അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സർക്കാർ ഐ.ടി.ഐ കളിൽ അത്യാധുനിക ഓ.എ.എം.ടി ട്രേഡ് ആരംഭിക്കണം

തൊഴിലില്ലായ്മ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അന്താരാഷ്ട്ര നിലവാത്തിലേക്ക് ഉയർത്തുന്ന നമ്മുടെ സർക്കാർ ഐ ടി ഐ കളിൽ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ് എന്ന അത്യാധുനിക ട്രേഡ് കൂടി ആരംഭിച്ചാൽ സ്തുത്യർഹമായ ഒരു നീക്കമായിരിക്കുമത്. ഇന്നത്തെ കാലത്ത് വൻ തൊഴിൽ സാധ്യതകൾ ഉള്ള ഒരു ട്രേഡ് ആണിത്. ഇന്ന് കമ്പനികളിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ വഴി നിയന്ത്രിക്കുന്ന അത്യാധുനിക മേഷിനറികളാണ് (CNC) ഉപയോഗിക്കുന്നത് . ഇത്തരം മേഷിനറികളെകുറിച്ചും അവയുടെ പ്രവർത്തന രീതികളെക്കുറിച്ചും പഠിക്കുന്നതിന് വിദ്യാർത്ഥികൾ വൻ തുക ചിലവാക്കി സ്വാശ്രേയ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവയിൽ പലതിനും ഒരു അംഗീകാരവും ഉണ്ടാവുകയില്ല. ഇത്തരം സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് കാരണം പാവപെട്ട വിദ്യാർഥികൾക്കു അവ പഠിക്കാൻ കഴിയുന്നില്ല. തന്മൂലം അവരുടെ തൊഴിലവസരങ്ങളും കുറയുന്നു. നമ്മുടെ ഗവ: ഐ ടി ഐ കളിൽ കൂടുതൽ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ് ട്രേഡ് യൂണിറ്റുകൾ…

22കാരിയായ ഫാർമസി കോളേജ് വിദ്യാർത്ഥിനിയെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചേര്‍ത്തല: ഇരുപത്തിരണ്ടുകാരിയായ ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥിനിയെ ചേര്‍ത്തലയിലുള്ള ഒരു സ്വകാര്യ ഫാര്‍മസി കോളേജ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരി ചെറിയാനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ അഞ്ചാം വിദ്യാര്‍ത്ഥിനിയായിരുന്നു. തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നാണ് ബന്ധുക്കളും കോളജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേര്‍ത്തല പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

“ഹലാല്‍” മാംസത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ച ഹോട്ടല്‍ ഉടമ തുഷാര അജിത്തും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയിലെ വിവാദമായ ‘നോൺ-ഹലാൽ’ റസ്റ്റോറന്റ് ഉടമ തുഷാര അജിത്തിനെയും അവരുടെ ഭർത്താവിനെയും നവംബർ 2 ചൊവ്വാഴ്ച വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ചാട്ട് സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുഷാരയും മറ്റ് കടയുടമകളും തമ്മിൽ നടന്ന വാക്കേറ്റമാണ് കേസിനാധാരം. തുഷാരയ്ക്കും ഭർത്താവിനുമൊപ്പം മറ്റ് രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചതിന് തുഷാരയ്‌ക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കാക്കനാട്ട് ഹലാൽ ഇതര റസ്റ്റോറന്റ് ആരംഭിച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും ജിഹാദികൾ തന്നെ ആക്രമിച്ചുവെന്ന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തുഷാര അടുത്തിടെ വാർത്തയില്‍ നിറഞ്ഞുനിന്നിരുന്നു. പോലീസ് തനിക്കെതിരാണെന്നും കേസിലെ പ്രതികളെ സഹായിക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. ഇൻഫോപാർക്കിന് സമീപത്താണ് സംഭവമുണ്ടായത്. ചിൽസേ ഫുഡ് സ്‌പോട്ട് എന്ന ഫുഡ് കോർട്ടിൽ കട നടത്തുന്ന നകുൽ, സുഹൃത്ത് ബിനോജ് ജോർജ് എന്നിവരെയാണ്…

കുടുംബ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ തീരുമാനമെടുക്കാനാവില്ല; അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി കേരള ഹൈക്കോടതി തള്ളി

തിരുവനന്തപുരം: തന്റെ അറിവോ സമ്മതമോ ഇല്ലാതെ താന്‍ പ്രസവിച്ച കുഞ്ഞിനെ ദത്ത് നല്‍കിയതിനെതിരെ സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മകൾ അനുപമ എസ് ചന്ദ്രന്‍ നലകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. “ഈ കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്, അതിനാൽ ഒരു ഹേബിയസ് കോർപ്പസിന്റെ പ്രസക്തി എന്താണ്? ഹർജി പരിഗണിക്കാൻ ഞങ്ങൾ ഒരു കാരണവും കാണുന്നില്ല. ശിശുക്ഷേമ സമിതി (CWC) പ്രകാരം കുട്ടി ആന്ധ്രാപ്രദേശിൽ ദമ്പതികൾക്കൊപ്പമാണ്. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ല. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. കുടുംബകോടതിയിലുളള കേസില്‍ ഹൈക്കോടതിയുടെ സത്വര ഇടപെടൽ ആവശ്യമില്ല,” കോടതി ചൂണ്ടിക്കാട്ടി. ഹർജി പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ തള്ളുമെന്നും ഹൈക്കോടതി അനുപമയോട് പറഞ്ഞു. മറ്റൊരു കേസ് തിരുവനന്തപുരം കുടുംബകോടതിയിൽ നിലനിൽക്കുകയല്ലേ എന്നും, അങ്ങനെയെങ്കിൽ എങ്ങനെ കോടതിയിൽ ഹേബിയസ് കോർപ്പസ് നിലനിൽക്കുമെന്നും ജസ്റ്റിസുമാരായ കെ വിനോദ്…

ഉത്തര കൊറിയയ്‌ക്കെതിരായ യുഎൻ ഉപരോധം നീക്കാൻ ചൈനയും റഷ്യയും പുനർനിർമ്മിച്ച നിർദ്ദേശം സമർപ്പിച്ചു

കിഴക്കൻ ഏഷ്യൻ രാജ്യത്ത് “സിവിലിയൻ ജനതയുടെ ഉപജീവനമാർഗം വർദ്ധിപ്പിക്കുക” എന്ന ഉദ്ദേശത്തോടെ ഉത്തര കൊറിയൻ കയറ്റുമതിയിൽ ഉപരോധം ലഘൂകരിക്കാൻ യുഎൻ രക്ഷാസമിതിയെ പ്രേരിപ്പിക്കുന്ന കരട് പ്രമേയം ചൈനയും റഷ്യയും പുനർനിർമ്മിച്ചു. രാജ്യത്തിന്റെ ആണവ പദ്ധതിയുമായി നേരിട്ട് ബന്ധമില്ലാത്ത ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2019 ഡിസംബറിലാണ് കരട് പ്രമേയം ഇരു രാജ്യങ്ങളും ആദ്യമായി അവതരിപ്പിച്ചത്. രണ്ട് പ്രാദേശിക ശക്തികളും കഴിഞ്ഞ വർഷം കരട് പ്രമേയത്തെക്കുറിച്ച് രണ്ട് അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഔപചാരികമായി അത് വോട്ടിനായി മുന്നോട്ട് വെച്ചില്ല. പുനർനിർമ്മിച്ച കരട് പ്യോങ്‌യാങ്ങിന്റെ പ്രതിമകൾ, സമുദ്രോത്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്യാനും ശുദ്ധീകരിച്ച പെട്രോളിയം ഇറക്കുമതിയുടെ പരിധി ഉയർത്താനും നിർദ്ദേശിക്കുന്നു. വിദേശത്തുള്ള ഉത്തരകൊറിയൻ തൊഴിലാളികൾക്കുള്ള നിരോധനം പിൻവലിക്കുക, അന്തർ കൊറിയൻ റെയിൽ, റോഡ് പദ്ധതികളെ യുഎൻ ഉപരോധത്തിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ നടപടികളും ഇതിൽ ഉൾപ്പെടുന്നു. ബാലിസ്റ്റിക്…

30% റിപ്പബ്ലിക്കൻമാർ പറയുന്നത് യുഎസിനെ ‘രക്ഷിക്കാൻ’ അക്രമം ആവശ്യമാണെന്ന്

വാഷിംഗ്ടണ്‍: ഒരു പുതിയ ദേശീയ സർവേ പ്രകാരം, അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അക്രമം അനിവാര്യമാണെന്ന് റിപ്പബ്ലിക്കൻമാരിൽ ഏതാണ്ട് മൂന്നിലൊന്ന് വിശ്വസിക്കുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പബ്ലിക് റിലീജിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തിറക്കിയ വോട്ടെടുപ്പ് പ്രകാരം, റിപ്പബ്ലിക്കൻമാരിൽ 30 ശതമാനം പേരും ഈ പ്രസ്താവനയോട് യോജിക്കുന്നു എന്നാണ്. “കാര്യങ്ങൾ കൈവിട്ടു പോകൂന്നതിനാല്‍, നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ യഥാർത്ഥ അമേരിക്കൻ ദേശസ്‌നേഹികൾ അക്രമം അവലംബിക്കേണ്ടി വന്നേക്കാം,” എന്നാണ് അഭിപ്രായം. ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനു നേരെയുണ്ടായ മാരകമായ ആക്രമണത്തിന് ആക്കം കൂട്ടിയ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവങ്ങളുടെ തുടർച്ചയായ ആഘാതത്തിന്റെ പ്രതിഫലനമാണ് വോട്ടെടുപ്പിലെ കണ്ടെത്തലുകൾ. അഞ്ച് പേർ കൊല്ലപ്പെട്ട കലാപത്തിൽ പങ്കെടുത്തതിന് 650-ലധികം പേർക്കെതിരെയാണ് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുള്ളത്. 2020 ലെ തിരഞ്ഞെടുപ്പ് ഡൊണാൾഡ് ട്രംപിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന അമേരിക്കക്കാരിൽ 39 ശതമാനം പേർ…

ഫൊക്കാന കേരളപ്പിറവിദിനം ആഘോഷിച്ചു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) കേരളപ്പിറവി ആഘോഷിച്ചു. ഒക്ടോബര്‍ 31-ാം തീയതി വൈകീട്ട് 6.30 മുതല്‍ 8.30 വരെ സൂം പ്ലാറ്റ്ഫോമിലൂറെയാണ് ആഘോഷം സംഘടിപ്പിച്ചത്. കോവിഡ് മൂലം ജീവന്‍ പൊലിഞ്ഞ അനേകായിരങ്ങള്‍ക്കും, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിദിനത്തിലും യോഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പരശുരാമന്‍ മഴുവെറിഞ്ഞ് വീണ്ടെടുത്തതാണ് കേരളം എന്നാണ് ഐതിഹ്യമെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ, എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ പേരില്‍ കേരളപ്പിറവി ആശംസകളും നേര്‍ന്നു. ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. കേര വൃക്ഷങ്ങളുടെയും, കഥകളിയുടെയും, മോഹിനിയാട്ടത്തിന്റെയും, ഒപ്പനയുടെയും, കളരിപ്പയറ്റിന്റേയും, മാര്‍ഗം കളിയുടെയും നാടായ കേരളത്തിന്റെ ഓര്‍മ്മകള്‍ പ്രവാസികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകില്ലെന്ന് ജനറല്‍ സെക്രട്ടറി തന്റെ…

വാക്‌സിനേറ്റ് ചെയ്യാത്ത 9000 ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിച്ചു

ന്യൂയോര്‍ക്ക് : വാക്‌സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. സിറ്റിയിലെ 12,000 ജീവനക്കാര്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു. സിറ്റിയുടെ പേറോളില്‍ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും, 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത ലീവില്‍ വിട്ടിരിക്കയാണെന്നും മേയര്‍ ഡി ബ്ലാസിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ അറിയിച്ചു. 12 ദിവസം മുമ്പാണ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ മാന്‍ഡേറ്റിന് നോട്ടീസ് നല്‍കിയതെന്ന്, തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിചേര്‍ത്തു. തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്‌സ്,…

മുതലമട അംബേദ്കർ കോളനിവാസികൾക്ക് ഭൂമിയും വീടും നല്‍കണം: വെൽഫെയർ പാർട്ടി കലക്ടറേറ്റ് ബഹുജന മാർച്ച്

പാലക്കാട് : ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ വീടില്ലാതെ കാലങ്ങളായി കാത്തിരിക്കുന്ന 25 ഓളം കുടുംബങ്ങൾക്ക് ഭൂമി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ഭൂമിക്ക് അർഹരാണെന്ന് പട്ടികജാതി വികസന വകുപ്പ് വ്യക്തമാക്കിയിട്ടും രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായാണ് അവരോട് അവഗണന തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു ഇതിൻറെ പിന്നിൽ സിപി‌എമ്മിന്റെ പ്രതികാര രാഷ്ട്രീയ നടപടിയാണെന്നും, ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തിരമായി അവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി അദ്ധ്യഷത വഹിച്ചു. നീലിപ്പാറ മാരിയപ്പൻ (ആദിവാസി സംരക്ഷണ സംഘം), പി. ലുഖ്മാൻ (വൈസ് പ്രസിഡണ്ട് വെൽഫെയർ പാർട്ടി), ശിവരാജ് ഗോവിന്ദാപുരം (സമര സമിതി കൺവീനർ), നിജാമുദ്ദീൻ (തമിഴ്…

എട്ടുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ സാം ഹൂസ്റ്റൺ പാർക്ക്‌വെയിലുള്ള ഹോട്ടലിൽ എട്ടു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനേയും ഇവരുടെ ഇപ്പോഴുള്ള ഭർത്താവിനേയും പൊലിസ് അറസ്റ്റ് ചെയ്തു. കഴി​ഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഇരുവരും ഹോട്ടൽ മുറിയിൽ കിടന്നുറങ്ങുമ്പോൾ മകൻ ബാത്ത്ടബിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണു പൊലിസിനു നൽകിയ മൊഴി. എന്നാൽ, മെഡിക്കൽ എക്സാമിനറുടെ പരിശോധനാഫലം പുറത്തുവന്നതോടെ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും, ഡക്ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്ത നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും തെളിഞ്ഞു. ഇതോടെയാണ് കയ്‍ല ഹോൾസൺ ഡോർഫിനേയും (24) ഡൊമിനിക്ക് ലൂയിസ് (28) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മാരകമായി പരുക്കേൽപിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത കെയ്‍ലയെ ഡിസംബർ 8 നും ഡൊമിനിക്കിനെ നവംബർ 30നും കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്കായി…