ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ച് യൂണിയന്‍കോപ്

യൂണിയന്‍കോപ് സി.ഇ.ഒക്ക് വേണ്ടി ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയും ദുബൈ ഓട്ടിസം സെന്റര്‍ ബോര്‍ഡ് അംഗവും ഡയറക്ടറുമായ മുഹമ്മദ് അമീന്‍ അല്‍ ഇമാദിയുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ചു. പ്രാദേശികമായ മാനുഷിക ഉദ്യമങ്ങളെയും പ്രാദേശിക സ്ഥാപനങ്ങളെയും പദ്ധതികളെയും പരിപാടികളെയും പിന്തുണയ്‍ക്കുന്ന യൂണിയന്‍കോപിന്റെ കോര്‍പറേറ്റ് സാമൂഹിക പ്രതിബന്ധതാ ചട്ടക്കൂടിന്റെ ഭാഗമായാണ് നടപടി. യൂണിയന്‍കോപ് സി.ഇ.ഒക്ക് വേണ്ടി ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകിയും ദുബൈ ഓട്ടിസം സെന്റര്‍ ബോര്‍ഡ് അംഗവും ഡയറക്ടറുമായ മുഹമ്മദ് അമീന്‍ അല്‍ ഇമാദിയുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദുബൈ ഓട്ടിസം സെന്ററിന് അഞ്ച് വര്‍ഷത്തേക്ക് സാമ്പത്തിക പിന്തുണ നല്‍കാനാണ്…

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’ എന്ന പേരില്‍ അറിയപ്പെടും

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് അതിന്റെ പേര് മാറ്റി. കമ്പനിയുടെ പേര് ‘മെറ്റ’ എന്നാക്കി മാറ്റിയതായി ഫേസ്ബുക്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് പുതിയ പേര് പ്രഖ്യാപിച്ചത്. ഞങ്ങൾ ചെയ്യുന്നതെല്ലാം ഉൾക്കൊള്ളുന്ന ഒരു പുതിയ കമ്പനി ബ്രാൻഡ് സ്വീകരിക്കേണ്ട സമയമാണിത്. കമ്പനിയുടെ കണക്റ്റ് വെർച്വൽ റിയാലിറ്റി കോൺഫറൻസിൽ മാർക്ക് സക്കർബർഗ് പറഞ്ഞു. ഇനി ഞങ്ങള്‍ ഫേസ്‌ബുക്കല്ല, മെറ്റാവേർസ് ആകാൻ പോകുകയാണെന്ന് സക്കർബർഗ് പറഞ്ഞു. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ജൂലൈയിൽ കമ്പനിയുടെ ഭാവി ‘മെറ്റാവെഴ്‌സി’ലാണെന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലക്ഷ്യമിടുന്നത് ആൽഫബെറ്റ് ഇൻക് പോലെയുള്ള ഹോൾഡിംഗ് കമ്പനി പോലെ – ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഒക്കുലസ്, മെസഞ്ചർ തുടങ്ങിയ നിരവധി സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്പുകള്‍ – ഒരു സ്ഥാപനത്തിന് കീഴിലാണ്.…

ഉമ്മന്‍ ചാണ്ടി എന്റെ ‘രക്ഷകര്‍ത്താവ്’; ചെറിയാന്‍ ഫിലിപ്പിന്റെ ‘ഘര്‍ വാപ്പസി’ നാളെ

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുമായി തെറ്റിപ്പിരിഞ്ഞ് സിപി‌എമ്മിലേക്ക് കുടിയേറിയ ചെറിയാന്‍ ഫിലിപ്പ് മാനസാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ ‘ഘര്‍ വാപ്പസി’ നാളെയുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞ് ഇടത്തോട്ട് പോയ ചെറിയാന്‍ ഫിലിപ്പ്, നീണ്ട രണ്ടു പതിറ്റാണ്ടുകാലത്തെ ഇടത് ബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് തന്റെ മടക്കം പ്രഖ്യാപിക്കുമെന്നാണ് സൂചന. നാളെ രാവിലെ പതിനൊന്നു മണിക്ക് ആന്റണിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം നടന്ന അവുക്കാദര്‍കുട്ടി നഹ പുരസ്‌കാര ദാന ചടങ്ങില്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കം സംബന്ധിച്ച വ്യക്തമായ സൂചന ചെറിയാന്‍ ഫിലിപ്പ് നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി തന്റെ രക്ഷാകര്‍ത്താവാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചത്. 20 വര്‍ഷത്തിന് ശേഷം…

ജി20 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകുന്ന പ്രധാനമന്ത്രി മോദിയുടെ അജണ്ടയിൽ വാക്‌സിൻ അംഗീകാരം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ: വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: വാരാന്ത്യത്തിൽ റോമിൽ നടക്കുന്ന 16- ാമത് ജി 20 ഉച്ചകോടി ‘ജനങ്ങൾ, ഗ്രഹം, സമൃദ്ധി’ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം തവണയും പ്രസംഗിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ല വ്യാഴാഴ്ച പറഞ്ഞു. 2019 ജൂണിൽ ജപ്പാനിലെ ഒസാക്കയിലാണ് പ്രധാനമന്ത്രി മോദി പങ്കെടുത്ത അവസാനത്തെ വ്യക്തിഗത ഉച്ചകോടി. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം, ഒക്ടോബർ 29 മുതൽ 31 വരെ ഇറ്റലിയിലെ റോമിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി യാത്ര തിരിക്കും. പ്രധാനമന്ത്രി മോദിയുടെ എട്ടാമത്തെ ജി20 ഉച്ചകോടിയാണിത്. സൗദി അറേബ്യ ആതിഥേയത്വം വഹിച്ച കഴിഞ്ഞ വർഷത്തെ പരിപാടി കൊവിഡ്-19 പാൻഡെമിക് കാരണം നടന്നില്ല. “തൊഴിൽ സൃഷ്ടിക്കൽ, നൈപുണ്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പകർച്ചവ്യാധിയിൽ നിന്ന് കരകയറാൻ ജി 20 യിൽ ഏകാഭിപ്രായമുണ്ട്. ഇത്…

ഉപരോധം പിൻവലിക്കാൻ അന്താരാഷ്ട്ര സമൂഹം യുഎസിനോട് ആവശ്യപ്പെടണം: താലിബാന്‍

ദോഹ: പതിനാല് രാജ്യങ്ങളിലെ ഉന്നത പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, താലിബാനെ അംഗീകരിക്കാനുള്ള എല്ലാ നടപടികളും ചെയ്തിട്ടുണ്ടെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു. തങ്ങളെ അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം യുഎസിനോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സെൻട്രൽ ബാങ്കിന്റെ ആസ്തികളില്‍ അഫ്ഗാനിസ്ഥാന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 27 ബുധനാഴ്ച വൈകുന്നേരം ദോഹയിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പതിനാല് പ്രതിനിധികളുമായി അമീർ ഖാൻ മുത്താഖി വിഷയം ചര്‍ച്ച ചെയ്തതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു. പുതിയ ഇസ്ലാമിക ഭരണകൂടം സുരക്ഷ നിലനിർത്തൽ, അന്താരാഷ്ട്ര സമൂഹവുമായുള്ള ബന്ധം, സാമ്പത്തിക സ്ഥിതി, അഫ്ഗാനിസ്ഥാനിൽ ഏർപ്പെടുത്തിയ ഉപരോധം, അഴിമതിക്കെതിരായ പോരാട്ടം എന്നിവ ചർച്ച ചെയ്തെന്ന് മുജാഹിദ് പറഞ്ഞു. 40 വർഷത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ ഒരു ഭരണസംവിധാനമുണ്ടെന്ന് ഉറപ്പാക്കാൻ മുത്താഖി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഉപരോധം പിൻവലിക്കാൻ അന്താരാഷ്ട്ര…

ലോലശതാവരി – കേരളപ്പിറവിക്ക്‌ പ്രവാസിമലയാളിപ്പെൺകുട്ടിയുടെ ഗാനസമർപ്പണം

കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ. 2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ തുടങ്ങി ഇതുവരെ ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക്‌ അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്. ടെസ്സ നിഷാദിനൊപ്പം പാടിയ രമേശന്റെ തോൾസഞ്ചി എന്ന പ്രണയഗാനം ഈ വർഷമാദ്യം ഇറങ്ങിയപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റിയതുപോലെ ഈ ലളിതഗാനവും മലയാളികൾ വിജയിപ്പിക്കും എന്ന വിശ്വാസത്തിലാണ് ടെസ്സയും മറ്റുള്ള അണിയറ പ്രവർത്തകരും. ഈ ഗാനത്തിന് സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും വാക്കുകൾ ഇങ്ങനെ: “ലോലശതാവരി എന്ന ലളിതഗാനം കുറെമാസ്സങ്ങൾക്ക്‌ മുൻപുണ്ടായ…

EdelGive Hurun India Philanthropy List 2021: പ്രതിദിനം 27 കോടി രൂപ സംഭാവന നൽകി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അസിം പ്രേംജി ഒന്നാം സ്ഥാനം നിലനിർത്തി

ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യസ്‌നേഹികളായ കോടീശ്വരന്മാരിൽ വിപ്രോയുടെ അസിം പ്രേംജി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. വ്യാഴാഴ്ച പുറത്തിറക്കിയ എഡൽഗിവ് ഹുറുൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2021 പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രേംജി തന്റെ സംഭാവനകൾ 23 ശതമാനം വർധിപ്പിച്ചു. പത്ത് സംസ്ഥാനങ്ങളിലായി വാക്‌സിനേഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷൻ പാൻഡെമിക്കിനുള്ള വിഹിതം 1,125 കോടിയിൽ നിന്ന് 2,125 കോടി രൂപയായി ഇരട്ടിയാക്കി, ആവശ്യമെങ്കിൽ ഇത് ഇനിയും വർദ്ധിപ്പിക്കും. ഉന്നമനത്തിനായി 1,263 കോടി രൂപ സംഭാവന നൽകി എച്ച്‌സിഎല്ലിന്റെ ശിവ് നാടാർ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി 577 കോടി രൂപ സംഭാവന നൽകി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ദുരന്തനിവാരണത്തിനായി 130 കോടി രൂപ സംഭാവന നൽകി രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനി ദാതാക്കളുടെ പട്ടികയിൽ…

പോലീസിന്റെ ഉപയോഗത്തിനായി മൂന്നു വര്‍ഷം മുമ്പ് വാങ്ങിയ ബോഡി ക്യാമറകള്‍ ഉപയോഗശൂന്യമായി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ ഉപയോഗത്തിനായി മൂന്നു വര്‍ഷം മുമ്പ് വാങ്ങിയ ബോഡി ക്യാമറകൾ മുഴുവനും ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. 310 ക്യാമറകളാണ് ആകെ വാങ്ങിയത്. അതില്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് 50 ക്യാമറകളും ആര്യ കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് സർവീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 260 ക്യാമറകളുമാണ് വാങ്ങിയത്. 2018ൽ വാങ്ങിയ ക്യാമറകളിൽ പലതും മാസങ്ങൾക്കകം കേടായി. 2021 ജൂലൈയ്ക്ക് ശേഷം ഒരു ക്യാമറയും പ്രവർത്തിക്കുന്നില്ല. മൂന്ന് വർഷത്തെ വാറന്റിക്കും മൂന്ന് വർഷത്തെ വാർഷിക അറ്റകുറ്റപ്പണിക്കുമായിരുന്നു കരാർ. ക്യാമറകൾ വാങ്ങിയതിന് പിന്നിൽ വൻ അഴിമതി നടന്നതായി സേനയ്ക്കുള്ളിൽ സംസാരമുണ്ട്. ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡിൽനിന്നും 47,000 രൂപയ്ക്കും ആര്യ കമ്മ്യൂണിക്കേഷനിൽനിന്ന് 50,000 രൂപയ്ക്കുമാണ് ഓരോ ക്യാമറയും വാങ്ങിയത്. ട്രാഫിക് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ പ്രവർത്തനം. ക്രമസമാധാന പ്രശ്നങ്ങളും ഗതാഗത നിയമലംഘനങ്ങളും ഡ്യൂട്ടി സംബന്ധമായ…

സരിതയുടെ അറസ്റ്റ് വാറണ്ട് എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന് പോലീസിനോട് കോടതി

തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി സരിത എസ് നായര്‍ക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന് കോടതി ചോദിച്ചു. ഇതേത്തുടര്‍ന്ന് വലിയതുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിചാരണയ്ക്കായി കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസിലെ ഒന്നാം പ്രതിയായ സരിതക്കെതിരെ രണ്ടു തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കോടതിയുടെ ഈ ഉത്തരവുകൾ വലിയതുറ പോലീസ് നടപ്പാക്കിയില്ല. തന്നെയുമല്ല, വാറണ്ട് നടപ്പാക്കാതിരുന്നതിന്റെ കാരണം കോടതിയിൽ ബോധിപ്പിച്ചതുമില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാക്കുന്ന ഇത്തരം വീഴ്‌ചകൾ അനുവദിച്ചു കൊടുക്കാൻ കഴിയില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിവീജ രവീന്ദ്രന്റേതാണ് ഉത്തരവ്. ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ്…

“സ്ത്രീകൾ സമൂഹജീവിതത്തിലെ മഴവില്ല്”: ഷീല ചെറു, ഫൊക്കാന വുമൺസ് ഫോറം ചെയർപേഴ്സൺ

സമൂഹ നിർമാണത്തിലും, കുടുംബജീവിതത്തിലും, രാഷ്ട്ര നിർമ്മാണത്തിലും, വിദ്യാഭ്യാസരംഗത്തും, ഔദ്യോഗിക ജീവിതത്തിലും, രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും സ്ത്രീകൾക്ക് സമഗ്രമായ പ്രാധാന്യമുണ്ട്. ആത്മാഭിമാനവും ആത്മധൈര്യവും ഉറച്ച വിശ്വാസം സത്യങ്ങളും അവളെ ഉന്നത വിജയത്തിലേക്ക് എത്തിക്കുന്നു. അല്ലെങ്കിൽ അതിനു കാരണം ഒരുക്കുന്നു. അങ്ങനെ അജ്ഞാതമായ ഭാവിജീവിതത്തെ വിജ്ഞാനത്തോടെ, വിവേകത്തോടെ സൂക്ഷ്മമായി വീക്ഷിക്കാനും ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിടാനും സമൂഹത്തെ ഒരുക്കാനും കാത്തുസൂക്ഷിക്കാനും. ചെറിയ ചെറിയ കാര്യങ്ങൾ വലിയ വലിയ സ്നേഹത്തോടെ ചെയ്തു തീർക്കാനും ഇതാ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ വിപുലമായ ശക്തമായ ഫോറം ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ അഞ്ചിന് ഹ്യൂസ്റ്റണിൽ ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും ഫൊക്കാനക്കൊപ്പം എന്ന സ്നേഹവിരുന്നിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. സ്നേഹത്തോടെ, വിനയത്തോടെ ഷീല ചെറു, പ്രസിഡൻറ് വുമൺസ് ഫോറം (ഹ്യൂസ്റ്റൻ/ന്യൂയോർക്ക്), വൈസ് പ്രസിഡൻറ് സരൂപാ അനിൽ (വെർജീനിയ), സെക്രട്ടറി വത്സ കൃഷ്ണ (ന്യൂജേഴ്സി), ജോയിൻറ് സെക്രട്ടറി…