Union Coop Receives Italian Delegation

Dubai, UAE: Union Coop, the largest consumer cooperative in the UAE, received an Italian delegation specialized in the retail trade sector, which included a group of heads of several Italian companies specialized in general trade and independent entrepreneurs, with the aim of reviewing the global practices followed by the cooperative in the field of retail. Union Coop was represented by Mrs. Priya Chopra – Strategy, Innovation & Corporate Development Director, Mr. Yaqoob Al Balooshi, Fresh Category Trade Dept. Manager, Mrs. Darin Awida the Deputy Director of Strategy, Innovation & Corporate…

നഷ്ടമായത് കോൺഗ്രസിന്റെ സംശുദ്ധ രാഷ്ട്രീയ നേതാവിനെ: ഐ.ഒ.സി.

ന്യൂയോർക്ക്: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകരിലൊരാളും സ്വന്തം നിലപാടുകളിലുറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ അപൂർവം ചില വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച കെ.പി.സി.സി. വൈസ് പ്രസിഡണ്ട് പി.ടി. തോമസ് എം.എൽ എയെന്ന് ഐ.ഒ.സി. -യു.എസ്.ആ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്. കാൻസർ എന്ന മാറാരോഗവുമായി ദീർഘകാലം മല്ലിട്ടുകൊണ്ടിരുന്ന പി.ടി. തന്റെ രോഗത്തെക്കുറിച്ച് ആകുലനാകുന്നത് ഒരിക്കലും കണ്ടിട്ടില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പി.ടി.യുടെ മണ്ഡലത്തിൽ പോകാൻ അവസരം ലഭിക്കുകയും അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തിരുന്നു.എ.ഒ.സി യുടെ ഒരു നല്ല അഭ്യദയകാംഷിയായിരുന്ന പി.ടി. പല കാര്യങ്ങളിലും ഐ.ഒ.സി യുമായി സഹകരിച്ചിട്ടുണ്ടെന്ന് ഐ.ഒ.സി. -യു.എസ്.ആ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. 1982-ൽ അദ്ദേഹം കെ.എസ്.യു പ്രസിഡന്റ് ആയപ്പോൾ മുതൽ അദ്ദേഹത്തെ അറിയാമായിരുന്നു. തികഞ്ഞ നിസ്വാർത്ഥൻ കൂടിയായ അദ്ദേഹം .ഒരു തലമുയിലെ യുവാക്കളെ കെ.എസ്.യു…

കേരളത്തിന് ഒരു പുത്തൻപാർട്ടി – “മലയാളി മക്കൾ കക്ഷി” (ലേഖനം): ബോബി ജോർജ്ജ്, കോട്ടയം

പുതിയതായി ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടി കേരളത്തിന് ആവശൃമല്ലെ? പ്രിയപ്പെട്ട മലയാളികളെ, കേരള സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ശ്രീ കെ. സുധാകരൻ ഇക്കഴിഞ്ഞ ദിവസം വളരെ വികാരപരമായ ഒരു പ്രസ്താവന നടത്തി. അദ്ദേഹം പറഞ്ഞത്; “മുല്ലപ്പെരിയാറിൽ പുതിയ ഒരു ഡാം പണിയുന്നത് വരെ കോൺഗ്രസ് സമരം ചെയ്യും”എന്നായിരുന്നു. എന്തായിരുന്നു സുധാകരന്റ് പ്രകടനം. അദ്ദേഹത്തിന്റെ ഈ പൂതി തെല്ലെങ്കിലും നടക്കുമെന്ന് ഒരു മലയാളിയും വിശ്വസിക്കില്ല. താഴെ പറയുന്ന കാരൃങ്ങൾ വായിക്കുക. തമിഴ്നാട് ഭരിക്കുന്നത് ഡി എം കെയും, മുഖ്യമന്ത്രി ശക്തനായ എം കെ സ്റ്റാലിനുമാണ്. ദേശീയ പ്രതിപക്ഷ നിരയിൽ കരുത്തനായ സ്റ്റാലിനെതിരെ നമ്മുടെ സുധാകരന് എന്തു ചെയ്യാൻ സാധിക്കും. തമിഴ്നാട്ടിൽ കോൺഗ്രസും ഡി എം കെ യും സഖ്യത്തിൽ ആണെന്നതിനു പുറമേ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പിടിക്കുന്നതും ഇതേ സ്റ്റാലിൻ തന്നെയാണ്. മുല്ലപ്പെരിയാറിനെ സ്വകാര്യ സ്വത്താക്കി പരിപാലിച്ച്…

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അവിവാഹിതരായ യുവാവും യുവതിയും സുഹൃത്തും കസ്റ്റഡിയിൽ

തൃശൂര്‍: നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കി കൊലപ്പെടുത്തിയെന്ന് സമ്മതിച്ച അവിവാഹിതരായ യുവാവിനെയും യുവതിയെയും സുഹൃത്തിനെയും തൃശൂർ പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. മേഘ (22), കാമുകൻ ഇമ്മാനുവൽ (25), ഇവരുടെ സുഹൃത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി യുവതി കുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് മൂവരും ചേർന്ന് ഒരു ബക്കറ്റ് വെള്ളത്തിൽ കുഞ്ഞിനെ  മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം യുവതിയുടെ വീട്ടിൽ സൂക്ഷിച്ചു, അടുത്ത ദിവസം മൃതദേഹം നഗരത്തിലെ ഒരു കനാലിലേക്ക് വലിച്ചെറിഞ്ഞു. ചൊവ്വാഴ്ച, കനാലിന് സമീപം താമസിക്കുന്ന നാട്ടുകാരാണ് പൂങ്കുന്നത്തിന് സമീപം കനാലിൽ സഞ്ചിക്കുള്ളിൽ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കനാലിലൂടെ ഒഴുകി വന്നതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. കുറ്റം സമ്മതിച്ച ഇമ്മാനുവലിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് മേഘയെയും…

ഒമിക്രോൺ ഭീതി: കുവൈറ്റ് യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി

കുവൈറ്റ്: ഒമിക്രോൺ കോവിഡ്-19 വേരിയന്റിന്റെ വ്യാപനം തടയാൻ കുവൈറ്റ് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കുവൈറ്റ് ന്യൂസ് ഏജൻസി (കുന) റിപ്പോർട്ട് ചെയ്തു. പുതിയ നിയന്ത്രണങ്ങള്‍: കുവൈറ്റിൽ എത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തുകയും 10 ദിവസത്തേക്ക് ഹോം ക്വാറന്റൈൻ ചെയ്യുകയും വേണം, ഇത് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. ക്വാറന്റൈൻ അവസാനിപ്പിക്കാൻ 72 മണിക്കൂർ ക്വാറന്റൈൻ കഴിഞ്ഞ് പിസിആർ ടെസ്റ്റ് നടത്തണം. 2022 ജനുവരി 2 മുതൽ, വാക്‌സിനേഷന്റെ രണ്ടാം ഡോസ് കഴിഞ്ഞ് ഒമ്പത് മാസം കഴിഞ്ഞാൽ, ആ വ്യക്തി പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് കണക്കാക്കുകയും അംഗീകൃത വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് എടുക്കുന്നില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല്. ലോകമെമ്പാടുമുള്ള കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന്, ആവശ്യമല്ലാതെ യാത്ര ചെയ്യരുതെന്നും ഈ ഘട്ടത്തെ മറികടക്കാൻ എല്ലാ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കണമെന്നും പൗരന്മാരോടും…

കെ എച്ച് എഫ് സി- “സ്ത്രീ ശാക്തീകരണ ദിനം”; ശ്രീമതി ശശികല ടീച്ചർ മുഖ്യ പ്രഭാഷക

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ത്രീശാക്തീകരണദിനത്തിൽ, മുഖ്യാതിഥിയായ ശ്രീമതി ശശികല ടീച്ചർ (ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ്) “സ്ത്രീകളും സനാതന ധർമ്മവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും, എല്ലാ വർഷവും ഡിസംബർ 26, കെ എച്ച് എഫ് സി – ഹിന്ദു സ്ത്രീ ശാക്തീകരണ ദിനം ആയി ആചരിക്കുന്നതിന്റെ ഉത്‌ഘാടന കർമ്മവും നിർവ്വഹിക്കും. ഡിസംബർ 26 ഞായറാഴ്ച കനേഡിയൻ സമയം രാത്രി 08:30ന് (IST തിങ്കളാഴ്ച രാവിലെ 7 മണി) നടക്കുന്ന പരിപാടിയിൽ ഹിന്ദു സാംസ്കാരത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ കലാവിരുന്നും, ശ്രീമതി സുജാത ഗണേഷ് & ടീമിന്റെ (എസ്.ജി എക്സ്‌പ്രഷന്‍സ്, ടൊറന്റോ) തിരുവാതിര കളി, ശ്രീമതി ഗായത്രിദേവി വിജയകുമാറിന്റെ (നൂപുര സ്‌കൂൾ ഓഫ് മ്യുസിക് & ഡാൻസ് ടൊറന്റോ) ശാസ്ത്രീയ സംഗീതം, ശ്രീമതി ദീപ മേനോൻ, യോഗയും…

നിലപാടുകളുടെ രാജകുമാരന് ഫൊക്കാനയുടെ പ്രണാമം; ലോക മലയാളികൾക്ക് തീരാ നഷ്ടമെന്ന് പ്രസിഡണ്ട് ജോർജി വർഗീസ്

ന്യൂജേഴ്‌സി: കേരള രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയില്ലത്ത നിലപാടുകകളിൽ കർക്കശക്കാരനായിരുന്ന പി.ടി.തോമസ് എം.എൽ.എയുടെ വിയോഗം കേരളത്തിലെ മാത്രമല്ല, ലോക മലയാളികളുടെ തീരാ നഷ്ടമാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുസ്മരിച്ചു. നിലപാടുകളുടെ രാജകുമാരൻ എന്ന പേരിലറിയപ്പെട്ടിരുന്ന പി.ടി. തോമസ് സ്വന്തം വ്യക്തിത്വ മഹിമകൊണ്ട് ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടിയ വ്യക്തിയാണ്. മുൻ മന്ത്രി പി.ജെ. ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ രണ്ടു തവണ എംപിയായി മത്സരിച്ചു വിജയിച്ച പി.ടി. ലോക്സഭയിൽ ഏറ്റവും മികച്ച പാര്ലമെന്റേറിയൻ എന്ന അംഗീകാരം രണ്ടു തവണ കരസ്ഥമാക്കിയ അതുല്യ രാഷ്ട്രീയ പ്രതിഭയാണ്. ലോകസഭയിലായാലും നിയമസഭയിലായാലും വിഷങ്ങൾ സമഗ്രമായി പഠിച്ച ശേഷം അദ്ദേഹം നടത്തിയ അവതരണ ശൈലി എന്നും ഓർമ്മിക്കപ്പെടുമെന്നും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഭിമുഖ്യയത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ ജോർജി വ്യക്തമാക്കി. പി.ടി.തോമസിന്റെ ദേഹവിയോഗത്തിലൂടെ ഫൊക്കാനയുടെ ഒരു അടുത്ത സുഹൃത്തിനെയാണ് നഷ്ട്ടമായതെന്ന് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി…

P T Thomas MLA is remembered as a man of integrity and honor: George Abraham

‘The demise of P.T. Thomas MLA deeply saddens me, and he will be sorely missed in Kerala’s political discourse at these critical times. His principled stand on an issue like the environment has often come with a political cost, and he remained undeterred true to his convictions. He was a man of integrity and honor and was unwilling to sacrifice those principles at the altar of political expediency,” said George Abraham, Vice-Chairman of the Indian Overseas Congress, USA. He was a seasoned and sharp parliamentarian who has made a mark…

ഇന്ന് രാത്രി ദുബായ് എക്സ്പോയില്‍ എ ആര്‍ റഹ്മാന്റെ സംഗീത വിരുന്ന്

അബുദാബി: ഇന്ന് രാത്രി (ഡിസംബർ 22) നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സമ്മേളനമായ എക്‌സ്‌പോ 2020 ദുബായിൽ ഓസ്‌കർ ജേതാവായ മ്യൂസിക് മാസ്ട്രോ എആർ റഹ്മാന്റെ സംഗീത വിരുന്ന്. എക്‌സ്‌പോയുടെ ജൂബിലി സ്റ്റേജിൽ യുഎഇ സമയം രാത്രി 8 മണിക്ക് (രാത്രി 9:30 IST) അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഹിന്ദി, തമിഴ്, മലയാളം കോമ്പോസിഷനുകളുടെ സമ്മിശ്ര കലാമേളം അവതരിപ്പിക്കും. സംഗീതസംവിധായകൻ തന്റെ കാലാതീതമായ സംഗീതം അവതരിപ്പിച്ചിട്ട് ഏകദേശം രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ദുബായില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. ഷോയിൽ മറ്റ് നിരവധി ഇന്ത്യൻ സംഗീതജ്ഞരും താരങ്ങളും അദ്ദേഹത്തോടൊപ്പം ചേരും. “എന്റെ പ്രിയപ്പെട്ട ചില ഗായകരും ഇൻസ്ട്രുമെന്റലിസ്റ്റുകളും ചേർന്ന് ഈ എക്‌സ്‌പോ 2020 പ്രകടനത്തിനായി മൂന്ന് ദശാബ്ദക്കാലത്തെ എന്റെ സംഗീതം പ്ലേ ചെയ്യാൻ മടങ്ങിവരുന്നത് വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു! നിങ്ങൾക്കായി ഞങ്ങളുടെ ഏറ്റവും അഭിലഷണീയമായ പ്രോജക്‌റ്റിൽ നിന്നുള്ള…

യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം സ്ത്രീകളിലേക്ക് ആർഎസ്എസിന്റെ വ്യാപകമായ ഇടപെടലുകൾ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഉത്തർപ്രദേശിൽ മുസ്ലീം സ്ത്രീകൾക്ക് വേണ്ടി രാഷ്ട്രീയ സ്വയംസേവക് സംഘ് വിപുലമായ പദ്ധതിയുമായി രംഗത്ത്. ഈ നീക്കത്തിന്റെ ഭാഗമായി, ദേശീയ തലസ്ഥാനത്ത് ആർഎസ്എസ് അനുഭാവമുള്ള മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ (എംആർഎം) വനിതാ വിഭാഗത്തിന്റെ ബുധനാഴ്ച നടന്ന ഒരു ദിവസത്തെ യോഗത്തിൽ മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണവും ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രമായ ദസ്താൻ-ഇ-യോഗി എന്ന പുസ്തകം പ്രകാശനം ചെയ്തു. ശന്തനു ഗുപ്ത രചിച്ച് 2017-ൽ പുറത്തിറങ്ങിയ ‘The Monk Who Became Chief Minister’ എന്നതിന്റെ ഉറുദു വിവർത്തനമാണ് ഈ പുസ്തകം. തൽക്ഷണ മുത്തലാഖിന്റെ വേദനയിൽ നിന്ന് മോചനം നേടിയതിന് മുസ്ലീം സ്ത്രീകൾ എംആർഎമ്മിനും കോടതിക്കും മോദി സർക്കാരിനും നന്ദി പറഞ്ഞുവെന്ന് ആർഎസ്എസ് നേതാവ്…