മൂന്നു പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം ; 42 വര്‍ഷത്തിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി മോചനം

മിസ്സോറി : കന്‍സാസ് സിറ്റിയിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി ഷെറി ബ്‌ളാക്ക് (22), ലാറി ഇന്‍ഗ്രാം (22), ജോണ്‍ വാക്കര്‍ (20) എന്നിവരെ വെടിവച്ചു കൊന്ന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന കെവിന്‍ സ്ട്രിക്ക് ലാന്‍ഡിനെ 42 വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു . നവം.23 ചൊവ്വാഴ്ച മിസ്സോറി ജഡ്ജിയാണ് സ്റ്റേറ്റ് കസ്റ്റഡിയില്‍ നിന്നും ഇയാളെ അടിയന്തിരമായി മോചിപ്പിക്കുന്നതിന് ഉത്തരവിട്ടത് . 1978 ഏപ്രില്‍ 28 നായിരുന്നു സംഭവം , പ്രതി 3 പേരെ വെടിവച്ചു കൊല്ലുകയും നാലാമതൊരു സ്ത്രീയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 1979 ജൂണിലാണ് ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് . 50 വര്‍ഷത്തിന് ശേഷം മാത്രമേ പരോളിന് അപേക്ഷിക്കാന്‍ പോലും അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു . ദൃക്സാക്ഷികളുടെ മൊഴിയല്ല ഡി.എന്‍.എ ടെസ്റ്റുകളുടെ…

ചാർളി പടനിലത്തിന്റെ പിതാവ് പി.കെ വര്‍ഗീസ് (91) നിര്യാതനായി

പടനിലം അയണിവിളയിൽ പി.കെ. വർഗീസ് [തോമസ് സാർ (91)]  നിര്യാതനായി. പരേതൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ അസി. ഹെഡ്മാസ്റ്റർ ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പന്തളം ബ്ലോക്ക് സെക്രട്ടറി, മലങ്കര അസ്സോസിയേഷൻ മെമ്പർ, തുമ്പമൺ ഭദ്രാസന അസംബ്ളി മെമ്പർ, പടനിലം സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റിയായി 19 വർഷം, തുടങ്ങി സാമൂഹിക രംഗങ്ങളിൽ കർമ്മനിരതനായിരുന്നു . ഭാര്യ റേച്ചൽ വർഗീസ് കൈമണ്ണിൽ കുമ്പഴക്കുഴിയിൽ കുടുംബാംഗഗമാണ്. മക്കൾ: ചാർളി വർഗീസ് പടനിലം (യു എസ് എ), ബിജി വർഗീസ് (രാഗം ഫോട്ടോസ്, അടൂർ), റജി ശ്രീൻ ലാൻഡ് (ദുബായ്), ജസ്സി ടോം പാലത്തിങ്കൽ. മരുമക്കൾ: സിസിലി ചാർളി, മോനി ബിജി, ടോം പാലത്തിങ്കൽ, സുനി റജി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വീട്ടിലും തുടർന്ന് 3:00 മണിക്ക് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ്…

മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലും, മാതാപിതാക്കളും പിടിയിൽ; സി ഐ സുധീറിനെ സ്ഥലം മാറ്റി

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വീട്ടിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർഥി മോഫിയ പ്രവീണിന്റെ ഭർത്താവ് മുഹമ്മദ് സുഹൈൽ, മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. എന്നാൽ, ആത്മഹത്യക്ക് പ്രേരണയായെന്ന് പറയപ്പെടുന്ന മോഫിയയെ അപമാനിച്ച ആലുവ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി എൽ സുധീറിനെ സ്ഥലം മാറ്റി. ബന്ധുവീട്ടിൽ ഒളിച്ചു താമസിച്ചിരുന്ന കോതമംഗലം സ്വദേശികളായ സുഹൈൽ, യൂസഫ്, റുഖിയ എന്നിവരെ ആലുവ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 21 കാരിയായ മോഫിയയുടെ മരണവാർത്ത ചൊവ്വാഴ്ച പ്രചരിച്ചതിനെ തുടർന്ന് ഇവർ ഒളിവില്‍ പോയിരുന്നു. ഐപിസി 304 ബി (സ്ത്രീധന മരണം), 498 എ (സ്ത്രീയോടുള്ള ക്രൂരത), 306 (ആത്മഹത്യ പ്രേരണ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത, എറണാകുളം റൂറൽ എസ്പി കെ കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ച സംഗമം നാളെ

കോട്ടക്കൽ: കൊളോണിയൽ – ജാതി നിഷേധവും വാരിയംകുന്നന്റെ ബദൽ ഭരണകൂടവും എന്ന തലകെട്ടിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചർച്ച സംഗമം സംഘടിപ്പിക്കുന്നത്. വാസ്കോഡ ഗാമ മലബാറിൽ കാലു കുത്തിയത് മുതൽ കോളനിയലിസം അതിന്റെ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടായിരുന്നു. യൂറോപ്പിന്റെ ചിന്താപരവും, സാംസ്കാരികപരവും, രാഷ്ട്രീയപരവുമായ ആധിപത്യം ലോകത്തുടനീളം സ്ഥാപിക്കുക എന്ന ബൃഹത്തായ പദ്ധതിയുമായാണ് പടിഞ്ഞാറിന് പുറത്തുള്ള പ്രദേശങ്ങളിൽ അധിനിവേശങ്ങളിലൂടെ കോളനിയലിസം കടന്ന് വരുന്നത്.പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഈ കടന്ന് കയറ്റത്തെ മലബാറിലെ മാപ്പിളമാർ പ്രതിരോധിച്ചിരുന്നു.കൊളനിയൽ അധിനിവേശത്തെ ചെറുക്കുന്നതോടൊപ്പം തന്നെ ഇവിടെ നിലനിന്നിരുന്ന ജാതീയ ഉച്ചനീചത്വങ്ങളെ മനുഷ്യരെല്ലാം തുല്യരാണ് എന്ന വിമോചനപരമായ സമഭാവന മുന്നോട്ട് വെക്കാനും മലബാറിലെ മാപ്പിളമാർക്ക് സാധിച്ചിരുന്നു. കീഴാള ജനതയുടെ അന്തസ്സും അസ്തിത്വവും സംരക്ഷിക്കുന്ന ടിപ്പു സുൽത്താന്റെ നവോത്ഥന മുന്നേറ്റങ്ങളും ജാതീയ ചൂഷണത്തിന്നെതിരെയുള്ള മമ്പുറം തങ്ങൻമാരുടെ ഇടപെടലുകളും ഇതിന്റെ ഉദാഹരണങ്ങളാണ്. ജന്മിത്ത-ജാതീയ ഘടന നിലനിർത്തി, അതുമായി സഹകരിച്ച് തങ്ങളുടെ…

“2021 എക്കോ ചാരിറ്റി അവാർഡ്” ജോൺ മാത്യുവിന്

ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” എന്ന സംഘടനയുടെ (ECHO – Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാർഡിന് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു (ജോ) അർഹനായി. ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽ വച്ച് ഡിസംബർ 4 ശനിയാഴ്ച വൈകിട്ട് 6 മുതൽ നടത്തപ്പെടുന്ന എക്കോ വാർഷിക ആഘോഷത്തിൽ ഈ അവാർഡ് ജോണിന് സമ്മാനിക്കുന്നതാണ്. ലോങ്ങ് ഐലൻഡ് എൻ. വൈ . യു . ലോങ്‌കോൺ ഹോസ്പിറ്റലിലെ മെഡിക്കൽ ടെക്ക്‌നോളജിസ്റ് ആയ ജോൺ മാത്യു സ്വന്തം വരുമാനത്തിൽ നിന്നും തുക ചെലവഴിച്ചു് ധാരാളം കാരുണ്യ പ്രവർത്തനങ്ങളാണ് വർഷങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് ആഗ്രഹിക്കുന്ന ജോ തനിയെ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കുന്നതിനോ അതിലൂടെ പ്രശസ്തി നേടുന്നതിനോ…

പരംബീര്‍ സിംഗ് അന്വേഷണത്തിൽ സഹകരിക്കാന്‍ മുംബൈയില്‍ എത്തി

ന്യൂഡല്‍ഹി: സുപ്രിം കോടതി അറസ്റ്റ് തടഞ്ഞതിനെ തുടർന്ന് മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് മുംബൈയിലേക്ക് മടങ്ങി. താൻ ചണ്ഡീഗഢിലാണെന്നും തനിക്കെതിരായ കേസുകളുടെ അന്വേഷണത്തിൽ ഉടൻ സഹകരിക്കുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ എവിടെയാണെന്ന് പറയാൻ സുപ്രീം കോടതി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. നവംബർ 22-ന്, പരം ബീർ സിംഗിന് പണം തട്ടിയെടുക്കല്‍ കേസിൽ അറസ്റ്റിൽ നിന്ന് സുപ്രീം കോടതി സംരക്ഷണം അനുവദിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ച കോടതി, മുംബൈയിലെ മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനോട് അന്വേഷണത്തിൽ സഹകരിക്കാന്‍ നിർദ്ദേശിച്ചു. തിങ്കളാഴ്ച പരംബീർ സിംഗിന്റെ നിയമോപദേശകൻ അദ്ദേഹത്തിന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന് വാദിച്ചു, “ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ട്. ദയവായി എനിക്ക് സംരക്ഷണം നൽകണം,” ഏറ്റവും മുതിർന്ന പോലീസ്…

യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യൂണിയന്‍ കോപ്

ദുബൈയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കും ബ്രാഞ്ചുകളിലേക്കും സെന്ററുകളിലേക്കും ആവശ്യമായ 50 തസ്‍തികകളിലേക്ക് നിയമനം നടത്താനായി സ്‍ത്രീ – പുരുഷ ഉദ്യോഗാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്  നവംബർ 29ന്  രാവിലെ 10 മുതല്‍ ഉച്ചയ്‍ക്ക് ശേഷം ഒന്ന് വരെ അല്‍ വര്‍ഖ സിറ്റി മാളില്‍ ‘ഓപ്പണ്‍ ഡേ’ ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ്, യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ദുബൈയിലെ തങ്ങളുടെ വിവിധ ശാഖകളിലും ഡിപ്പാര്‍ട്ട്മെന്റുകളിലും സെന്ററുകളിലും ഡിവിഷനുകളിലുമായി സ്വദേശികള്‍ക്ക് വേണ്ടി 50 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. മതിയായ യോഗ്യതയുള്ള പരിചയ സമ്പന്നരെയും ഒപ്പം പുതുമുഖങ്ങളെയും ആകര്‍ഷിക്കുക വഴി രാജ്യത്തെ സ്വദേശിവത്‍കരണ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. രാജ്യം അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്തോഷത്തിന്റെ അവസരത്തില്‍ യൂണിയന്‍കോപിന്റെ സാമൂഹിക പ്രാധാന്യമുള്ള പരിപാടികള്‍ക്കും പ്രൊമോഷണല്‍ ഓഫറുകള്‍ക്കും ഒപ്പം ജോലിക്കും അവസരങ്ങള്‍ക്കും കാത്തിരിക്കുന്ന സ്വദേശികള്‍ക്ക് പുതിയൊരു സാധ്യതയാണ്…

‘മാഗ്’ ആർട്സ് ക്ലബ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ജനോപകാരപ്രദവും ജനപ്രിയവും ആയ ഒട്ടേറെ പരിപാടികളുമായി മുന്നേറി ഈ വർഷത്തെ ഭരണസമിതി പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ അവരുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി ‘മാഗ് ആർട്സ് ക്ലബ്’ പ്രവർത്തനമാരംഭിച്ചു. ആർട്സ് ക്ലബ് ഉത്‌ഘാടനം ചെയ്യുവാൻ ഒരു നടനും കലാകാരനും കൂടിയായ പാലാ എംഎൽഎ മാണി സി കാപ്പൻ എത്തിയപ്പോൾ അത് ഇരട്ടിമധുരമായി മാറി. വിശുദ്ധിയുടെ പ്രതീകമായ വെള്ള നിറം “തീം” ആയി അവതരിപ്പിച്ച്‌ വെള്ള നിറത്തിൽ കുളിച്ചുനിന്ന ഹൂസ്റ്റൺ മലയാളികളുടെ തറവാടായ മാഗിന്റെ ആസ്ഥാന കേന്ദ്രമായ “കേരളാ ഹൗസിൽ” നവംബർ 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു ഉദ്ഘാടന സമ്മേളനം. ഒട്ടേറെ പ്രതിഭാസമ്പന്നരായ കലാകാരന്മാരാലും കലാകാരികളാലും സമ്പന്നമായ ഹൂസ്ടൺകാരുടെ ചിരകാല അഭിലാഷമായിരുന്ന മാഗ് ആർട്സ് ക്ലബ് പാലാ എം ൽ എ…

അവാർഡ് ദാന നിശയും വാർഷിക ഡിന്നർ ആഘോഷവുമായി ജീവകാരുണ്യ സംഘടന “എക്കോ” ഡിസംബർ 4 -ന് ന്യൂയോർക്കിൽ

ന്യൂയോർക്ക്: കാരുണ്യത്തിൻറെ കരസ്പർശവും ജീവകാരുണ്യ പ്രവർത്തന മുഖമുദ്രയും മനുഷ്യത്വത്തിന്റെ സാന്ത്വനവും സാമൂഹിക പ്രതിബദ്ധതയുടെ മാറ്റൊലിയുമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” യുടെ (ECHO – Enhance Community through Harmonious Outreach) 2021 -ലെ വാർഷിക ഡിന്നറും അവാർഡ് ദാന നിശയും ഡിസംബർ 4 ശനിയാഴ്ച നടത്തപ്പെടുന്നു. ജെറിക്കോയിലുള്ള കൊട്ടിലിയൻ ഹോട്ടലിൽ വച്ച് വൈകിട്ട് 6 മുതൽ നടത്തപ്പെടുന്ന വാർഷിക ആഘോഷത്തിൽ എക്കോ കുടുംബാംഗങ്ങളും സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്നു. സ്വന്തം മാതൃരാജ്യത്തും ലോകത്തിലെ വിവിധയിടങ്ങളിലും പ്രകൃതി ദുരന്തത്താലും ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങളാലും കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങൾക്ക് തങ്ങളാലാകുന്ന സഹായഹസ്തം നീട്ടുന്നതിന് തല്പരരായ ഏതാനും വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ കൂട്ടായി ചേർന്ന് 2013- ൽ ന്യൂയോർക്കിൽ രൂപീകരിച്ച നോൺ പ്രോഫിറ്റ് സംഘടനയാണ് എക്കോ. 501 (സി) (3) നോൺ പ്രോഫിറ്റ് ചാരിറ്റി സംഘടനയായി രജിസ്റ്റർ ചെയ്യപ്പെട്ട എക്കോ…

നൈമയുടെ വാർഷികാഘോഷം നവംബർ 28 ഞായറാഴ്ച ന്യൂയോർക്കിൽ

ന്യൂയോർക്ക്‌: പുതുതലമുറക്ക് പ്രാതിനിധ്യം നൽകി രൂപംകൊണ്ട ന്യൂയോർക്ക് മലയാളി അസ്സോസിയേഷൻ (നൈമ) വാർഷികാഘോഷവും, ഫാമിലി ബാങ്ക്വറ്റും നവംബർ 28 ഞായറാഴ്ച വൈകിട്ട് 4:30 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY) നടത്തപ്പെടുന്നു. നോർത്ത് ഹേംസ്റ്റഡ് ടൗൺ ക്ലർക്ക് ആയി കഴിഞ്ഞ ഇലക്ഷനിൽ തെരെഞ്ഞെടുക്കപ്പെട്ട രാഗിണി ശ്രീവാസ്തവ മുഖ്യാതിഥി ആയിരിക്കും. ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, പ്രമുഖ മലയാള സാഹിത്യകാരിയും കമ്മ്യുണിറ്റി ലീഡറും ആയ സരോജ വർഗീസ്‌ എന്നിവർ ആശംസകൾ നേരും. പ്രശസ്ത ഗായകർ ജോഷി-ജിനു നയിക്കുന്ന ഗാനസന്ധ്യ, നർത്തന ലോകത്തെ പുതുവിസ്മയം റിയ കെ.ജോൺ ആൻഡ് ഗ്രൂപ്പിന്റെ ഡാൻസുകൾ, നാടൻ പാട്ടും, മിമിക്‌സുമായി ലാൽ അങ്കമാലി എന്നിവരുടെ സാന്നിധ്യം ഈ പ്രോഗ്രാമിന്റെ മാറ്റുകൂട്ടും. കൂടാതെ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.…