സിനഡാത്മക സഭ-ലെയ്റ്റി കൗണ്‍സില്‍ ദേശീയതല സെമിനാറുകള്‍ക്ക് ഡിസംബര്‍ 6ന് തുടക്കം: ഷെവലിയാര്‍ വി സി സെബാസ്റ്റ്യന്‍

കൊച്ചി: 2023 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാസഭ സിനഡിന്റെ മുന്നൊരുക്കമായി ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ മുന്‍കാല ചരിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ദൈവജനത്തെ ഒന്നാകെ കോര്‍ത്തിണക്കി സിനഡിനുമുമ്പായി ചര്‍ച്ചകളും സഭാപ്രവര്‍ത്തനങ്ങളില്‍ അഭിപ്രായങ്ങളും ആരായുന്നത് ഇദംപ്രഥമാണ്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക മാര്‍ഗരേഖ ഇതിനോടകം വത്തിക്കാന്‍ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തുടനീളമുള്ള കത്തോലിക്കാസഭയുടെ എല്ലാ രൂപതകളിലും 2021 ഒക്‌ടോബര്‍ 17ന് ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി. അല്മായരുള്‍പ്പെടെ വിശ്വാസിസമൂഹത്തിന്റെയൊന്നാകെ പങ്കുവെയ്ക്കലുകളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് സഹയാത്രികസഭയായി കത്തോലിക്കാസഭയെ മൂന്നാം സഹസ്രാബ്ദത്തില്‍ മുന്നോട്ടു നയിക്കുകയെന്നതാണ് സിനഡാത്മകസഭ: പങ്കാളിത്തം, കൂട്ടായ്മ, ദൗത്യം എന്ന മുഖ്യവിഷയത്തിലൂടെ ഫ്രാന്‍സീസ് പാപ്പ ലക്ഷ്യമിടുന്നത്. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലും 14…

ഭവനരഹിതനെ തൊഴിച്ച മുന്‍ ഡാളസ് അഗ്നിശമന സേനാംഗത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡാളസ്: നിരായുധനും, ഭവനരഹിതനുമായ കെയ്ല്‍ വെസ്സിനെ പുറം‌കാല്‍ കൊണ്ടു തൊഴിച്ച മുന്‍ ഡാളസ് ഫയര്‍ റസ്‌ക്യൂ പാരാ മെഡിക്കിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പാരാമെഡിക്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് നല്‍കിയതായി ഡിസംബര്‍ 3 വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗീക അറിയിപ്പില്‍ പറയുന്നു. പാരാമെഡിക്ക് ലൈസന്‍സും തിരികെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2019 ആഗസ്റ്റിലായിരുന്നു കേസ്സിനാസ്പദമായ സംഭവം നടന്നത്. വെസ്സിനെ തൊഴിക്കുന്ന വീഡിയൊ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ഡാളസ് ഇന്റര്‍ സ്റ്റേറ്റ് ഫ്രന്റേജ് റോഡിനരികില്‍ പുല്ലിനു തീപിടിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ബ്രാഡ് കോക്‌സും മറ്റ് രണ്ടു സഹപ്രവര്‍ത്തകനും സ്ഥലത്തെത്തിചേര്‍ന്നത്. കെയ്ല്‍ വെസ്സായിരുന്നു പുല്ലിന് തീയ്യിട്ടത്. തീയണക്കുന്നതിനിടയില്‍ മാനസിക തകരാറുള്ള വെസ്സ് ബ്രാഡ് കോകസിനെ അടിച്ചുവെന്നും സ്വയം രക്ഷിക്കാണ് താന്‍ വെസ്പിനെ തൊഴിച്ചതെന്നുമാണ് ബ്രാഡ് വാദിച്ചത്. പരിക്കേറഅറ…

ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ അന്തരിച്ചു

വാഷിംഗ്‌ടൺ: പരേതനായ ഏബ്രഹാം അതിരിങ്കൽ പുത്തൻപുരയിലിന്റെ ഭാര്യ ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ അന്തരിച്ചു .പരേത ഏറ്റുമാനൂർ കുന്നത്തുകിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ:അനിത &ഏഞ്ചൽ ( വാഷിംഗ്‌ടൺ ) അൻജലി & ഗോപാൽ (മയാമി) . കുന്നത്തുകിഴക്കേതിൽ പരേതനായ ജോസഫും , ഏലിയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: മേരി കാർലോസ് ഓട്ടപ്പള്ളിൽ, ലൂസി ഏബ്രഹാം നെടുങ്ങാട്ട്, ബേബി കുന്നത്തുകിഴക്കേതിൽ, ജോൺ കുന്നത്തുകിഴക്കേതിൽ, ഫാ.ജോസ് കുന്നത്തു കിഴക്കേതിൽ, തോമസ് കുന്നത്തുകിഴക്കേതിൽ, മോളി മച്ചാനിക്കൽ, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടിൽ, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതിൽ, മിനി മറ്റത്തിൽ . സംസ്കാര ചടങ്ങുകൾ പിന്നീട് . വിശദവിവരങ്ങൾക്ക് : ജോർജ് തോട്ടപ്പുറം 847- 975- 9239

മേൽജാതിക്കാർക്കൊപ്പം ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് ദളിതനെ തല്ലിക്കൊന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ ഒരു വിവാഹ ചടങ്ങിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് 45 കാരനായ ദളിതനെ ഉയർന്ന ജാതിക്കാർ തല്ലിക്കൊന്നു. മണിക്കൂറുകളോളം രമേഷ് റാം എന്ന 45-കാരനെ ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായി ഇരയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയ്യാളെ ലോഹഘട്ട് ആശുപത്രിയിലേക്കും പിന്നീട് ഹൽദ്വാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചമ്പാവത്ത് പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മരിച്ച രമേഷ് റാമിന്റെ ഭാര്യ തുളസി ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം എല്ലാ വശങ്ങളില്‍ നിന്നും വിഷയം അന്വേഷിക്കുകയാണെന്ന് ചമ്പാവത്ത് എസ്പി ദേവേന്ദ്ര പിഞ്ച മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വിവാഹത്തിനെത്തിയ അതിഥികളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിനിരയായ രമേഷ് റാമിനെ ദുംഗര്‍…

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു

ന്യൂയോര്‍ക്ക്: ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കന്‍ ആക്റ്റിവിസ്റ്റും സിബുനായരെ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോചുള്‍ നിയമിച്ചു. വ്യക്തിപരമായി പുതിയ നിയമത്തില്‍ ഞാനും എന്റെ കുടുംബവും അഭിമാനിക്കുന്നു. ബഫല്ലൊ യൂണിവേഴ്‌സിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിനിക്കല്‍ അഡ്മിനിസ്‌ട്രേറ്ററായ സിബു നായര്‍ പറഞ്ഞു. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ചുമതലയേറ്റ് ആദ്യ വനിതാ ഗവര്‍ണ്ണറുടെ ടീമിനോടൊപ്പം പ്രവര്‍ത്തിക്കുന്നതിനും, വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഏഷ്യന്‍ അമേരിക്കന്‍സിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നതിനും ലഭിച്ച അവസരം കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും നായര്‍ പറഞ്ഞു. ഹെറിറ്റേജ് ആന്റ് ആര്‍ട്ട്‌സ് ഓഫ് ഇന്ത്യ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണ് സിബു നായര്‍. കഴിഞ്ഞ 12 വര്‍ഷമായി ബഫല്ലോയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം സാമൂഹ്യപ്രവര്‍ത്തരംഗത്തും, രാഷ്ട്രീയത്തിലും കഴിവുതെളിയിച്ച വ്യക്തിയാണെന്നും, എറി കൗണ്ടി ആന്റ് ആംഫെഴ്സ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റി മെമ്പറാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ബഫല്ലൊ ഇന്ത്യന്‍ അസ്സോസിയേഷന്‍…

ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത മകനെ സ്വന്തം അമ്മ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന്; അമ്മയെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത മകനെ സ്വന്തം അമ്മ തന്നെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കണ്ടെത്തി. ലഹരിക്കടിമയായ മകനെയാണ് അമ്മ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തത്. 2020 സെപ്തംബറിലാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് 20 കാരനായ സിദ്ദിഖ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. അന്ന് തൂങ്ങിമരിച്ചതാണെന്നാണ് സിദ്ദിഖിന്റെ അമ്മയും സഹോദരിയും പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണത്തിനൊടുവില്‍ സിദ്ദിഖിന്റെ അമ്മ നാദിറ (43) അറസ്റ്റിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അത്മഹത്യയാണെന്ന് അമ്മയും സഹോദരിയും പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത വ്യക്തമാക്കിയിരുന്നു. സിദ്ദിഖിന്‍റെ കഴുത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സിദ്ദിഖിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തിടുക്കം കൂട്ടിയതും അന്വേഷണ സംഘത്തിന് സംശയമുണ്ടാക്കി. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ…

സന്ദീപ് വധക്കേസില്‍ ബിജെപി പ്രവർത്തകർക്കെതിരെ എഫ്ഐആർ; കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നൽകും

പത്തനംതിട്ട: പെരിങ്ങര സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇന്ന് അപേക്ഷ നൽകിയാൽ തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രതികളെ പിടികൂടിയതിന് പിന്നാലെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. സന്ദീപുമായുള്ള മുൻ വൈരാഗ്യത്തെ തുടർന്ന് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കുറ്റം ചെയ്തതെന്ന് എഫ്.ആർ. സി.പി.എം സംസ്ഥാന സെക്രട്ടറി പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് എഫ്.ഐ.ആറിൽ മാറ്റം. പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് കണ്ടെത്തിയതോടെ പെരിങ്ങര കൊലപാതകം സംസ്ഥാനതലത്തിൽ വീണ്ടും ചർച്ചയാകാനാണ് സാധ്യത. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റു. ആശുപത്രിയിലെത്തും മുമ്പ്…

15ാം വയസ്സിലെ കുത്തിവയ്പ്പിന് പകരമായി കൊവിഡ് വാക്സിൻ നൽകി: നഴ്സിനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പതിനഞ്ചാം വയസ്സില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവെയ്പിനായി ആശുപത്രിയിലെത്തിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്‌സിൻ നൽകിയ ആര്യനാട് ആശുപത്രിയിലെ നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ചതിനെ തുടർന്നാണ് നടപടി. കൊവിഡ് വാക്‌സിൻ എടുത്ത കുട്ടികൾ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ശരീരവേദനയും തലകറക്കവും ഉള്ളതായി കുട്ടികൾ പറഞ്ഞു. ആശുപത്രിയിൽ കിടക്ക കിട്ടാത്തതിനാൽ തറയിൽ കിടക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. കുളപ്പട സ്വദേശികളായ 3 വിദ്യാർഥിനികൾ ആണ് പ്രതിരോധ കുത്തിവയ്പ് എടുക്കാനായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. ഒരു കുട്ടി രക്തഗ്രൂപ്പ് അറിയാൻ ഇരിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്ന 2 വിദ്യാർഥിനികൾ 15 വയസിലെ കുത്തിവയ്പ് എടുക്കുന്നതിനായി ഒപി ടിക്കറ്റ് എടുത്തു. തുടർന്ന് ഇരുവർക്കും കോവിഡ് വാക്സിൻ നൽകുകയായിരുന്നു. കുത്തിവയ്പിനുശേഷം കുട്ടികൾ വീട്ടിലേക്കു മടങ്ങി. കുത്തിവയ്പ് എടുക്കാത്ത വിദ്യാർഥിനി വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ 15 വയസിലെ കുത്തിവയ്പ് എടുക്കണമെന്ന് രക്ഷിതാവ്…

അംബാ പുറപ്പാട് അരങ്ങേറി

തൃശ്ശൂർ: ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിനങ്ങളിലായി നടക്കുന്ന അംബാപ്രസസ്തി കൂടിയാട്ടത്തിന്റെ ആദ്യഘട്ടത്തിന്റെ അവതരണം നടന്നു. പൊഫ. എണ്ണാഴി രാജൻ രചിച്ച നാടകത്തിന് ആട്ടപ്രകാരം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കലാമണ്ഡലം സംഗീതയാണ്. അവതരണത്തിന് മുൻപായി നടന്ന ചടങ്ങിൽ ഗുരു. കലാമണ്ഡലം രാമച്ചാക്യാർ, പൊഫ. എണ്ണാഴി രാജൻ, Dr. E. R.നാരായണൻ, എന്നിവർ ഭദ്രദീപം കൊളുത്തി അവതരണം ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ജിഷ്ണു പ്രതാപ്, കലാമണ്ഡലം രതീഷ് ഭാസ് എന്നിവർ സംസാരിച്ചു.പുറപ്പാട് അവതരണത്തിൽ അംബയായി കലാമണ്ഡലം സംഗീത അരങ്ങിലെത്തി.കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം രാഹുൽ, എന്നിവർ മിഴാവിലും കലാനിലയം രാജൻ ഇടക്കയിലും കലാമണ്ഡലം അശ്വതി,കലാമണ്ഡലം നില,കലാമണ്ഡലം മേഘ എന്നിവർ താളത്തിലും അകമ്പടിയേകി. കൂടിയാട്ട അവതരണംആദ്യഘട്ടം ഡിസംബർ 5ന് അവസാനിക്കും.

ഡാലസ് കേരള അസോസിയേഷൻ സാംസ്കാരിക സമ്മേളനം ഡിസംബർ 11 ശനി: ഡോക്ടർ എൻ വി പിള്ള മുഖ്യാതിഥി

ഗാർലാൻഡ് :ഡാളസ് കേരള അസോസിയേഷനും ഇന്ത്യാ കൾച്ചറിൽ ആൻഡ് എഡ്യൂക്കേഷൻ സെൻറർ സംയുക്തമായി ഡാളസിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബർ 11 ശനിയാഴ്ച 3 30ന് ഗാർലാൻഡിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി അമേരിക്കയിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഡോക്ടർ എം .വി പിള്ള പങ്കെടുക്കും. സാമൂഹ്യ പ്രതിബന്ധത നഷ്ടമാകുന്ന സാമൂഹ്യ മാധ്യമങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ എൻ വി പിള്ള പ്രബന്ധമവതരിപ്പിക്കും .തുടർന്നു ചർച്ചക്ക് അവസരമുണ്ടായിരിക്കും സാംസ്കാരിക സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: അനശ്വരം മാമ്പിള്ളി 203 400 9266, 214 997 1385