ഘോറിൽ താടി വടിക്കുന്നത് താലിബാൻ നിരോധിച്ചു

ദോഹ (ഖത്തര്‍): അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലെ സഗീർ ജില്ലയിൽ താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിന്റെ സെൻട്രൽ ദാർ അൽ-ഇഫ്താ കമ്മീഷനും ജൂറിസ്‌ പ്രൂഡൻഷ്യൽ, സ്പെഷ്യലൈസ്ഡ് കൗൺസിലുകളും പുരുഷന്മാര്‍ താടി വടിക്കുന്നത് നിരോധിച്ചു. പ്രവാചകൻ മുഹമ്മദ് (സ) യുടെ ഹദീസുകൾ പ്രകാരം താടി വടിക്കുന്നത് ഹറാമാണെന്ന് (നിയമവിരുദ്ധമാണെന്ന്) പ്രവിശ്യയിലെ കമ്മീഷൻ തീരുമാനിച്ചു. താടി വടിക്കുന്നവൻ വലിയ പാപമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. “ഇസ്ലാമിന്റെ ഹദീസുകളുടെയും മതഗ്രന്ഥങ്ങളുടെയും പ്രവാചകൻ പറഞ്ഞതനുസരിച്ച് താടി വടിക്കുന്നത് നിയമവിരുദ്ധമാണ്, അത്തരം പ്രവൃത്തികൾ ചെയ്യുന്നയാൾ വലിയ പാപം ചെയ്യുന്നു. താടി വയ്ക്കുന്നത് ഇസ്ലാമില്‍ നിർബന്ധമാണ്,” കമ്മീഷൻ പറഞ്ഞു. ഇതിനിടയിൽ, താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം ഒട്ടുമിക്കവരും തങ്ങളുടെ വ്യക്തിഗത ജീവിതത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ആശങ്കാകുലരാണ്.

അഹ്മദ് മസൂദ് താജിക്കിസ്ഥാനിൽ നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിനെ ശക്തിപ്പെടുത്തുന്നു

ദോഹ (ഖത്തര്‍): നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് (എൻആർഎഫ്) നേതാവ് അഹ്മദ് മസ്സൂദ് ചില പ്രാദേശിക രാജ്യങ്ങളിൽ എൻആർഎഫിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് യാത്ര ചെയ്തിട്ടുണ്ടെന്ന് പഞ്ച്ഷിർ മുൻ ഡെപ്യൂട്ടി ഗവർണർ കബീർ വസെഖ് പറഞ്ഞതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. അദ്ദേഹം ഇപ്പോള്‍ താജിക്കിസ്ഥാനിലാണെന്ന് തിങ്കളാഴ്ച (നവംബർ 1) കബീർ വാസഖിനെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു. ദേശീയ മുന്നണിയെ ശക്തിപ്പെടുത്താനും താലിബാന്റെ കരുതൽ സർക്കാരിനെതിരെ പോരാടാൻ പ്രാദേശിക രാജ്യങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും ബോധ്യപ്പെടുത്താനും വിവിധ രാജ്യങ്ങളുടെ പിന്തുണ ആകർഷിക്കാനാണ് മസൂദ് ശ്രമിക്കുന്നത്. ചില സമയങ്ങളില്‍ അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് പോയി രാജ്യത്തിനുള്ളിലെ പ്രതിരോധ യൂണിറ്റുകൾ സന്ദർശിക്കാറുണ്ടെന്നും കബീര്‍ പറഞ്ഞു. താജിക്കിസ്ഥാനുമായി റെസിസ്റ്റൻസ് ഫ്രണ്ടിന് നല്ല ബന്ധമാണുള്ളത്. ഇത് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ശ്രദ്ധേയമായ സഹകരണം നൽകിയിട്ടുണ്ടെന്ന് കബീര്‍ പറയുന്നു. മുൻ സർക്കാരിന്റെ പതനത്തിനു ശേഷം പഞ്ച്ഷെർ പ്രവിശ്യയിൽ അഹ്മദ് മസൂദിന്റെ…