ദൈവത്തിന്റെ സ്വന്തം നാട് (കവിത)

(കുമ്പസാരക്കൂടുകളിൽ നിന്ന് കൂട്ടക്കരച്ചിലുകൾ, കന്യാസ്ത്രീ മഠങ്ങളിൽ പെണ്ണാടുകളെ മേയ്ക്കാനെത്തുന്നവലിയ ഇടയന്മാർ, കഞ്ഞിക്കലത്തിൽ മണ്ണ് വാരിയിടുന്ന പ്രതികരണത്തൊഴിലാളികൾ, എട്ടു ദിവസം പട്ടിണിയിൽമരണത്തിന് കീഴടങ്ങുന്ന പിഞ്ചു ബാല്യങ്ങളുടെ ശിശുക്ഷേമ ഭാരതം. ഇതോ ദൈവത്തിന്റെ സ്വന്തം നാട്) ഇവിടെയീ ധന്യമാം സ്നേഹത്തിൻ തീരത്തി – ലൊരു ദേശമുണ്ടായിരുന്നു ! സഹസ്രാബ്ദ മോഹങ്ങൾ ചിറകടിച്ചുഷസ്സിന്റെ – നെറുകയിൽ മുത്തം ചൊരിഞ്ഞും, മനുഷ്യാഭിലാഷങ്ങൾ ഇതൾ വിരിച്ചൊരുപാട് – നിറമുള്ള കനവുകൾ തീർത്തും, മല നാട്ടിൻ മണമുള്ള മനുഷ്യന്റെ മനസ്സിലെ വിനയവും, ശുദ്ധിയും പൂത്തും, നറു മുല്ലക്കാറ്റിന്റെ മടികളിൽ നിറവിന്റെ മലരുകൾ പൊട്ടി വിരിഞ്ഞും, വയലേല, യതിരിട്ട, യരുവിയിൽ തുള്ളുന്ന പരലുകൾ തത്തിക്കളിച്ചും, മനസ്സിന്റെ താരാട്ടിൽ നിറയുമീ ഹരിതാഭം കണി കാണാനെത്തി ഞാൻ വീണ്ടും. x x x x x x x x ഒരു വേള, വഴിതെറ്റി – യെത്തിയോ ? യെവിടെയെൻ…

അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര വിസ അനുവദിക്കുന്നതിൽ ഇന്ത്യയുടെ കാലതാമസം നിരാശാജനകമാണ്: അംബാസഡർ

ന്യൂഡൽഹി: താലിബാൻ ഭരണത്തിൻകീഴിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര പ്രവേശനാനുമതി നൽകാനുള്ള കാലതാമസം നിരാശാജനകമാണെന്ന് അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുണ്ടെസെ. ഒരു ചരിത്ര സുഹൃത്തിൽ നിന്ന് ഇത്തരമൊരു മനോഭാവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായതിന് ശേഷം ഇന്ത്യ ഇതുവരെ 200 ഇ-വിസകൾ മാത്രമാണ് അനുവദിച്ചത്. “ഞങ്ങൾ ഇന്ത്യയിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങൾ ഞങ്ങളോട് വളരെ അടുത്താണ്. ഇന്ത്യയിലെ ജനങ്ങൾ വളരെ നല്ലവരാണ്. വളരെ ബഹുമാനത്തോടെയാണ് ഞങ്ങളോട് പെരുമാറിയിട്ടുള്ളത്. ഞങ്ങൾക്ക് ഇവിടെ (ഇന്ത്യ) 60,000 ബിരുദധാരികൾ ഉണ്ടായിരുന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളിലും വികസനത്തിലും ഇന്ത്യ ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഞങ്ങൾ അവരോട് നന്ദിയുള്ളവരാണ്,” അംബാസഡര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ താലിബാൻ ഭരണം പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെ ഇന്ത്യയുടെ പ്രതികരണം അംബാസഡറെ ഞെട്ടിക്കുന്നതായിരുന്നു. “പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങള്‍ നോക്കുന്നത് മറ്റ് രാജ്യങ്ങളിലേക്കല്ല, മറിച്ച് ഇന്ത്യയിലേക്കാണ്.…

ഒമിക്രോൺ ഉടൻ തന്നെ യുഎസിലെ പ്രധാന കോവിഡ് വേരിയന്റായി മാറുമെന്ന് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടൺ | ഏതാനും ആഴ്ചകൾക്കുള്ളിൽ അമേരിക്കയിലെ കോവിഡ് -19 വകഭേദമായി ഒമിക്രൊൺ മാറുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ഉന്നത മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി വ്യാഴാഴ്ച പ്രസ്താവിച്ചു. “കോവിഡിന്റെ ഏറ്റവും പകരുന്ന വൈറസാണിത്. നമ്മള്‍ ഇതുവരെ നേരിടേണ്ടിവന്ന ഈ വൈറസ് താമസിയാതെ ഇവിടെ ആധിപത്യം സ്ഥാപിക്കും,” അദ്ദേഹം ഒരു വെർച്വൽ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ഫൗണ്ടേഷൻ പ്രേക്ഷകരോട് പറഞ്ഞു. ഇതുവരെ കോവിഡിനെതിരെ കുത്തിവയ്പ് എടുക്കാത്ത ആളുകളോടും ബൂസ്റ്ററിന് അർഹതയുള്ളവരോടും അവരുടെ ഡോസ് സ്വീകരിക്കാൻ ഫൗചി അഭ്യർത്ഥിച്ചു. ഒമിക്രൊൺ വേരിയന്റിനെ “ഇപ്പോൾ നമ്മുടെ മുന്നിലുള്ള ഒരു ഭീഷണി” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ഇപ്പോൾ അണുബാധയുടെ വേഗത നോക്കുമ്പോൾ, നമ്മള്‍ ശൈത്യകാലത്തിന്റെ ആഴത്തിലേക്ക് പോകുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകും. ഒമിക്റോൺ കാര്യങ്ങൾ വളരെ മോശമാക്കിയേക്കാം, പ്രത്യേകിച്ച് വാക്സിനേഷൻ എടുക്കാത്തവർക്ക്,” അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുമ്പത്തെ വേരിയന്റുകളേക്കാൾ ഒമിക്രൊൺ…

ശിവവും ശവവും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ശിവത്തെയുള്ളിൽ കാണ്മാനാവാതെ പുറത്തുള്ള ശവത്തെ പൂജിപ്പൂ നാം വാസ്തവമതല്ലയോ? നിത്യ ചൈതന്യംതുള്ളിത്തുളുമ്പി തുടിയ്ക്കുമാ സത്യമല്ലോനമ്മുടെ ജീവന്റെ ആധാരമേ! ചാരുവാകന്മാർ ചൊല്ലും ‘ഇന്നല’ കഴിഞ്ഞല്ലോ ആരേലും കരയുമോ പൊയ്‌പ്പോയ നാളെ ചൊല്ലി? ‘നാള’യെക്കുറിച്ചാർക്കു ചൊല്ലുവാനാകും, പിന്നെ നാളാകെയതെ കാത്തു ജീവിതം പാഴാക്കൊലാ!’ ഇന്നത്തെ ദിനമുണ്ടു നമ്മുടെ കരങ്ങളിൽ ‘ഇന്ന’ യെയാസ്വദിയ്ക്കാം മതിയാകുവോളം നാം! ‘ഇന്ന’ യെന്നതു നാളെ ‘ഇന്നല’ യാകും മുമ്പേ ഈ ധന്യ ദിനം പരമാത്മനു സമർപ്പിയ്ക്കാം! വിസ്മയം തോന്നുന്നില്ലേ, നാമെല്ലാം ചലിയ്ക്കുന്ന ഭസ്മ കട്ടകൾ വെറും മണ്ണാങ്കട്ടകൾ മാത്രം! പരാത്മ പ്രസരത്താൽ ജീവാത്മ സാന്നിദ്ധ്യത്താൽ പരത്തും ചൈതന്യത്താൽ ചലിയ്ക്കും ജഡം നമ്മൾ! ശിവചൈതന്യം നൽകും ആത്മാവെ ദർശിച്ചാലേ ശവമാം ശരീരത്തിൻ അവസ്ഥയറിവൂ നാം! ദേഹത്തിനിഷ്ടം സദാ മൃഷ്ടാന്ന ഭോജനമേൽ ദേഹിയ്‌ക്കു പ്രിയങ്കരം ആത്മീയമൊന്നു മാത്രം! സ്വർഗ്ഗവും നരകവും സുഖ ദുഃഖവുമെല്ലാം സംസാര ജീവിതത്തിൽത്തന്നെയെന്നറിക നാം! ‘ഗുരു’…

എൽ.പി സ്കൂൾ അധ്യാപക നിയമനം; മലപ്പുറത്തോടുള്ള വിവേചനം അംഗീകരിക്കാനാവില്ല: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: എൽ.പി സ്കൂൾ അധ്യാപക നിയമനത്തിന് പി.എസ്.സി 14 ജില്ലകളിലെയും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറത്തോട് വൻ വിവേചനമാണ് നിലനിൽക്കുന്നത്. രണ്ട് വർഷമായി സ്റ്റാഫ് ഫിക്സേഷൻ നടന്നിട്ടില്ല. റിട്ടയർമെൻറും അന്തർ ജില്ലാ സ്ഥലംമാറ്റവും എച്ച്.എം പ്രമോഷൻ വഴിയും കുട്ടികൾ വർധിച്ചത് മൂലം സാധ്യതയുള്ള ഒഴിവുകൾ പരിഗണിച്ചാൽ ഈ അധ്യയന വർഷം കൂട്ടാതെ തന്നെ ആയിരത്തിന് മുകളിൽ അധ്യാപരെ ജില്ലയിൽ ആവശ്യമാണ്. ഏഴ് ഒഴിവ് മാത്രം റിപോർട്ട് ചെയ്ത കോട്ടയം ജില്ലയിലെ മുഖ്യപട്ടികയിൽ 303 പേരുണ്ട്. 26 വീതം ഒഴിവുകളുള്ള കണ്ണൂരിലും ആലപ്പുഴയിലും യഥാക്രമം 400ഉം 403ഉം. ഇവിടങ്ങളിൽ മുൻ ലിസ്റ്റിൻറെ കാലാവധി അവസാനിച്ചിട്ടുമില്ല. എന്നാൽ ആയിരത്തിലധികം ഒഴിവുകളുള്ള മലപ്പുറത്ത് മൂവായിരത്തിലധികം പേരെയെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടിടത്ത് പുതിയ ചുരുക്കപ്പട്ടികയിൽ നിന്ന് ആയിരത്തിൽ താഴെ പേരെ മാത്രം മുഖ്യപട്ടികയിൽ ഉൾപ്പെടുത്തുക വഴി മലപ്പുറത്തെ യുവ ഉദ്യോഗാർത്ഥികളോട് സർക്കാറും പി സ്…

Union Coop Receives Top Officials from ‘Unilever’

Union Coop the ‘Hessa street’ branch received Mr. Alan Jope – Chief Executive Officer, Mr. Nitin Paranjpe – Chief Operating Officer, Mr. SanjivKakkar – Executive Vice President Unilever Arabia, MENA, Russia, Ukraine, Belarus & Turkey and other noteworthy officials from Unilever Dubai, UAE: The largest Consumer Cooperative in the UAE – Union Coop received multinational Consumer Goods Company ‘Unilever’ as part of the cooperative’s endeavors to strengthen partnerships with leading companies in the field of retail trade and to familiarize them with the advanced work mechanisms that they currently follow per…

സതീശന് തണൽ പെരുമ്പുഴയുടെ സഹായം

അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന പെരുമ്പുഴ കല്ലുപ്പാലക്കട സുരേഷ് ഭവനത്തില്‍ സതീശനു തണൽ പെരുമ്പുഴ ചികിത്സാ ധനസഹായം കൈമാറി. ഇളമ്പള്ളൂർ പഞ്ചായത്ത് 10 ആം വാർഡ് മെമ്പർ ശ്രീമതി ജയകുമാരി സതീശന്റെ ഭാര്യയ്ക്ക് തണൽ ഓഫീസിൽ വെച്ച് ചികിത്സാ ധനസഹായം കൈമാറി. “തണല്‍ പെരുമ്പുഴ” പ്രസിഡന്റ്‌ ധനേഷ്, സെക്രട്ടറി ഷിബു, ട്രഷറര്‍ വിജിത്ത്, വൈസ് പ്രസിഡന്റ് അശോക് കുമാർ മറ്റ് എക്സിക്യുട്ടീവ്‌ അംഗങ്ങളായ അബീഷ്, ഷീബ അബീഷ് എന്നിവരും സന്നിഹിതരായിരുന്നു.

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3404; മരണപ്പെട്ടവര്‍ 36

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3404 പേര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 199 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ, സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,946 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.02. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയും ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയിലുമാണ്. രോഗം സ്ഥിരീകരിച്ചവര്‍ – ജില്ല തിരിച്ച്: തിരുവനന്തപുരം 633, കോഴിക്കോട്…

യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസ്; ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികള്‍ക്കുമെതിരെ കുറ്റപത്രം

തിരുവനന്തപുരം: യൂട്യൂബ് വഴി സ്ത്രീകളെ അപമാനിച്ചു എന്ന് ആരോപിച്ച് യൂട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികള്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന മറ്റു രണ്ടു പേര്‍. യൂട്യൂബറായ വിജയ് പി നായരെ അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിൽ അതിക്രമിച്ചു കയറുകയും അവിടെവെച്ച് മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ദേഹത്ത് മഷിയൊഴിക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിക്രമിച്ച് കയറൽ, ആക്രമണം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരോട് ഡിസംബർ 22ന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2020 സെപ്റ്റംബറിലായിരുന്നു വിവാദമായ സംഭവം. വിജയ് പി നായരുടെ യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും സംഘവും ലോഡ്ജില്‍ കയറി മർദ്ദിച്ചത്.…

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബര്‍ 19-ന്

ചിക്കാഗോ: അമേരിക്കയിലെ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ ബോളിങ് ബ്രൂക്ക് ഗോള്‍ഫ് ക്ലബില്‍ വച്ചു ഡിസംബര്‍ 19-ന് വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. യുഎസ് കോണ്‍ഗ്രസ്മാനും സയന്റിസ്റ്റുമായ ഡോ. ബിന്‍ ഫോസ്റ്റര്‍ ആണ് മുഖ്യാതിഥി. യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. നോര്‍ത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഡീനും പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ ടെക്‌നിക്കല്‍ പ്രസന്റേഷന്‍ നടത്തും. മറ്റു കമ്പനികളുടെ സി.ഇ.ഒമാരും, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍മാരും ഈ ഈഘോഷങ്ങളില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ്‌ബെറി കോര്‍പറേഷന്‍ ചെയര്‍മാനും, എ.എ.ഇ.ഐ.ഒ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ഡോ. ദീപക് വ്യാസ്, 2022 ഏപ്രില്‍ മാസത്തില്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ കോണ്‍ഫറന്‍സ്, ടെനിക്കല്‍…