പുതിയ കോവിഡ്-19 നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം ബ്രസൽസിൽ അക്രമാസക്തമായി

കൊറോണ വൈറസ് മഹാമാരിക്കെതിരെ സര്‍ക്കാര്‍ ഏർപ്പെടുത്തിയ നിർബന്ധിത നടപടികളെ എതിർക്കുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബെൽജിയൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാർ ബ്രസൽസിൽ തെരുവിലിറങ്ങി യൂറോപ്യൻ യൂണിയന്റെ (EU) ആസ്ഥാനത്തേക്ക് മാർച്ച് നടത്തി, “സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി. സമാധാനപരമായ ഒരു പ്രതിഷേധമെന്ന നിലയിൽ ആരംഭിച്ച പ്രകടനം അക്രമാസക്തമായത്, പ്രതിഷേധക്കാരെ യൂറോപ്യൻ യൂണിയൻ ഓഫീസിന് പുറത്തുള്ള റൗണ്ട് എബൗട്ടിൽ എത്തുന്നതിൽ നിന്ന് മുള്ളുവേലി ബാരിക്കേഡും കലാപ പോലീസ് ഉദ്യോഗസ്ഥരെ വൻതോതിൽ വിന്യസിച്ച് തടഞ്ഞപ്പോഴാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ഡ്രോണുകളും ഒരു ഹെലികോപ്റ്ററും ആകാശത്ത് വട്ടമിട്ടപ്പോൾ, ചില പ്രകടനക്കാർ പോലീസിന് നേരെ പടക്കങ്ങളും ക്യാനുകളും എറിഞ്ഞതായി റിപ്പോർട്ടുണ്ട്. പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് പ്രതികരിച്ചു. പോലീസ് നടപടി ജനക്കൂട്ടത്തെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുകയും കൂടുതൽ സംഘർഷങ്ങളിലേക്ക് മാറുകയും ചെയ്തു. പ്രകടനക്കാര്‍ ബാരിക്കേഡുകൾക്കും ചവറ്റുകുട്ടകൾക്കും തീയിടുകയും…