ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഇന്ത്യ ബുധനാഴ്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എൻജിൻ ഉപയോഗിക്കുന്ന മിസൈലിന് 5,000 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ തകർക്കാൻ കഴിയും. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 7.50നായിരുന്നു വിക്ഷേപണം. അഗ്‌നി-5 ന്റെ വിജയകരമായ പരീക്ഷണം, ആദ്യം ഉപയോഗിക്കേണ്ടതില്ല’ (No First Use)’ എന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ‘വിശ്വസനീയമായ മിനിമം പ്രതിരോധം’ (credible minimum deterrence) എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിന് അനുസൃതമാണെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക അഗ്നി-V ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽ പ്രാഥമികമായി ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനാണ്. നിലവിൽ, അഗ്നി-5 കൂടാതെ…

ഐഎൻഎഫിൽ നിന്ന് യുഎസ് പിൻവാങ്ങിയത് ഏഷ്യയില്‍ പുതിയ ആയുധ മൽസരത്തിന് ഇടയാക്കുമെന്ന് പുടിൻ

ലോകശക്തികൾ തമ്മിൽ ആയുധമത്സരത്തിനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വാഷിംഗ്ടൺ ഇന്റർമീഡിയറ്റ് റേഞ്ച് ആണവ സേന ഉടമ്പടിയിൽ നിന്ന് (ഐഎൻഎഫ്) പിൻവാങ്ങുന്നത് കിഴക്കൻ ഏഷ്യയിൽ പിരിമുറുക്കത്തിനും തർക്കത്തിനും ഇടയാക്കുമെന്ന് ബുധനാഴ്ച നടന്ന 16-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. “ഇന്റർമീഡിയറ്റ്, ഷോർട്ട് റേഞ്ച് മിസൈലുകൾ (ഐഎൻഎഫ്) സംബന്ധിച്ച ഉടമ്പടി അവസാനിപ്പിക്കുക എന്നതിനർത്ഥം ഈ പ്രദേശം ഇപ്പോൾ ഈ സ്ട്രൈക്ക് ആയുധങ്ങൾ അതിന്റെ വിശാലമായ സ്ഥലത്ത് പ്രത്യക്ഷപ്പെടാനുള്ള സാധ്യതയെ അഭിമുഖീകരിക്കുന്നുവെന്നും അതിന്റെ ഫലമായി ഒരു പുതിയ ആയുധ മൽസരം ഉണ്ടാകുമെന്നും ഞങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” അദ്ദേഹ പറഞ്ഞു. ശീതയുദ്ധത്തിന്റെ അവസാനത്തിൽ 1987ൽ അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗനും സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും ഒപ്പുവെച്ച ഉടമ്പടി അവസാനിപ്പിക്കുന്നതിനെതിരെ പുടിൻ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. 500 മുതൽ…

റഷ്യയില്‍ കോവിഡ്-19 മരണങ്ങൾ റെക്കോർഡ് നിലയില്‍ ഉയര്‍ന്നതോടെ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു

ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യങ്ങളിലൊന്നായ റഷ്യയിൽ തിങ്കളാഴ്ച 1,069 മരണങ്ങൾ രേഖപ്പെടുത്തിയതോടെ, കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മരണസംഖ്യയായി. കിഴക്കൻ യൂറോപ്പിലെ പുതിയ കേസുകളിൽ 40 ശതമാനവും വരുന്ന രാജ്യത്ത് 37,000ത്തിലധികം പുതിയ കോവിഡ്-19 അണുബാധകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ്-19 മരണങ്ങളുടെയും അണുബാധകളുടെയും വർദ്ധിച്ചുവരുന്ന വേലിയേറ്റം തടയാൻ, റഷ്യയിലെ അധികാരികൾ അടുത്ത ആഴ്ച മുതൽ എല്ലാ അടിയന്തര ബിസിനസ്സുകളും അടച്ചുപൂട്ടുന്നതുൾപ്പെടെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീങ്ങുകയാണ്. വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒക്ടോബർ 30 മുതൽ ഒരു ദേശീയ “ജോലി ചെയ്യാത്ത ആഴ്ച”(non-working week)യായി പ്രഖ്യാപിച്ചു. അതിൽ അനിവാര്യമല്ലാത്ത, വീട്ടിൽ തുടരുന്ന, ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം നൽകാൻ തൊഴിലുടമകളോട് ആവശ്യപ്പെട്ടു. രാജ്യം ഇതുവരെ അതിന്റെ ജനസംഖ്യയുടെ 33 ശതമാനത്തിന് കുറഞ്ഞത് ഒരു ഡോസെങ്കിലും…

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍; തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി

ഗു​രു​വാ​യൂ​ര്‍: ഗുരുവായൂര്‍ ദേ​വ​സ്വ​ത്തി​ന്റേതെന്നു തോന്നിക്കുന്ന വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ഫെയ്സ്ബുക്കിലൂടെ പണം തട്ടിയെടുത്തവര്‍ക്കെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കി. ദേ​വ​സ്വത്തിന്റെ ഔദ്യോഗിക യൂ​ട്യൂ​ബ് ചാ​ന​ലി​ലെ ഡോ​ക്യു​മെന്‍റ​റി മോ​ഷ്​​ടി​ച്ച്‌ സം​പ്രേ​ഷ​ണം ചെ​യ്ത​താ​യും ദേ​വ​സ്വം ഫേ​സ്ബു​ക്ക് പേ​ജെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഭ​ക്ത​രെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ല്‍ പ​റയുന്നു ദേ​വ​സ്വ​ത്തി‍ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്ത ‘അ​ഖി​ലം മ​ധു​രം -ഗു​രു​വാ​യൂ​രി‍െന്‍റ ഇ​തി​ഹാ​സം’ എ​ന്ന ഡോ​ക്യു​മെന്‍റ​റി അ​നു​മ​തി​യി​ല്ലാ​തെ ‘ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ന്‍’ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ തു​ട​ര്‍​ച്ച​യാ​യി സം​പ്രേ​ഷ​ണം ചെ​യ്ത​താ​യി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​മൂ​ലം ദേ​വ​സ്വ​ത്തി​നു ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ന​ഷ്​​ട​മാ​യി. ഔ​ദ്യോ​ഗി​ക പേ​ജാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി ദേ​വ​സ്വ​ത്തി‍ന്‍റെ ത​പാ​ല്‍ വി​ലാ​സ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഔ​ദ്യോ​ഗി​ക വെ​ബ് പേ​ജും പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ല്‍ ആരോപിച്ചു. ദേ​വ​സ്വ​ത്തി‍ന്‍റെതാ​ണെ​ന്ന പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ഫേ​സ്ബു​ക്ക് പേജും മറ്റു സ​മൂ​ഹ മാ​ധ്യ​മങ്ങളില്‍ വരുന്ന ഹാ​ന്‍​ഡി​ലു​ക​ള്‍​ക്കെ​തി​രെ ഭ​ക്ത​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ര്‍…

അനുപമയുടെ പിതാവ് ജയചന്ദ്രനെ സിപി‌എം പ്രാദേശിക കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കി എന്ന വിവാദത്തില്‍ കുരുങ്ങിയ പിതാവ് ജയചന്ദ്രനെ സിപി‌എം പ്രാദേശിക കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. സിപിഎമ്മിന്റെ പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്നാണ് ജയചന്ദ്രനെ നീക്കിയത്. ജയചന്ദ്രന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഈ വിഷയത്തിൽ ഏതാനും ദിവസങ്ങളായി പാർട്ടി പ്രതിരോധത്തിലാണ്. സാധാരണയായി പേരൂർക്കട ലോക്കൽ കമ്മിറ്റി ചേരുന്ന കെട്ടിടത്തിൽ നിന്ന് മാറി കേശവദാസപുരത്തെ ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു യോഗം. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ജയചന്ദ്രന്‍ അറിയിച്ചു. അനുപമയുടെ അറിവോടെയാണ് താന്‍ കുഞ്ഞിനെ കൈമാറിയതെന്നും അജിത്തിന്റെ സ്വഭാവത്തിലുള്‍പ്പെടെ തനിക്ക് സംശയം തോന്നിയിരുന്നുവെന്നും ജയചന്ദ്രന്‍ കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന അളവിലേക്ക് പ്രശ്നം വഷളായതായും സംഭവം ജയചന്ദ്രന് കുറച്ചു കൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നെന്നും കമ്മിറ്റിയില്‍…

“നി​ങ്ങ​ളി​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ആ ​യ​ന്ത്രം നി​ർ​ത്ത​ണം…”; അനുപമയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരന്‍ കൂടെ കൂട്ടിയിരിക്കുന്ന ‘ഭര്‍ത്താവ്’ തന്നെയാണെന്ന് കഥാകൃത്ത് അന്ന ബെന്നി

കൊച്ചി: നൊന്തു പ്രസവിച്ച കുഞ്ഞിനെ തന്റെ അനുവാദമില്ലാതെ ദത്തു കൊടുത്ത മാതാപിതാക്കള്‍ക്കെതിരെ നിയമ പോരാട്ടം നടത്തുന്ന അനുപമയുടെ കഥയാണ് ഇന്ന് സംസ്ഥാനമൊട്ടാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. അനുപമയെ ‘നിസ്സഹായയായ’ മാതാവായും, മാതാപിതാക്കളെ ‘മനുഷ്യത്വമില്ലത്തവരായും’ ചിത്രീകരിക്കുന്ന സംഭവവികാസങ്ങളാണ് ചാനലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതെല്ലാം കണ്ട് ‘പാവത്താന്‍’ ചമഞ്ഞ് അനുപമയുടെ കൂടെ നില്‍ക്കുന്ന ഭര്‍ത്താവാണ് യഥാര്‍ത്ഥ വില്ലന്‍ എന്നാണ് കഥാകൃത്ത് അന്ന ബെന്നി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. സ്വന്തം മകള്‍ വഴിതെറ്റി പോകുമ്പോള്‍ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ അനുപമയുടെ മാതാപിതാക്കളും ചെയ്തുള്ളൂ എന്നും അന്ന ബെന്നി പറയുന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പ​ത്ര​ങ്ങ​ളി​ലും ചാ​ന​ലു​ക​ളി​ലു​മൊ​ക്കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ അ​ന്വേ​ഷി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ്. അ​തി​നെ​പ്ര​തി, എ​ല്ലാ​വ​രും കു​ഞ്ഞി​നെ​ത്തേ​ടു​ന്ന ആ ​അ​മ്മ​യേ​യും, അ​വ​ളി​ൽ നി​ന്ന് അ​വ​നെ അ​ട​ർ​ത്തി​മാ​റ്റി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​വ​ളു​ടെ വീ​ട്ടു​കാ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​തും കേ​ട്ടു. “ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള ഒ​രാ​ളെ​ത്ത​ന്നെ വേ​ണ​മാ​യി​രു​ന്നോ അ​വ​ൾ​ക്കെ​ന്ന??.”…

ഷാരൂഖ് ഖാനും സമീർ വാങ്കഡെയും ഇതിനു മുമ്പും കൊമ്പുകോർത്തവരാണ്; 2011-ല്‍ മുംബൈ വിമാനത്താവളത്തില്‍ ഷാരുഖ് ഖാനെയും കുടുംബത്തെയും വാങ്കഡേ തടഞ്ഞുവെച്ചു

മുംബൈ: ക്രൂയിസ് മയക്കുമരുന്ന് റെയ്ഡ് കേസിൽ അടുത്തിടെ ആര്യൻ ഖാൻ അറസ്റ്റിലാകുന്നതിന് മുമ്പ് എൻസിബി മേധാവി സമീർ വാങ്കഡെ ഷാരൂഖ് ഖാനുമായി നേരത്തെ തന്നെ കൊമ്പു കോര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. 2011-ൽ, ഹോളണ്ട്, ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഷാരൂഖിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത് മറ്റാരുമല്ല, വാങ്കഡെയാണ്. ഷാരൂഖിന്റെ കൈയിൽ 20 ബാഗുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലഗേജുകൾ വിമാനത്താവളത്തിൽ വിശദമായി പരിശോധിക്കുകയും സൂപ്പർതാരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 2011 ജൂലൈയിലാണ് സംഭവം. ഹോളണ്ട്, ലണ്ടൻ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാനും കുടുംബവും. നികുതി അടയ്ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച്, വാംഖഡെ ഷാരൂഖ് ഖാനെ തടഞ്ഞു. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാംഖഡെ. ഇരുപതോളം ബാഗുകളുമായാണ് ഷാരൂഖും കുടുംബവും എത്തിയത്. ഷാരൂഖിനെ വാംഖഡെയും സംഘവും നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും…

Union Coop Signs MoU with Dubai Autism Center

Union Coop to Contribute towards the Services of Health and Humanitarian Services to Dubai Autism Center Patients Dubai, UAE: Union Coop, the largest Consumer Cooperative in the UAE has signed a Memorandum of Understanding with the Dubai Autism Center, which comes within its framework of corporate social responsibility initiatives by supporting local humanitarian and social institutions, programs and projects. The memorandum was signed by Dr. Suhail Al Bastaki, Director of Happiness & Marketing Department, on behalf of the CEO and from the Dubai Autism Center, Mr. Mohammad Amin Al Emadi, a Board…

പരിശുദ്ധ കാതോലിക്കാ ബാവക്ക് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു

ടൊറന്റൊ: കതോലിക്കാ ബാവയായി അഭിഷേകം ചെയ്യപ്പെട്ട പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവക്ക് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈന്‍ ആശംസകള്‍ നേര്‍ന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായായും, മലങ്കര മെത്രാപോലീത്തായായും സ്ഥാനാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും, ആശംസകളും, അഭിനന്ദങ്ങളും അറിയിക്കുന്നതൊടൊപ്പെ കാരുണ്യവാനായ ദൈവം ബാവായുടെ പ്രവര്‍ത്തനങ്ങളെ ആഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഐ.പി.എല്‍. കോഓര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ തന്റെ ആശംസാ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന തോമസ് ഷീല ദമ്പതിമാര്‍ക്കും സി.വി.എസ്. ആശംസകള്‍ അറിയിച്ചു. ടൊറാന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. സുനില്‍ ചാക്കോ വചന ശുശ്രൂഷ നിര്‍വഹിച്ചു. ദൈവം നടത്തിയ വിധങ്ങള്‍ മറന്ന് സ്വന്തം വഴികളില്‍…