അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തരുതെന്ന് യുഎൻഎച്ച്സിആർ താജിക്കിസ്ഥാനോട് ആവശ്യപ്പെടുന്നു

താജിക്ക് സർക്കാർ ഉദ്യോഗസ്ഥർ അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തുന്നതിൽ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണർ (UNHCR) ആശങ്ക പ്രകടിപ്പിച്ചു. കമ്മീഷണർ പറയുന്നതനുസരിച്ച്, നവംബർ 11 ന്, താജിക്കിസ്ഥാനിൽ അഭയം പ്രാപിച്ച പതിനൊന്ന് അഫ്ഗാൻ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അഭയത്തിനും സംരക്ഷണത്തിനും പരിഗണിക്കുന്നതിനുമുമ്പ് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു. താജിക്കിസ്ഥാനിൽ അഫ്ഗാൻ പൗരന്മാർ നേരിടുന്ന വർധിച്ചുവരുന്ന തടസ്സങ്ങളെക്കുറിച്ചും അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ആശങ്കാകുലരാണ്. കൂടാതെ, ഈ വർഷം ജൂലൈ അവസാനം, പ്രാദേശിക താജിക്ക് അധികാരികൾ പുതുതായി വന്ന എല്ലാ അഫ്ഗാൻ പൗരന്മാർക്കും താമസാനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ഏജൻസി അറിയിച്ചു. മാത്രമല്ല, താജിക്കിസ്ഥാനിലെ അഭയ കേസുകൾ പ്രോസസ്സ് ചെയ്യുന്നതിലെ വർദ്ധിച്ച നിയന്ത്രണങ്ങളും കാലതാമസവും താജിക്കിസ്ഥാനിൽ എത്തിയ അഫ്ഗാൻ പൗരന്മാരെ പിഴ, തടങ്കൽ, അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തൽ എന്നിവ നേരിടേണ്ടി വരുന്നുണ്ട്. അഫ്ഗാൻ അഭയാർത്ഥികളെ രാജ്യത്തേക്ക് നിർബന്ധിതമായി നാടുകടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനും “നിയമപരമായ പുനരധിവാസവും അഭയാർത്ഥി പദവിയും…

മാധ്യമരംഗത്തെ പുരോഹിത ആചാര്യൻ ഫാദർ ജോൺ ഇടപ്പള്ളി അന്തരിച്ചു

തൃശൂർ :ദേവമാത പ്രവിശ്യയിലെ അംഗവും മാധ്യമരംഗത്തെ പുരോഹിത ആചാര്യനുമായ ഫാ.ഡോ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐ.(77) നിര്യാതനായി. കൊറ്റനെല്ലൂര്‍ ഇടപ്പിള്ളി പരേതരായ ആന്റണി-എലിസബത്ത് ദമ്പതികളുടെ അഞ്ചാമത്തെ മകനാണ് . സഹോദരങ്ങള്‍: ജോസഫ്, ഫാ.പീറ്റര്‍ ഇടപ്പിള്ളി (ജലാപൂര്‍ രൂപത), സിസ്റ്റര്‍ സൂസന്‍, ലോറന്‍സ് സംസ്‌ക്കാരം നവംബര് 21 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇരിഞ്ഞാലകുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന്‍, ദേവമാത പ്രവിന്‍ഷ്യള്‍ ഫാ.ഡേവീസ് പനയക്കല്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചാലക്കുടി കാര്‍മ്മലില്‍ നടക്കും. മാധ്യമ ലോകത്ത് വിവിധ മേഖലകളിൽ നിറഞ്ഞ് നിന്നിരുന്ന പുരോഹിത ആചാര്യനാണ് ഫാ.ജോൺ ഇടപ്പള്ളി സി.എം.ഐ കമ്മ്യൂണിക്കേഷന്‍ മീഡിയ സ്റ്റഡീസിലെ സ്‌പെഷ്യലിസ്റ്റും ഇപ്പോള്‍ ചാലക്കുടി സുപ്പീരിയര്‍ ഓഫ് കാര്‍മല്‍ സ്ഥാപനങ്ങളുടെ മാനേജരുമാണ്. കമ്മ്യൂണിക്കേഷന്‍ മീഡിയ സയന്‍സസില്‍ പണ്ഡിതന്‍, കഴിഞ്ഞ 35 വര്‍ഷമായി മീഡിയ അക്കാദമിക് രംഗത്ത് അനുഭവപരിചയമുള്ള പ്രഫസര്‍, ദല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച്…

Dr. Sohan Roy becomes the first Indian honoured with the Knighthood of Parte Guelfa in Florence, Italy

Forbes listed Entrepreneur and a passionate Movie Maker at heart, Dr. Sohan Roy, has been making waves in the film industry through his unconventional contributions to humanity and the world cinema. Adding another feather to his caps of achievements, he is now the first Indian, selected for the honorary title of ‘Knight of Parte Guelfa’. The conferring ceremony was organized during the Investitures of Parte Guelfa of Annus Domini 2021 and was scheduled for 19th – 21st November 2021. The event  was organized at the prestigious Basilica of Santa Croce…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുഎസ്എ) പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 132മത് ജന്മവാര്‍ഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന്റെ 132മത് ജന്മവാര്‍ഷികത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, യുഎസ്എ. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രഥമ പ്രധാനമന്ത്രിയെ അനുസമരിച്ചത്. നെഹ്റുവിനോടുള്ള ആദരസൂചകമായാണ് നവംബര്‍ 14 ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത്. അതേ ദിവസം തന്നെ ആധുനിക ഇന്ത്യയുടെ ശില്പിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യത്തെ ആദരിക്കുന്ന കീഴ്‌വഴക്കം ഐഒസി യുഎസ്എ – കേരള ചാപ്റ്റർ തുടരുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം കഠിനാധ്വാനത്തിലൂടെ സ്ഥായിയായ ജനാധിപത്യത്തിന് മികച്ച അടിത്തറ പാകിയ ദര്‍ശനപരമായ നീക്കമായിരുന്നു നെഹ്റു ഭരണകൂടത്തിന്റേതെന്ന് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും നമ്മുടെ തലമുറയെ സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും ആ ദര്‍ശനം തുടരാന്‍ പ്രചോദിപ്പിക്കുന്നുവെന്നും ഗില്‍സിയാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സേവന മനോഭാവത്തെയാണ് താന്‍ ഏറ്റവുമധികം ആരാധിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം…

മിലൻ 21-ാം വാർഷികാഘോഷ സമ്മേളനവും കഥാ പുരസ്കാര വിതരണവും ഡിസംബർ 12 ന്

മിഷിഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ-സാംസ്കാരിക സംഘടനയായ മിലൻ അമേരിക്കൻ മലയാളികൾക്കായി നടത്തിയ കഥാപുരസ്കാരം 2021 ലെ വിജയികൾക്കുള്ള സമ്മാന ദാനവും, മിലന്റെ 21-ാം വാർഷിക സമ്മേളനവും ഡിസംബർ 12 ന് വൈകിട്ട് 8.30 നു നടക്കും. വാർഷികാഘോഷ സമ്മേളനം പ്രശസ്ത വിവർത്തകനും, ആഖ്യായിക രചയിതാവുമായ ശ്രീ ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഡോ: ജോർജ് ഓണക്കൂർ ചെറുകഥാ പുരസ്‌കാര വിധി നിർണ്ണയം അവലോകനം ചെയ്തും, വാഗ്മിയും എഴുത്തുകാരിയും, മലയാളം അധ്യാപികയുമായ ഡോ: സി. ഉദയകല, മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ശ്രീ ബി. മുരളി എന്നിവർ ആശംസകളർപ്പിച്ചും സംസാരിക്കും. കഥാപുരസ്‌കാര മത്സരത്തിൽ ഷാജു ജോൺ എഴുതിയ മോറിസ്മൈനർ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഡിട്രോയിറ്റിൽ റീമാക്സ് റിയൽറ്ററായ കോശി ജോർജ്ജ് സ്പോണ്‍സര്‍ ചെയ്യുന്ന 501ഡോളറും പ്രശസ്തി പത്രവും, ശിൽപ്പവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം. റഫീഖ് തറയിൽ എഴുതിയ…

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ചിക്കാഗോ :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 -2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം മത്സരിക്കുന്നു . അമേരിക്കൻ മലയാളികളുടെ സംഘടനാചരിത്രത്തിൽ ഒരു തിലകക്കുറിയായി മാറിയ സംഘടനയാണ് ഫോമ .തുടക്കം മുതൽ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോമയുടെ നേതൃത്വ നിരയിലേക്ക് വരുവാൻ ഫോമ അംഗങ്ങളുടെയും മലയാളി സംഘടനകളുടെയും പിന്തുണ ഉണ്ടാവണമെന്ന് സണ്ണി വള്ളിക്കളം അഭ്യർത്ഥിച്ചു . ലോകത്തു തന്നെ പ്രവർത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയമായ ബാലജന സഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്റെ സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നത് .തുടർന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു .ജന്മനാടായ ചങ്ങനാശേരിയിൽ കോളേജ് വിദ്യാഭ്യാസ കാലം മുതൽ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുതൽക്കൂട്ടുമായാണ്…

കോവിഡ്-19: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 6075 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരണപ്പെട്ടവര്‍ 32

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6075 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.05. രോഗം സ്ഥിരീകരിച്ച ജില്ലകള്‍: തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 216 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേര്‍ക്ക്…

സർക്കാർ ജീവനക്കാരുടെ മൂന്ന് മാസത്തെ ശമ്പളം ഒറ്റയടിക്ക് നൽകുമെന്ന് അഫ്ഗാന്‍ ധനമന്ത്രാലയം

കാബൂൾ: സർക്കാർ ജീവനക്കാരുടെ മൂന്ന് മാസത്തെ ശമ്പളം ഒറ്റയടിക്ക് നൽകുമെന്ന് താലിബാൻ അധികൃതർ. ധനമന്ത്രാലയത്തെ ഉദ്ധരിച്ച് താലിബാൻ ഡപ്യൂട്ടി വക്താവ് ഇനാമുള്ള സമംഗാനി നവംബർ 20 ശനിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ നൽകുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കുമെന്നും പെൻഷൻ അവകാശങ്ങൾ ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഏത് വ്യവസ്ഥയിലാണ് മൂന്ന് മാസത്തെ ശമ്പളം നൽകുകയെന്ന് താലിബാൻ വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ താലിബാൻ നേതാവിന്റെ കാബിനറ്റിന്റെ വിലാസത്തിൽ നിന്ന് ഒരു കത്ത് പ്രസിദ്ധീകരിച്ചു. അതില്‍ സർക്കാർ ജീവനക്കാരുടെ ശമ്പളപ്പട്ടിക അന്തിമമാക്കുന്നതിനെക്കുറിച്ച് വിവരിച്ചിരിന്നു. നേരത്തെ, ജീവനക്കാർക്ക് മുൻ നടപടിക്രമങ്ങൾക്കൊപ്പം ഒരു മാസത്തെ ശമ്പളം നൽകുമെന്നും മറ്റ് മാസങ്ങളിലെ ശമ്പളം അവരുടെ സ്വന്തം സമീപനത്തിനനുസരിച്ച് ക്രമീകരിക്കുമെന്നും താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കണക്കുകൾ പ്രകാരം, കഴിഞ്ഞ 78 ദിവസത്തിനുള്ളിൽ താലിബാൻ 26 ബില്യൺ 915 ദശലക്ഷം അഫ്ഗാനികള്‍ സമ്പാദിച്ച സമയത്താണ്…

പഞ്ചാബിന്റെ ജീവിതം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ പാക്കിസ്താന്‍ അതിര്‍ത്തി വ്യാപാരത്തിനായി തുറന്നു കൊടുക്കണം: നവജ്യോത് സിദ്ദു

ഗുർദാസ്പൂർ: പഞ്ചാബിന്റെ ജീവിതം മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വ്യാപാരത്തിനായി പാക്കിസ്ഥാനുമായുള്ള അതിർത്തി തുറക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു ശനിയാഴ്ച ആവശ്യപ്പെട്ടു. “നിങ്ങൾക്ക് പഞ്ചാബിന്റെ ജീവിതം മാറ്റണമെങ്കിൽ, അതിർത്തി കടന്നുള്ള വ്യാപാരത്തിനായി നമ്മള്‍ അതിർത്തികൾ തുറക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. 2100 കിലോമീറ്റർ ദൂരമുള്ള മുന്ദ്ര തുറമുഖത്തിലൂടെ നമ്മൾ എന്തിന് പോകണം? പാക്കിസ്താനിലേക്ക് വെറും 21 കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടെ (പഞ്ചാബ്) നിന്ന് എന്തുകൊണ്ട് പാടില്ല,” ഗുരുദാസ്പൂരിൽ മാധ്യമപ്രവർത്തകരോട് സിദ്ദു പറഞ്ഞു. ഗുരു നാനാക്ക് ജയന്തിക്ക് രണ്ട് ദിവസം മുമ്പ് ഇന്ത്യൻ സർക്കാർ ഇടനാഴി വീണ്ടും തുറന്നതിന് ശേഷം പാക്കിസ്താനിലെ ഗുരുദ്വാര കർതാർപൂർ സാഹിബ് സന്ദർശിച്ച വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദു. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരുനാനാക്കിന്റെ അന്ത്യവിശ്രമസ്ഥലമാണ് കർതാർപൂർ സാഹിബ്. ഗുരുദ്വാര സന്ദർശന വേളയില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ…

കർത്താർപൂർ സന്ദർശനത്തിനിടെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ‘ബഡേ ഭായ്’ എന്ന് വിളിച്ച് നവജ്യോത് സിംഗ് സിദ്ദു

ന്യൂഡൽഹി: പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ‘ബഡേ ഭായ്’ (മൂത്ത സഹോദരൻ) എന്ന് വിളിച്ച് പഞ്ചാബ് പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു വീണ്ടും വിവാദത്തിന് തിരികൊളുത്തി. ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ ഗുരുദാസ്പൂരിലെ ദേരാ ബനാനാനക്കിലെ കർതാർപൂർ ഇടനാഴിയിലെത്തിയ സിദ്ദു, പാക്കിസ്താന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പിഎംയു സിഇഒ മുഹമ്മദ് ലത്തീഫ് അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോഴാണ് ഇമ്രാൻ ഖാൻ തന്റെ ജ്യേഷ്ഠനെപ്പോലെയാണെന്ന് രാഷ്ട്രീയക്കാരനായി മാറിയ ക്രിക്കറ്റ് താരം പറഞ്ഞത്. സ്വാഗത സംഘത്തിലുണ്ടായിരുന്ന പാക്കിസ്താന്‍ ആർമി ജനറൽ ഖമർ ജാവേദിനെ സിദ്ദു ആലിംഗനം ചെയ്തു. “ആലിംഗനം ഒരു നിമിഷം മാത്രമായിരുന്നു, അതൊരു റഫാൽ ഇടപാടായിരുന്നില്ല. രണ്ട് പഞ്ചാബികൾ കണ്ടുമുട്ടുമ്പോൾ അവർ പരസ്പരം ആലിംഗനം ചെയ്യുന്നു, ഇത് പഞ്ചാബിലെ സാധാരണ രീതിയാണ്,” തന്റെ പ്രവര്‍ത്തിയെ അദ്ദേഹം ന്യായീകരിച്ചു. വ്യാഴാഴ്ച കർതാർപൂർ സാഹിബിലെത്തിയ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള…