‘മാഗ്’ ക്രിസ്തുമസ് പുതുവത്സര ആഘോഷം – ഡിസംബര്‍ 26 ഞായറാഴ്ച

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 26 നു ഞായറാഴ്ച വൈകുന്നേരം 5 മുതൽ ആരംഭിക്കും. മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ (1415 Packer Ln, Stafford, Tx) വച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന വർണ്ണപ്പകിട്ടാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരിക്കും ഈ വർഷത്തെ ആഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രിസ്തുമസ് ഗാനങ്ങൾ, അടിപൊളി പാട്ടുകൾ, സ്‌കിറ്റുകൾ, നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ആഘോഷത്തെ മികവുറ്റതാക്കും. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രസിഡണ്ട് റവ. ഫാ. ഐസക്ക് ബി.പ്രകാശ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും. ഹൂസ്റ്റണിലെ പ്രവാസി മലയാളിക്കിടയിൽ ആദ്യമായി നടത്തുന്ന ഒരു ക്രിസ്മസ് കാരൽ റൗണ്ട്സ് ഗാന മത്സരം ആഘോഷത്തെ ധന്യമാക്കും. ഹൂസ്റ്റണിലെ നിരവധി ഗാനസംഘങ്ങളാണ് മൽസരത്തിനായി ഒരുങ്ങുന്നത്. ആഘോഷ സമാപനത്തോടനുബന്ധിച്ചു വിഭവ…

എസ്.ഐ.ഒ ജില്ലാ കാരവന് തുടക്കമായി

കോഴിക്കോട്: സമരപ്പോരിശ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാരവന് ഫറോക്കില്‍ തുടക്കമായി. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. അബ്ദുല്‍ വാഹിദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മുസ്ലിംകളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് മലബാര്‍ സമരത്തെക്കുറിച്ചും മുസ്‌ലിം പോരാട്ട പാരമ്പര്യങ്ങളെക്കുറിച്ചുമുള്ള ഓര്‍മകളെ നിലനിര്‍ത്തുക എന്നത് വംശീയ ഉന്മൂലന രാഷ്ട്രീയം പയറ്റുന്ന ഭരണകൂടത്തോടുള്ള ഓര്‍മപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം നിയാസ് വേളം മുഖ്യാതിഥി ആയിരുന്നു. ജാഥാ ക്യാപ്റ്റന്‍ അഡ്വ. അബ്ദുല്‍ വാഹിദ്, വൈസ് ക്യാപ്റ്റന്‍ നവാഫ് പാറക്കടവ്, അബ്ദുറഹീം പി.സി, ഫത്താഹ് തുടങ്ങിയവര്‍ സംസാരിച്ചു. 3 ദിവസം നീണ്ട് നില്‍ക്കുന്ന കാരവന്‍ ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഡിസംബര്‍ 26 ഞായറാഴ്ച്ച മുക്കത്ത് സമാപിക്കും.

ഫോമയുടെ ക്രിസ്മസ് ആശംസകൾ

ലോക ജനത സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും, സന്ദേശങ്ങൾ കൈമാറിയും, സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും പ്രതീകമായി നക്ഷത്ര വിളക്കുകളും , ദീപാലങ്കാരങ്ങളും, സമ്മാനങ്ങളൊരുക്കിയും, ക്രിസ്തുമസ്സിനെയും പുതുവർഷത്തേയും വരവേൽക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോക ജനത കോവിഡ് മൂലം സാമ്പത്തികമായും, ആരോഗ്യപരമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മോടൊപ്പം പോയ വർഷങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചവരിൽ പലരും ഇന്നില്ല. അവർ പങ്കുവെച്ച നല്ല നിമിഷങ്ങളും, സ്നേഹവും, കരുതലും ഓർത്തു വെക്കാനും, അവർക്ക് നിത്യശാന്തി നേരുവാനും ഈ സമയത്തെ ചേർത്തുവെക്കട്ടെ. ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് കാലം നാമോരോരുത്തർക്കും ഉണ്ടാകട്ടെയെന്നും, കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടുമൊപ്പം സന്തോഷം പങ്കിടാനും ഈ ക്രിസ്തുമസിനു കഴിയട്ടെ എന്നും ഫോമാ ആശംസിക്കുന്നു. ഒരു മഹത് വ്യക്തി പറഞ്ഞതുപോലെ നിങ്ങൾക്ക് സൗന്ദര്യം കാണാൻ കഴിയുന്നുവെങ്കിൽ, അത് നിങ്ങളുടെ ഉള്ളിൽ സൗന്ദര്യം വഹിക്കുന്നതിനാലാണ്. ഓരോരുത്തരും അവരവരുടെ പ്രതിബിംബം കാണുന്ന ഒരു കണ്ണാടി പോലെയാണ് ലോകം. നമുക്ക്…

TRIFED and Industree Foundation join Hands to Promote Tribal Livelihoods

Thiruvananthapuram, 23nd December 2021: Tribal Cooperative Marketing Development Federation of India Ltd (TRIFED) and Industree Foundation have signed an MoU for initiatives related to marketing and promoting tribal products.  The MoU signed by Shri Pravir Krishna, Managing Director, TRIFED, and  Shrimati Neelam Chhiber, Co-founder, Industree Foundation, is aimed at improving the livelihood of tribal artisans and producers through strategic inputs. Areas of the association outlined are Retail Marketing of tribal handicrafts and handloom products, TRIFOOD Project, and Van Dhan Yojana. As a part of the association, Industree Foundation will assist…

ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ പിടി തോമസ് അനുശോചന യോഗം ഡിസംബര്‍ 26 ഞായറാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി..സി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം എൽ എ യുമായിരുന്ന പി.ടി.തോമസിന്റെ അകാല വേർപാടിലുള്ള ദുഃഖം രേഖപ്പെടുത്തന്നതിന് അനുശോചന യോഗം സംഘടിപ്പിക്കുന്നു. ഡിസംബർ 26 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ദേശി ഇന്ത്യൻ റെസ്റ്റോറന്റിൽ (209, FM 1092 Rd, Stafford, TX, 77477) വച്ചാണ് അനുശോചനയോഗം. ജനകീയനും സത്യസന്ധനും ആയ ആർജവുമുള്ള ഒരു നേതാവായിരുന്നു പി.ടി. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ എല്ലാ കാലത്തെയും വ്യത്യസ്തമായ മുഖം. ആശയത്തെ ആശയം കൊണ്ട് പോരാടി, നിലപാടുകളിൽ ഉറച്ചു നിന്ന പി.ടി യുടെ ഓർമ്മകൾ പങ്കിടുവാൻ ഒരുക്കുന്ന ഈ അനുശോചന യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ബേബി മണക്കുന്നേൽ 713 291 9721, തോമസ് ഒലിയാംകുന്നേൽ 713 679 9950, വാവച്ചൻ…

ലുധിയാന സ്‌ഫോടനം: നവജ്യോത് സിംഗ് സിദ്ദുവിന് പാക് ഐഎസ്‌ഐയുമായുള്ള ബന്ധം സമഗ്രമായി അന്വേഷിക്കണമെന്ന് പഞ്ചാബ് ലോക്‌ കോൺഗ്രസ്

ന്യൂഡൽഹി: അതിർത്തി സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാൻ ലുധിയാന കോടതിയിലെ സ്‌ഫോടനം ആസൂത്രിത ഗൂഢാലോചനയെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെ, പഞ്ചാബ് കോൺഗ്രസ് മേധാവിക്ക് പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യുമായി ബന്ധമുണ്ടോ എന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി). അടുത്തിടെ സിദ്ദു ഇമ്രാൻ ഖാനെ തന്റെ “ജ്യേഷ്ഠൻ” എന്ന് വിളിച്ചിരുന്നുവെന്നും, പാക്കിസ്താന്‍ സന്ദർശന വേളയിൽ കരസേനാ മേധാവി ഖമർ ജാവേദ് ബജ്‌വയെ കെട്ടിപ്പിടിച്ചതായും പിഎൽസി വക്താവ് പ്രിത്പാൽ സിംഗ് ബാലിയവാൾ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെയും പഞ്ചാബിലെയും സുരക്ഷാ ഏജൻസികൾ നവജ്യോത് സിംഗ് സിദ്ദുവിന് ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യുമായുള്ള ബന്ധം എന്താണെന്ന് ആഴത്തിൽ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്ഥാപിത താൽപ്പര്യങ്ങൾ ആസൂത്രണം ചെയ്ത സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളുടെ പരമ്പര’ ത്യാഗങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും രൂപത്തിൽ പഞ്ചാബ്…

ജനുവരി 1 മുതൽ ഹരിയാനയിൽ വാക്സിന്‍ എടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനമില്ല

ചണ്ഡീഗഢ്: ജനുവരി 1 മുതൽ ഹരിയാനയിൽ കോവിഡ്-19 വാക്സിന്‍ എടുക്കാത്തവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. രാത്രി 11 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യവും ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് ഹരിയാന സർക്കാരിനെ ഉദ്ധരിച്ച് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പൊതുസ്ഥലങ്ങളിലും മറ്റ് പരിപാടികളിലും 200ൽ അധികം ആളുകൾ ഒത്തുകൂടുന്നത് അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. “രാത്രി 11 മുതൽ പുലർച്ചെ 5 വരെ ആളുകളുടെ സഞ്ചാരം നിയന്ത്രിക്കും,” അറിയിപ്പില്‍ പറയുന്നു. പൂർണമായി വാക്സിനേഷൻ എടുക്കാത്തവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കരുതെന്ന് ചണ്ഡിഗഢ് ഭരണകൂടം തൊട്ടുമുമ്പ് പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 ന്റെ മൂന്നാം തരംഗത്തിന്റെ വെളിച്ചത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാക്‌സിൻ എടുക്കാത്ത വ്യക്തികൾ വീടിന് പുറത്തിറങ്ങുകയാണെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് ഭരണകൂടം ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ…

വിദ്യാർത്ഥികൾ സാമൂഹിക നവോത്ഥാന പ്രക്രിയയിൽ മുന്നിൽ നയിക്കേണ്ടവർ: സി. മുഹമ്മദ് ബഷീർ

മണ്ണാർക്കാട്: വിദ്യാർത്ഥികൾ സാമൂഹിക നവോത്ഥാന പ്രക്രിയയിൽ മുന്നിൽ നയിക്കേണ്ടവരാണെന്നും എൻ.എസ്.എസ് പോലെയുള്ള സംവിധാനങ്ങൾ വിദ്യാർത്ഥികളെ അതിനു വേണ്ടി പ്രാപ്തമാക്കുകയാണ് ചെയ്യുന്നതന്നും മണ്ണാർക്കാട് മുൻസിപ്പാലിറ്റി ചെയർമാൻ സി. മുഹമ്മദ് ബഷീർ. നജാത്ത് ആർട്‌സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ വാർഷിക സപ്തദിന ക്യാമ്പ് ‘മഴവില്ല്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ്, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ, വൈസ് പ്രിൻസിപ്പൽ കെ.മുഹമദ് അസ്ലം, സ്റ്റാഫ് സെക്രട്ടറി ജോളി ജേക്കബ്ബ്, പി.ആർ.ഒ മുഹമ്മദ് ഷജീർ പി.സി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. നാസർ സ്വാഗതവും അസി. പ്രോഗ്രാം ഓഫീസർ ശ്രീജിഷ നന്ദിയും പറഞ്ഞു. ജനുവരി 30ന് സമാപിക്കുന്ന സപ്തദിന ക്യാമ്പിൽ സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, നേതൃശേഷി,…

ഒമിക്രോണ്‍: ഗുജറാത്തിലെ 8 നഗരങ്ങളിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ഡിസംബർ 25 മുതൽ എട്ട് നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. സർക്കാർ നിർദേശപ്രകാരം അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ഭാവ്‌നഗർ, ജാംനഗർ, ഗാന്ധിനഗർ, ജുനാഗഡ് എന്നിവിടങ്ങളിൽ ഡിസംബർ 25 മുതൽ എല്ലാ ദിവസവും രാത്രി 11 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തും. വെള്ളിയാഴ്ച ഗുജറാത്തിൽ 98 പുതിയ കേസുകളും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ എണ്ണം 43 ആയി. ഗുജറാത്തിൽ 668 സജീവ കോവിഡ്-19 കേസുകൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 668 സജീവ കേസുകളുണ്ട്. ഇതുവരെ, ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിലും യുടികളിലും 358 ഒമിക്‌റോൺ വേരിയന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, 114 പേർ…

കാമുകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ഫോണ്‍ സന്ദേശം; കോളേജ് വിദ്യാര്‍ത്ഥിനിക്ക് ശിക്ഷ വിധിച്ചു

ബോസ്റ്റണ്‍: തുടര്‍ച്ചയായി ഫോണ്‍ സന്ദേശമയച്ചത് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് മുപ്പതുമാസത്തെ തടവുശിക്ഷക്ക് വിധിച്ചു. തടവുശിക്ഷ തല്‍ക്കാലം നടപ്പാക്കേണ്ടെന്നും, പത്തുവര്‍ഷത്തെ പ്രൊബേഷന്‍ അനുവദിച്ചു പ്രതിയെ നിരീക്ഷിക്കണമെന്നും കോടതി വിധിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ബോസ്റ്റണ്‍ കോളേജ് മുന്‍വിദ്യാര്‍ത്ഥിനിയായ ഇന്‍യംഗ് യുവിനെ (23) സഫ്‌ലോക്ക് സുപ്പീരിയര്‍ കോടതി ജഡ്ജ് റോബര്‍ട്ട് യുല്‍മാന്‍ ശിക്ഷിച്ചതെന്ന് ഡിസ്ട്രി്ക്റ്റ് അറ്റോര്‍ണി ഓഫീസ് ഡിസംബര്‍ 23 വ്യാഴാഴ്ച അറിയിച്ചു. 7500 ഫോണ്‍ സന്ദേശങ്ങള്‍ ഇരുവരും കൈമാറിയതില്‍ 47000 ഇന്‍യംഗിന്റേതായിരുന്നു. ബോസ്റ്റണ്‍ കോളേജ് വിദ്യാര്‍ത്ഥി അലക്‌സാണ്ടര്‍ അര്‍ട്ടുല(22)യുമായി ഇന്‍യംഗ് സ്‌നേഹബന്ധം സ്ഥാപിച്ച് 18 മാസത്തിനുള്ളില്‍ 47000 ടെകസ്റ്റ് മെസേജുകളാണ് ഇന്‍യംഗ് ആര്‍ട്ടുലക്ക് അയച്ചത്. ഇവരുടെ ബന്ധം വഷളായതിനെ തുടര്‍ന്ന് കാമുകനോട് ‘നീ മരിക്കണം’ എന്ന സന്ദേശം പലതവണയാണ് കാമുകി അയച്ചത്. ഒടുവില്‍ മനസ്സ് നൊന്ത് ആര്‍ട്ടുല 2019 മെയ് 20ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ബോസ്റ്റണ്‍…