അമൃതയില്‍ ആയുര്‍വേദ ദിനം ആചരിച്ചു

കൊല്ലം: ദേശീയ ആയുര്‍വേദ ദിനം ആചരിച്ച് അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ. കാലത്ത് ആറ് മണിക്ക് ധന്വന്തരി ഹോമവും തുടർന്ന് 9.30ന് ഗൃത സംഗ്രണവും പാരായണവും സംഘടിപ്പിച്ചു. പത്ത് മണിക്ക് കായചികിത്സ പ്രൊഫര്‍ ഡോ. ശ്രീജിത്ത് കര്‍ത്തയുടെ നേതൃത്വത്തില്‍ നടന്ന സംവാദപരിപാടി ഏറെ ശ്രദ്ധ നേടി. വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ശ്ലോക പാരായണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും നടന്നു. “ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്ന ശ്രീ ധന്വന്തരിയുടെ ജന്മദിനമാണ് നാം ആയുര്‍വേദ ദിനമായി ആചരിക്കുന്നത്. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുസിന്റെ വേദമായ ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി പരിപോഷിപ്പിച്ചത് ധന്വന്തരിയാണ്.” ആയൂർവേദ ദിനാചരണത്തോട് സംബന്ധിച്ച് നടന്ന പരിപാടിയിൽ ആയൂർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദ അഭിപ്രായപ്പെട്ടു.

Sharjah’s Mleiha Archaeological Centre is offering a unique camping experience with exclusive meditation sessions

Mleiha Archaeological Centre, the popular leisure destination from Sharjah Investment and Development Authority (Shurooq), announces a unique camping experience with a combination of special meditation sessions and recreational activities. Named ‘Sunset Yoga’ and ‘Overnight Yoga’, the new camping experiences will be organized at Mleiha’s serene desert camping site on Friday, 5 November, with an exclusive itinerary. ‘Sunset Yoga’ session, which will begin at 4.30 p.m. will have a relaxing Sunset Hatha followed by an exclusive stargazing session with the assistance of experienced guides and a delicious vegetarian dinner. The experience…

കോവിഡ് – 19 ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞതായി നവംബര്‍ 1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനൗദ്യോഗിക കണക്കുകള്‍ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവര്‍ പറയുന്നു. 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര്‍ വീതം ഓരോ ദിവസവും കോവിഡ് മൂലം മരിച്ചിരുന്നുവെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നവംബര്‍ 1 വരെ മരിച്ച 5000425 പേരില്‍ അമേരിക്കയില്‍ മാത്രം 745836 പേരാണ്. ബ്രസീലില്‍ 607828 പേരും ഇന്ത്യയില്‍ 458437 പേരും, മെക്‌സിക്കോയില്‍ 288365 പേരും, റഷ്യയില്‍ 234194, പെറുവില്‍ 200246 പേരും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ജനസംഖ്യ തോതനുസരിച്ച് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് പെറുവിലാണ്. ഓരോ 100000 ത്തിലും…

ജസ്റ്റിൻ വർഗീസിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സ്റ്റാഫോർഡ് മർഫി റോഡിൽ ഒക്ടോബർ 29 നു ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥി ജസ്റ്റിൻ വർഗീസിന്റെ (19) സംസ്കാരം നവംബർ 4 വ്യാഴാഴ്ച നടത്തപ്പെടും. പിതാവ് സുനിൽ വർഗീസ് തൊടുപുഴ കൊടുന്തറ കുടുംബാംഗവും മാതാവ് ഗീത വർഗീസ് കോട്ടയം വടവാതൂർ പുത്തൻപറമ്പിൽ കുടുംബാംഗവുമാണ്. ദീർഘ വര്‍ഷങ്ങളായി ഇവർ ഷുഗർലാൻഡിലാണ് താമസം. ഷുഗർലാൻഡ് ബ്രദറൺ അസംബ്ലി സഭാംഗങ്ങളാണ് സഹോദരങ്ങൾ: ജേമി, ജീന. പൊതുദർശനവും മെമ്മോറിയൽ സർവീസും: നവംബർ 3 ബുധനാഴ്ച വൈകുന്നേരം 5 മുതൽ 8.45 വരെ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയ ഓഡിറ്റോറിയത്തിൽ (St. Thomas Orthodox Church Auditorium 2411 5th Street Stafford, TX 77477) സംസ്കാര ശുശ്രൂഷകൾ: നവംബർ 4 വ്യാഴാഴ്ച രാവിലെ 9.30 മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയ ഓഡിറ്റോറിയത്തിൽ (St. Thomas Orthodox Church…