റോക്‌ലാന്‍ഡ് കൗണ്ടിയിലെ കേരളപ്പിറവി ആഘോഷങ്ങൾ വർണ്ണാഭമായി

ന്യൂയോർക്ക്: കേരളപ്പിറവിയും ഇന്ത്യന്‍ ഹെറിറ്റേജ് സെലിബ്രേഷനും സംയുക്തമായി റോക്‌ലാന്‍ഡ് കൗണ്ടിയിലെ പാലിസൈഡ് മാളില്‍ വെച്ച് നവംബര്‍ 13-ന് പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോളിന്റെ നേതൃത്വത്തില്‍ ഇത് രണ്ടാം തവണയാണ് പൊതുവേദയിൽ ഇങ്ങനെ ഒരു ആഘോഷം നടത്തപ്പെടുന്നത്. Indian Cultural Heritage and Arts Awareness (ICHAA) ക്ലബ്ബുമായി സഹകരിച്ചാണ് ഇപ്രാവശ്യത്തെ കേരള പിറവി ആഘോഷങ്ങൾ അരങ്ങേറിയത്. ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കാന്‍ ഇടയായത് ഡോ. ആനി പോളിന്റെ പരിശ്രമ ഫലമായിട്ടായിരുന്നു. നമ്മുടെ പൈതൃകം മറ്റു ദേശക്കാരുമായി പങ്കുവക്കാനുള്ള ഒരവസരം കിട്ടിയത് ഭാഗ്യമായിട്ടു കരുതുന്നതായി ഡോ. ആനി പോൾ അഭിപ്രായപ്പെട്ടു. ഹോണറബിൾ ഡോ. ആനി പോൾ അതിഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു. ജോസ് വെട്ടത്തിന്റെ നേതൃത്ത്വത്തിൽ, ടീം ഓഫ് മലബാർ ചെണ്ടമേള ഗ്രൂപ്പിന്റെ വാദ്യ മേളത്തോടെ യായിരുന്നു കേരളപിറവി ആഘോഷത്തിന്…

കോടതി ഗുമസ്ഥയെ കൈയ്യേറ്റം ചെയ്ത അച്ഛനും മകനുമെതിരെ കേസ്

കോട്ടയം: വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് കൈമാറാനെത്തിയ വനിതാ ക്ലർക്കിന് നേരെ കൈയ്യേറ്റം നടത്തിയ അച്ഛനും മകനുമെതിരെ കേസ്. പാലാ കുടുംബ കോടതിയുടെ ഉത്തരവുമായെത്തിയ ഗുമസ്ഥ റിന്‍സിയാണ് ആക്രമണത്തിനിരയായത്. പാലാ കുടുംബ കോടതിയിൽ പൂഞ്ഞാർ സ്വദേശിനിയും തലയോലപ്പറമ്പ് സ്വദേശിയുമായുള്ള വിവാഹ മോചനക്കേസില്‍ കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവുമായാണ് റിന്‍സി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ആ സമയത്താണ് പെൺകുട്ടിയുടെ പിതാവ് ജെയിംസും സഹോദരൻ നിഹാലും ചേർന്ന് ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കല്ലുകൊണ്ടുൾപ്പെടെ അടിക്കാൻ ശ്രമിച്ച ഇവർ ഗുമസ്ഥയെ തള്ളുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ റിന്‍സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മുൻപ് തലതവണ പെൺകുട്ടിയുടെ വീട്ടുകാരെ വിളിപ്പിച്ചെങ്കിലും അവർ എത്താൻ തയ്യാറായിരുന്നില്ല. കോടതി നടപടികളുമായി അവർ സഹകരിച്ചതുമില്ല. ഇതോടെയാണ് ഗുമസ്ഥയായ റിന്‍സി നേരിട്ട് നിർദ്ദേശം കൈമാറാൻ എത്തിയത്. പരാതിക്കാരനായ തലയോലപ്പറമ്പ് സ്വദേശിയും ജീവനക്കാരിക്കൊപ്പമുണ്ടായിരുന്നു. ദമ്പതികളുടെ കുട്ടിയെ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന…

ഫോമാ ഹെല്പിംഗ് ഹാന്റ് വഴി സമാഹരിച്ച 10,000 ഡോളറിന്റെ ചെക്ക് മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് കൈമാറി

അലബാമയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ട മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ ചിലവുകള്‍ക്കുമായി ഫോമാ ഹെല്പിംഗ് ഹാന്റ് വഴി സമാഹരിച്ച പതിനായിരം ഡോളറിന്റെ ചെക്ക് കുടുംബത്തിന് കൈമാറി. അമേരിക്കൻ മലയാളികളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് ഇത്രയും പെട്ടെന്ന് ഈ തുക സമാഹരിക്കാനും കുടുംബത്തിന് കൈമാറാനും സാധിച്ചതെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് പറഞ്ഞു. ആപത്ഘട്ടങ്ങളില്‍ സാധാരണക്കാർക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതിനും, മറ്റു സേവനങ്ങൾ നൽകുന്നതിനുമാണ് ഫോമാ ഹെല്പിംഗ് ഹാന്റിനു രൂപം നൽകിയത്. ഇതിനകം തന്നെ നിരാലംബരും നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, കാരുണ്യത്തിന്റെ സാന്ത്വന സ്പർശം നൽകിയും ഫോമാ ഹെല്പിംഗ് ഹാന്റ് പ്രവാസി മലയാളികളുടെ വേറിട്ട മുഖമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇരുപതിലധികം അവശ്യ കാര്യങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞ് എന്നത് ഫോമയെ സംബന്ധിച്ച് അഭിമാനകരമാണ്. ഫോമയുടെ അംഗസംഘടനകളും പ്രവർത്തകരുമാണ് ഫോമയുടെ കരുത്തും ഊർജ്ജവും. ഫോമയും…

മോഡലുകളായ അൻസി കബീർ, അഞ്ജന ഷാജൻ എന്നിവരുടെ അപകട മരണം; സൈജു തങ്കച്ചന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നു

കൊച്ചി: മോഡലുകളായ അൻസി കബീർ, അഞ്ജന ഷാജൻ എന്നിവരുടെ അപകട മരണത്തില്‍ കൂടുതല്‍ പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായി. അവരിലൊരാളായ തൃശൂര്‍ സ്വദേശി ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഫെബിയുടെ ഔഡി കാര്‍ സൈജുവിന് ഉപയോഗിക്കാനായി കൊടുത്തിരുന്നു. ഫെബിയുടെ സുഹൃത്തുക്കള്‍ക്കു വേണ്ടിയാണ് സൈജു തങ്കച്ചന്‍ പാര്‍ട്ടി ഒരുക്കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ പാസ്‌വേഡ് പ്രൊട്ടക്റ്റില്‍ സൂക്ഷിച്ചിരുന്ന രഹസ്യ ഹോൾഡറിൽ കുറ്റകൃത്യങ്ങളുടെ വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി. അതേസമയം മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചനെതിരെ ഒന്‍പത് കേസുകളാണ് പോലീസ് ചുമത്താന്‍ ഉദ്ദേശിക്കുന്നത്. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലാണ് ലഹരി പാര്‍ട്ടികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ…

ചെളിയും 65 തരം ഔഷധസസ്യങ്ങളും ഉപയോഗിച്ച് വീടൊരുക്കി ശില്പി സിലാ സന്തോഷ്

തിരുവനന്തപുരം: ചെളിയും 65 ഔഷധസസ്യങ്ങളും ചേര്‍ത്ത് 200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വീട് നിര്‍മ്മിച്ച സന്തോഷത്തിലാണ് ശിൽപിയായ സന്തോഷ്. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെ അടൂരിൽ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ജേക്കബ് തങ്കച്ചന്റെ അഞ്ചേക്കർ കൃഷിഭൂമിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ശിൽപ നിർമ്മാണത്തിൽ, പ്രത്യേകിച്ച് ക്ഷേത്രങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിൽ പെട്ടയാളാണ് സന്തോഷ് എന്ന ഈ 39-കാരന്‍. “എനിക്ക് എല്ലായ്‌പ്പോഴും വിവിധ സസ്യങ്ങളോട്, പ്രത്യേകിച്ച് ഔഷധ സസ്യങ്ങളോട് ഇഷ്ടമായിരുന്നു. കഴിഞ്ഞ ആറ് വർഷമായി, ഞാൻ സ്വന്തമായി ഗവേഷണം നടത്തുകയും വിവിധ ഔഷധങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു കഷായം കലർത്തി ചെളിയിൽ കലർത്തി അതിന്റെ തീവ്രത പരിശോധിക്കുന്നു,” സന്തോഷ് പറഞ്ഞു. ആയുർവേദത്തിലും ഔഷധ സസ്യങ്ങളിലുമുള്ള 40 ഓളം വ്യത്യസ്ത വിദഗ്ധരുമായി താൻ സംസാരിച്ചതായും സന്തോഷ് പറഞ്ഞു. “ഞാൻ എന്റെ ഗവേഷണത്തിന്റെ മുഴുവൻ ഫയലും തങ്കച്ചനെ കാണിച്ചു.…

ഹൈദരബാദി ഭക്ഷണങ്ങള്‍ക്ക് പ്രചാരമേറുന്നു: ഡോ. വി.എം മുഹമ്മദ് റിയാസ്

ദോഹ: കേരളത്തിനകത്തും പുറത്തും ആഗോളടിസ്ഥാനത്തിലും ഹൈദരബാദി ഭക്ഷണങ്ങള്‍ക്ക് പ്രചാരമേറി വരികയാണെന്ന് ഹൈദരബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കൊച്ചിന്‍ ഇന്‍ഫോ പാര്‍ക്കിലെ ഫോര്‍ പോയിന്റ് ബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഹൈദരബാദിന്റെ സ്മൃതിപഥങ്ങളിലൂടെ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണ പ്രിയരുടെ നാടാണ് ഹൈദരബാദ്. ഹൈദരബാദിലെ ഭക്ഷണതെരുവുകളും ഭക്ഷണ കോര്‍ണറുകളുമൊക്കെ ഏറെ പ്രചാരമുള്ളവയാണ്. രാത്രിയിലുടനീളം സജീവമാകുന്ന ഭക്ഷണതെരുവുകളിലെ ശുദ്ധമായ ഹൈദരബാദി ഭക്ഷണം എല്ലാ തരം ഭക്ഷണപ്രിയരേയും തൃപ്തിപ്പെടുത്തുന്നതാണ്. ഗുണമേന്‍മയും രുചിയും തന്നെയാകും ഹൈദരബാദ് ഭക്ഷണത്തെ കേരളത്തില്‍ പോലും ജനകീയമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആധികാരികമായ ഹൈദരബാദി ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനമെന്ന നിലക്ക് ഹൈദരബാദി കിച്ചണ് ഇത് സാക്ഷ്യപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു. ആഗോള വാര്‍ത്ത് എഡിറ്റര്‍ മുജീബ് റഹ്‌മാന്‍ കരിയാടന്‍ പുസ്തകത്തിന്റെ…

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അജ്മൽ അഹമ്മദിയെ പിരിച്ചുവിടണമെന്ന് മുൻ സഹപ്രവർത്തകർ

അഫ്ഗാന്‍ സെൻട്രൽ ബാങ്കിന്റെ മുൻ മേധാവി അജ്മൽ അഹമ്മദിയെ സർവകലാശാലയിലെ അക്കാദമിക് സ്റ്റാഫിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ സെൻട്രൽ ബാങ്കിലെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെയും ചില മുൻ ജീവനക്കാർ ഹാർവാർഡ് സർവകലാശാല അധികൃതർക്ക് കത്തെഴുതി. ഭരണകൂടത്തിന്റെ പതനത്തിനുശേഷം അജ്മൽ അഹമ്മദി കാബൂളിൽ നിന്ന് പലായനം ചെയ്യുകയും അടുത്തിടെ ഹാർവാർഡ് സർവകലാശാലയിലെ പ്രമുഖ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ അജ്മൽ അഹമ്മദിയുടെ അംഗത്വം അഫ്ഗാനിസ്ഥാനിനകത്തും പുറത്തുമുള്ള പലരെയും ഞെട്ടിപ്പിക്കുന്നതും അനാദരവുമാണെന്ന് മുൻ സെൻട്രൽ ബാങ്ക് ജീവനക്കാർ വിശേഷിപ്പിച്ചു. ഈ വാർത്ത അഫ്ഗാനിസ്ഥാന്റെ പല അന്താരാഷ്ട്ര പങ്കാളികളെയും അത്ഭുതപ്പെടുത്തി. കാരണം, അജ്മൽ അഹമ്മദി അവരുടെ പരിശ്രമങ്ങളും നേട്ടങ്ങളും തകർത്തു, കത്തില്‍ പറയുന്നു. അജ്മൽ അഹമ്മദി സെൻട്രൽ ബാങ്കിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും തലവനായിരുന്ന കാലത്ത് രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നാശനഷ്ടം വരുത്തിയെന്ന് കത്തിൽ പറയുന്നു. വഞ്ചന, അഴിമതി,…

ഒമിക്രോൺ ഭീഷണി: മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

മുംബൈ: മഹാരാഷ്ട്രയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കുമുള്ള യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ മഹാരാഷ്ട്ര സർക്കാർ വ്യാഴാഴ്ച പരിഷ്കരിച്ചു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കോവിഡ് -19 സോപികളുമായും മാർഗ്ഗനിർദ്ദേശങ്ങളുമായും തങ്ങളുടെ ഉത്തരവ് വ്യത്യസ്‌തമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണിത്. ഇന്ത്യാ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാന യാത്രക്കാർക്കും ഏർപ്പെടുത്തേണ്ട ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങളായി പ്രവർത്തിക്കുമെന്ന് ഒരു പുതിയ ഉത്തരവില്‍ പറയുന്നു. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാർ ഒന്നുകിൽ പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം അല്ലെങ്കിൽ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ ടെസ്റ്റ് നടത്തിയ ഒരു നെഗറ്റീവ് RT-PCR റിപ്പോർട്ട് ഉണ്ടായിരിക്കണം. സംസ്ഥാനം രാജ്യങ്ങളെ “ഉയർന്ന അപകടസാധ്യതയുള്ള” രാജ്യങ്ങൾക്ക് കീഴിൽ തരംതിരിച്ചിട്ടുണ്ട്. “ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങൾ” എന്ന വർഗ്ഗീകരണം, COVID 19 ന്റെ “Omicron” വേരിയന്റിന്റെ…

കർണ്ണാടകയില്‍ രണ്ട് ഒമിക്രോണ്‍ കേസുകൾ കണ്ടെത്തിയതായി കേന്ദ്രം

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ സമ്മർദ്ദത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിൽ, രാജ്യത്ത് ഇതുവരെ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) ബുധനാഴ്ച സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടുപേരും കർണാടക സ്വദേശികളാണ്. “ആരോഗ്യ മന്ത്രാലയം സ്ഥാപിച്ച 37 ലബോറട്ടറികളുടെ INSACOG കൺസോർഷ്യത്തിന്റെ ജീനോം സീക്വൻസിംഗ് പ്രയത്നത്തിലൂടെ കർണാടകയിൽ ഇതുവരെ രണ്ട് ഒമിക്റോണിന്റെ കേസുകൾ കണ്ടെത്തി. നമ്മള്‍ പരിഭ്രാന്തരാകേണ്ടതില്ല, പക്ഷേ അവബോധം അത്യന്താപേക്ഷിതമാണ്. കോവിഡ് ഉചിതമായ പെരുമാറ്റം ആവശ്യമാണ്,” (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ICMR) ഡയറക്ടര്‍ ജനറല്‍ ബൽറാം ഭാർഗവ പറഞ്ഞു. ഒമിക്രോൺ ബാധിച്ച എല്ലാവരുടെയും സമ്പർക്കം കണ്ടെത്തിയിട്ടുണ്ടെന്നും അവർ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് MoHFW ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ഒമിക്രോൺ വേരിയന്റിന്റെ ഗുരുതരമായ ലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അഗർവാൾ പറഞ്ഞു.…

മുല്ലശ്ശേരില്‍ ജേക്കബ് സ്റ്റീഫന്‍ (രാജു – 84) ഡാളസ്സില്‍ അന്തരിച്ചു

ഡാളസ് : മുല്ലശ്ശേരില്‍ ജേക്കബ് സ്റ്റീഫന്‍ (രാജു – 84) ഡാളസ്സില്‍ അന്തരിച്ചു. ഡാളസ് പാര്‍ക്ക്‌ലാന്റ് ആശുപത്രിയില്‍ ദീര്‍ഘകാലം റേഡിയോഗ്രാഫറായിരുന്നു. ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് അംഗമാണ്. ഭാര്യ: ഏലിയാമ്മ ജേക്കബ്. മക്കള്‍: ബെന്നി ജേക്കബ്, രാജീവ് & ഷെല്‍ബി ജേക്കബ്, ജോബി & അലക്‌സിസ് ജേക്കബ്. പൊതു ദര്‍ശനം: ഡിസംബര്‍ 3 വൈകീട്ട് 6:00 മുതല്‍ 8:00 വരെ – ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വെബ് ചാപ്പല്‍ റോഡ്, ഡാളസ് (Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas 75234). സംസ്‌ക്കാര ശുശ്രൂഷ: ഡിസംബര്‍ 4 രാവിലെ 9:30 മുതല്‍ 10:00 വരെ – സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ച്, റൗളറ്റ് (Sacred Heart Catholic Church, 3905 Hickox Rd…