഹ്യ-സന്നദ്ധ പ്രവർത്തകരായ അദ്വെ രാജേഷ്, ദേവ് പിന്റോ എന്നിവർ അർഹരായി. ഈ വര്ഷം മുതലാണ് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ രാജ്യത്തെ മികച്ച സാമൂഹ്യ -സന്നദ്ധ പ്രവർത്തകർക്കുള്ള വളണ്ടിയർ സർവീസസ് പ്രസിഡൻഷ്യൽ അവാർഡ് നൽകുവാനുള്ള സർട്ടിഫൈയിങ്ങ് അംഗീകാരം വേൾഡ് മലയാളി കൗൺസിലിന് ലഭിക്കുന്നത്. 4000 മണിക്കൂർ സന്നദ്ധ സേവനം നടത്തിയിട്ടുള്ള ന്യൂജേഴ്സിയിലെ തന്നെ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന സോമൻ ജോൺ തോമസ് ലൈഫ് ടൈം അചീവ്മെന്റ പുരസ്കാരത്തിനാണ് അർഹനായത്. കഴിഞ്ഞ 12 മാസക്കാലയളവിൽ യുവാക്കളുടെ വിഭാഗത്തിൽ 100 മണിക്കൂർ സന്നദ്ധ സേവനം ചെയ്ത അദ്വെ രാജേഷിന് ഗോൾഡൻ മെഡലും…

“നാം എന്തിന് ഭഗവത്ഗീത പഠിക്കണം”; കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

“നാം എന്തിന് ഭഗവത്ഗീത പഠിക്കണം” എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ രാജേഷ് നാദാപുരം നയിക്കുന്ന പ്രഭാഷണ പരിപാടി ഒകോബാർ 29 വെള്ളിയാഴ്ച രാത്രി 9:30-EST (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 7 മണി) ക്ക് നടത്തപ്പെടും. ആധുനിക ജീവിത സാഹചര്യങ്ങളിൽ ഭഗവത്ഗീത പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുടുംബങ്ങളെയും, പ്രത്യേകിച്ച് കുട്ടികളെയും, പാശ്ചാത്യ രാജ്യങ്ങളിലെ സജ്ജനങ്ങളെയും ഓർമ്മപ്പെടുത്തുക എന്നതാണ് പ്രഭാഷണ വിഷയത്തിന്റെ ലക്ഷ്യം. മുഖ്യ പ്രഭാഷകനായ രാജേഷ് നാദാപുരം, സനാതന ധർമ്മ പാഠശാലാ അദ്ധ്യാപകനും, സംയോജകനും, കൂടാതെ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷനുംകൂടിയാണ്. 2019 -ൽ തുടക്കം കുറിച്ച പാഠശാലയുടെ ഓൺലൈൻ പഠന ക്ലാസ്സിൽ എല്ലാ രാജ്യങ്ങളിൽ നിന്നുമായി ഇരുപതു ലക്ഷത്തോളം പഠിതാക്കൾ ഉണ്ട്. കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (കെ എച്ച് എഫ് സി) കാനഡയിലെ വിവിധ…

സോളമനും നീതിന്യായവും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

(പ്രമേയം: ഒരിക്കൽ ഹംഗറി എന്ന രാജ്യത്തിൽ ഒരു ശിശുവിന്റെ മാതൃത്വം രണ്ടു സ്ത്രീകൾ ഒരുമിച്ചു അവകാശപ്പെടുകയുണ്ടായി. അപ്പോൾ രാജാവും അതിബുദ്ധിമാനുമായ സോളമൻ അവരിൽ യഥാർത്ഥ മാതാവാരാണെന്നു തന്ത്രപൂർവ്വം കണ്ടുപിടിച്ച രസകരമായ കഥ കാവ്യരൂപത്തിൽ. എ.ഡി. 1053 നും 1087 നും മധ്യേ ഹംഗറി ഭരിച്ച വിശ്വവിഖ്യാതനായ രാജാവാണ് സോളമൻ) പണ്ടു പണ്ടൊരു കാലം ‘ഹംഗറി’ നഗരത്തിൽ രണ്ടു നാരികൾ ഒരു കുഞ്ഞിനായ് വഴക്കിട്ടു! കണ്ഠത്തിൽ വരും വേണ്ടാ വാർത്തകൾ വിളിച്ചോതി ശണ്ഠ തൻ മൂർദ്ധന്യത്തിൽ പിടിയും വലിയുമായ്! കണ്ടു നിന്നവരെല്ലാം വീക്ഷിച്ചു സകൗതുകം കണ്ടിട്ടില്ലാത്തതുപോൽ ഇതുപോലൊരു ദൃശ്യം! നീതി ന്യായത്തിൽഅഗ്രഗണ്യനാം സോളമന്റെ നീതിപീഠത്തിൻ മുന്നിൽ എത്തിച്ചേർന്നിരുവരും! തന്റേതാണീ കൈകുഞ്ഞെന്നോതിനാരിരുവരും തന്റേടത്തോടെ തന്നെ സോളമ സമക്ഷത്തിൽ! സോളമൻ ചൊന്നാൻ, സത്യ മെന്താണെന്നറിയുവാൻ സൗമ്യമായ്‌ പ്രയോഗിച്ച മാർഗ്ഗങ്ങൾ പിഴച്ചപ്പോൾ, “മാതൃത്വമിരുവരും അവകാശപ്പെടുമ്പോൾ മാതൃകാ പരമൊരു മാർഗ്ഗം ഞാൻ നിർദ്ദേശിക്കാം! പൈതലെയിരുവർക്കും…

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 -ന് ശനിയാഴ്ച

കാല്‍ഗറി : കാല്‍ഗറി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘NAMMAL’ (North American Media center for Malayalam Arts and Literature), ന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ കുട്ടികള്‍ക്കായി നടത്തിയ ‘നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021’ എന്ന ഓണ്‍ലൈന്‍ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 ശനിയാഴ്ച PM (MST), [7 .00 PM (EST) യ്ക്കു ഓണ്‍ലൈനില്‍ നടക്കുന്നതായിരിക്കും. പരിപാടികള്‍ തത്സമയം www.nammalonline.com/live എന്ന ലിങ്കില്‍ കാണാവുന്നതാണ്. കാനഡയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വന്ന അനേകം മത്സരാത്ഥികളില്‍ നിന്നും , അഞ്ചു വിവിധ ഘട്ടങ്ങളിലൂടെ മത്സരിച്ചു ഫൈനലില്‍ എത്തിയ അഞ്ചു പേരില്‍നിന്ന്, 1,2,3 സ്ഥാനങ്ങളിക്കുള്ളവരെ അന്നേ ദിവസം തിരഞ്ഞെടുത്ത് മത്സരഫലം പ്രഖ്യാപിക്കുന്നതായിരിക്കും.

നീരജ്, മിതാലി, ഛേത്രി എന്നിവരടക്കം 11 പേരെ ഖേൽരത്‌നയ്ക്ക് ശുപാർശ ചെയ്തു; 35 പേർ അർജുന അവാർഡിന് അർഹരായി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് 11 കായിക താരങ്ങളെ ദേശീയ കായിക അവാർഡ് കമ്മിറ്റി ബുധനാഴ്ച ശുപാർശ ചെയ്തു. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ഇനത്തിൽ ചരിത്രപരമായ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്ര, മറ്റ് ഒളിമ്പിക് മെഡൽ ജേതാക്കളായ രവി ദാഹിയ, പിആർ ശ്രീജേഷ്, ലോവ്‌ലിന ബോർഗോഹായ് എന്നിവരോടൊപ്പം പട്ടികയിൽ ഇടം നേടി. ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിക്ക് ശുപാർശ ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമായി മാറിയ സുനിൽ ഛേത്രിയ്‌ക്കൊപ്പം മുതിർന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജും ഈ ബഹുമതിക്ക് അർഹയായി. ടോക്കിയോ ഒളിമ്പിക്‌സ് 2020 ലും ടോക്കിയോ പാരാലിമ്പിക്‌സ് 2020 ലും നിരവധി കായികതാരങ്ങൾ രാജ്യത്തിന് അഭിമാനം നൽകിയ 2021 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക വർഷമായിരുന്നു. പാരാലിമ്പിക്‌സിൽ രണ്ട്…