സനാതന ധർമ്മ പാതയിൽ കെ.എച്ച്‌.എന്‍‌.എ : സുരേന്ദ്രൻ നായർ

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്.എൻ.എ) എന്ന സാംസ്‌കാരിക സംഘടന 2020, 21 വർഷങ്ങളിലെ സംഭവബഹുലമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കലാശകൊട്ടായ ഗ്ലോബൽ ഹിന്ദു കൺവന്‍ഷനായി അരിസോണയിൽ അരങ്ങുണരുകയാണ്. സംഘടനാ ചരിത്രത്തിലെ ഏറ്റവും ദുർഘടമായ ഒരു കാലഘട്ടത്തിലാണ് ഡോ. സതീഷ് അമ്പാടിയെന്ന താരതമ്യേന പുതുമുഖമായ ഒരാൾ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കോവിഡ് മഹാമാരിയുടെ കെടുതികളിൽ ലോകം വിറങ്ങലിച്ചു നിന്ന നാളുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്. സമാന സംഘടനകളിൽ നിന്നും വിഭിന്നമായി അമേരിക്കൻ കോർപറേറ്റുകളിൽ നിന്നോ ബഹുരാഷ്ട്ര കുത്തകകളിൽ നിന്നോ യാതൊരുവിധ സ്പൊൻസർഷിപ്പുകളും ലഭിക്കാൻ സാധ്യതയില്ലാത്ത, ഇന്ത്യൻ വ്യാപാരി സമൂഹത്തിൽ നിന്നുപോലും സംഭാവനകൾ സ്വീകരിക്കാൻ നിയമപരമായി കടമ്പകളേറെയുള്ള ഈ സംഘടന, പരസ്പരം പോരടിച്ചും പുലഭ്യം പറഞ്ഞും സ്വന്തം സംസ്കാരം അപകർഷതയായി കരുതുന്ന ഭൂരിപക്ഷം വരുന്ന സ്വന്തം അനുയായികളുടെ അവഗണനയെപ്പോലും അതിജീവിച്ചാണ് മുന്നോട്ടുപോയത്.…

ഡെൽറ്റയോ ഒമിക്രോണോ വരുന്നത് ബൈഡൻ ഭരണകൂടത്തിന് മുന്‍‌കൂട്ടി കാണാന്‍ കഴിഞ്ഞില്ല: വൈസ് പ്രസിഡന്റ് കമല ഹാരിസ്

വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നിയന്ത്രിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിനു കഴിഞ്ഞെങ്കിലും, മാരകമായ ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റിന്റുകളുടെ വരവ് മുന്‍കൂട്ടി കാണാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെല്‍റ്റാ, ഒമിക്രോണ്‍ ഇതിനകം തന്നെ അമേരിക്കയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഒമിക്രോണ്‍ മറ്റേത് വേരിയന്റിനെക്കാളും അതിമാരകമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ 17 വെള്ളിയാഴ്ച ലോസ് ആഞ്ചലസ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. അമേരിക്കയിലെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഇതു കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, ഇപ്പോള്‍ ആരുടെ ഉപദേശത്തിനാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടതെന്നു വ്യക്തമല്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. വൈറസിനു മേല്‍ വിജയം നേടിയെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം അപക്വവും, അനവസരത്തിലുള്ളതായിരുന്നുവെന്ന ആരോപണം കമല തള്ളി. ജൂലൈ നാലിനു ഭരണകൂടം നടത്തിയ പ്രഖ്യാപനം, വൈറസ് പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടില്ല, എന്നാല്‍ നമ്മുടെ ജീവിതത്തെ ഇനിമേല്‍ വൈറസിനു നിയന്ത്രിക്കാനാവില്ല, രാജ്യത്തിന്റെ വീര്യം തളര്‍ത്തുന്നതിനും…

ഇന്ത്യൻ വംശജരിൽ 66 പേ​ര്‍ ഐ.എസില്‍ പ്രവർത്തിക്കുന്നതായി യു.​എ​സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂയോർക്ക് : ഇ​ന്ത്യ​ന്‍ വംശജരായ 66 പേ​ര്‍ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ഭീകര ​വാ​ദത്തെ കു​റി​ച്ച്‌ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​കു​പ്പിന്റെ റി​പ്പോ​ര്‍​ട്ട്.ഡിപ്പാർട്മെന്റ് ബ്യുറോ ഓഫ് കൌണ്ടർ ടെർറോറിസം ഡിസംബർ 16 നു പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത് സെ​പ്​​റ്റം​ബ​റി​ല്‍ കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നി​ന്നാ​യി അ​ല്‍​ഖാ​ഇ​ദ​ക്കാ​രെ​ന്ന്​ ക​രുതപ്പെടുന്ന 10 പേ​രും പിടിയിലായി.2013ല്‍ ​ബോ​ധ്​​ഗ​യ​യി​ല്‍ ഉ​ണ്ടാ​യ സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബം​ഗ്ലാ​ദേ​ശ്​ ജ​മാ​അ​ത്തു​ല്‍ മു​ജാ​ഹി​ദീ​നിന്റെ ​​ ഉ​പമേ​ധാ​വി അ​ബ്​​ദു​ല്‍ ക​രീ​മി​നെ കൊ​ല്‍​ക്ക​ത്ത പൊ​ലീ​സ്​ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്​​പെ​ഷ്യ​ല്‍ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ മേ​യ്​ 29ന്​ ​അ​റ​സ്​​റ്റ്​ ചെ​യ്​​തു.തെ​ക്ക​ന്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും മ​റ്റും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള ഭീ​ക​ര​സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ടാ​നും എ​ന്‍.​​ഐ.​എ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.റ​ഷ്യ​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​കാ​ല പ്ര​തി​രോ​ധ ബ​ന്ധം തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട്​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

‘വാനവും ഭൂമിയും ഒന്നായി പാടിടും’ – കൃസ്മസ് ദൃശ്യ സംഗീത വീഡിയോ റിലീസ് ചെയ്തു (വീഡിയോ)

ന്യൂയോര്‍ക്ക്: ദൈവ കൃപയുടെ നിറവിൽ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി കുവൈറ്റിൽ നിന്നും നിരവധി ക്രിസ്തീയ സംഗീതമൊരുക്കിയിട്ടുള്ള സംഗീത സംവിധായകൻ ബിജോയ് ചാങ്ങേത്ത് ഒരുക്കിയ  ക്രിസ്മസ് സമ്മാനം ‘വാനവും ഭൂമിയും ഒന്നായി പാടിടും’ എന്ന ദൃശ്യ സംഗീതം യുട്യൂബില്‍ റിലീസ് ചെയ്തു. പൂർണ്ണമായും വിദേശ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ക്രിസ്മസ് ഗാനം, കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സിബു ജേക്കബിന്റെയും ജെസ്സി ജേക്കബിന്റെയും മൂത്ത മകൾ, ന്യൂയോർക്കിൽ ജനിച്ചുവളർന്ന ആഞ്ജലിനാ മറിയം ജേക്കബ് ആണ് ആലപിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ ഫ്രാങ്ക്ലിന്‍ സ്ക്വയറിലാണ് ഇവർ കുടുംബവുമായി താമസിക്കുന്നത്. പത്താം സ്റ്റാൻഡേർഡിൽ പഠിക്കുന്ന ആഞ്ജലീന ആറു വർഷമായി കർണാട്ടിക് സംഗീതം പഠിക്കുന്നു. കൂടാതെ, ഗിത്താർ, പിയാനോ, ക്ലാർനെറ്റ്, ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയിൽ പ്രോഗ്രാമുകൾ ചെയ്തുവരുന്നു. സഹോദരൻ ഐഡൻ ജേക്കബ്. ഇവർ സെന്റ് ബേസിൽ എൽമോണ്ട് ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ്.…

വീണ്ടും വിരുന്നെത്തി ബാല്യകാലം (കവിത): രഞ്ജിത് നായർ

പ്രിയമുള്ളവരേ, ഓർമ്മകൾ ഉറങ്ങുന്ന എന്റെ സ്വന്തം സ്കൂളിലേക്ക് 25 വർഷത്തിനു ശേഷം ,റീ യൂണിയൻ പരിപാടിക്ക് വേണ്ടി എത്തിയപ്പോൾ മനസ്സിൽ കോറിയിട്ട വരികൾ….. “ശിഥിലമാകുന്നൊരാ ഓർമകളിൽ എപ്പോഴോ മാടിവിളിക്കുന്നു ബാല്യകാലം… അക്ഷരക്കൂട്ടിനാൽ വാക്കുകൾ ചിതറിയ ….അധ്യായനത്തിൻറെ ബാല്യകാലം … ചിരിയുണ്ട് ….കളിയുണ്ട് …സ്നേഹത്തിൻ മധുവുണ്ട് ..തിരികെ വരാത്തൊരാ ബാല്യ കാലം… വിടരുന്നുവോ ..നെഞ്ചിൽ ഇടറുന്നുവോ നമ്മൾ കൂട്ടു കൂടിപ്പോയ നാൾ വഴികൾ … ഒരു പാട് നാളായി ആശിച്ചിരുന്നു ഞാൻ, പഴയ വിദ്യാലയ പടി കയറുവാൻ . ഇന്നിതാ വീണ്ടുമാ… ഇട വഴി താണ്ടുമ്പോൾ , വീണ്ടും വിരുന്നെത്തി ബാല്യകാലം … തെളിവാർന്ന ഓർമ്മകൾ തിരമാല തല്ലുമ്പോൾ വ്യർഥമാകില്ലിനി എൻ ജീവിതം . ഇനിയുള്ള കാലം ……എൻ ജീവിതം ഇനിയുള്ള കാലം ……എൻ ജീവിതം ..”

89 രാജ്യങ്ങളില്‍ ഒമിക്രോണ്‍: ചില പ്രദേശങ്ങളിൽ 1.5 മുതൽ 3 ദിവസങ്ങൾക്കിടയിൽ കേസുകൾ ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന

കോവിഡ്-19ന്റെ ഒമിക്രോണ്‍ വേരിയന്റ് ഇപ്പോൾ കുറഞ്ഞത് 89 രാജ്യങ്ങളിലെങ്കിലും ഉണ്ടെന്നും, കേസുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതായും ഡബ്ല്യു‌എച്ച്‌ഒ. പുതുതായി കണ്ടെത്തിയ വേരിയന്റിനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂവെങ്കിലും, “ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ വേഗത്തിൽ” ഇത് വ്യാപിക്കുന്നതായി കാണപ്പെടുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. വൻതോതിൽ പരിവർത്തനം ചെയ്‌ത വേരിയന്റിന് ഹ്യൂമറൽ ഇമ്മ്യൂൺ എവേഷൻ നിലയുണ്ടെന്ന് പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. ഡിസംബർ 16 വരെ ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലുമായി 89 രാജ്യങ്ങളിൽ “വളരെ വ്യത്യസ്‌തമായ വേരിയന്റ്” തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ WHO സാങ്കേതിക സംക്ഷിപ്‌ത പ്രകാരം, ഡെൽറ്റ വേരിയന്റിനേക്കാൾ ഒമിക്‌റോണിന് ഗണ്യമായ വളർച്ചാ ശക്തിയുണ്ടെന്ന് സ്ഥിരമായ തെളിവുകൾ ഉണ്ട്. ഒമിക്രോണ്‍ ഉയർത്തുന്ന മൊത്തത്തിലുള്ള ഭീഷണി അതിന്റെ സംക്രമണക്ഷമത, വൈറസ്, വാക്സിനുകളുടെ ഫലപ്രാപ്തി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചില രാജ്യങ്ങളിൽ ഇത് ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ വേഗത്തിൽ പടരുന്നു, അതായത് 1.5 ദിവസം മുതല്‍…

കെ-റെയിൽ പദ്ധതി: ജനങ്ങളുടെ പിന്തുണയോടെ ഭൂമി ഏറ്റെടുക്കൽ തടയുമെന്ന് വി.ഡി. സതീശൻ

കൊച്ചി: കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ പിന്തുണയോടെ ഭൂമി ഏറ്റെടുക്കൽ തടയുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. ഈ പദ്ധതി സുതാര്യമാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണ്. ഭൂമിയുടെ ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോൾ എന്തുകൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇരുപതിനായിരം പേരെ കുടിയൊഴിപ്പിച്ചും അമ്പതിനായിരം കെട്ടിടം പൊളിച്ചും 145 ഹെക്‌ടര്‍ വയൽ നികത്തിയും നടപ്പാക്കുന്ന പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയോയെന്നും വി.ഡി സതീശൻ ചോദിച്ചു പദ്ധതിയെ എതിർക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയാണ്. നരേന്ദ്ര മോദിയുടെ അതേ ശൈലിയാണിത്. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് തുരങ്കംവച്ച പിണറായി വികസന…

സുവർണ ക്ഷേത്രത്തിൽ സിഖ് മത ഗ്രന്ഥം അശുദ്ധമാക്കാന്‍ ശ്രമം; യുവാവിനെ അടിച്ചുകൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് മുഖ്യമന്ത്രി

അമൃത്‌സറിലെ സിഖുകാരുടെ പുണ്യസ്ഥലമായ ദർബാർ സാഹിബിൽ (സുവർണ്ണ ക്ഷേത്രം) ശനിയാഴ്ച  ദിവാൻ സമയത്ത് ഗുരു ഗ്രന്ഥ സാഹിബിനെ അശുദ്ധമാക്കാൻ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദിവാൻ സായാഹ്നസമയത്ത് സച്ച്ഖണ്ഡ് ദർബാർ സാഹിബിനുള്ളിൽ ആരാധന സാഹിബ് പാരായണം ചെയ്യുന്നതിനിടെയാണ് യുവാവിന്റെ അതിക്രമം. ഗുരു ഗ്രന്ഥ സാഹിബിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അവിടെയുണ്ടായിരുന്നവര്‍ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിക്കാൻ പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ജനക്കൂട്ടം ദർബാർ സാഹിബ് പരിസരത്ത് വെച്ച് തന്നെ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നു പറയുന്നു. കൊല്ലപ്പെട്ട യുവാവ് ഉത്തർപ്രദേശ് സ്വദേശിയാണെന്നും ഇയാളുടെ ഐഡന്റിറ്റി പരിശോധിച്ചുവരികയാണെന്നും അമൃത്സര്‍ ഡിസിപി പര്‍മിന്ദര്‍ സിംഗ് ഭണ്ഡാൽ പറഞ്ഞു. ഇയ്യാള്‍എപ്പോൾ സുവർണക്ഷേത്രത്തിൽ പ്രവേശിച്ചുവെന്നും എത്ര പേർ കൂടെയുണ്ടായിരുന്നുവെന്നും എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന്, നിരവധി സിഖ് തീർത്ഥാടകരും വിവിധ സിഖ് സംഘടനകളും എസ്ജിപിസിയുടെ…

കാബൂളിൽ താലിബാൻ സർക്കാർ അഫ്ഗാൻ പാസ്‌പോർട്ട് വിതരണം പുനരാരംഭിച്ചു

കാബൂൾ | ഇസ്ലാമിസ്റ്റുകളുടെ ഭരണത്തിൻകീഴിൽ ജീവിക്കാൻ ഭീഷണി നേരിടുന്ന പൗരന്മാർക്ക് പ്രതീക്ഷ നൽകി, കാബൂളിൽ പാസ്‌പോർട്ട് വിതരണം പുനരാരംഭിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികൃതർ അറിയിച്ചു. “വിശപ്പിന്റെ ഹിമപാതം” എന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുന്ന, വളർന്നുവരുന്ന സാമ്പത്തിക, മാനുഷിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ആയിരക്കണക്കിന് അഫ്ഗാനികൾ പുതിയ യാത്രാ രേഖകൾക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചു. അധികൃതർ ഞായറാഴ്ച മുതൽ കാബൂളിലെ പാസ്‌പോർട്ട് ഓഫീസിൽ രേഖകൾ വിതരണം ചെയ്യാൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട് വകുപ്പ് മേധാവി ആലം ഗുൽ ഹഖാനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആഗസ്റ്റ് 15 ന് അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ താലിബാൻ പാസ്‌പോർട്ട് നൽകുന്നത് നിർത്തിയിരുന്നു. തന്മൂലം, പതിനായിരക്കണക്കിന് ആളുകൾ കാബൂളിലെ ഏക വിമാനത്താവളത്തിലേക്ക് തങ്ങളെ ഒഴിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും അന്താരാഷ്ട്ര വിമാനം പിടിക്കാനുള്ള ശ്രമത്തിൽ തടിച്ചുകൂടുകയും ചെയ്തു. ഒക്ടോബറിൽ, അപേക്ഷകളുടെ കുത്തൊഴുക്ക് കാരണം ബയോമെട്രിക് ഉപകരണങ്ങൾ തകരാറിലാകുകയും…

യുകെ, ടുണീഷ്യ, കെനിയ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ മൂന്നു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ്-19 വേരിയന്റ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് എത്തിയ 17 വയസ്സും 44 വയസ്സുമുള്ള രണ്ടു പേര്‍ക്കും, തൃശൂര്‍ സ്വദേശിനിയായ 49കാരിക്കുമാണ് ഒമിക്കോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ൺ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി. തിരുവനന്തപുരം സ്വദേശിയായ 17കാരൻ യുകെയിൽ നിന്നും 44 കാരൻ ടുണീഷ്യയിൽ നിന്നും തൃശൂർ സ്വദേശി കെനിയയിൽ നിന്നുമാണ് എത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. അതേസമയം കെനിയയിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശിയുടെ അമ്മയ്‌ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയാണ് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കിവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തെ 17 വയസുകാരൻ ഡിസംബർ…