ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന് ജെഫിന് കിഴക്കേക്കുറ്റിന്റെ (22) വേര്‍പാടില്‍ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും മറ്റു ഭാരവാഹികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്. ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്ട്ര മീഡിയാ കോൺഫ്രൻസിൽ പിതാവ് ബിജു കിഴക്കേക്കുറ്റിനൊപ്പം നിറ സാന്നിധ്യമായിരുന്നു ജെഫിൻ. പിതാവിനെപ്പോലെ തന്നെ മാധ്യമ ശ്രദ്ധ അവഗണിച്ചു പിന്നിലായിരുന്നു പ്രവർത്തനം എപ്പോഴും. ഓഡിയോ വിഷ്വൽ മേഖലയിൽ പഠനം പൂർത്തിയാക്കിയ ജെഫിന് സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങാൻ ഉള്ള ആഗ്രഹം പങ്കു വെച്ചതായി പ്രസ് ക്ലബ് ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അനുസ്മരിക്കുന്നു. സുഗമമായി കോൺഫറൻസ് നടത്താൻ പുറകിൽ നിന്ന് ഒത്തിരി സഹായിച്ച ഒരാളാണ് ജെഫിൻ.…
Month: November 2021
മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്കൂളില്‍ വെടിവെപ്പ്; മൂന്ന് മരണം, എട്ട് പേർക്ക് പരിക്ക്; 15കാരൻ പിടിയിൽ
മിഷിഗൺ: മിഷിഗണിലെ ഓക്സ്ഫോര്‍ഡ് ഹൈസ്കൂളിൽ നടന്ന വെടിവെപ്പില്‍ മൂന്ന് കൗമാരക്കാര്‍ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ 15-കാരനെ പോലീസ് പിടികൂടി. ഈ വർഷം ഇതുവരെ അമേരിക്കയില്‍ നടന്ന ഏറ്റവും മാരകമായ സ്കൂൾ വെടിവയ്പാണിത്. ഓക്സ്ഫോർഡ് ഹൈസ്കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെ ഉച്ചയ്ക്ക് ശേഷം നടന്ന ആക്രമണത്തിൽ ഒരു അദ്ധ്യാപകന് ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായി ഓക്ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരിൽ 16 വയസുള്ള ആണ്‍കുട്ടിയും പതിന്നാലും പതിനേഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമാണെന്ന് ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവരിൽ ആറ് പേരുടെ നില തൃപ്തികരവും രണ്ട് പേർ ശസ്ത്രക്രിയക്ക് വിധേയരാകുകയും ചെയ്തു. വെടിവെച്ചെന്ന് സംശയിക്കുന്ന 15-കാരനെ കസ്റ്റഡിയിലെടുക്കുകയും ഒരു സെമി-ഓട്ടോമാറ്റിക് കൈത്തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ഡിട്രോയിറ്റിന് വടക്ക് 40 മൈൽ അകലെയുള്ള ഓക്സ്ഫോർഡിലെ ഈ സ്കൂളില്‍ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് ഉടനടി…
ഡിസംബർ 1 മുതൽ രാജ്യാന്തര യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു
ലോകാരോഗ്യ സംഘടന ‘ആശങ്കയുടെ വകഭേദമായി’ തരംതിരിച്ച പുതിയ കോവിഡ് വേരിയന്റായ ‘ഒമിക്റോണിനെക്കുറിച്ചുള്ള’ ആശങ്കകൾക്കിടയിൽ, അന്താരാഷ്ട്ര യാത്രക്കാർക്കായി കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. നാളെ, ഡിസംബർ 1 മുതൽ, പുതിയ കോവിഡ് വേരിയന്റ് ഒമിക്റോണ്‍ ബാധിത രാജ്യങ്ങളിൽ നിന്ന് പറക്കുന്നതോ അവിടെ നിന്ന് ട്രാൻസിറ്റ് ചെയ്യുന്നതോ ആയ യാത്രക്കാർക്ക് ഇന്ത്യയിൽ എത്തുമ്പോൾ ആർടി-പിസിആർ ടെസ്റ്റിന്റെ നിർബന്ധിത നെഗറ്റീവ് റിപ്പോർട്ട് ആവശ്യമാണ്. എന്നാല്‍, 5 വയസ്സിന് താഴെയുള്ള കുട്ടികളെ എത്തിച്ചേരുന്നതിന് മുമ്പും ശേഷവും പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും 14 ദിവസത്തെ യാത്രാ ചരിത്രം സമർപ്പിക്കുകയും നെഗറ്റീവ് കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാരിന്റെ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും വേണമെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും സ്വയം പ്രഖ്യാപന ഫോം പൂരിപ്പിച്ച് നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ട് കാണിക്കണം. ഈ രണ്ട്…
അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ (നര്‍മം)
“കറിയാച്ചാ ഒന്നിങ്ങു വന്നേ… സ്മോളും സ്മോക്കുമായിരിക്കാതെ” പെണ്ണമ്മേടെ വിളി, കൂടൊരു വിര്ബല്ബ്യൂസും. സന്ധ്യയായാല്‍ ഒന്നു വീശണം, ഏറിയാ രണ്ടുപെഗ്ഗ് വോഡ്ക. പുകവലി നന്നേ കൊറച്ചിരിക്കുകയാ, അതും വീശുമ്പം മാത്രം. എന്നിട്ടും കല്ല്യാണം കഴിച്ച നാള് തുടങ്ങിയ വിര്‍ബല്‍ അബ്യൂസ് ശീലമാ ഈ ഉരുവിടല്. കേട്ടു കേട്ടു മടുക്കുമ്പം പറയാന്‍ തോന്നും… “ഒന്നു നിര്‍ത്തടീ പെണ്ണമ്മെ നിന്റെ ഈ പാനവായന. നിന്റപ്പന് കുടിക്കാരനാരുന്നില്ലേ, എന്നിട്ടും ആ ഇഷ്ടന് തൊണ്ണൂറു കഴിഞ്ഞല്ലേ ഇഹലോകം വെടിഞ്ഞത്” ങാ അങ്ങനെ പറഞ്ഞിട്ടും കാര്യമില്ല, അവളും,അവടെ സഹോദരങ്ങളും അങ്ങേരടെ പാനവായനകേട്ടല്ലേ വളര്ന്നെ. അങ്ങേര് ഒടുക്കത്തെ കുടി ആരുന്നു, തുരുതുരാ ബീഡീം വലിക്കും, പോരാഞ്ഞ് മുറുക്കിതുപ്പും. പിന്നെ പാട്ടും ആട്ടവുമാണ്. കൊടുങ്ങല്ലൂര്‍ ഭരണിപാട്ടു പോലത്തെ തെറിപ്പാട്ട്. അതുകഴിഞ്ഞ് മത്തായി പഴേ നിയമത്തിലെ നോഹിനെപോലെ തുണി ഇല്ലാണ്ട് ഒറ്റക്കെടപ്പാ. പിന്നെ പിള്ളേര് കണ്ട് നഗ്നത മറക്കാന്‍ തുണി…
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് മുഫ്തിമാരെ കുറ്റപ്പെടുത്തി ഒമർ അബ്ദുള്ള; പിഡിപി-ബിജെപി സഖ്യം തെറ്റ്
ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യെ കുറ്റപ്പെടുത്തി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ഭാരതീയ ജനതാ പാർട്ടി (ബിജെപി) “ഞങ്ങളുടെ ബലഹീനത” മുതലെടുത്തു എന്ന് ജമ്മു കാശ്മീരിലെ ഇൻഡെർവാളിലെ ചത്രൂവിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഒമർ അബ്ദുള്ള പറഞ്ഞു. “2014 ലെ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, ഞാൻ മുഫ്തി മുഹമ്മദ് സയീദിനോട് (പിഡിപി സ്ഥാപകൻ) സൗഹൃദത്തിന്റെ കൈ നീട്ടി, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ഞാൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി, അത് ജനങ്ങൾക്ക് അത്യന്തം അപകടകരമാണെന്ന് തെളിയിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു,” മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞു. “എനിക്കോ എന്റെ സഹപ്രവർത്തകർക്കോ മുഖ്യമന്ത്രി സ്ഥാനത്തോട് താൽപ്പര്യമില്ലെന്ന് ഞാൻ മുഫ്തി സാഹബിനോട് പറഞ്ഞിരുന്നു. ഞങ്ങൾ രാജ്യസഭാ സീറ്റ് പോലും ആവശ്യപ്പെട്ടിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. യാതൊരു ഉപാധികളുമില്ലാതെ…
ജെഫിന് കിഴക്കേക്കുറ്റിന് ഇന്ത്യ പ്രസ്ക്ലബ് ഓഫ് പെന്‍സില്‍വേനിയയുടെ അശ്രുപൂജ
ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ പുത്രന് ജെഫിന് കിഴക്കേക്കുറ്റിന്റെ ആകസ്മിക വേര്‍പാടില്‍ പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ എല്ലാ അംഗങ്ങളുടേയും അഗാധമായ ദുഖം ബിജുവിനേയും, ഡോളിയേയും കുടുംബാംഗങ്ങളേയും അറിയിക്കുന്നു. ഇന്ത്യാ പ്രസ്ക്ലബിന്റെ നാഷണല്‍ കണ്‍വന്‍ഷനില്‍ ബിജുവിനോടൊപ്പം കണ്‍വന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്ത ജെഫിന്റെ വേര്‍പാട് ഞെട്ടലോടെയാണ് ഇന്ത്യ പ്രസ്ക്ലബ് അംഗങ്ങള്‍ ശ്രവിച്ചത്. ബിജുവിന്റെ കുടുംബത്തിലുണ്ടായ വേര്‍പാടിലും ദുഖത്തിലും ഞങ്ങള്‍ പങ്കുചേരുന്നതായും ഇന്ത്യ പ്രസ്ക്ലബ് ഓഫ് പെന്‍സില്‍വേനിയ ചാപ്റ്റര്‍ അറിയിച്ചു.
പ്രളയത്തില്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാത്ത പാലത്തിലൂടെ പോലീസ് വാഹനമോടിച്ചത് വിവാദത്തില്‍
കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ കേടുപാടുകള്‍ വന്നതുമൂലം പൊതുജനങ്ങള്‍ക്ക് വാഹന ഗതാഗതം നിരോധിച്ചിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചതിനെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനാല്‍ പൊതുജനങ്ങളും അയ്യപ്പഭക്തരും കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞാണ് യാത്ര ചെയ്യുന്നത്. 2017-ല്‍ പാലം അടിയന്തരമായി പുതുക്കി പണിയാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ, തീരുമാനങ്ങൾ എടുത്തതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ശബരിമല ഭക്തരുടെ പ്രധാന പാതയിലെ പാലം ബലക്ഷയമായിട്ട് നാല് വർഷം പിന്നിട്ടിട്ടും പാലത്തിന്റെ കേടുപാടുകള്‍ നീക്കാനോ പുതുക്കിപ്പണിയാനോ യാതൊരു നീക്കവുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മലയോര മേഖലയെ തകർത്ത കൂട്ടിക്കൽ ദുരന്ത ദിവസമാണ് 26-ാം മൈലിലെ ഈ പാലവും തകര്‍ന്നതും ഗതാഗതം നിരോധിച്ചതും. മുൻ വർഷങ്ങളിലെ പ്രളയം ബലക്ഷയം സൃഷ്ടിച്ച പാലത്തിന് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം കൂടുതൽ ദുർബലമാക്കുകയായിരുന്നു. പിന്നീട്…
ജെഫിന് കിഴക്കേക്കുറ്റ് (22) ചിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു
ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ മകന് ജെഫിന് കിഴക്കേക്കുറ്റ് ഇന്നലെ അര്‍ദ്ധരാത്രി (തിങ്കളാഴ്ച) യില്‍ ചിക്കാഗോയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ബിജു-ഡോളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് 22-കാരനായ ജെഫിന്. ചിക്കാഗോ നഗരത്തിന് സമീപം ഇർവിംഗ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും. ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്. ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിമുതല്‍ 9:00 മണിവരെയും, സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മുതൽ ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ആരംഭിക്കും. തുടർന്ന് മേരി ഹില്ലിലെ ക്നാനായ സെമിത്തേരിയിൽ സംസ്കരിക്കും. നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയിൽ…
വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ 75-മത് ജന്മദിനം ആഘോഷിച്ചു
ഡാലസ്: വന്ദ്യ കോര്‍എപ്പിസ്കോപ്പ ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ എഴുപത്തഞ്ചാം ജന്മദിനം മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ വച്ച് നവംബര്‍ 28-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആഘോഷിച്ചു. വികാരി ഫാ. ഏലിയാസ് അരമത്ത്, ചെറുതോട്ടില്‍ അച്ചന് എല്ലാവിധ നന്മകളും ആയുസും, ആരോഗ്യവും നേര്‍ന്ന് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളി ഹാളില്‍ കുടുംബത്തോടൊപ്പം അച്ചന് കേക്ക് മുറിക്കുകയും, ജന്മദിന ഗാനം ആലപിക്കുകയും ചെയ്തു. ഇടവകാംഗങ്ങള്‍ അച്ചന് ജന്മദിന ആശംസകള്‍ നേര്‍ന്നു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം; ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ചതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. ഡോ. രവീന്ദ്രന്റെ പുനർനിയമനം അദ്ദേഹത്തിന്റെ സംഭാവനകളുടെ ഏതെങ്കിലും സ്വതന്ത്രമായ വിലയിരുത്തലിന്റെയോ പരിഗണനയുടെയോ അടിസ്ഥാനത്തിലല്ലെന്ന് സർവകലാശാലയിലെ സെനറ്റ് അംഗങ്ങളായ പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗമായ ഷിനോ പി ജോസും മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലർക്ക് നിയമന സമയത്ത് 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച് സർക്കാരിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ 61 വയസ്സുകാരനായ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. യുജിസി റെഗുലേഷൻ പ്രകാരം രൂപീകരിച്ച വിസി നിർണയ സമിതി പിരിച്ചുവിട്ടത് അധികാര ദുർവിനിയോഗമാണെന്നതിനാൽ ഗോപിനാഥ് രവീന്ദ്രന് വിസി യായി തുടരാൻ യോഗ്യതയില്ലെന്നും ഹർജ്ജിയിൽ പറയുന്നു. ചാൻസിലർ,വൈസ് ചാൻസിലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, രജിസ്ട്രാർ…